Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

"ഹെയ്തി"യെ അനാഥമാക്കിയ കൂട്ടക്കുരുതി!! രാഷ്ട്രപതിയുടെ നെഞ്ചിൽ തുളച്ചിറങ്ങിയ വെടിയുടെ പിന്നിൽ ആ രാജ്യങ്ങൾ? അവിശ്വസനീയമായ മരണത്തിൽ ഞെട്ടലോടെ ലോകരാജ്യങ്ങൾ

10 JULY 2021 06:28 PM IST
മലയാളി വാര്‍ത്ത

ഹെയ്തിയുടെ രാഷ്ട്രപതി ജോവനൽ മോയ്‌സിനെ ഔദ്യോഗിക വസിതിയിൽ വെച്ച് കൊലപ്പെടുത്തിയ വാർത്ത ലോകം ഞെട്ടലോടെയാണ് അറിഞ്ഞത്. അമേരിക്കന്‍ ലഹരി വിരുദ്ധ ഏജന്‍സിയായ ഡി ഇ എയുടെ യൂനിഫോമണിഞ്ഞ് എത്തിയ സായുധ സംഘം, പ്രസിഡന്റിനെയും ഭാര്യയും തുരുതുരാ വെടിവെക്കുകയായിരുന്നു. 12 വെടിയുണ്ടകള്‍ തറച്ചുകേറിയ പ്രസിഡന്റ് തല്‍ക്ഷണം മരിച്ചു വീഴുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യ അപകടനില തരണം ചെയ്തു.


ജോവനൽ മോയ്‌സിനെ കുറിച്ച് പറയുകയാണെങ്കിൽ, ഒരു മുന്‍ വാഴത്തോട്ട ഉടമയും, ബിസിനസുകാരനുമായിരുന്നു. അദ്ദേഹം 'ബനാന മാന്‍' എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചതോടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്.

1968 ജൂണില്‍ ട്രൊ-ഡു-നോര്‍ഡില്‍ ഒരു മധ്യവര്‍ഗ കുടുംബത്തിലാണ് ജോവനല്‍ ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛന്‍ ഒരു വ്യാപാരിയും, അമ്മ ഒരു തയ്യല്‍ക്കാരിയുമായിരുന്നു. അദേഹത്തിന് ആറു വയസ്സുള്ളപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബം തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിന്‍സിലേയ്ക്ക് കുടിയേറി.

വിദേശ കൈയേറ്റങ്ങള്‍, സ്വേച്ഛാധിപത്യം, അത്ര വിജയകരമല്ലാത്ത ജനാധിപത്യ പരീക്ഷണങ്ങള്‍ എന്നിവയുടെ നീണ്ട, വേദനാജനകമായ ചരിത്രമുള്ള രാജ്യമാണ് ഹെയ്തി.

ജോവനൽ മോയ്‌സിന്റെ രാഷ്ട്രീയ പ്രവേശന സമയത്ത്, രാജ്യം കടുത്ത പട്ടിണിയിലും, അരക്ഷിതാവസ്ഥയിലുമായിരുന്നു. 2010 -ല്‍ ഉണ്ടായ ഭൂകമ്പത്തില്‍ രാജ്യം തകര്‍ന്നു. അന്ന് കുറഞ്ഞത് 300,000 ആളുകളെങ്കിലും മരിച്ചു.


2015 -ല്‍ ഹെയ്തിയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരുന്നെങ്കിലും അശാന്തിക്കും മറ്റ് പ്രതിസന്ധികള്‍ക്കും ഇടയില്‍ പലതവണ മാറ്റിവയ്ക്കപ്പെട്ടു. തുടർന്നായിരുന്നു 2016 നവംബറിൽ ജോവനൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 2016 ഫെബ്രുവരി 7 -ന് കാലാവധി അവസാനിച്ച പ്രസിഡന്റ് മൈക്കല്‍ മാര്‍ട്ടലി സ്ഥാനമൊഴിഞ്ഞു. എന്നാല്‍ 2017 ഫെബ്രുവരി 7 വരെ മോയ്സിന് അധികാരമേറ്റെടുക്കാനായില്ല.

