Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

താലിബാനെ പോലും ഭയപ്പെടുത്തുന്ന താലിബാന്റെ രണ്ട് ക്രൂരന്മാരായ ഭീകരന്മാർ ഇവരാണ്!

19 AUGUST 2021 03:47 PM IST
മലയാളി വാര്‍ത്ത

താലിബാന്റെ പിടിയിലകപ്പെട്ട അഫ്ഗാൻ ജനതയുടെ അവസ്ഥ അതി ഭയാനകമാണ്.ക്രൂരമാണ്.പ്രതീക്ഷയുടെ ചെറു കണിക പോലും അഫ്ഗാൻ ജനതയുടെ മുഖത്ത് കാണാൻ കഴിയില്ല.കൂടുതൽ നരക യാതന നൽകാതെ വേഗം കൊന്നു കളഞ്ഞിരുന്നെങ്കിൽ എന്നാകും ആ പാവങ്ങൾ പ്രാർത്ഥിക്കുന്നത്.അഫാഗാനിലെ സ്ത്രീകളുടെ ജീവിതമാണ് ഏറെ വേദനാജനകം.ക്രൂരന്മാർ കൊതി തീരുവോളം വേദനിപ്പിച്ചു രസിക്കുകയാണ് ആ പാവങ്ങളെ.ഒരൂ ദിവസം കഴിയുമ്പോളും ക്രൂരതയുടെ അളവ് കൂടിക്കൊണ്ടിരിക്കുകയാണ്.എന്നാൽ ഈ താലിബാൻ പോലും ഭയക്കുന്ന ക്രൂരന്മാരായ രണ്ട് ഭീകരന്മാരെക്കുറിച്ച് നിങ്ങൾ അറിയണം.

മുല്ല ദാദുല്ലയും പിര്‍ ആഗയും. ഇവരെല്ലാം ചോരവീഴ്ത്തിയ വഴികളിലൂടെയാണ് ഇപ്പോഴത്തെ താലിബാന്‍ നേതാക്കള്‍ മരവിച്ച മനസ്സോടെ യാത്രചെയ്യുന്നത്. പൈശാചികമായ ആക്രമണങ്ങള്‍ക്ക് പേര് കേട്ടവരാണ് ഇരുവരും. ഇതില്‍ 2001ല്‍ യുഎസ് പട്ടാള ആക്രമണത്തില്‍ ദാദുല്ലയും 2018ല്‍ നാറ്റോ വിമാന ആക്രമണത്തില്‍ പിര്‍ ആഗയും കൊല്ലപ്പെട്ടു.1980കളില്‍ മുജാഹിദ്ദീനുകളായി സോവിയറ്റ് യൂണിയനെതിരെ മുല്ല ഒമറിനൊപ്പം പൊരുതിയിട്ടുണ്ട് മുല്ല ദാദുല്ലയും. അതില്‍ മുല്ല ഒമറിന് ഒരു കണ്ണ് നഷ്ടമായി. മുല്ല ദാദുല്ലായ്ക്ക് ഒരു കാലും നഷ്ടമായി.

താലിബാന്‍റെ വാക്കുകള്‍ക്ക് എതിരെ പറഞ്ഞാല്‍ ഒരു ഗ്രാമം തന്നെ ചുട്ടെരിക്കാന്‍ മുല്ല ദാദുല്ലായ്ക്ക് മടിയില്ല. ശത്രുക്കളുടെ, വിശ്വാസവഞ്ചകരുടെ, തടവുകാരായി പിടിക്കപ്പെടുന്നവരുടെ കൈ വെട്ടിമാറ്റുകയാണ് മുല്ല ദാദുല്ലയുടെ രീതി. ചിലപ്പോള്‍ ശിശുക്കളെപ്പോളും ദാദുല്ല ബാക്കിവെക്കാറില്ല. മുല്ല ഒമറിനുപോലും ചിലപ്പോള്‍ കൂട്ടികളെ കൊന്നോടുക്കുന്ന ദാദുല്ലയുടെ ക്രൂരതകള്‍ ഇഷ്ടപ്പെടാറില്ലത്രെ. ഇതിന്‍റെ പേരില്‍ 1997ല്‍ അദ്ദേഹം മുല്ല ദാദുല്ലയെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്യുക പോലുമുണ്ടായി. എങ്കിലും ദാദുല്ല തിരിച്ചുവന്ന്, കൂടെ ആയിരക്കണക്കിന് ആത്മാഹുതി ചെയ്യാന്‍ തയ്യാറുള്ള അനുയായികളുമായി. അതാണ് ദാദുല്ലയുടെ നിശ്ചയദാര്‍ഢ്യം. 2000ല്‍ ബാമിയാന്‍ പ്രവിശ്യയില്‍ ആയിരക്കണക്കായ ഹസാരാസ് വംശജരെ കൂട്ടക്കൊല ചെയ്യാന്‍ മുല്ല ദാദുല്ല ഉത്തരവിട്ടു. അത് താലിബാന്‍ നിര്‍വ്വഹിക്കുകയും ചെയ്തു.

