Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓടിക്കൊണ്ടിരുന്ന ബസ്സിൽ ഉണ്ടായ അത്യുഗ്രൻ സ്‌ഫോടനത്തിൽ 6 ചൈനക്കാർ കൊല്ലപ്പെട്ടു, പാക്കിസ്ഥാനിൽ ചൈനാ വിരുദ്ധ വികാരം വർദ്ധിച്ചു വരുന്നു, രു ചൈനീസ് എഞ്ചിനീയറെയും ഒരു സൈനികനെയും കാണാനില്ല

14 JULY 2021 04:49 PM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഈ അടുത്ത കാലത്താണ് അനവധി ചൈനീസ് കമ്പനികൾ പേടിച്ച് നിലവിളിച്ച വാർത്തകൾ പാകിസ്ഥാനിൽ നിന്നും പുറത്തു വന്നത്. പാകിസ്ഥാൻ ശരിയല്ല. ഇവിടെ നില്ക്കാൻ പറ്റില്ല. ഒട്ടും സുരക്ഷിതമല്ല. ഇവിടെ ചൈനാ വിരുദ്ധ വികാരം വർദ്ധിച്ചു വരുന്നു. ഇതൊക്കെ ആയിരിന്നു ആ പാവങ്ങൾ കരഞ്ഞു പറഞ്ഞത്. ആരോട് പറയാൻ ആര് കേൾക്കാൻ. ചൈനീസ് സർക്കാരിന് പണം ആണ് മുഖ്യം പിന്നെ അവരുടെ പ്രതിച്ഛായയും. ജനങ്ങളൊക്കെ പിന്നെ. അത് കൊണ്ടു തന്നെ ഒരു നടപടിയും അവർ എടുത്തില്ല. എന്നാൽ അതിനുള്ള ഫലം അവർക്കിപ്പോൾ കിട്ടിയിരിക്കുകയാണ്‌. അല്ലെങ്കിൽ കിട്ടി തുടങ്ങിയിരിക്കുകയാണ്.

ഓടിക്കൊണ്ടിരുന്ന ബസ്സിൽ ഉണ്ടായ അത്യുഗ്രൻ സ്‌ഫോടനത്തിൽ ഏറ്റവും ചുരുങ്ങിയത് 6 ചൈനീസ് പൗരന്മാർ എങ്കിലും കൊല്ലപ്പെട്ടു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. വടക്കൻ പാകിസ്ഥാനിലെ വിദൂര പ്രദേശത്ത് ബുധനാഴ്ച ഉണ്ടായ ബസ് സ്‌ഫോടനത്തിൽ ആറ് ചൈനീസ് പൗരന്മാരും ഒരു പാകിസ്ഥാൻ സൈനികനുമടക്കം എട്ട് പേർ കൊല്ലപ്പെട്ടു. വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത് റോയിട്ടേഴ്‌സ് ആണ്.സ്‌ഫോടനത്തിന്റെ കാരണം റോഡരികിൽ സ്ഥാപിച്ച സ്‌ഫോടക വസ്തുക്കൾ പൊട്ടി തെറിച്ചതാണോ അതോ ബസിനുള്ളിൽ തന്നെയുണ്ടായിരുന്ന സ്‌ഫോടക വസ്തുക്കൾ ആണോ എന്ന് വ്യക്തമായിട്ടില്ല

സ്ഫോടനത്തെത്തുടർന്ന് ബസ് ആഴത്തിലുള്ള കയത്തിലേക്ക് വീഴുകയും കനത്ത നഷ്ടം സംഭവിക്കുകയും ചെയ്തു. നിലവിൽ ഒരു ചൈനീസ് എഞ്ചിനീയറെയും ഒരു സൈനികനെയും കാണാനില്ല. രക്ഷാപ്രവർത്തനം ആരംഭിക്കുകയും എയർ ആംബുലൻസിൽ പരിക്കേറ്റവരെ രക്ഷിക്കാൻ മുഴുവൻ സർക്കാർ സംവിധാനങ്ങളും അണിനിരത്തുകയും ചെയ്തിട്ടുണ്ട് , ”മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വ്യക്തമാക്കി. ആറ് ചൈനീസ് പൗരന്മാരും ഒരു അർദ്ധസൈനികനും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. 30 ചൈനീസ് എഞ്ചിനീയർമാരെ ബസ് അപ്പർ കൊഹിസ്ഥാനിലെ ദാസു ഡാമിന്റെ ഭാഗത്തേക്ക് പോവുകയായിരുന്നുവെന്ന് ഹസാര മേഖലയിലെ മുതിർന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആറിയിച്ചിട്ടുണ്ട്.

പടിഞ്ഞാറൻ ചൈനയെ തെക്കൻ പാകിസ്ഥാനിലെ ഗ്വാഡാർ കടൽ തുറമുഖവുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ബീജിംഗ് ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന് കീഴിലുള്ള 65 ബില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതിയായ ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ ഭാഗമാണ് ദാസു ജലവൈദ്യുത പദ്ധതി. ചൈനീസ് എഞ്ചിനീയർമാരും പാകിസ്ഥാൻ നിർമാണത്തൊഴിലാളികളും ദാസു ജലവൈദ്യുത പദ്ധതിയിലും മറ്റ് നിരവധി വർഷങ്ങളായി സ്ഫോടനം നടന്ന പ്രദേശത്ത് പ്രവർത്തിക്കുന്നു. എന്നാൽ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്ന ആക്രമണ പരമ്പരകൾ ചൈനയെയും പാകിസ്ഥാനെയും സംബന്ധിച്ച് ഇനി വരാൻ പോകുന്ന കെട്ട കാലത്തിന്റെ സൂചനയായി കരുതേണ്ടി വരും.