ഹെയ്തിയന്‍ ഭരണഘടന അനുസരിച്ച്, പ്രസിഡന്റ് പദവിയുടെ കാലാവധി അഞ്ച് വര്‍ഷമാണ്. ഹേവനലിന്റെ അഞ്ചുവര്‍ഷ കാലാവധി സാങ്കേതികമായി 2016 ലാണ് ആരംഭിച്ചത്. അത് 2021 ഫെബ്രുവരി 7 ന് അവസാനിച്ചുവെന്ന് പ്രതിപക്ഷ നേതാക്കള്‍ അവകാശപ്പെടുന്നു. എന്നാല്‍ 2017 ഫെബ്രുവരി 7 ന് മാത്രമാണ് താന്‍ ഔദ്യോഗികമായി ചുമതലയേറ്റതെന്നും, അതുകൊണ്ട് തനിക്ക് ഒരു വര്‍ഷം കൂടി അധികാരമുണ്ടെന്നും ജോവനല്‍ വാദിച്ചു. ഇതായിരുന്നു രാഷ്ട്രീയ പ്രതിസന്ധിയുടെ മൂലകാരണം.

ഫെബ്രുവരി 7 -ന് സ്ഥാനമൊഴിയാന്‍ ഹേവനല്‍ വിസമ്മതിച്ചതിനാല്‍ പ്രതിപക്ഷം രാജ്യവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. സുപ്രീം കോടതി ജഡ്ജിയായിരുന്ന ജോസഫ് മെക്കീന്‍ ജീന്‍ ലൂയിസിനെ ഒരു ഇടക്കാല പ്രസിഡന്റാക്കി അവര്‍ ഒരു സമാന്തര സര്‍ക്കാറുണ്ടാക്കി.

ഹേവനല്‍ ഇതിനെ അട്ടിമറി എന്ന് വിളിക്കുകയും രണ്ട് ഡസനോളം പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സായുധ സംഘങ്ങളുടെ അക്രമം രാജ്യത്തുടനീളം വ്യാപിച്ചു. രാജ്യത്ത് നടന്ന ആക്രമ പരമ്പരകളില്‍ ഭയന്ന് ആളുകള്‍ പലായനം ചെയ്യാന്‍ തുടങ്ങി.

ഒരു വര്‍ഷത്തിനുള്ളില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തുമെന്ന് ഹേവനല്‍ വാഗ്ദാനം ചെയ്തുവെങ്കിലും, രാജ്യത്തിന്റെ ഭരണഘടന മാറ്റിയെഴുതാനായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ ശ്രമം. വീണ്ടും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍നിന്ന് പ്രസിഡന്റിനെ വിലക്കുന്ന ഭരണഘടനയിലെ ഒരു വ്യവസ്ഥ നീക്കം ചെയ്യാനും അദ്ദേഹം ശ്രമിച്ചു. സാമ്പത്തിക തകര്‍ച്ചയും, മഹാമാരിയുടെ വ്യാപനവും രാഷ്ട്രീയ പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കി.

അതിനിടെയാണ്, ബുധനാഴ്ച അദ്ദേഹം വധിക്കപ്പെട്ടത്. രാജ്യത്ത് അദ്ദേഹത്തിന് എതിരായ വികാരം കത്തിനില്‍ക്കുന്ന സമയത്താണ്, കൊലയാളികള്‍ അദ്ദേഹത്തെ തേടിയെത്തിയത്.

