Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യയുടെ നീക്കം ഇങ്ങനെ... അഫ്​ഗാനിൽ ഇനി താലിബാൻ! അടുത്ത പ്രസിഡന്റിനെ തീരുമാനിച്ചു... കുരുട്ട് ബുദ്ധിയുമായി ചൈനയും

15 AUGUST 2021 09:49 PM IST
മലയാളി വാര്‍ത്ത

ലോകജനത ഏറെ നെഞ്ചിടിപ്പോടെ കാത്തിരിക്കുന്ന വാർത്തയാണ് അഫ്​ഗാനിസ്ഥാനിൽ നിന്നുമുള്ളത്. കോടിക്കണക്കിന് ജനങ്ങൾ #SAVE AFGAN എന്ന് തുടങ്ങുന്ന ഹാഷ്ടാ​ഗുകളുമായി രാജ്യത്തെ കുറിച്ച് ആലോചിച്ച് വിഷമിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ അഫ്ഗാനിസ്ഥാനിൽ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏക നഗരവും തലസ്ഥാനവുമായ കാബൂളിൽ താലിബാൻ പ്രവേശിച്ചു കഴിഞ്ഞിട്ടുണ്ട്.

അവിടുത്തെ സുപ്രധാനമായ നഗരങ്ങളെല്ലാം കീഴടക്കിയതിന് പിന്നാലെയാണ് തലസ്ഥാനമായ കാബൂള്‍ താലിബാന്‍ വളഞ്ഞിരിക്കുന്നത്. അതിര്‍ത്തിയില്‍ തമ്പടിച്ച താലിബാന്‍ അഫ്ഗാന്‍ സൈന്യത്തോട് പിന്മാറാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞിരുന്നു.

നഗരാതിർത്തികളിൽ നിന്ന് ഒരുമിച്ചാണ് താലിബാൻ ഭീകരർ നഗരത്തിലേക്ക് പ്രവേശിക്കുന്നത്. ഏറെ ഞെട്ടലോടെയാണ് ഇപ്പോൾ അവിടുത്തെ ജനങ്ങൾ ആകമാനം കഴിയുന്നതും. ഇനി ഭാവിയിൽ എന്തൊക്കെ ക്രൂരതകൾ അവിടെ സംഭവിക്കും എന്ന കാര്യത്തിൽ അവർക്ക് ഒന്നും പറയാനാകാത്ത സ്ഥതിയാണ്.

എന്നാലിപ്പോൾ ലഭിക്കുന്ന ഏറ്റവും പുതിയ വാർത്തയെന്തെന്നാൽ, ഏതാണ്ടെല്ലാ നഗരപ്രവിശ്യകളും കീഴടക്കിയ താലിബാന് മുന്നില്‍ ഗത്യന്തരമില്ലാതെ അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്‌റഫ് ഘാനി സ്ഥാനമൊഴിഞ്ഞു എന്നതാണ്. കാബൂളില്‍ ഒരു രക്തച്ചൊരിച്ചില്‍ ഉണ്ടായാല്‍ അത് വന്‍ ആള്‍നാശത്തിന് കാരണമാകും എന്ന ആശങ്ക പങ്കുവച്ചുകൊണ്ടാണ് യുദ്ധം ഒഴിവാക്കി അഷ്‌റഫ് ഘാനി സ്ഥാനം ഇപ്പോൾ രാജിവെച്ചത്.

അഫ്ഗാനിസ്ഥാനില്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഒരു ഇടക്കാല താലിബാന്‍ സര്‍ക്കാര്‍ ഭരണം ഏറ്റെടുത്തിരിക്കുകയാണ്. പ്രസിഡന്‍റിന്‍റെ കൊട്ടാരത്തില്‍ താലിബാന്‍ സേനയും അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു അഷ്‌റഫ് ഘാനി സ്ഥാനമൊഴിയാന്‍ തീരുമാനിച്ചത്. ഇതോടെ അടുത്ത യു​ഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.

ഇസ്ലാമിക് ഭീകരർക്കു മുന്നിൽ അഫ്ഗാനിസ്ഥാൻ സർക്കാർ കീഴടങ്ങിയതിനു ശേഷം താലിബാൻ ഭരണത്തിൻ കീഴിലുള്ള അഫ്ഗാനിസ്ഥാന്റെ പുതിയ പ്രസിഡന്റായി മുല്ല അബ്ദുൽ ഗനി ബരാദർ അധികാരമേൽക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. താലിബാനുമായി നടത്തിയ ചർച്ചകൾക്ക് ശേഷം പ്രസിഡന്റ് അഷ്റഫ് ഗനി അധികാരം ഉപേക്ഷിക്കുകയായിരുന്നു.

