Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പഗോഡയിലേക്ക് പോകുന്നതിനിടയിൽ ആ യുവാവ് പിന്നാലെ വന്നു;അദ്ദേഹത്തിന്റെ ആവശ്യമറിഞ്ഞപ്പോൾ ഞെട്ടിപ്പോയി; ബർമ കഥകളും പഗോഡയുടെ വിശേഷങ്ങളും പങ്കുവെച്ച് ജോൺ സാമുവേൽ

18 AUGUST 2021 01:52 PM IST
മലയാളി വാര്‍ത്ത

ബർമ കഥകളും പഗോഡയുടെ വിശേഷങ്ങളും പങ്കുവെച്ച് രംഗത്തുവന്നിരിക്കുകയാണ് ജോൺ സാമുവേൽ (ജെ എസ് അടൂർ). മാത്രമല്ല ബർമ്മയുടെ ചാരിത്ര്യവും രാഷ്ട്രീയ അവസ്ഥകളും വിശേഷങ്ങളും അദ്ദേഹം പ്രേക്ഷകരോട് പങ്കുവയ്ക്കുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; രാവിലെ പഗോഡ കാണാൻ വളരെ മനോഹരമാണ്. കാരണം രാവിലത്തെ സൂര്യ വെട്ടം കൂടി അടിക്കുമ്പോൾ അത് തേജസ്സ് പോലെ നന്നായി തിളങ്ങും. പഗോഡയിലേക്ക് പോകുന്നതിനിടയിൽ ഒരു വ്യക്തി വന്നിട്ട് നല്ല ബ്രിട്ടീഷ് ഇംഗ്ലീഷിൽ സംസാരിക്കുകയായിരുന്നു.

അയാൾ വന്നിട്ട് ഈ സ്ഥലത്തിന്റെ ചരിത്രം ഞാൻ പറഞ്ഞുതരാം എന്ന് പറഞ്ഞു. എന്നാൽ താൻ ഒരു സ്ഥലത്ത് പോകുന്നതിനു മുന്നേ ആ സ്ഥലത്തിന്റെ എല്ലാ ചരിത്രങ്ങളും അറിഞ്ഞശേഷം ആണ് പോകുന്നത്. മറ്റൊരാൾ വന്നു വിവരിക്കുന്നത് കേൾക്കാൻ തനിക്ക് ഇഷ്ടമല്ല.

പക്ഷേ അയാൾ തന്നെ വിട്ടില്ല ഒരു 10 ഡോളർ തന്നാൽ മതി എനിക്ക് ഒരു അവസരം തരണം ഞാൻ ഇതിനെ കുറിച്ചുള്ള ചരിത്രം പറഞ്ഞുതരാം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഒടുവിൽ താൻ സമ്മതിക്കുകയും ചെയ്തു . അയാൾ പറഞ്ഞു കൊണ്ടിരിക്കവേ തന്നെ അദ്ദേഹം ഒരു മാർക്കറ്റിംഗ് മേഖലയിലുള്ള വ്യക്തി ആണെന്ന് തനിക്ക് മനസ്സിലാകുകയും എന്തുകൊണ്ട് ഇങ്ങനെ ഒരു ജോലി ചെയ്യുന്നു എന്ന് ചോദിക്കുകയും ചെയ്തു. അപ്പോൾ പറഞ്ഞ ഉത്തരം ഇങ്ങനെയായിരുന്നു. സ്വന്തം സ്ഥലം വിറ്റിട്ട് പഠിച്ച വ്യക്തിയാണ് താൻ.

ഒരു ട്രാവൽ ഏജൻസിയിൽ ജോലിയും ഉണ്ടായിരുന്നു . പക്ഷേ പണപ്പെരുപ്പം വന്നതോടെ ജോലി നഷ്ടമായി. എന്നാൽ തനിക്ക് ജോലി ഇല്ലാന്ന് വീട്ടിൽ പറയാൻ മടിയാണ്. മാത്രമല്ല വിവാഹം കഴിഞ്ഞ് കുട്ടികളുമുണ്ട്. അതുകൊണ്ട് എന്നും രാവിലെ ഇദ്ദേഹം ഓഫീസിൽ പോകുന്നതുപോലെ വീട്ടിൽ നിന്നും ഇറങ്ങും. എന്നിട്ട് ഈ സ്ഥലത്തിന് ചുറ്റും വന്നിട്ട് ബാഗ് എവിടെയെങ്കിലും വെച്ചിട്ട് ഒരു 30 ഡോളർ ഉണ്ടാക്കും. ഇതുപോലെ ആൾക്കാരെ സമീപിച്ച് ചരിത്രം പറഞ്ഞ് സംഘടിപ്പിക്കുകയാണ് .