വിദേശത്തുനിന്നുമെത്തിയ കൊലയാളി സംഘമാണ് പ്രസിഡന്റിനെ വകവരുത്തിയത്. കൊളംബിയയിലെ മുന്‍ സൈനിക ഉദ്യോഗസ്ഥരും ഹെയ്തി വംശജരായ രണ്ട് അമേരിക്കക്കാരും അടക്കം 28 പേരടങ്ങിയതായിരുന്നു കൊലയാളി സംഘം. ഇവരില്‍ അമേരിക്കക്കാരടക്കം 17 പേര്‍ അറസ്റ്റിലാണ്. എട്ടു പേര്‍ ഒളിവിലാണ്. ഇവര്‍ക്കായി തെരച്ചില്‍ നടക്കുകയാണെന്ന് പൊലീസ് മേധാവി അറിയിച്ചു. കൊലയാളി സംഘത്തിലെ മൂന്ന് പേരെ തലസ്ഥാനമായ പോര്‍ട്ട് ഒ പ്രിന്‍സില്‍ നടന്ന ഏറ്റുമുട്ടലില്‍ വധിച്ചതായും അദ്ദേഹം പറഞ്ഞു.


ഹെയ്ത്തിയിലെ ആഭ്യന്തര സ്ഥിതിയെ കുറിച്ച് പറയുകയാണെങ്കിൽ ഏറെ നാളായി ഹെയ്തിയിലെ നില വഷളാണ്. സാമ്പത്തിക തകര്‍ച്ചയും ഭരണസ്ഥിരതയില്ലായ്മയും മൂലം രാജ്യം അസ്വസ്ഥമായിക്കൊണ്ടിരിക്കവേയാണ് പെടുന്നനെ ഒരു സംഘം അക്രമികള്‍ രാഷ്ട്രപതിയുടെ വസതിയില്‍ അതിക്രമിച്ച് കയറി അദ്ദേഹത്തെയും ഭാര്യയുടെ വെടിവച്ചത്.

കൊലപാതകത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരത്തോടെ രാഷ്ട്രപതിയുടെ വസതി നിലനിന്നിരുന്ന പോർട്ട് പ്രിൻസിന് ചുറ്റുമുള്ള പ്രദേശങ്ങിളില്‍ നിന്ന് നിരവധി വെടിയൊച്ച കേട്ടതായും പല സ്ഥലങ്ങളില്‍ നിന്നും പുക ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ബുധനാഴ്ച പുലർച്ചെ പോർട്ട് പ്രിൻസിന് പുറത്തുള്ള രാഷ്ട്രപതിയുടെ സ്വകാര്യ വസതിയിൽ യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്‍റ് ഏജൻസിയുടെ ഏജന്‍റുമാരെന്ന വ്യാജേനയാണ് അക്രമികളെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് അകത്ത് കടന്ന അക്രമികള്‍ രാഷ്ട്രപതിയെയും ഭാര്യയെയും വെടിവച്ച് വീഴ്ത്തുകയായിരുന്നു.

വെടിയൊച്ച കേട്ടതോടെ വസതി സുരക്ഷാ ഉദ്യോഗസ്ഥര്‍വളഞ്ഞു. ഇതിനിടെ പൊലീസും അക്രമികളും തമ്മില്‍ നിരന്തരം വെടിവെയ്പ്പ് നടന്നു. മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ ബന്ദികളാക്കിയ തോക്ക്ധാരികളായ നാല് അക്രമികളെ കൊലപ്പെടുത്തിയെന്നും മറ്റ് രണ്ട് പേരെ പിടികൂടിയെന്നും സുരക്ഷാ സേന അറിയിച്ചു.

എന്നാല്‍ അക്രമികള്‍ ഏത് രാജ്യക്കാരാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഹെയ്തി പൊലീസിന്‍റെയും സൈന്യത്തിന്‍റെയും നിയന്ത്രണത്തിലാണെന്ന് ഇടക്കാല പ്രധാനമന്ത്രി ക്ലൌഡ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

ന്യൂറോ സർജനായ ഏരിയൽ ഹെൻറിയെ ഹെയ്ത്തിയുടെ പുതിയ പ്രധാനമന്ത്രിയായി നാമനിർദ്ദേശം ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് ജോവനൽ മൊയ്‌സി കൊല്ലപ്പെട്ടത്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ എട്ടാമത്തെ പ്രധാനമന്ത്രിയാണ് ഏരിയൽ ഹെൻറി.

