Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം

11 JULY 2026 10:54 AM IST
മലയാളി വാര്‍ത്ത

More Stories...

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

ഇറാന്റെ പരമോന്നത മേധാവി അയത്തുള്ള അലി ഖൊമേനി കൊല്ലപ്പെട്ടതിനു പിന്നാലെ അടുത്ത അവകാശിയായി തെരഞ്ഞെടുക്കപ്പെട്ട മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടതായി സൂചനകള്‍. ഇസ്രേയേലും അമേരിക്കയും നടത്തിയ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മുജ്തബ് ഖൊമേനി ജീവിച്ചിരിപ്പുണ്ടെന്നും ചികിത്സയിലാണെന്നുമാണ് ഇറാന്റെ അവകാശവാദം.

എന്നാല്‍ അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ മുജ്തബ് ഖൊമേനി വരാതിരുന്ന സാഹചര്യത്തില്‍ മകനും കൊല്ലപ്പെട്ടതായാണ് വിദേശമാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ എട്ട് ലക്ഷം പേര്‍ പങ്കെടുത്ത സംസ്‌കാരച്ചടങ്ങില്‍ സുരക്ഷാ കാരണങ്ങളാലാണ് മുജ്തബ് ഖൊമേനി പങ്കെടുക്കാതിരുന്നതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ പറയുന്നു.

പിതാവിന്റെ അന്ത്യകര്‍മങ്ങളില്‍ പോലും മുജ്തബ് ഖൊമേനി പങ്കെടുക്കാതിരുന്നത് ഭരണകൂട വൃത്തങ്ങളിലും രാജ്യാന്തര തലത്തിലും വലിയ രീതിയിലുള്ള ദുരൂഹതകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതുറന്നിരിക്കുകയാണ്. ഫെബ്രുവരി 28ന് ആയത്തുള്ള ഖൊമേനിയുടെ മരണത്തിന് ഇടയാക്കിയ അതേ ആക്രമണത്തിലാണ് മുജ്തബയ്ക്കും ഗുരുതരമായി പരുക്കേറ്റത്.അദ്ദേഹത്തിന്റെ ഒരു കാലും ഒരു കയ്യും നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ആഴ്ചകളോളം അബോധാവസ്ഥയിലായിരുന്നുവെന്നും നിലവില്‍ സ്ഥിതി മെച്ചപ്പെട്ടുവെന്നും അന്ന് ഇറാന്‍ ഭരണകൂടം അവകാശപ്പെട്ടിരുന്നു. അതിനുശേഷം അദ്ദേഹം പൊതുവേദികളില്‍ ഒരിടത്തും പ്രത്യക്ഷപ്പെട്ടിട്ടില്ല. വധശ്രമത്തില്‍ മുജ്തബയുടെ മുഖത്തിന് ഗുരുതരമായി വൈരൂപ്യം സംഭവിക്കുകയും കൈകാലുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി റോയിട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഒരു കാലില്‍ ഒന്നിലധികം ശസ്ത്രക്രിയകള്‍ നടത്തേണ്ടി വന്നതായും പ്രോസ്‌തെറ്റിക് കാലുകള്‍ ഉപയോഗിക്കേണ്ടി വരുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അദ്ദേഹത്തിന്റെ അഭാവത്തില്‍, ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ്‌സ് കോര്‍പ്‌സിന്റെ ജനറലുകളാണ് നിലവിലെ ഭരണകാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്.ആയത്തുള്ള അലി ഖൊമനേയിയുടെ രണ്ടാമത്തെ മകനും രാജ്യത്തിന്റെ രാഷ്ട്രീയ-സൈനിക കാര്യങ്ങളില്‍ വര്‍ഷങ്ങളായി നിര്‍ണായക സ്വാധീനം ചെലുത്തുന്ന വ്യക്തിയുമാണ് മുജ്തബ ഖൊമനേയി.

ആയത്തൊള്ള ഖൊമനേയിയുടെ ഓഫീസിന്റെ ഭരണം നിയന്ത്രിച്ചിരുന്നതും മുജ്തബയായിരുന്നു. ഇറാനിലെ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തുന്നതിലും മുജ്താബ പ്രധാന പങ്കു വഹിച്ചിരുന്നു. നിലവില്‍ അദ്ദേഹം ഒരു രഹസ്യ കേന്ദ്രത്തില്‍ സുഖം പ്രാപിച്ചുവരികയാണെന്നാണ് ഔദ്യോഗിക വിശദീകരണം. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഖൊമേനിയുടെ മകള്‍, മരുമകന്‍, മരുമകള്‍, 14 മാസം പ്രായമുള്ള കൊച്ചുമകള്‍ എന്നിവരുടെ മൃതദേഹങ്ങളും അദ്ദേഹത്തിനൊപ്പം വച്ചിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 28ന് യുഎസും ഇസ്രായേലും സംയുക്തമായി ഇറാന് നേരെ നടത്തിയ ആക്രമണത്തിലാണ് 36 വര്‍ഷക്കാലം പരമോന്നത നേതൃപദവിയില്‍ തുടര്‍ന്ന ആയത്തുള്ള അലി ഖൊമേനിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മുജ്തബ് ഖൊമേനിയുടെ ഭാര്യ സഹ്റ ഹദ്ദാദ് അദെലും കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ഭാര്യയുടെ സംസ്‌കാര ചടങ്ങിലും മുജ്തബ ഖമനെയി പങ്കെടുത്തിരുന്നില്ല.

പിതാവിന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ ഖാംനഈയുടെ മറ്റ് മൂന്ന് ആണ്‍മക്കള്‍ എത്തിയെങ്കിലും, പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മുജ്തബ ഖാംനഈയുടെ അസാന്നിധ്യം വലിയ ചര്‍ച്ചയായിരിക്കുകയാണ്.ഇസ്രായേല്‍ ലക്ഷ്യമിടാന്‍ സാധ്യതയുണ്ടെന്ന സുരക്ഷാ കാരണങ്ങളാലാണ് മുജ്തബ പൊതുവേദിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് പറയപ്പെടുന്നു. ഖൊമേനിയുടെ മരണശേഷമാണ് മുജ്തബ് ഖൊമേനിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി വിദഗ്ദ്ധ സമിതി തിരഞ്ഞെടുത്തത്.വ്യോമാക്രമണത്തില്‍ അലി ഖൊമേനി കൊല്ലപ്പെട്ട് ഏകദേശം ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു നിര്‍ണ്ണായക പ്രഖ്യാപനം.

ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖൊമനേയി ഉടന്‍ വധിക്കപ്പെടേണ്ടവരുടെ പട്ടികയില്‍ ഉണ്ടെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ, അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍ വിദേശകാര്യ മന്ത്രി രംഗത്തെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (50 minutes ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (57 minutes ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (1 hour ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (1 hour ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (1 hour ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (1 hour ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (2 hours ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (2 hours ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (2 hours ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (3 hours ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (3 hours ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (3 hours ago)

ഓപ്പറേഷൻ തൂഫാൻ:  (4 hours ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (4 hours ago)

Malayali Vartha Recommends