2001ല്‍ ബാമിയാനില്‍ രണ്ട് കൂറ്റന്‍ പൂരാതന ബുദ്ധപ്രതിമകളെ ബോംബ് വെച്ച് തകര്‍ക്കുന്നതിന് നേതൃത്വം നല്‍കിയത് മുല്ല ദാദുല്ലയാണ്. അതേ വര്‍ഷം അഫ്ഗാനിസ്ഥാനിലെ ഷിയാ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്തതും ദാദുല്ല തന്നെ. എന്നാല്‍ 2001ല്‍ അമേരിക്കന്‍ സേന താലിബാനെ തകര്‍ത്തെറിഞ്ഞ കൂട്ടത്തില്‍ ദാദുല്ലയും കൊല്ലപ്പെട്ടു.

ദാദുല്ലയുടെ പിന്‍ഗാമിയായി അറിയപ്പെടുന്ന താലിബാന്‍ നേതാവാണ് പിര്‍ ആഗ. 2015ല്‍ മുല്ല ദാദുല്ലയുടെ കൂടുംബത്തെ കൂട്ടക്കൊല ചെയ്യുക വഴിയാണ് പീര്‍ ആഗ നേതാവായത്. താലിബാനെ വഞ്ചിച്ച ഒരു താലിബിനെ അഭയം കൊടുത്തതിന്റെ പേരില്‍ ഒരു ഗ്രാമത്തിലെ എട്ട് വയസ്സ് മുതല്‍ 80 വയസ്സുവരെയുള്ളവരെ കൂട്ടക്കൊല ചെയ്തതോടെ പീര്‍ ആഗയുടെ കുപ്രസിദ്ധി പരന്നു. മുല്ല ഒമര്‍ 2013ല്‍ കൊല്ലപ്പെട്ടപ്പോള്‍ പീര്‍ ആഗ താലിബാന്റെ നേതാവായി. 2018ല്‍ നാറ്റോ ആക്രമണത്തില്‍ പീര്‍ ആഗ കൊല്ലപ്പെട്ടു.

അമേരിക്ക സൈന്യത്തെ പിന്‍വലിച്ചതോടെയാണ് അഫ്ഗാനില്‍ താലിബാന്‍ ആക്രമണം ശക്തമാക്കുന്നത്. പ്രതീക്ഷിച്ചതിലും വേഗത്തില്‍ കാബൂള്‍ അടക്കം നിയന്ത്രണത്തിലാക്കി താലിബാന്‍ അഫ്ഗാന്‍ കൈയടക്കി. 1996ല്‍ അഫ്ഗാനിലെ സോവിയറ്റ് യൂണിയന്‍ നിയന്ത്രിത ഭരണത്തിന് അന്ത്യം കുറിച്ചാണ് താലിബാന്‍ ആദ്യം അധികാരം കൈയാളുന്നത്. ഒടുവില്‍ അമേരിക്ക തന്നെ അഫ്ഗാനെ 2001ല്‍ അധികാരത്തില്‍ നിന്ന് പുറത്താക്കി. മുല്ല മുഹമ്മദ് ഒമറായിരുന്നു താലിബാന്‍ സ്ഥാപകന്‍. അമേരിക്ക താലിബാന്‍ ഭരണത്തിന് അന്ത്യം കുറിച്ചതോടെ ഒമറിനെ കാണാതായി. 2013ലാണ് ഒമറിന്റെ മരണം സ്ഥിരീകരിക്കുന്നത്. പിന്നീട് മറ്റ് നേതാക്കളുടെ നേതൃത്വത്തിലാണ് അഫ്ഗാനില്‍ താലിബാന്‍ ആക്രമണം തുടര്‍ന്നതും ഇപ്പോള്‍ ഭരണം പിടിച്ചെടുത്തതും. ഇനി ഭരണം പിടിക്കാൻ നേതൃത്വം വഹിച്ച താലിബാൻ നേതാക്കളെ അറിയാം

1. ഹൈബത്തുല്ല അഖുന്‍സാദ

'വിശ്വാസത്തിന്റെ നേതാവ്' എന്നാണ് ഹൈബത്തുല്ല അഖുന്‍സാദ അറിയപ്പെടുന്നത്. താലിബാന്റെ രാഷ്ട്രീയവും മതപരവും സൈനികവുമായ എല്ലാ തീരുമാനങ്ങളുടെയും അവസാന വാക്കാണ് ഹൈബത്തുല്ല. 2016ല്‍ താലിബാന്‍ തലവന്‍ അഖ്തര്‍ മന്‍സൂര്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് ഹൈബത്തുല്ല നേതൃത്വത്തിലെത്തുന്നത്. തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ കുച്ച്‌ലാക്കിലെ പള്ളിയില്‍ പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്ന വ്യക്തിയാണ് ഹൈബത്തുല്ലയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏകദേശം 60 വയസാണ് ഇയാളുടെ പ്രായം.