ഏപ്രിലിൽ ഇടക്കാലക്കാരനായി തെരഞ്ഞെടുക്കപ്പെട്ട ക്ലൌഡ് ജോസഫിൽ നിന്ന് ഈ ആഴ്ച അവസാനം ഏരിയൽ ഹെൻറി പ്രധാനമന്ത്രിയായി ചുമതലയേൽക്കാനിരിക്കുകയായിരുന്നു.

കൊലപാതകത്തെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം നടത്തണമെന്ന് ജോസഫ് അസോസിയേറ്റഡ് പ്രസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഈ വർഷാവസാനം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് നടത്തുമെന്നും മോസിന്‍റെ സഖ്യകക്ഷികളുമായും എതിരാളികളുമായും ഒരുപോലെ തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.


എന്നാല്‍ അസ്ഥിരമായ സാമ്പത്തിക രംഗവും തൊഴിലില്ലായ്മയും ദാരിദ്രവും രാജ്യത്തെ കുടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടാന്‍ സാധ്യതയുണ്ടെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജോവനൽ മൊയ്‌സിന്‍റെ ഏകാധിപത്യ - സ്വേച്ഛാധിപത്യ ഭരണത്തിനെതിരെയുയര്‍ന്ന പ്രതിഷേധമാണ് അദ്ദേഹത്തിന്‍റെ കൊലപാതകത്തില്‍ കലാശിച്ചത്.


2017 ഫെബ്രുവരിയില്‍ ഹെയ്ത്തിയുടെ രാഷ്ട്രപതിയായി അധികാരമേറ്റ ജോവനൽ മൊയ്‌സ്, തന്‍റെ കാലാവധി കഴിഞ്ഞും അധികാരമൊഴിയാന്‍ വിസമ്മതിച്ചു. പകരം ഭരണഘടനയില്‍ തിരുത്തലുകള്‍ വരുത്തിയ അദ്ദേഹം അധികാരത്തില്‍ തുടരുകയായിരുന്നു.

അപ്രതീക്ഷിതമായ കാലപാതകത്തെ തുടര്‍ന്ന് രാജ്യത്തിന്‍റെ അതിര്‍ത്തികളും വിമാനത്താവളങ്ങളും അടച്ചതായും രാജ്യം വിടാന്‍ ശ്രമിക്കുന്ന വിദേശികളെ ചോദ്യം ചെയ്യാനും തീരുമാനച്ചതായി പൊലീസ് അറിയിച്ചു.


മൂന്ന് ഭാഗവും കടലായതിനാല്‍ കൊലപാതകികള്‍ ഏക രാജ്യാതിര്‍ത്തിയായ ഡൊമനിക്കന്‍ റിപ്പബ്ലിക്കിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നും പൊലീസ് മേധാവി ലിയോൺ ചാൾസ് പറഞ്ഞു. ആകാശമാര്‍ഗ്ഗം രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ ഏവിയേഷന്‍ വകുപ്പിന്‍റെ കൈയില്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ഹെയ്ത്തിയുടെ കരവഴിയുള്ള ഏക അയല്‍രാജ്യമായ ഡൊമനിക്കന്‍ റിപ്പബ്ലിക്ക് തങ്ങളുടെ അതിര്‍ത്തിയില്‍ കൂടുതല്‍ സൈനീകരെ വിന്യസിച്ച് അതിര്‍ത്തി സുരക്ഷിതമാക്കിയതായി അവകാശപ്പെട്ടു.