അമേരിക്ക അഫ്ഗാനിസ്ഥാനിൽ നിന്നും സേനയെ പിൻവലിച്ച് വെറും ദിവസങ്ങൾ മാത്രം ആകുമ്പോഴേക്കും വിവിധ മേഖലകളിലെ ആക്രമണ പരമ്പരകൾ രൂക്ഷമാവുകയാണ്. അമേരിക്ക സ്വന്തം ചിലവിൽ നൽകിയിരുന്ന പ്രാദേശിക സ്ഥിരത ഇതോടു കൂടി നഷ്ടപ്പെടുകയാണ് എന്ന വ്യക്തമായ സൂചനകൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്ന വാർത്തകൾ നമുക്ക് മനസ്സിലാക്കി തരുന്നത്. ഇതോടു കൂടി ബലൂചിസ്ഥാനിൽ പാകിസ്ഥാനെതിരെ നടക്കുന്ന പ്രവർത്തനങ്ങളും പാകിസ്ഥാൻ താലിബാൻ പാകിസ്ഥാന്റെ അധികാരം കയ്യാളാൻ വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾക്കും ശക്തി കൂടും എന്ന് തർക്കമില്ലാത്ത വസ്തുതയാണ്. ഇതോടൊപ്പം തന്നെ ചൈന അഫ്ഘാൻ അതിർത്തിയിൽ വിഘടന വാദ പ്രവർത്തനങ്ങളും ശക്തി പ്രാപിക്കും എന്നാണ് ചൈനയും ഭയക്കുന്നത്.

അതി ഭാവിയിൽ സംഭവിക്കാവുന്ന കാര്യങ്ങൾ ആണെങ്കിൽ ചൈനയെ നിലവിൽ ബാധിക്കുന്ന പ്രശ്നങ്ങളാണ് ചൈനാ പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിക്കെതിരെ ഉയർന്നു വരുന്ന രൂക്ഷമായ ആക്രമണങ്ങൾ. ചൈനാ പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ ചരിത്രത്തിൽ ആദ്യമായി ചൈനീസ് കമ്പനികൾ അടുത്തിടെ ഇത്തരം ഭീഷണികൾ നില നില്കുന്നു എന്ന് ചൈനയെ അറിയിക്കുകയുണ്ടായിരുന്നു.

ഗ്വാഡാർ തുറമുഖത്ത് നിർമാണ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന ചൈന കമ്മ്യൂണിക്കേഷൻസ് കൺസ്ട്രക്ഷൻ കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ചൈന ഹാർബർ എഞ്ചിനീയറിംഗ് കോർപ്പറേഷൻ നിരവധി പ്രശ്നങ്ങൾ ചൂണ്ടി കാട്ടി പാകിസ്ഥാൻ തങ്ങളുടെ പ്രവർത്തനത്തിന് പറ്റിയ സ്ഥലം അല്ല എന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപ് മുന്നറിയിപ്പ് നൽകുക ഉണ്ടായിരിന്നു. സുരക്ഷാ അന്തരീക്ഷം, ബ്യൂറോക്രാറ്റിക് കാലതാമസം, ചൈന വിരുദ്ധ വികാരങ്ങൾ എന്നിവയാണ് പാക്കിസ്ഥാനിലെ പദ്ധതികളുമായി ബന്ധപ്പെട്ട വെല്ലുവിളികളായി ചൈനീസ് കമ്പനികൾ വ്യക്തമാക്കിയത്.

സി എച് ഇ സി ക്കു പുറമേ, ചൈന ഷിപ്പ് ബിൽഡിംഗ് ഓഫ്‌ഷോർ കോർപ്പറേഷനും പാകിസ്ഥാനിലെ ഭീകരമായ സുരക്ഷാ സാഹചര്യത്തെ അടിവരയിടുന്നു. ഇമ്രാൻ ഖാൻ സർക്കാരിനു കീഴിലുള്ള രാഷ്ട്രീയ അസ്ഥിരത, ഭീകരാക്രമണത്തെത്തുടർന്നുണ്ടായ സാമൂഹിക അസ്ഥിരത, പാക്കിസ്ഥാന്റെ ഫോറെക്സ് കരുതൽ ശേഖരം എന്നിവ ഉൾപ്പെടെ എട്ട് വിഭാഗങ്ങൾക്ക് കീഴിലുള്ള അപകടസാധ്യതകളും ചൈനീസ് കമ്പനികൾ തരം തിരിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ ഇതിലെ ഭീകരവാദം എന്ന ഒറ്റ കാരണം കൊണ്ട് തന്നെ മറ്റെല്ലാ കാരണങ്ങളും ഏതാണ്ട് അപ്രസക്തമാകുന്നു ഒരു സ്ഥിതി വിശേഷം ആണ് ഇപ്പോൾ മുന്നിൽ വന്നിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (4 minutes ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (38 minutes ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (1 hour ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (1 hour ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (1 hour ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (2 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (7 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (7 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (8 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (8 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (8 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (8 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (8 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (8 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (8 hours ago)

Malayali Vartha Recommends