എന്നിരുന്നാലും, ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് മുൻ അഫ്ഗാൻ ആഭ്യന്തര മന്ത്രിയായ അലി അഹ്മദ് ജലാലി അഫ്ഗാനിസ്ഥാനിലെ പുതിയ പരിവർത്തന സർക്കാരിന് നേതൃത്വം നൽകും എന്നുമാണ്. എന്നാൽ അതിൽ വ്യക്തമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

അഫ്ഗാൻ സൈന്യത്തിനെതിരായ ഒരു മാസത്തെ ആക്രമണത്തിനുശേഷം, ഇസ്ലാമിസ്റ്റ് സംഘടനയായ താലിബാനുമായി ബന്ധപ്പെട്ട ഭീകരർ ഒടുവിൽ ഞായറാഴ്ച കാബൂളിന്റെ കവാടത്തിൽ എത്തിയിരുന്നു. അതിനു ശേഷമാണ് നിവർത്തിയില്ലാതെ ഈയൊരു തീരുമാനത്തിന് മുതിർന്നതും.

“കാബൂളിൽ യുദ്ധം ചെയ്യരുതെന്ന് ഇസ്ലാമിക് എമിറേറ്റിന്റെ പ്രഖ്യാപനം ദൈവത്തിന് സ്തുതിയാണ്, സർവ്വശക്തനായ ദൈവത്തിന്റെ സഹായത്തോടെയും നമ്മുടെ ജനങ്ങളുടെ വിശാലമായ പിന്തുണയോടെയും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും ഇസ്ലാമിക് എമിറേറ്റിന്റെ നിയന്ത്രണത്തിലായി.

എന്നിരുന്നാലും, തലസ്ഥാനമായ കാബൂൾ വലിയതും ജനസാന്ദ്രതയുള്ളതുമായ നഗരമായതിനാൽ, ഇസ്ലാമിക് എമിറേറ്റിലെ മുജാഹിദീനുകൾ ബലപ്രയോഗത്തിലൂടെയോ യുദ്ധത്തിലൂടെയോ നഗരത്തിൽ പ്രവേശിക്കാൻ ഉദ്ദേശിക്കുന്നില്ല, മറിച്ച് സമാധാനപരമായി കാബൂളിൽ പ്രവേശിക്കാനാണ്, എന്നായിരുന്നു താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.

ഇതോടെ സമാധാനപരമായ അധികാര കൈമാറ്റമാണ് നിലവിൽ അഫ്​ഗാനിൽ നടന്നത്. ഇതിനു ശേഷം, അഫ്ഗാൻ സൈന്യത്തോട് പിൻവാങ്ങാൻ താലിബാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുകൂടാതെ, ജനങ്ങൾ പലായനം ചെയ്യരുതെന്നും താലിബാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ജനങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശത്ത് യുദ്ധം ആഗ്രഹിക്കുന്നില്ലെന്നാണ് താലിബാൻ പറയുന്നത്. എന്നാൽ സംഘർഷത്തിന് ശ്രമിക്കരുതെന്ന് സൈന്യം താലിബാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആയിരക്കണക്കിന് താലിബാൻ ഭീകരരാണ് ആയുധങ്ങളുമായി കാബൂളിലേക്ക് നീങ്ങുന്നത്.

ആ​ഗസ്റ്റ് 31നാണ് പൂർണമായും യുഎസ് സൈന്യം അഫ്​ഗാനിൽ നിന്നും പിൻവാങ്ങാൻ ഇരിക്കുന്നത്. ഇതിനുമുന്നോടിയായി നടത്തിയ ചില ചർച്ചകളാണ് ഇപ്പോൾ ഏറെ സംശയങ്ങൾക്കും വഴിതെളിക്കുന്നത്. ഏതാനും ജിവസങ്ങൾ മാത്രം ശേഷിക്കെ, താലിബാൻ പ്രതിനിധി സംഘം ജൂലൈ 28 -ന് ചൈനയിലെ ടിയാൻജിനിൽ സൗഹൃദ 'ചർച്ചകൾ' നടത്തിയിരുന്നു എന്ന് വിവരങ്ങൾ പുറത്ത് വന്നിരുന്നു.

ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി, അന്തരിച്ച താലിബാൻ സ്ഥാപകൻ മുല്ല ഒമറിന്റെ സഹസ്ഥാപകനും സഹസ്ഥാപകനുമായ മുല്ല അബ്ദുൽ ഗനി ബരാദറിനൊപ്പം നിൽക്കുന്നതായി കാണാൻ സാധിക്കും.

മറ്റൊരു ചിത്രത്തിൽ, ചൈനീസ് ഉദ്യോഗസ്ഥരെയും മുഴുവൻ താലിബാൻ പ്രതിനിധികളെയും കാണാൻ സാധിക്കും. ചിത്രത്തിന് താഴെ കൊടുത്തിരിക്കുന്ന വാചകം ഇങ്ങനെയാണ് - "അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി വു ജിയാൻഗാവോ ബരാദറുമായും അദ്ദേഹത്തിന്റെ പ്രതിനിധികളുമായും ചർച്ച ചെയ്തു, പൊതുവായ പ്രശ്നങ്ങളെക്കുറിച്ച് ആഴത്തിലുള്ള കാഴ്ചപ്പാടുകൾ കൈമാറി, ഇത് പരസ്പര ധാരണ വർദ്ധിപ്പിക്കാനും അഭിപ്രായ സമന്വയം വർദ്ധിപ്പിക്കാനും സഹായിച്ചു." എന്നായിരുന്നു കുറിച്ചത്.