ഇത് കേട്ടപ്പോൾ തനിക്ക് ഭയങ്കര സങ്കടമായി.എന്നാൽ പതുക്കെ അവന്റെ രാഷ്ട്രീയം ഒക്കെ മനസ്സിലാക്കി. ആദ്യം തനിക്ക് രാഷ്ട്രീയം ഒന്നുമില്ല എന്ന് പറഞ്ഞു അവൻ ഒഴിഞ്ഞു മാറി. എങ്കിലും താൻ അവനോട് ബർമ്മയിൽ മനുഷ്യാവകാശലംഘനങ്ങൾ നടക്കുന്നുണ്ടല്ലോവെന്ന് ചൂണ്ടികാണിച്ചു.

പതുക്കെ യുവാവിന്റെ രാഷ്ട്രീയ കാര്യങ്ങളിലേക്ക് കടന്നു. ഇത്രയും പ്രശ്നങ്ങളിൽ കൂടി കടന്നുപോകുന്ന ഒരു യുവാവാണ് അദ്ദേഹം. ഞാൻ അന്ന് ഒരു അന്താരാഷ്ട്ര സംഘടനയുടെ ഇന്റർനാഷണൽ ഡയറക്ടറായിരുന്നു. അന്ന് ഞാൻ അവിടെ ഒരു ഓഫീസ് സെറ്റ് ചെയ്യാൻ വേണ്ടി ആളുകളെ ഇന്റർവ്യൂന് വിളിച്ചിട്ടുണ്ട്.

മൂന്നാല് പേരുടെ ആവശ്യം അന്നുണ്ടായിരുന്നു. ഞാൻ ഈ യുവാവിനെ നോക്കിയപ്പോൾ ഇന്റർവ്യൂവിന് കുഴപ്പമില്ല കാരണം ഇംഗ്ലീഷ് ഒക്കെ പറയുന്നുണ്ട്.ഞാൻ അങ്ങനെ എന്റെ നമ്പർ കൊടുത്തിട്ട് ഹോട്ടലിൽ വരാൻ പറഞ്ഞു. അങ്ങനെ ഇന്റർവ്യൂവിന് വന്നു. അങ്ങനെ ആ വ്യക്തിയെ ഞാൻ ജോലിക്ക് എടുത്തു. ആ വ്യക്തി പിന്നീട് എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനും ഒക്കെയായി മാറുകയുണ്ടായി .

അന്ന് അവിടെ മനുഷ്യാവകാശലംഘനങ്ങൾ സംസാരിക്കുന്നത് കേട്ടാൽ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോകും എന്ന അവസ്ഥയാണുള്ളത്.പക്ഷേ ഇതുവരെയും ആരും ഈ യുവാവിനെ അറസ്റ്റ് ചെയ്തില്ല. .പിന്നീട് എപ്പോഴും ആ യുവാവ് പറയും അന്ന് ആ പഗോഡയിലേക്ക് പോയത് കാരണമാണ് സാറിനെ പരിചയപ്പെടാൻ സാധിച്ചത്. തന്റെ ജീവിതം ഇങ്ങനെ മാറി മറിയാൻ കാരണം.

അവിടെയുള്ളവരുടെ വസ്ത്രധാരണ രീതി വളരെ വ്യത്യസ്തമാണ്. ഒരു ഷർട്ട് ഇട്ട് ഇഞ്ച് ചെയ്ത് അതിനുമുകളിൽ കൈലി ഉടുത്തു അതിനു മുകളിൽ ബെൽറ്റ് ഇടും. ആദ്യം കണ്ടാൽ ഇവരെ മനസ്സിലാക്കാൻ സാധിക്കില്ല.അവിടുത്തെ സ്ത്രീകൾ ചെള്ളക്ക് രണ്ടും ചന്ദനം ഇടും. അത് അവർ ബർമയിൽ ഉള്ളവരാണോ എന്നറിയാൻ വേണ്ടിയിട്ടാണ്. 1981 ഒരു വലിയ പ്രശ്നമുണ്ടായ അന്ന് യൂണിവേഴ്സിറ്റികൾ എല്ലാം അടച്ചിട്ടു.

ഇപ്പോഴും അവിടെ ബർമീസ് ഭാഷ അതിനോടൊപ്പം തന്നെ മറ്റ് ഏഴ് ഭാഷകൾ കൂടെ ഉണ്ട്.ബർമ്മയെ കുറിച്ച് ഇപ്പോൾ അറിയാൻ സാധിക്കുന്നത് ഫെബ്രുവരി മാസം മുതൽ ഇവിടെ പട്ടാളം പിടിച്ചെടുത്തു എന്നാണ്. ഓങ് സാൻ സൂചിയുടെ പാർട്ടി ആണ് അവിടെ ഉള്ളത്. അവിടെ രോഹിങ്ക്യ പ്രശ്നം ഉണ്ടായപ്പോൾ ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിലായിരുന്നു അവർ.

