അഫ്ഗാന്‍ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ താലിബാൻ ആക്രമണത്തിൽ രണ്ട് മരണം; എട്ട് പേർക്ക് പരിക്കേറ്റു

അഫ്ഗാനിസ്താനില്‍ ദേശീയ പതാകയുമായി സ്വാതന്ത്ര്യദിനം ആഘോഷിച്ച നാട്ടുകാര്‍ക്കു നേരെ താലിബാന്‍ വെടിവയ്പ്പ്. സംഭവത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. അസദാബാദിലും ജലാലാബാദിലുമാണ് സ്വാതന്ത്ര്യദിനാഘോഷങ്ങളെ താലിബാന്‍ സൈന്യം നേരിട്ടത്.
അസദാബാദില്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കാനായി ഒത്തുകൂടിയ ജനക്കൂട്ടത്തിനു നേരെ നടന്ന താലിബാന്‍ വെടിവയ്പ്പിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്. എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജനക്കൂട്ടത്തില്‍ ഒരാള്‍ താലിബാന്‍ സംഘത്തെ കത്തികൊണ്ട് ആക്രമിച്ചതിനെ തുടര്‍ന്നാണ് വെടിവച്ചതെന്നാണ് താലിബാന്‍ വിശദീകരണം.
അതേസമയം, ജലാലാബാദില്‍ അഫ്ഗാന്‍ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിനം ആഘോഷിച്ച നാട്ടുകാര്‍ക്കു നേരെയും താലിബാന്‍ സൈന്യം വെടിവച്ചതായി അല്‍ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ഒരു കുട്ടിയടക്കം രണ്ടുപേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ കാബൂളിലും സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