കൊലയാളികളെ 'വിദേശ കൂലിപ്പടയാളികളും പ്രൊഫഷണൽ കൊലയാളികളും' എന്നാണ് അമേരിക്കയിലെ ഹെയ്തിയൻ അംബാസഡർ ബോചിറ്റ് എഡ്മണ്ട് വിശേഷിപ്പിച്ചത്. ഹെയ്ത്തിയുടെ രാഷ്ട്രപതിയെ സ്വന്തം വസതിയില്‍ വച്ച് അക്രമികള്‍ കൊലപ്പെടുത്തിയ വാര്‍ത്തയോടെ ലോക നേതാക്കള്‍ ഞെട്ടലോടെയാണ് പ്രതികരിച്ചത്.


ഇംഗ്ലീഷും സ്പാനിഷും സംസാരിക്കുന്ന ഒരു കൂട്ടം വിദേശികളാണ് അക്രമം നടത്തിയതെന്നും ഇവര്‍ അമേരിക്കന്‍ ഉച്ചാരണത്തിലാണ് സംസാരിച്ചിരുന്നതെന്നും ഔദ്ധ്യോഗീകമല്ലാത്ത റിപ്പോര്‍ട്ടുകളുണ്ട്. യുഎസ് ഡ്രഗ്സ് എൻഫോഴ്സ്മെന്‍റ് ഏജൻസിയിൽ (ഡിഇഎ) നിന്നുള്ളവരാണ് തങ്ങളെന്ന് പരിചയപ്പെടുത്തിയാണ് അക്രമികള്‍ രാഷ്ട്രപതിയുടെ വസതിയില്‍ കയറിയതെന്നും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ കൊലയാളികൾ യഥാർത്ഥ ഡിഇഎ ഏജന്‍റുമാരാണെന്നത് ഹെയ്തിയിലെയും യുഎസിലെയും ഉദ്യോഗസ്ഥർ തള്ളിക്കളഞ്ഞു. ഈ പ്രസ്താവനകൾ തീർത്തും തെറ്റാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. 'അവർ വ്യാജ ഡി.ഇ.എ ഏജന്‍റുമാരാണെന്ന് ഞാൻ വിശ്വസിക്കുന്നു,' ഹെയ്തിയൻ അംബാസഡർ എഡ്മണ്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

രാഷ്ട്രപതിയുടെ അയൽക്കാരൻ എടുത്തതായി കരുതപ്പെടുന്ന വീഡിയോകളില്‍ പ്രസിഡന്‍റിന്‍റെ വീടിന് പുറത്ത് റൈഫിളുകളുമായി ചിലര്‍ നില്‍ക്കുന്നതായി കാണിക്കുന്നു. എന്നാല്‍ ഇവര്‍ രാജ്യത്തെ സുരക്ഷാ സേനയിൽ നിന്നുള്ളവരാണോ അതോ കൊലപാതകികളാണോ എന്ന് വ്യക്തമല്ല.

ഏകദേശം 11 ദശലക്ഷം ജനങ്ങളുള്ള രാജ്യമായ ഹെയ്തി 1986 ൽ ഡുവാലിയർ രാജവംശത്തിന്‍റെ സ്വേച്ഛാധിപത്യത്തിന്‍റെ പതനത്തിന് ശേഷം രാഷ്ട്രീയ സ്ഥിരത കൈവരിക്കാൻ പാടുപെടുകയാണ്.
കൊല്ലപ്പെട്ട രാഷ്ട്രപതി ജോവനൽ മൊയ്‌സ് രാജ്യത്ത് തന്‍റെ എതിരാളികളെ ഇല്ലാതാക്കാന്‍ മാസങ്ങൾ നീണ്ട അക്രമങ്ങള്‍ നടത്താന്‍ സായുധ ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ചുവെന്ന ആരോപണവും നിലനില്‍ക്കുന്നു.