കാരണം അവർക്ക് ഒന്നും ചെയ്യാൻ പറ്റില്ല. അത്രമാത്രം വംശീയ സ്വാധീനമുള്ളവരാണ് അവിടെയുള്ളത്. ബർമ്മക്കാരെ ബ്രിട്ടീഷുകാർ കുറേ ഉപയോഗിച്ചു. ഇവർ ബ്രിട്ടീഷ് ഭരണത്തിന്റെ ബാക്കിപത്രം കൂടിയാണ്.ജാപ്പനീസ് യുദ്ധം ഒക്കെ വളരെ നിഷ്ഠൂരമായ യുദ്ധമായിരുന്നു. ലക്ഷക്കണക്കിന് ബർമ്മയിൽ ഉള്ളവരും ജപ്പാനിലുള്ളവരും മരിച്ച യുദ്ധം ആണ് അത്.

ഒരു പരിധിവരെ അവർ മണിപ്പൂരിൽ നിന്നും ഇങ്ങോട്ട് കയറി പക്ഷേ ബ്രിട്ടീഷ് തിരിച്ചടിച്ചു . തിരിച്ചടിക്കാൻ ആദ്യം ഉപയോഗിച്ചത് രോഹിൻഗ്യ ആൾക്കാരെയാണ്. ഒരു സങ്കരയിനം ആൾക്കാരാണ് ഇവർ . ഇവിടുത്തെ വംശവെറിയുടെ കാരണം ജാപ്പനീസ് യുദ്ധ കാലത്ത് ബർമയിൽ ഉള്ള ബുദ്ധിസ്റ്റ് ആൾക്കാർ ജാപ്പനീസുക്കാരെ സപ്പോർട്ട് ചെയ്യുകയും. ഇവരാകട്ടെ ബ്രിട്ടീഷുകാരെ സപ്പോർട്ട് ചെയ്യുകയും ചെയ്തു.മാത്രമല്ല വിഭജനകാലത്ത് രോഹിൻഗ്യകൾ ആവശ്യപ്പെട്ടത് പാകിസ്ഥാൻ ഭാഗമാകണം എന്നായിരുന്നു.

അന്നുമുതൽ ഇവരെ സംശയമാണ് 1984 മുതൽ ഇവരുടെ സിറ്റിസൺഷിപ്പ് വലിയ സംശയമുണ്ടായി. ഇവർ അനധികൃതമായി കടന്നുവന്നവരാണ് എന്ന ആരോപണവും ഉണ്ടായിരുന്നു.ഇപ്പോഴും ഇവരെ രോഹിൻഗ്യകൾ എന്നു വിളിക്കില്ല പകരം ബംഗ്ലാദേശികൾ എന്നാണ് വിളിക്കുന്നത്.

ഇപ്പോൾ ബർമ്മ അറിയപ്പെടുന്നത് മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലാണ്. ഇതിനെല്ലാം സപ്പോർട്ട് നൽകുന്നത് തായ്‌ലൻഡും ചൈനയുമാണ്. കാരണം ഇവർക്ക് എണ്ണയും വാതകങ്ങളും ഉണ്ട്.എന്നാൽ ഏറ്റവും പാവപ്പെട്ട രാജ്യമാണിത്. കാരണം ഇവിടെ അത്രമാത്രം അഴിമതികൾ നടക്കുന്നുണ്ട്. രാജ്യത്തിനെ പട്ടാളം പിടിച്ചെടുക്കാൻ കാരണമുണ്ട് .

ഓങ് സാൻ സൂചിയുടെ പാർട്ടി വൻ ഭൂരിപക്ഷത്തോടെയാണ് അധികാരം നേടിയത് എന്നാൽ ചെസ്സ് കളിക്കുമ്പോൾ നമ്മൾ തോൽക്കാൻ മറ്റൊരാൾ ജയിക്കേണ്ട എന്ന ഭാവത്തോടെയാണ് പട്ടാളം അധികാരം പിടിച്ചെടുത്തു.

ചൈനയാണ് അവിടെ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തുന്നത്. എല്ലാം റിസർവിന് അമീർ പരുവത്തിൽ ആണ് ഇത്. അമേരിക്ക യൂറോപ്പ് എന്ത് പറഞ്ഞാലും ബർമീസ് പട്ടാളത്തിന് ഒരു ചുക്കുമില്ല എന്ന അവസ്ഥയാണ് ഇപ്പോൾ അവിടെ ഉള്ളത്.

 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (34 minutes ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (4 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (12 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (12 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (13 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (14 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (14 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (14 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (14 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (20 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (20 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (20 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (20 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (20 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (20 hours ago)

Malayali Vartha Recommends