Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചൈനയുടെ നാണംകെട്ട കളി; താലിബാനുമായി സൗഹൃദ ബന്ധത്തിന്​ തയാറെന്ന്​ അയല്‍രാജ്യമായ ചൈന, അഫ്​ഗാന്‍ ജനതയുടെ സ്വയം നിര്‍ണയാധികാരത്തെ മാനിക്കുന്നുവെന്നും അവരുമായും സൗഹാര്‍ദപൂര്‍ണമായ ബന്ധം സ്​ഥാപിക്കാന്‍ തയാറാണെന്നുമാണ്​ ചൈനീസ്​ വിദേശ കാര്യ വക്​താവ്​ ഹുവ ചുന്‍യിങ്​

16 AUGUST 2021 05:16 PM IST
മലയാളി വാര്‍ത്ത

അഫ്ഗാനിസ്ഥാനിൽ താലിബാന്‍ അധികാരം പിടിച്ചെടുത്തതോടെ സ്ഥിതി അതീവ ഗുരുതരമായി മാറിക്കൊണ്ടിരിക്കുകയാണ്. സിനിമകളിൽ കണ്ടതിനു സമാനമായ രീതിയിലാണ് ഇപ്പോൾ അവിടുത്തെ അന്തരീക്ഷം. താലിബാന്‍ കാബൂള്‍ നഗരവും പിടിച്ചെടുത്തതിന് പിന്നാലെ അഭയം തേടി ജനങ്ങളുടെ കൂട്ടപ്പലായനം തുടരുകയാണ്. വിമാനത്താവളത്തിലേക്കുള്‍പ്പടെ ജനങ്ങള്‍ ഇരച്ചെത്തുന്നതിന്റെ ഭീതിതമായ അന്തരീക്ഷത്തിൻ്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം പുറത്തുവരുകയുണ്ടായി.

പിന്നാലെ ഇതാ അഫ്​ഗാന്‍റെ നിയന്ത്രണം പൂര്‍ണമായും ​കൈവശപ്പെടുത്തിയ താലിബാനുമായി സൗഹൃദ ബന്ധത്തിന്​ തയാറെന്ന്​ അയല്‍രാജ്യമായ ചൈന അറിയിച്ചിരിക്കുകയാണ്. കാബൂളിന്‍റെയടക്കമുള്ള നിയന്ത്രണം താലിബാന്‍ ഏറ്റെടുത്ത ശേഷമാണ്​ ചൈനയുടെ ഔദ്യോഗിക വിശദീകരണം പുറത്ത് വന്നിരിക്കുന്നത്.

അഫ്​ഗാന്‍ ജനതയുടെ സ്വയം നിര്‍ണയാധികാരത്തെ മാനിക്കുന്നുവെന്നും അവരുമായും സൗഹാര്‍ദപൂര്‍ണമായ ബന്ധം സ്​ഥാപിക്കാന്‍ തയാറാണെന്നുമാണ്​ ചൈനീസ്​ വിദേശ കാര്യ വക്​താവ്​ ഹുവ ചുന്‍യിങ്​ അറിയിച്ചിരിക്കുന്നത്​.

താലിബാന്‍ കാബൂളിലെത്തുന്നതിന്​ മുമ്പ്​ തന്നെ ചൈനയുമായി ചര്‍ച്ചകള്‍ നടത്തിയതിന്‍റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുകയുണ്ടായി. റഷ്യ, പാകിസ്​താന്‍ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയും അന്താരാഷ്​ട്ര തലത്തില്‍ താലിബാന്​ ലഭിക്കുമെന്നാണ്​ പൊതുവെ നിരീക്ഷകര്‍ കരുതുന്നത്​. അതേസമയം, കടുത്ത ഭീകര പ്രതിഛായയുള്ള താലിബാന്‍ ഔദ്യോഗികമായി അധികാരമേറുന്നതിന്​ മുമ്പ്​ തന്നെ ചൈന പിന്തുണ വാഗ്​ദാനം ചെയ്​തത്​ ലോകരാജ്യങ്ങളെ ആകമാനം ഞെട്ടിച്ചിട്ടുണ്ട്​. ​അഫ്​ഗാനുമായി 76 കിലോമീറ്ററോളം അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ്​ ചൈന.

അതോടൊപ്പം തന്നെ അമേരിക്കന്‍ സൈന്യം പിന്‍മാറ്റം പ്രഖ്യാപിച്ച ശേഷമാണ്​ അഫ്​ഗാന്‍ ഭൂപ്രദേശങ്ങള്‍ ഒന്നൊന്നായി താലിബാന്‍ കീഴടക്കിയത്​. കാബൂള്‍ താലിബാന്‍ കീഴടക്കാന്‍ രണ്ട്​ മുതല്‍ മൂന്ന്​ മാസം വരെ സമയമെടുക്കുമെന്ന്​ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം അറിയിക്കുകയുണ്ടായി. അമേരിക്കയുടെ അറിയിപ്പ്​ വിശ്വസിച്ച ലോകരാജ്യങ്ങളെ മുഴുവന്‍ ​പ്രതിസന്ധിയിലാക്കി വളരെ പെ​ട്ടൊന്നായിരുന്നു താലിബാന്‍റെ മുന്നേറ്റം. കാബൂള്‍ വിമാനത്താവളത്തില്‍ ഇപ്പോഴുള്ള തിക്കും തിരക്കും അമേരിക്കന്‍ അറിയിപ്പ്​ വിശ്വസിച്ചതിന്‍റെ കൂടി ഫലമാണ് എന്നത് കാണുവാൻ കഴിയും​. എന്നാല്‍, ചൈന പൗരന്‍മാരെ മാസങ്ങള്‍ക്ക്​ മുമ്പ്​ തന്നെ അഫ്​ഗാനില്‍ നിന്ന്​ ഒഴിപ്പിച്ച്‌​ തുടങ്ങിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (4 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (11 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (11 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (12 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (13 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (13 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (13 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (13 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (19 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (19 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (19 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (19 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (20 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (20 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (20 hours ago)

Malayali Vartha Recommends