Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

താലിബാനുവേണ്ടി പണമിറക്കി ചൈന.. ലക്ഷ്യം മറ്റൊന്ന്.... ഇന്ത്യയ്ക്കും ഭീഷണി ഭീകരര്‍ക്ക് നയതന്ത്ര പരിരക്ഷയും

18 AUGUST 2021 04:17 PM IST
മലയാളി വാര്‍ത്ത

ലോക ചരിത്രത്തില്‍ സാമ്രാജ്യങ്ങളുടെ ശവപറമ്പായി അറിയപ്പെടുന്ന പ്രദേശമാണ് ഇന്നത്തെ അഫ്ഗാനിസ്ഥാന്‍. ഗോത്ര വംശീയതയും സാമ്രാജ്യത്വ താല്‍പര്യങ്ങളും ആ മണ്ണിനെ എക്കാലത്തും കലാപങ്ങളുടെ വിളഭൂമിയാക്കി. ഇതിന്റെ തുടര്‍ ചിത്രങ്ങളാണ് ഇരുപത് വര്‍ഷം നീണ്ട അമേരിക്കന്‍ അധിനിവേശത്തിന്റെ പിന്‍വാങ്ങലിനുശേഷം അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ അരങ്ങേറുന്നത്. മുന്‍പൊരിക്കല്‍ താലിബാന്റെ കിരാതഭരണം അഫ്ഗാന്‍ അറിഞ്ഞതാണ്. അഫ്‌ഗാന് മേല്‍ പതിച്ച ആ ഭൂതകാലം തന്നെ രാജ്യത്തിന്റെ ഭാവിയും ആകുന്നുവെന്നത് അമ്ബരപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണ്.
എന്നാൽ ഒരു കാര്യം നമ്മൾ ഓർക്കണം താലിബാൻ ഒറ്റയ്ക്കല്ല എങ്ങനെ ഒരു അധിനിവേശം നടത്തുന്നത്.ഒളിഞ്ഞും തെളിഞ്ഞും അവർക്ക് താങ്ങായി മറ്റു പല രാജ്യങ്ങളും ഉണ്ട്.അതിൽ ഒന്നാണ് ചൈന.മറ്റൊന്ന് പാകിസ്ഥാൻ.

കഴിഞ്ഞ മാസംചൈന സന്ദർശിച്ച താലിബാൻ നേതാക്കൾക്കൊപ്പം നിൽക്കുന്ന ചൈനീസ് വിദേശ്യ കാര്യ മന്ത്രിയുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചു കൊണ്ട് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പറയുകയുണ്ടായി താലിബാൻ ഭരണം വന്നാൽ ചൈന ഒപ്പമുണ്ടാകുമെന്ന്.ചൈന പോലെ ഒരു രാജ്യത്തിൻറെ പിന്തുണ ഉള്ളപ്പോൾ താലിബാൻ എന്തിന് പേടിക്കണം.അമേരിക്കയില്ലാത്ത അഫ്ഗാൻ ചൈനയെ സംബന്ധിച്ചിടത്തോളം ഒരു സുരക്ഷാപ്രശ്നമാണ്. അവർക്ക് അവിടെ ഇനി ഇടപെടാതെ മാറിനിൽക്കാനാവില്ല. പാക്കിസ്ഥാനുമേൽ സാമ്പത്തിക സഹകരണത്തിലൂടെ ആധിപത്യം നേടിയതുപോലെ അഫ്ഗാനിലും സാമ്പത്തിക സഹകരണത്തിലൂടെയാണ് ചൈന അധീശത്വം സ്ഥാപിക്കാൻ പോകുന്നത്.

വികസന രംഗത്തും വ്യാപാര രംഗത്തും സമീപവർഷങ്ങളിൽ അഫ്ഗാനുമായി ചൈന ഒട്ടേറെ കരാറുകൾ ഒപ്പുവച്ചിട്ടുണ്ട്. യുഎസ് അധിനിവേശക്കാലത്തു മുടങ്ങിപ്പോയ നിക്ഷേപ പദ്ധതികൾ പുനഃരാരംഭിക്കാൻ മാറിയ സാഹചര്യം പ്രയോജനപ്പെടുമെന്നാണു ചൈനയുടെ കണക്കുകൂട്ടൽ. അഫ്ഗാൻ പുനർനിർമാണത്തിൽ പങ്കാളിയാകാനുള്ള താൽപര്യം ചൈന പ്രകടിപ്പിച്ചതു ശ്രദ്ധേയമായ നീക്കമാണ്. നിലവിൽ അടിസ്ഥാനസൗകര്യ വികസനമേഖലയിൽ ഇന്ത്യയാണ് അഫ്ഗാന്റെ പ്രധാന പങ്കാളി. പാക്കിസ്ഥാനിലെ വികസന മേഖലയിൽ ചൈനയ്ക്കു ഭീമമായ നിക്ഷേപവും ഉണ്ട്. ഈ സാമ്പത്തിക ബന്ധത്തിലൂടെ ചൈനയും പാക്കിസ്ഥാനും തമ്മിൽ നിർമിച്ചെടുത്ത ഉറച്ച ബന്ധം, അഫ്ഗാനിലേക്കും വ്യാപിക്കുന്നതു വരും വർഷങ്ങളിൽ നാം കാണും. എങ്കിലും അഫ്ഗാനിലെ ചൈനയുടെ നിക്ഷേപം താരതമ്യേന ലഘുവാണ്.

ചൈനയിലെ മാധ്യമങ്ങൾ അഫ്ഗാനിലെ സംഭവവികാസങ്ങൾ വലിയ പ്രാധാന്യത്തോടെയാണു റിപ്പോർട്ട് ചെയ്തത്. അഫ്ഗാൻ ജനതയെ വഞ്ചിച്ച് യുഎസും പാശ്ചാത്യശക്തികളും രായ്ക്കുരാമാനം രാജ്യം വിട്ടുവെന്ന് അവരെഴുതി. ചൈനീസ് സർക്കാർ ജിഹ്വയായ ഗ്ലോബൽ ടൈംസ് ഞായറാഴ്ച പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ, അഫ്ഗാനിലെ യുഎസ് നയതന്ത്രം വൻപരാജയമായിരുന്നുവെന്നു വിലയിരുത്തുന്നു. യുഎസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് അവരുടെ പൊടുന്നനെയുളള പിന്മാറ്റം തെളിയിക്കുന്നു. സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ സഖ്യകക്ഷികളെ കയ്യൊഴിയാൻ അമേരിക്കയ്ക്ക് ഒരു മടിയുമില്ല–ചൈനീസ് പത്രം വിമർശനം തുടരുന്നു.

അമേരിക്ക കളം വിട്ട അഫ്ഗാനിൽ ഇനി ചൈനയ്ക്കും റഷ്യയ്ക്കുമാണു വേഷമുളളത്. ഇരുരാജ്യങ്ങളും സൈനികമായ അധിനിവേശത്തിലൂടെയല്ല, സാമ്പത്തിക സഹകരണത്തിലൂടെയാണു താലിബാനെ കയ്യിലെടുക്കാൻ പോകുന്നത്. ശ്രീലങ്ക, മാലദ്വീപ്, നേപ്പാൾ എന്നിവിടങ്ങളിൽ ചൈന പ്രയോഗിക്കുന്ന സാമ്പത്തിക നയതന്ത്രമാകും അഫ്ഗാനിലും പ്രയോഗിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (34 minutes ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (4 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (12 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (12 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (13 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (14 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (14 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (14 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (14 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (20 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (20 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (20 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (20 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (20 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (20 hours ago)

Malayali Vartha Recommends