Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഫ്ഗാനില്‍ പിടിമുറുക്കി താലിബാന്‍... അഫ്ഗാന്റെ തിരിച്ചടിക്ക് തൊട്ടു പിന്നാലെ കരുത്താർജ്ജിച്ച് താലിബാൻ ഭീകരത! ഒപ്പം ഇന്ത്യയുടെ മിന്നൽ നീക്കം... പ്രധാന കാരണം, ആ പ്രതികാരം...

11 JULY 2021 11:12 AM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

രണ്ട് ദശാബ്ദത്തോളം നീണ്ട യുദ്ധം അവസാനിപ്പിച്ച് അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിടുമ്പോള്‍ ആ രാജ്യത്തിന്റെ ഭാവി എന്താകുമെന്ന ആശങ്കയിലാണു ലോകസമൂഹം.

താലിബാന്‍ അധികാരത്തിലെത്തിയാല്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവിതം വീണ്ടും ഇരുളിലാകുമെന്നാണ് സ്വാതന്ത്ര്യം ശ്വസിച്ചു തുടങ്ങിയ അഫ്ഗാന്‍ ജനത ഭയപ്പെടുന്നത്.

യുഎസ് സൈന്യം സമ്പൂർണമായി പിന്മാറിയതിനു പിന്നാലെ അഫ്ഗാനിസ്താനിൽ ഒട്ടും തന്നെ സുഖകരമല്ലാത്ത വാർത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ അഫ്​ഗാനിൽ നിയന്ത്രണമുറപ്പിക്കാനുള്ള നീക്കം വളരെ ശക്തമാക്കിയിരിക്കുകയാണ് താലിബാൻ.

യുഎസ് സേനാംഗങ്ങൾ അഫ്ഗാൻ വിട്ട് പോകുന്നത് താലിബാൻ ഭീകരുടെ അതിക്രമങ്ങൾ അവിടെ വർദ്ധിപ്പിക്കും എന്നുള്ള കാര്യം ഉററപ്പുള്ളതായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ താലിബാൻ ഭീകരർക്കെതിരെ അഫ്ഗാൻ സൈന്യത്തിന്റെ ശക്തമായ പ്രത്യാക്രമണം അവിടെ നടത്തിയിരുന്നു. കര വ്യോമസേന വിഭാഗങ്ങളുടെ സംയുക്ത ആക്രമണത്തിലാണ് ഭീകരരെ സൈന്യത്തിന് വകവരുത്താനായത് എന്നാണ് അറിയാൻ കഴി‍ഞ്ഞതും.

അഫ്ഗാനെ സംബന്ധിച്ചടുത്തോളം ചെറുത്ത് നിൽപ്പിന്റെ പോരാട്ടമാണ് അവർ നടത്തുന്നതും. അഫ്ഗാന്റെ തെക്കൻ മേഖലകളിലായി സൈന്യം നടത്തിയ ആക്രമണത്തിൽ 109 ഭീകരരുടെ തലയാണ് സൈന്യം എടുത്തതും.

എന്നാൽ ഇപ്പോൾ പുറത്ത് വന്ന വാർത്തകൾ ഒട്ടും തന്നെ ശുഭകരമല്ലാത്തതാണ്. ദിവസങ്ങളായി തുടരുന്ന സൈനിക നീക്കത്തില്‍ രാജ്യത്തെ പ്രധാന അതിർത്തി പ്രദേശങ്ങൾ താലിബാൻ പിടിച്ചടക്കിയതായുള്ള വാർത്തകളാണ് പുറത്ത് വരുന്നത്.

ഇറാൻ, തുർക്ക്മെനിസ്താന്‍ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന നഗരങ്ങളാണ് താലിബാൻ നിയന്ത്രണത്തിൽ ആയിരിക്കുന്നത് എന്നാണ് അന്താര്ഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഇറാൻ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഇസ്‍ലാം ഖാലയും തുർക്ക്മെനിസ്താന്‍‍റെ തൊട്ടടുത്തുള്ള തോര്‍ഗണ്ടിയുമാണ് സംഘം പിടിച്ചടക്കിയത്. അതിർത്തിയിലെ കസ്റ്റംസ് ഓഫീസിലെ അഫ്ഗാൻ പതാക താലിബാൻ സൈന്യം അഴിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ
നേരത്തേ തന്നെ പുറത്തു വന്നിട്ടുണ്ടായിരുന്നു.

ഇതോടൊപ്പം സ്ഥിതി വഷളായതിനെ തുടർന്ന് അതിശക്തമായ നീക്കം നടത്തിയിരിക്കുകയാണ് ഇന്ത്യയും. അഫ്ഗാനിസ്താനിലെ കാണ്ഡഹാറില്‍ കോണ്‍സുലേറ്റില്‍ നിന്ന് 50 ഓളം ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരേയും സുരക്ഷാ ഉദ്യോഗസ്ഥരേയും ഒഴിപ്പിച്ചിട്ടുണ്ട്. വ്യോമസേനാ വിമാനത്തിലാണ് നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്ന പ്രക്രിയ നടത്തിയത്.

