Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഭയം നൽകിയിതെന്തിന്? രാജ്യവിട്ട ​ഗനി യുഎഇയിൽ പൊങ്ങി... ആകാംക്ഷയായി ഇന്റർപോളിന്റെ ആ ഭീഷണിയും?

18 AUGUST 2021 08:57 PM IST
മലയാളി വാര്‍ത്ത

അഫ്​ഗാനിൽ നിന്ന് മുങ്ങിയ അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി എവിടെ പോയി എന്നുള്ള ചോദ്യമാണ് അഫ്​ഗാൻ ജനതയും അതുപോലെ ലോകജനതയും ചോദിച്ചു കൊണ്ടിരുന്നത്.

തുടക്കത്തിൽ തജകിസ്ഥാനിലേക്ക് അദ്ദേഹം കടന്നിരിക്കാം എന്ന സംശയങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ആ വാർത്ത അവർ നിരസിച്ചതോടെ അമേരിക്ക അഭയം നൽകിയിരിക്കാം എന്ന നി​ഗമനത്തിലായിരുന്നു. എന്നാൽ ആ ആശങ്കയ്ക്ക് ഇപ്പോൾ അന്ത്യം കുറിച്ചിരി്കകുകയാണ്. ​ഗനി കണ്ടെത്തിയിരിക്കുന്നു!

താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയതിന് പിന്നാലെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട കാബൂള്‍ വിട്ട അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി യുഎഇയിൽ എത്തിയെന്നുള്ള വാർത്തകളാണ് ഈ മണിക്കൂറിൽ പുറത്ത് വരുന്നത്.

അഫ്ഗാനിസ്ഥാനിൽ പ്രസിഡന്റ് അഷ്റഫ് ഗനിക്ക് യുഎഇ അഭയം നൽകി എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. ‘മാനുഷിക പരിഗണന’യുടെ പേരിലാണ് ഗനിയേയും കുടുംബത്തിനേയും രാജ്യത്തേയ്ക്ക് സ്വാഗതം ചെയ്തതെന്നു യുഎഇ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ യുഎഇയിൽ ഗനി എവിടെയാണ് ഉള്ളതെന്ന് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. താലിബാൻ കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ ഞായറാഴ്ചയാണ് അഷ്റഫ് ഗനി അഫ്ഗാനിസ്ഥാൻ വിട്ടത്. പിന്നാലെ നിരവധി ആരോപണങ്ങളാണ് ഉയർന്നത്.

തജിക്കിസ്ഥാനിലേക്ക് പോയെന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ തജിക്കിസ്ഥാൻ പ്രവേശനാനുമതി നിഷേധിച്ചതിനെത്തുടർന്ന് ഒമാനിൽ ഇറങ്ങിയെന്നും യുഎസിലേക്കു പോയേക്കുമെന്നും പിന്നീട് സൂചനകൾ വന്നിരുന്നു.

ഗനി എവിടെയാണ് ഉള്ളതെന്ന് സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങൾ ഉയർന്നതിനു പിന്നാലെയാണ് ഇപ്പോൾ യുഎഇയുടെ അറിയിപ്പ് എത്തിയിരിക്കുന്നത്. രക്തപ്പുഴ ഒഴുകുന്നത് ഒഴിവാക്കാനാണ് രാജ്യം വിട്ടതെന്ന് ഗനി വ്യക്തമാക്കിയിരുന്നു.

താലിബാൻ തന്നെ സ്ഥാനഭ്രഷ്ടനാക്കാനും കാബൂൾ ആക്രമിക്കാനുമാണ് ലക്ഷ്യമിട്ടത്. അതിനെക്കാൾ നല്ലത് രാജ്യം വിട്ടുപോകുന്നതാണെന്ന് തീരുമാനിച്ചതായും ഗനി പറഞ്ഞു. കെട്ടു കണക്കിനു ഡോളറുമായാണ് ഗനി രാജ്യം വിട്ടതെന്നു റിപ്പോർട്ട് പുറത്തു വന്നിരുന്നു.

നാല് കാർ നിറയെ പണമടങ്ങിയ പെട്ടികളുമായാണ് ഗനി ഹെലികോപ്റ്ററിൽ കയറാൻ എത്തിയതെന്നു കാബൂളിലെ റഷ്യൻ എംബസി വെളിപ്പെടുത്തിയതായി റഷ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

പണം മുഴുവൻ ഹെലികോപ്റ്ററിൽ നിറയ്ക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും മുഴുവൻ അതിൽ കൊള്ളാത്തതിനെ തുടർന്ന് ബാക്കി റൺവേയിൽ ഉപേക്ഷിക്കേണ്ടിവന്നു"എന്നാണ് റഷ്യന്‍ വാർത്താ ഏജൻസി പറയുന്നുത്.

ഗനി യു എസിലേക്ക് പോകാൻ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. രക്തച്ചൊരിച്ചിലൊഴിവാക്കാനാണ് അഫ്ഗാൻ വിടുന്നതെന്ന് രക്ഷപ്പെടുന്നതിന് മുൻപ് ഗനി സമൂഹമാധ്യമത്തിലൂടെ ലോകത്തെ അറിയിച്ചിരുന്നത്. യു.എസ്, നാറ്റോ സേനകളുടെ പിന്മാറ്റത്തിന് പിന്നാലെ തുടങ്ങിയ താലിബാൻ ഞായറാഴ്ചയാണ് തലസ്ഥാനമായ കാബൂളിലെത്തുന്നതും ഭരണം പിടിക്കുന്നതും.

അതേസമയം, അഫ്ഗാനിസ്താന്‍ മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയെ അറസ്റ്റു ചെയ്യണമെന്ന് ഇന്റര്‍പോളിനോട് അഭ്യര്‍ഥിച്ച് താജിക്കിസ്താനിലെ അഫ്ഗാന്‍ എംബസി. ഗനിക്ക് പുറമെ അഫ്ഗാനിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ഹംദുള്ള മോഹിബ്, ഗനിയുടെ ഉപദേഷ്ടാവ് ഫസെല്‍ മഹ്മൂദ് എന്നിവരെയും അറസ്റ്റു ചെയ്യണമെന്നാണ് ആവശ്യം.

സര്‍ക്കാര്‍ ഖജനാവില്‍നിന്ന് മോഷണം നടത്തിയെന്ന ആരോപണമാണ് ഇവര്‍ക്കെതിരേ ഉള്ളത്. ഗനി അടക്കമുള്ളവര്‍ മോഷ്ടിച്ച തുക രാജ്യാന്തര ട്രൈബ്യൂണലിനെ ഏല്‍പ്പിക്കണമെന്നും ജനങ്ങളുടെ പണം തിരികെ ലഭിക്കാന്‍ വഴിയൊരുക്കണമെന്നും താജിക്കിസ്താനിലെ അഫ്ഗാന്‍ എംബസി ആവശ്യപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (34 minutes ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (4 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (12 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (12 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (13 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (14 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (14 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (14 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (14 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (20 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (20 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (20 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (20 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (20 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (20 hours ago)

Malayali Vartha Recommends