അതേസമയം, അഫ്ഗാനിസ്ഥാനിലുള്ള ചൈനയുടെ താൽപര്യം വളരെ പ്രായോഗികമായ സാമ്പത്തിക, ബിസിനസ് ആവശ്യങ്ങൾ മുന്നിൽ കണ്ടു കൊണ്ടാണ്. ഇതുമായി ബന്ധപ്പെട്ട നീക്കങ്ങൽ അവർ നടത്തി കഴിഞ്ഞു. അഫ്ഗാനിസ്ഥാൻ എന്നത് ഭൂമിയിലെ 3 ട്രില്യൺ ഡോളർ വിലമതിക്കുന്ന അപൂർവ ധാതു നിക്ഷേപങ്ങളുടെ കലവറയായിട്ടാണ് വിശ്വസിക്കുന്നത്. 2014 -ൽ യുഎസ് ജിയോളജിക്കൽ സർവേയിൽ 60 ദശലക്ഷം ടൺ ചെമ്പ്, 2.2 ബില്യൺ ടൺ ഇരുമ്പയിർ, 1.4 ദശലക്ഷം ടൺ ലാന്തനം, സെറിയം, നിയോഡൈമിയം, അലുമിനിയം, സ്വർണം, വെള്ളി, സിങ്ക് എന്നിവയുടെ ലോഹ ശേഖരം ഉണ്ടെന്നാണ് കണക്കാക്കുന്നത്. അഫ്ഗാനിസ്ഥാനിലെ മെർക്കുറി, ലിഥിയം.

ചൈനീസ് കമ്പനികളുടെ ഒരു കൂട്ടായ്മ ഇതിനകം തന്നെ ലോഗർ പ്രവിശ്യയിൽ ചെമ്പ് ഖനനം ചെയ്യുമ്പോൾ, എണ്ണയും കണ്ടെത്തിയിട്ടുണ്ട്, 25 വർഷത്തേക്ക് മൂന്ന് എണ്ണപ്പാടങ്ങൾ കുഴിക്കാൻ ചൈന നാഷണൽ പെട്രോളിയം കോർപ്പറേഷൻ ബിഡ് നേടിയിട്ടുണ്ട്. ഇത്തരത്തിൽ കച്ചവട താൽപര്യങ്ങൾ ലക്ഷ്യമിട്ട് ചൈനയും അവിടേക്ക് ചുവടുറപ്പിക്കുകയാണ്.

അതേസമയം, ഇന്ത്യയും നീക്കങ്ങൾ നടത്താൻ പദ്ധതിയിടുന്നുണ്ട്. താലിബാൻ കാബൂളിനടുത്ത് എത്തിയ സാഹചര്യത്തിൽ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാൻ കേന്ദ്രസർക്കാരിന് മേൽ സമ്മർദ്ദം ശക്തമാവുകയാണ്. ഇന്ത്യയിലേക്ക് വരാൻ അനുവദിക്കണമെന്ന് ആയിരക്കണക്കിന് അഫ്ഗാൻ പൗരൻമാരും ആവശ്യപ്പെട്ടു. സ്ഥിതി നിരീക്ഷിക്കുകയാണെന്നും തീരുമാനം വൈകാതെ എടുക്കുമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ സാഹചര്യം സങ്കീർണ്ണമായി മാറുമ്പോഴും അടുത്ത നിലപാട് എന്തുവേണമെന്ന് ഇന്ത്യ തീരുമാനിച്ചിട്ടില്ല. കാബൂളിലെ എംബസി മാത്രമാണ് ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്നത്. എംബസിയിലെ ഉദ്യോഗസ്ഥരെ ഇപ്പോൾ ഒഴിപ്പിക്കേണ്ടതുണ്ടോ എന്നതിൽ ആലോചന തുടരുന്നു.

എംബസി ഇപ്പോൾ അടച്ചു പൂട്ടുന്നത് അഫ്ഗാൻ സർക്കാരിനെ കൈവിടുന്നതിന് തുല്യമാകും എന്നതാണ് സർക്കാരിന്‍റെ നിലപാട്. എന്നാൽ അടിയന്തര ഘട്ടം വന്നാൽ വിമാനങ്ങൾ അയച്ച് ഉദ്യോസ്ഥരെ ഒഴിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നാണ് സൂചന. വ്യോമസേനയുടെ സഹായവും തേടും. ദേശീയ സൂരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ നേതൃത്വത്തിൽ സ്ഥിതി വിലയിരുത്തി.

കാബൂളിലെ അമേരിക്കൻ എംബസിയിലേക്ക് സൈനിക ഹൈലികോപ്റ്ററുകൾ എത്തി ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യയ്ക്ക് മേലും സമ്മർദ്ദം ശക്തമാകുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (4 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (11 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (11 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (12 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (13 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (13 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (13 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (13 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (19 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (19 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (19 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (19 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (20 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (20 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (20 hours ago)

Malayali Vartha Recommends