കാണ്ഡഹാറിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ താലിബാന്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇന്ത്യയുടെ ഈ നിർണായക നടപടി. കാബൂളിലെ എംബസിയും കാണ്ഡാഹാര്‍, മസാര്‍ ഇ-ഷെരീഫ് എന്നീ നഗരങ്ങളിലെ കോണ്‍സുലേറ്റുകളും അടച്ചുപൂട്ടാന്‍ പദ്ധതിയില്ലെന്ന് നാല് ദിവസം മുമ്പ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശനിയാഴ്ച നയതന്ത്ര ഉദ്യോഗസ്ഥരെ മാറ്റി പാർപ്പിച്ചത്.

അഫ്ഗാനിസ്താനിലുടനീളം വഷളായി കൊണ്ടിരിക്കുന്ന സുരക്ഷാസ്ഥിതിഗതികള്‍ ഇന്ത്യ സുസൂക്ഷമം നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യന്‍ ഉദ്യോഗസ്ഥരും പൗരന്‍മാരും അപകടത്തിലാകാതിരിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ടായിരുന്ന സാഹചര്യത്തിലാണ് ഈ നീക്കം നടത്തിയിരി്കകുന്നത്.

എന്തായിരുന്നാലും ഈ പ്രതിസന്ധി ഘട്ടത്തിൽ ഇത്തരം ഒരു നീക്കം ഇന്ത്യൻ സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടായതിനെ അഭിനന്ദിക്കുകയാണ് രാജ്യം മുഴുവൻ. നയതന്ത്ര ഉദ്യോഗസ്ഥരേയും മറ്റു ജീവനക്കാരേയും സുരക്ഷാ ഉദ്യോഗസ്ഥരേയും ഡല്‍ഹിയിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് കാണ്ഡഹാറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് താത്കാലികമായി അടച്ചിടുകയും ചെയ്തിട്ടുണ്ട്.

യു.എസ്. സേനാ പിന്മാറ്റത്തെത്തുടര്‍ന്ന് അഫ്ഗാനിസ്താനിലെ വടക്കന്‍പ്രദേശങ്ങള്‍ ഇപ്പോള്‍ താലിബാന്‍ നിയന്ത്രണത്തിലാണ്. അഫ്ഗാനിസ്താന്റെ സുരക്ഷയും പുനര്‍നിര്‍മാണവും യു.എസിന്റെ ഉത്തരവാദിത്വമല്ലെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മികച്ച ഭാവിയിലേക്ക് രാജ്യത്തെ നയിക്കാന്‍ അഫ്ഗാന്‍ നേതാക്കള്‍ ഒത്തുചേര്‍ന്ന് ശ്രമിക്കണമെന്ന് അദ്ദേഹത്തിന്റെ അഭ്യര്‍ഥന കേൾക്കുമോ എന്നത് സംശയമാണ്.

അഫ്ഗാന്റെ 85 ശതമാനം ഭാഗവും തങ്ങളുടെ നിയന്ത്രണത്തിലാക്കിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം താലിബാൻ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. ഈ വാദം അഫ്ഗാൻ സർക്കാർ തള്ളിക്കളഞ്ഞിട്ടുണ്ട്. അഫ്ഗാനിലെ 400 ജില്ലകളിൽ ഭൂരിഭാഗവും താലിബാൻ പിടിച്ചടക്കിയതായി മറ്റൊരു റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.

ഇതും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടില്ല. ഏകദേശം ഇരുപത് വർഷത്തോളം അമേരിക്കന്‍ സേന അഫ്ഗാനിസ്ഥാനില്‍ താലിബാനും ഇസ്ലാമിക് സ്റ്റേറ്റിനും എതിരെ പൊരുതിയിരുന്നു. 2,000 യുഎസ് പട്ടാളക്കാര്‍ യുദ്ധത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ഹെറാത് പ്രവിശ്യയിലെ അതിർത്തി പ്രദേശങ്ങളായ ഇസ്‍ലാം ഖാല, തോര്‍ഗണ്ടി നഗരങ്ങൾ നഷ്ടപ്പെട്ട കാര്യം അഫ്ഗാൻ അധികൃതർ സമ്മതിച്ചിട്ടുണ്ട്. അഫ്ഗാനിൽനിന്ന് ഇറാനിലേക്കുള്ള പ്രധാന വ്യാപാരപാതയാണ് ഇസ്‍ലാം ഖാല. തോർഗണ്ടി തുർക്ക്‌മെനിസ്താനിലേക്കുള്ള രണ്ട് വ്യാപാരപാതകളിലൊന്നും.