2. മുല്ല മുഹമ്മദ് യാക്കൂബ്

താലിബാന്‍ സ്ഥാപക നേതാവ് മുല്ല ഒമറിന്റെ മകൻ. അഫ്ഗാനിലെ താലിബാന്റെ സൈനിക ചുമതല യാക്കൂബിനാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താലിബാന്റെ പ്രധാന നേതാവാകുമെന്ന് പ്രതീക്ഷിച്ച വ്യക്തിയാണ് യാക്കൂബ്. എന്നാല്‍ യുദ്ധമുഖങ്ങളിലെ പരിചയക്കുറവും പ്രായക്കുറവും തിരിച്ചടിയായി. യാക്കൂബ് സ്വയം പിന്മാറിയതോടെയാണ് ഹൈബത്തുല്ല നേതാവാകുന്നത്. ഏകദേശം 30 വയസ്സ് മാത്രമാണ് യാക്കൂബിന്റെ പ്രായം.

3. സിറാജുദ്ദീന്‍ ഹഖാനി

മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ജലാലുദ്ദീന്‍ ഹഖാനിയുടെ മകന്‍. സിറാജുദ്ദീനാണ് ഹഖാനി നെറ്റ് വര്‍ക്കിനെ നയിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ താലിബാനെ നിയന്ത്രിക്കുന്നതും ഇയാളാണ്. പാകിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തികളിലെ സാമ്പത്തികവും സൈനികവുമായ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും സിറാജുദ്ദീന്‍ ഹഖാനിയാണ്. അഫ്ഗാനിലെ ചാവേര്‍ ആക്രമണങ്ങളുടെയും നിരവധി കാബൂള്‍ ഹോട്ടല്‍ റെയ്ഡ് അടക്കമുള്ള ഹൈപ്രൊഫൈല്‍ ആക്രമണങ്ങളുടെയും തലച്ചോര്‍ ഹഖാനി നെറ്റ് വര്‍ക്കാണെന്ന് പറയപ്പെടുന്നു. ഹാമിദ് കര്‍സായിക്കെതിരെയുള്ള വധശ്രമം, ഇന്ത്യന്‍ എംബസിയിലെ ചാവേര്‍ ആക്രമണം ഇയാളുടെ നേതൃത്വത്തിലായിരുന്നു. 40നും 50നും ഇടയിലാണ് പ്രായം.

4. മുല്ല അബ്ദുല്‍ ഗനി ബാറാദാര്‍

താലിബാന്‍ സ്ഥാപക നേതാക്കളില്‍ ഒരാള്‍. താലിബാന്‍ പൊളിറ്റിക്കല്‍ ഓഫീസിന്റെ ഇപ്പോഴത്തെ ചുമതലക്കാരന്‍. ഖത്തറിന്റെ മധ്യസ്ഥതയില്‍ ദോഹയില്‍ നടക്കുന്ന സമാധാന ചര്‍ച്ചയുടെ താലിബാന്‍ ടീമിന്റെ തലവന്‍. മുല്ല ഒമറിന്റെ വിശ്വസ്തനായ കമാന്‍ഡറായിരുന്നു. 2010ല്‍ സുരക്ഷാ സേന ഇയാളെ കറാച്ചിയില്‍ നിന്ന് പിടികൂടി. 2018ല്‍ വിട്ടയച്ചു.

5. ഷെര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി

താലിബാന്‍ സര്‍ക്കാറിന്റെ മുന്‍ ഡെപ്യൂട്ടി മന്ത്രിയായിരുന്നു. ദോഹ കേന്ദ്രീകരിച്ചായിരുന്നു ഒരു ദശകത്തോളം പ്രവര്‍ത്തനം. 2015ല്‍ പൊളിറ്റക്കല്‍ ഓഫീസിന്റെ ചുമതലക്കാരനായി. താലിബാന്റെ നയതന്ത്ര പ്രതിനിധിയായി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. അഫ്ഗാന്‍ സര്‍ക്കാറുമായുള്ള ചര്‍ച്ചയുടെ പ്രധാന ഇടനിലക്കാരനായിരുന്നു.

6. അബ്ദുല്‍ ഹക്കിം ഹഖാനി

നിലവിലെ താലിബാന്‍ തലവന്‍ ഹൈബത്തുല്ല അഖുന്‍സാദയുടെ വിശ്വസ്തന്‍. മതപണ്ഡിത കൗണ്‍സിലിന്റെ തലവന്‍.

താലിബാൻ സമ്പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തതിനു ശേഷം രാജ്യത്തെ കുട്ടികളുടെയും സ്ത്രീകളുടെയും ഭാവി അനിശ്ചിതത്വത്തിലാണ്. അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്യാനായി നിൽക്കുന്ന ആളുകളുടെ ചിത്രങ്ങളും വിഡിയോകളും വാർത്തകളിൽ നിറയുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (33 minutes ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (4 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (12 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (12 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (13 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (14 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (14 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (14 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (14 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (20 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (20 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (20 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (20 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (20 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (20 hours ago)

Malayali Vartha Recommends