Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായിട്ടില്ല എന്നതിന് വ്യക്തമായ തെളിവ്; രോഗം കുറയുന്നതിന്റെ ലക്ഷണങ്ങളല്ല കാണുന്നത്, രോഗത്തിന്റെ ഡെല്‍റ്റാ വകഭേദം അതിവേഗം പടരുന്നതും വാക്‌സിനേഷനിലെ കുറവും ലോകത്തെ മിക്ക ഭാഗങ്ങളിലും രോഗവ്യാപനത്തിന് കാരണമാകുന്നതായി ലോകാരോഗ്യ സംഘടന മുഖ്യ ശാസ്‌ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍

10 JULY 2021 02:49 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായിട്ടില്ല എന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് ലോകാരോഗ്യ സംഘടന മുഖ്യ ശാസ്‌ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കുന്നു. രോഗം കുറയുന്നതിന്റെ ലക്ഷണങ്ങളല്ല കാണുന്നത്. രോഗത്തിന്റെ ഡെല്‍റ്റാ വകഭേദം അതിവേഗം പടരുന്നതും വാക്‌സിനേഷനിലെ കുറവും ലോകത്തെ മിക്ക ഭാഗങ്ങളിലും രോഗവ്യാപനത്തിന് കാരണമാകുന്നതായും അദ്ദേഹം പറയുകയുണ്ടായി.

ഒരു അന്താരാഷ്‌ട്ര മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സൗമ്യ സ്വാമിനാഥന്‍ ഇക്കാര്യം പങ്കുവച്ചത് തന്നെ. ലോകാരോഗ്യ സംഘടനയുടെ കീഴില്‍ വരുന്ന ആറില്‍ അഞ്ച് ഇടങ്ങളിലും കൊവിഡ് കണക്കുകള്‍ ഉയരുകയാണ് ചെയ്യുന്നത്. ആഫ്രിക്കയില്‍ മരണനിരക്കില്‍ കഴിഞ്ഞ രണ്ടാഴ്‌ച കൊണ്ട് 30 മുതല്‍ 40 ശതമാനം വരെ ഉയര്‍ച്ച ഉണ്ടായതായും സൗമ്യ സ്വാമിനാഥന്‍ ചൂണ്ടിക്കാട്ടി.

'കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് അഞ്ച് ലക്ഷം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. മരണമടഞ്ഞവരോ 9300ഉം. ഇത് രോഗം പിന്‍വാങ്ങുന്നതിന്റെ ലക്ഷണമല്ല.' കൊവിഡ് വ്യാപനം ശക്തമായി തുടരാന്‍ പ്രധാനമായും നാല് കാരണങ്ങളാണുള‌ളത്. ഒന്ന് ഡെല്‍റ്റാ വകഭേദമാണ്, രണ്ടാമത് സാമൂഹികമായ ഇടപെടലുകളില്‍ വന്ന കൂടുതല്‍, മൂന്നാമത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വന്ന ഇളവുകള്‍, നാലാമത് വാക്‌സിനേഷനിലെ കുറവാണ് എന്നും അദ്ദേഹം പറയുകയുണ്ടായി.

ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും അപകടകരവും അതിവേഗം പടരുന്നതുമായ വകഭേദമാണ് ഡെല്‍റ്റ എന്നത്. ആദ്യ ഘട്ടത്തില്‍ തന്നെ രോഗബാധിതനായ ഒരാളില്‍ നിന്ന് മൂന്ന് പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നതെങ്കില്‍ ഡെല്‍റ്റാ വകഭേദത്തില്‍ അത് എട്ടായി ഉയര്‍ന്നു.

അതേസമയം ലോകത്ത് പലരാജ്യങ്ങളും ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വലിയ ഇളവ് വരുത്തിയതും ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങിയതും രോഗവ്യാപനം അതിവേഗമാകാന്‍ കാരണമായി മാറി. ഇപ്പോഴും ലോകത്ത് പലയിടത്തും ഓക്‌സിജന്‍ ക്ഷാമവും ചികിത്സയ്‌ക്ക് ആവശ്യമായ ആശുപത്രികളോ, കിടക്കകളോ ലഭിക്കാത്ത അവസ്ഥയുണ്ടെന്നും സൗമ്യ സ്വാമിനാഥന്‍ അഭിപ്രായപ്പെടുകയും ചെയ്തു.

ഓഗസ്‌റ്റ് മാസം പകുതിയോടെ കൊവാ‌ക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയേക്കുമെന്നും മൂന്നാംഘട്ട പരീക്ഷണം ശുഭസൂചന നല്‍കുന്നെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. കൊവിഡിനെതിരെ ആകെ പ്രതിരോധ ശേഷി കൂടുതലും ഡെല്‍റ്റാ വകഭേദത്തിനെതിരെ കുറവുമാണ് എന്നാലും വാക്‌സിന്‍ മികച്ചതാണെന്നും അവര്‍ അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (2 minutes ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (14 minutes ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (20 minutes ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (27 minutes ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (1 hour ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (1 hour ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (2 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (2 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (3 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (4 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (4 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (7 hours ago)

Malayali Vartha Recommends