പ്രതിമാസം 20 മില്യൻ ഡോളറിന്റെ വരുമാനമാണ് ഇസ്‍ലാം ഖായിലൂടെയുള്ള വ്യാപാരംവഴി സർക്കാരിന് ലഭിച്ചുകൊണ്ടിരുന്നത്. അതിനാല്‍, സർക്കാരിനെ സംബന്ധിച്ചിടത്തോളം വൻ തിരിച്ചടിയാണ് രണ്ട് അതിർത്തിനഗരങ്ങളുടെയും നഷ്ടം.

ഇസ്‍ലാം ഖാലയും തോർഗണ്ടിയും തിരിച്ചുപിടിക്കാനുള്ള നീക്കം ആരംഭിച്ചതായി അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം വക്താവ് താരിഖ് അരിയാൻ അറിയിച്ചു. അതിർത്തിസേന അടക്കം മുഴുവൻ സുരക്ഷാ വിഭാഗങ്ങളും മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും രണ്ടു നഗരങ്ങളും തിരിച്ചുപിടിക്കാനുള്ള നീക്കം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ദിവസങ്ങൾക്കുമുൻപാണ് അഫ്ഗാനിസ്താനിലെ ബാഗ്രാം സൈനികതാവളം ഉപേക്ഷിച്ച് യുഎസ് സൈനികർ നാട്ടിലേക്കു തിരിച്ചത്. സെപ്റ്റംബർ 11 ആക്രമണത്തിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായായി അഫ്ഗാനിൽനിന്നുള്ള സമ്പൂർണ പിന്മാറ്റമുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായായിരുന്നു സൈനികർ കൂട്ടത്തോടെ അഫ്ഗാൻ വിട്ട് നാടണഞ്ഞത്.

2011 മേയ് രണ്ടിന് യുഎസ് നേവി സീല്‍ കമാന്‍ഡോകള്‍ പാക്കിസ്ഥാനിലെ അബട്ടാബാദില്‍ അല്‍ ഖായിദ നേതാവ് ഒസാമ ബിന്‍ ലാദനെ വധിച്ചിരുന്നു. ശേഷം ലാദന്റെ ശരീരം കടലില്‍ സംസ്‌കരിക്കുകയായിരുന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടന പത്തു വര്‍ഷത്തോളം നടത്തിയ വേട്ടയ്‌ക്കൊടുവിലായിരുന്നു ലാദനെ വകവരുത്തിയത്.

2013 ഏപ്രില്‍ 23 ന് താലിബാന്‍ സ്ഥാപകനായ മുല്ല മുഹമ്മദ് ഒമര്‍ മരിച്ചു. പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള ഒരാശുപത്രിയിലാണ് ഒമര്‍ മരിച്ചതെന്നാണ് അഫ്ഗാന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. എന്നാല്‍ പാക്കിസ്ഥാന്‍ ഇത് അംഗീകരിച്ചിട്ടില്ല. ഇത്തരത്തിൽ അവർക്കേറ്റ തിരിച്ചടികളുടെ കണക്കു ചോദിക്കാൻ കൂടിയാണോ ഈ തിരിച്ചു പിടിക്കൽ എന്ന് കൂടി നാം ചിന്തിക്കേണ്ടതുണ്ട്.

അമേരിക്കന്‍ കടന്നുവരവില്‍ അടിപതറി കാബൂള്‍ വിടേണ്ടിവന്നെങ്കിലും ഒരു തിരിച്ചു വരവിനു കളമൊരുക്കുകയായിരുന്നു താലിബാന്‍. 2001 ല്‍ അധികാരത്തില്‍നിന്നു പുറത്താകുമ്പോള്‍ കൈവശമുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ഭൂപ്രദേശങ്ങള്‍ ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലുണ്ടെന്നാണു കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.

സൈനിക പിന്‍മാറ്റം കഴിയുമ്പോള്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയേക്കാം. ഇല്ലെങ്കില്‍ സര്‍ക്കാരില്‍ നിര്‍ണായക സ്വാധീന ശക്തിയായേക്കാം. അഫ്ഗാൻ ഇതോടെ 1996 മുതല്‍ 2001 വരെയുള്ള താലിബാന്‍ ഭരണകാലത്തിലേക്കു മടങ്ങുമോ എന്നതാണ് സന്നദ്ധ പ്രവര്‍ത്തകരുടെ ആശങ്ക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (11 minutes ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (17 minutes ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (24 minutes ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (1 hour ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (1 hour ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (2 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (2 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (3 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (4 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (4 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (7 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (7 hours ago)

Malayali Vartha Recommends