ഉച്ചം തല മുതൽ കാൽ വരെ അടിച്ചുചതച്ചു കൊന്നു..! മുസ്ലിമാവാൻ സദറുലിന്റെ നിലവിളി..! ആണും പെണ്ണും ഒരേ ഹോസ്റ്റൽ മുറിയിൽ
ഉസ്ബെക്കിസ്ഥാനിലെ ബുഖാറയില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സാവരിയ ബസന്ത് (22) ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍, സഹപാഠിയും പ്രതിയുമായ മലപ്പുറം പുലാമന്തോള്‍ സ്വദേശി സദറുല്‍ അനമിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി. സാവരിയയെ മതപരിവര്‍ത്തനം നടത്താന്‍ പ്രതി നിരന്തരം നിര്‍ബന്ധിച്ചിരുന്നതായും എന്നാല്‍ പെണ്‍കുട്ടി ഇത് ശക്തമായി വിസമ്മതിച്ചിരുന്നതായും സഹപാഠികളെ ഉദ്ധരിച്ച് ബന്ധുക്കള്‍ വെളിപ്പെടുത്തി. പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന വാദത്തെ പൂര്‍ണ്ണമായി തള്ളുന്നതാണ് പെണ്‍കുട്ടിയുടെ ശരീരത്തിലെ പരിക്കുകള്‍. സാവരിയയുടെ കാല്‍ മുതല്‍ തല വരെ അതിക്രൂരമായ മര്‍ദ്ദനമേറ്റ ചതവുകളും മുറിവുകളും പാടുകളുമുണ്ടായിരുന്നുവെന്നും, ഇത് ഒരു നിമിഷം കൊണ്ട് സംഭവിച്ചതല്ലെന്നും വളരെ ആസൂത്രിതവും മൃഗീയവുമായ കൊലപാതകമാണെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha


























