Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ വെളിപ്പെടുത്തൽ പുറത്ത്! ഒരു വർഷത്തിനുള്ളിൽ താലിബാൻ ഇന്ത്യയിൽ നിലയുറപ്പിക്കും! കൂട്ടിന് ചൈന-പാക്കിസ്ഥാൻ....

16 AUGUST 2021 07:23 PM IST
മലയാളി വാര്‍ത്ത

ലോകജനത വളരെ ആകാംക്ഷയോടെ നോക്കി കാണുന്ന ഒരു വിഷയമാണ് ഇപ്പോൾ അഫ്​ഗാനിൽ നടക്കുന്നത്. താലിബാന്റെ നരനായാട്ട് ഇത്തരത്തിൽ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ അഫ്​ഗാൻ വിട്ട് പലായനം ചെയ്യുന്ന വാർത്തകളും വീഡിയോ ദൃശ്യങ്ങളുമായി ഒട്ടനവധി സംഭവവികാസങ്ങളാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. ഉറ്റവരേയും ഉടയവരേയും ഉപേക്ഷിച്ച് സ്വന്തം ജീവൻ കൈപ്പിടിയിലൊതുക്കിയാണ് ഇപ്പോൾ അവിടുത്തെ ജനങ്ങൾ ഓടിയൊളിക്കുന്നത്.

കാബൂളിലെ താലിബാന്‍ കടന്നുകയറ്റം അന്താരാഷ്ട്ര സമൂഹത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഒട്ടുമിക്ക രാജ്യങ്ങളും അവരുടെ നയതന്ത്ര പ്രതിനിധികളേയും പൗരന്മാരേയും അഫ്ഗാനിസ്ഥാനില്‍ നിന്ന് ഒഴിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടരുകയാണ്. സുരക്ഷിതമായി അഫ്ഗാന്‍ വിടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 60 രാജ്യങ്ങള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.

അപ്രതീക്ഷിതമല്ലെങ്കിലും പ്രഖ്യാപിച്ച സമയത്തിനു മുൻപേ അഫ്ഗാൻ വിട്ടു അമേരിക്ക പോയതാണ് ഇതിനെല്ലാം കാരണം എന്ന് പറഞ്ഞ് അവരേയും നമുക്ക് കുറ്റപ്പെടുത്താനാവില്ല. അവസരം മുതലെടുത്തു താലിബാൻ അവിടെ വലിയ മുന്നേറ്റം നടത്തുകയാണ് ചെയ്തത്. അഫ്ഗാനിലെ മാറ്റങ്ങൾ ഇന്ത്യയ്ക്കു വലിയ ഭീഷണിയാണെന്നു ആവർത്തിച്ചു പറയുകയാണ് മുതിർന്ന നയതന്ത്രജ്ഞനായ ടി.പി.ശ്രീനിവാസന്‍.

ഈയൊരു സംഭവത്തിൽ എന്ത് നിലപാടാണ് ഇന്ത്യ സ്വീകരിക്കേണ്ടത് എന്നത് ഇതുവരേയും സ്വീകരിച്ചില്ല എന്ന് വേണം കരുതാൻ. എന്നാൽ എടുത്ത് ചാടി മറ്റ് രാജ്യങ്ങളെ പോലെ ഒരു തീരുമാനം ഒരിക്കലും നമ്മൾ കൈക്കൊള്ളില്ല. ഇതുമായി ബന്ധപ്പെട്ട് ആകുലതകൾ തന്നെയാണ് ഇപ്പോൾ പരക്കുന്നതും.

താലിബാന് ഇത്തവണ പാക്കിസ്ഥാന്റെ മാത്രമല്ല ചൈനയുടെ കൂടി പിന്തുണയുണ്ടാകും എന്നത് ഉറപ്പാണ്. ചൈന–പാക്ക്–താലിബാൻ അച്ചുതണ്ടിലുള്ള സർക്കാർ അഫ്ഗാനിസ്ഥാനിൽ വന്നാൽ ഇന്ത്യയ്ക്കു ഗുരുതര പ്രത്യാഘാതമുണ്ടാകും എന്നുള്ള അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. പാക്കിസ്ഥാനെയും ചൈനയെയും പ്രതിരോധിക്കുന്നതിനൊപ്പം അഫ്ഗാനെയും ഇനി കണക്കിലെടുക്കേണ്ടി വരും എന്ന് തന്നെയാണ് അറിയാൻ കഴിയുന്നത്.

താലിബാനെപ്പോലെ തീവ്രനിലപാടുള്ളവർ ഒരു രാജ്യത്തെ ഭരണം ഏറ്റെടുക്കുന്നതു ലോകത്താകെ ഭീകര സംഘങ്ങൾക്ക് ഉണർവേകുന്ന നീക്കമായി ചിലപ്പോൾ മാറിയേക്കാം. ഈ സാഹചര്യത്തിൽ വളരെ ആശങ്ക ഉളവാക്കുന്ന മുന്നറിയിപ്പുമായി സുബ്രഹ്മണ്യന്‍ സ്വാമി രം​ഗത്ത് എത്തിയിരിക്കുകയാണ്.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്തുന്നതോടെ ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ആക്രമിക്കപ്പെടുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ മുന്നറിയിപ്പാണ് ഇപ്പോൾ വളരെ ജാ​ഗ്രതയോടെ രാജ്യം കണക്കാക്കുന്നത്.