കുതിച്ചുയരുന്ന പണപ്പെരുപ്പവും ദാരിദ്രവും തൊഴിലില്ലായ്മയും രാജ്യത്ത് അരാജകത്വം വളര്‍ത്തുമെന്ന് പലരും വിശ്വസിക്കുന്നു. ജനസംഖ്യയുടെ 60 ശതമാനം പ്രതിദിനം 2 ഡോളറിൽ താഴെ വരുമാനമുള്ളവരാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

അധികാരത്തിലിരിക്കെ രാഷ്ട്രപതി മരിച്ചാല്‍ ആരാണ് അധികാരം ഏറ്റെടുക്കേണ്ടത് എന്നതിന് ഹെയ്ത്തിയില്‍ നിയമപരമായ ചട്ടക്കൂടുകളില്ല. ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇത്തരം അവസരങ്ങളില്‍ സുപ്രീം കോടതിയുടെ തലവനാകണം അധികാരം ഏറ്റെടുക്കേണ്ടതെന്നാണ്.

എന്നാല്‍ സുപ്രീംകോടതി തലവന്‍ അടുത്തിടെ കോവിഡ് -19 ബാധിച്ച് മരിച്ചതിനാല്‍ ആ പദവിയും ഒഴിഞ്ഞ് കിടക്കുകയാണ്. 2017 ൽ അധികാരമേറ്റ പ്രസിഡന്‍റ് ജോവനൽ മൊയ്‌സിന്‍റെ കാലാവധി കഴിഞ്ഞ ഫെബ്രുവരി 7 ന് അവസാനിക്കേണ്ടതാണ്.

കഴിഞ്ഞ വർഷം തിരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിനെ രാഷ്ട്രപതി അംഗീകരിച്ചില്ല. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ രാജ്യത്ത് പ്രതിപക്ഷകക്ഷിക്കള്‍ സമരത്തിന് ആഹ്വാനം ചെയ്തു. എന്നാല്‍ ജോവനൽ മൊയ്‌സ് സായുധ ഗുണ്ടകളെ ഉപയോഗിച്ച് അക്രമം അഴിച്ച് വിട്ടെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.


ഈ അക്രമങ്ങളെയും കൊലപാതക പരമ്പരയേയും തുടര്‍ന്ന് രാജ്യത്ത് നിന്ന് 14,700 ൽ അധികം ആളുകളാണ് പലായനം ചെയ്തത്. ഇതിനിടെ തന്‍റെ അഞ്ച് വര്‍ഷത്തെ കാലാവധി 2022 ലാണ് അവസാനിക്കുകയെന്ന് ജോവനൽ മൊയ്‌സ് വാദിച്ചു.

സ്വതന്ത്രവും സുതാര്യവുമായ ഒരു തെരഞ്ഞെടുപ്പ് 2021 അവസാനത്തോടെ നടത്തണമെന്ന് അമേരിക്കയും ഐക്യരാഷ്ട്രസഭയും ജോവനൽ മൊയ്‌സിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ സർക്കാർ കരാറുകൾ ഓഡിറ്റുചെയ്യുന്നതിനുള്ള പാര്‍ലമെന്‍റിന്‍റെ അധികാരങ്ങൾ ജോവനൽ മൊയ്‌സ് പരിമിതപ്പെടുത്തി.

മാത്രമല്ല പ്രസിഡന്‍റിന് മാത്രം ഉത്തരം നൽകുന്ന ഒരു രഹസ്യാന്വേഷണ ഏജൻസിയെയും സൃഷ്ടിച്ചു. ഇത് സ്വന്തം അധികാരം ഉറപ്പിക്കാനുള്ള ശ്രമങ്ങളാണെന്ന് എതിരാളികള്‍ ആരോപിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ രാജ്യത്ത് നടന്ന് പ്രതിഷേധത്തിനിടെ രാഷ്ട്രപതിയെ കൊല്ലാന്‍ ഗുഢാലോചന നടത്തിയെന്നാരോപിച്ച് ഒരു ജഡ്ജിയും പൊലീസ് ഉദ്യോഗസ്ഥനുമടക്കം 23 പേരെയാണ് അറസ്റ്റ് ചെയ്ത് ജയില്‍ അടച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (4 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (4 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (5 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (6 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (6 hours ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (9 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (9 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (9 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (9 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (10 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (10 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (11 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (11 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (11 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (11 hours ago)

Malayali Vartha Recommends