ഇപ്പോൾ പാർളമന്റിനെ പോലും പിടിച്ച് കുലുക്കുന്ന പെ​ഗാസസ് പോലെയുള്ള വിഷയങ്ങൾ പുറത്ത് കൊണ്ട് വന്ന അദ്ദേഹം ഇത്തരത്തിൽ ഒരു മുന്നറിയിപ്പ് നൽകുമ്പോൾ ഒരിക്കലും അതിനെ നിസാരവൽക്കരിക്കാൻ പാടുള്ളതല്ല. അതീവ ശ്രദ്ധയോടെ വേണം ഇത് ഇനി നാം നോക്കി കാണണം എന്ന് തന്നെയാണ് പറയേണ്ടതും.

ചൈന-പാകിസ്താന്‍-താലിബാന്‍ കൂട്ടു കെട്ട് ഇതിന് നേതൃത്വം നല്‍കുമെന്നും സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റിലൂടെ വ്യക്തമാകുന്നുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ അഫ്ഗാനിസ്ഥാന്‍ സുരക്ഷിത താവളമാക്കിക്കൊണ്ട് താലിബാനും പാകിസ്താനും ചൈനയും ചേര്‍ന്ന് ഇന്ത്യയെ ആക്രമിക്കും.

അഫ്ഗാനിസ്ഥാനില്‍ താലിബാന് പിന്തുണ നല്‍കുന്നത് ചൈനയും പാകിസ്താനുമടക്കമുള്ള രാജ്യങ്ങളാണെന്ന് വിവിധ ഭാഗങ്ങളില്‍ നിന്ന് ആരോപണമുയര്‍ന്നിരുന്നു. ഈയൊരു സാഹചര്യത്തിൽ ഇതിന് ആക്കം കൂട്ടുന്ന നിലപാടുമായിട്ടാണ് അദ്ദേഹം എത്തിയിരിക്കുന്നത്.

അഫ്ഗാനിസ്ഥാന്‍ വീണ്ടെടുക്കാനായി സൈനിക നീക്കം നടത്തുന്നതിന് എല്ലാ താലിബാന്‍ വിരുദ്ധ ശക്തികള്‍ക്കും ഇന്ത്യ വാതില്‍ തുറക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ഞായറാഴ്ച പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഈ ട്വീറ്റും.

അതേസമയം, അഫ്‌ഗാനിലെ താലിബാൻ ഭരണം ചൈന ഔദ്യോഗികമായി അംഗീകരിച്ചു. താലിബാൻ നേതൃത്വത്തെ അംഗീകരിക്കുന്ന ആദ്യ രാജ്യമാണ് ചൈന. വിദേശകാര്യ വക്താവ് ഹുവാ ചുന്യാങ്ങ് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം അറിയിച്ചത്. താലിബാന് ആയുധമുൾപ്പടെ നൽകി സഹായിക്കുന്നത് ചൈനയും പാകിസ്ഥാനുമാണെന്ന് ആരോപണമുയർന്നിരുന്നു.

ഇന്ത്യക്കെതിരെയുള്ള നീക്കം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ചൈന താലിബാനുമായി അടുക്കുന്നത്. അഫ്‌ഗാനിസ്ഥാൻ വികസനത്തിന് വേണ്ടതെല്ലാം ചെയ്യുമെന്ന് ബീജിംഗ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നതാണ്.

സർക്കാരിനെതിരെ യുദ്ധംചെയ്യാൻ നിരവധി പാക് ഭീകരരാണ് അഫ്‌ഗാനിസ്ഥാനിലേക്ക് എത്തിയത്. പാക് സർക്കാരിന്റെ ഒത്തായശോടെയായിരുന്നു ഇതും. അഫ്‌ഗാനിലെ ഇന്ത്യൻ നിർമ്മിതികൾ തകർക്കുക എന്ന നിർദ്ദേശമാണ് പാകിസ്ഥാൻ ഇവർക്ക് നൽകിയിരുന്നത്.

അഫ്ഗാനിസ്ഥാനിലുള്ള ഇന്ത്യന്‍ പൗരന്മാരേയും നയതന്ത്ര പ്രതിനിധികളേയും സുരക്ഷിതമായി തിരിച്ചെത്തിക്കുകയാണ് ഇന്ത്യ സംബന്ധിച്ച് പ്രാഥമിക നടപടി. നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് അഫ്ഗാനിസ്ഥാനിലുള്ള ഇന്ത്യാക്കാരെ ഒഴിപ്പിക്കല്‍ തുടരുകയാണ്‌.

നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ച് 48 മണിക്കൂറിനുള്ളില്‍ കാബൂളിലെ ഇന്ത്യന്‍ എംബസി ഒഴിപ്പിക്കുമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. എയര്‍ ഇന്ത്യ വിമാനം സര്‍വീസ് തുടരുമെന്നും ഇന്ത്യ അറിയിക്കുന്നുണ്ട്. കാബൂളിലേക്ക് താലിബാന്‍ പ്രവേശിക്കുന്നതിന് മുന്‍പ് തന്നെ അഫ്ഗാനിലെ ഇന്ത്യക്കാരെ ഒഴിപ്പിച്ചു തുടങ്ങിയിരുന്നു.

മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ ഭാരണകാലം മുതല്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ വലിയ തോതിലുള്ള നിക്ഷേപമാണ് നടത്തിയിരിക്കുന്നത്.

ഈ നിക്ഷേപങ്ങളെ കുറിച്ച് തന്നെയാണ് ഇപ്പോൾ ആശങ്ക പങ്കുവയ്ക്കുന്നത്. ഇന്ത്യ-അഫ്ഗാന്‍ സൗഹൃദ പദ്ധതിയായ സല്‍മ ഡാം, സരഞ്ച് ഡെലാറാം ഹൈവേ, പാര്‍ലമെന്റ് കെട്ടിടം, ഊര്‍ജം, ആരോഗ്യം തുടങ്ങി നിരവധി മേഖലകളില്‍ വലിയ നിക്ഷേപം ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാനിലുണ്ട്.

ഇവ സംരക്ഷിക്കേണ്ടത് ഇന്ത്യയുടെ ബാധ്യതയാണ്. താലിബാന്‍ ഭരണത്തിനുകീഴില്‍ അഫ്ഗാനിസ്ഥാനിലൂടെയുള്ള വ്യാപാരം കറാച്ചി, ഗ്വാദര്‍ എന്നിവയിലൂടെ നടത്തേണ്ടിവരും. പാകിസ്താനെ മറികടക്കാന്‍ ഉദ്ദേശിച്ച് ഇറാനുമായും അഫ്ഗാനുമായി സഹകരിച്ച് ചബഹാര്‍ തുറമുഖത്ത്‌ ഇന്ത്യ നടത്താന്‍ ഉദ്ദേശിച്ച നിക്ഷേപ പദ്ധതി ഇനി നടന്നേക്കില്ല.

അതിര്‍ത്തി പ്രശ്‌നങ്ങള്‍, സുരക്ഷ തുടങ്ങി പാകിസ്താന്റെയും ചൈനയുടേയും ഭീഷണി ഇന്ത്യക്ക് മുന്നിലുണ്ട്‌. ഈ രണ്ട് രാജ്യങ്ങള്‍ക്കും വലിയ സ്വാധീനം താലിബാനില്‍ ഉണ്ട്. അതുകൊണ്ടുതന്നെ അഫ്ഗാനില്‍ അധികാരത്തിലേറുന്ന താലിബാനുമായി എങ്ങനെ മുന്നോട്ട് നീങ്ങണം എന്നത് ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകവുമാണ്‌. താലിബാന്‍ അധികാരത്തിലേറുമ്പോള്‍ പാകിസ്താന്‍-ചൈന-താലിബാന്‍ അച്ചുതണ്ടിനെയാണ്‌ ഇന്ത്യ ഭാവിയില്‍ നേരിടേണ്ടി വരിക.

പാകിസ്താനുമായി ഇന്ത്യ അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ പ്രവിശ്യകളില്‍ താവളങ്ങളും പരിശീലന സ്ഥലങ്ങളും സ്ഥാപിച്ചിട്ടുള്ള ലഷ്‌കര്‍-ഇ-തൊയ്ബ, ജെയ്ഷെ-മുഹമ്മദ് തുടങ്ങിയ ഭീകര ഗ്രൂപ്പുകള്‍ക്ക് ഇന്ത്യയ്ക്കെതിരെ ആക്രമണങ്ങള്‍ നടത്താന്‍ താലിബാന്റെ പിന്തുണ കൂടി അവര്‍ക്ക് ലഭിക്കുമോ എന്ന ആശങ്കയുമുണ്ട്‌.

ഇപ്പോഴത്തെ സ്ഥിതി നോക്കിയാൽ ഇന്ത്യയ്ക്കു ഗുരുതര പ്രശ്നങ്ങളുണ്ടാകും. ഭീകരവാദം വർധിക്കും.‍ പാക്കിസ്ഥാനും ചൈനയും കൂടുതൽ പ്രകോപനം സൃഷ്ടിക്കും. താലിബാന്റെ വരവിലൂടെ നെഗറ്റീവ് ഇംപാക്ടാണു പൊതുവേ ഉണ്ടാവുകയെന്നാണു വിലയിരുത്തുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (4 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (11 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (11 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (12 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (13 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (13 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (13 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (13 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (19 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (19 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (19 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (19 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (20 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (20 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (20 hours ago)

Malayali Vartha Recommends