Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമറുല്ല സലേയുടെ വാക്കാണിത്.... താലിബാന് കിട്ടിയത് എട്ടിന്റെ പണി... 1000 കോടി ഡോളർ സ്വാഹ! പാക്കിസ്ഥാനോട് കണക്ക് തീർക്കാൻ ആണൊരുത്തൻ ഇറങ്ങി...

19 AUGUST 2021 08:44 PM IST
മലയാളി വാര്‍ത്ത

‘രാജ്യങ്ങള്‍ നിയമവാഴ്ചയയെയാണ് ബഹുമാനിക്കേണ്ടത്, അല്ലാതെ ഹിംസയെയല്ല. പാക്കിസ്ഥാനു വിഴുങ്ങാൻ പറ്റുന്നതിനേക്കാൾ വളരെ വലുതാണ് അഫ്ഗാനിസ്ഥാൻ. താലിബാന് ഭരിക്കാൻ സാധിക്കുന്നതിലും വലുത്. നിങ്ങളുടെ ചരിത്രത്തിൽ നാണക്കേടിന്റെ ഈ ഏട് ഉണ്ടാകരുത്, ഭീകര സംഘടനകൾക്കു മുന്നിൽ മുട്ടു മടക്കരുത്.’

അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചിട്ടും പുതിയ ചട്ടങ്ങൾ കൊണ്ടു വരുമ്പോഴും വൈസ് പ്രസിഡന്റ് അമറുല്ല സാലിഹ് ട്വിറ്ററിൽ കുറിച്ച വാക്കുകളാണിത്. അദ്ദേഹത്തിന്റെ വാക്ക് വെറും വാക്കല്ല, മറിച്ച് ചെയ്ത് കാണിക്കും എന്നുള്ള ഉറച്ച വിശ്വാസത്തിന്റെ പുറത്തുള്ള ഒരു വെല്ലുവിളിയായി തന്നെ കണക്കാക്കാം.

അദ്ദേഹത്തിന്റെ പുതിയ നീക്കത്തിലൂടെ ഇപ്പോൾ മുട്ടിടിക്കുന്നത് പാക്കിസ്ഥാനാണ്. പ്രത്യേകിച്ച് ഇമ്രാൻ ഖാന്. അതിലേക്ക് വരുന്നതിന് മുൻപ് വളരെ സുപ്രധാനമായ മറ്റൊരു കാര്യ കൂടി ഇപ്പോൾ അറിയാൻ കഴിഞ്ഞിട്ടുണ്ട്. അതായത്, അഫ്​ഗാനിസ്ഥാൻ പിടിച്ചെടുത്ത താലിബാന് ഇപ്പോൾ ഒരു മുട്ടൻ എട്ടിന്റെ പണി തന്നെയാണ് കിട്ടിയിരിക്കുന്നത്.

താലിബാനെ പുറത്താക്കി 20 വർഷം മുമ്പ് അമേരിക്കയുടെ നേതൃത്വത്തിൽ പുതിയ സ‌ർക്കാർ അഫ്​ഗാനിസ്ഥാനിൽ അധികാരത്തിലെത്തിയ സമയത്ത് സാമ്പത്തികമായി അധപതനത്തിന്റെ വക്കിലായിരുന്നു രാജ്യം. പിന്നീട്ട് ഒട്ടനവധി ലോക രാജ്യങ്ങൾ സാമ്പത്തിക സഹായങ്ങൾ നൽകാൻ തുടങ്ങിയപ്പോൾ അഫ്‌ഗാനിസ്ഥാൻ പതുക്കെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ആരംഭിച്ചു.

താലിബാൻ അധികാരം പിടിച്ചെടുക്കുന്നതിനു മുമ്പ് വരെ അഫ്‌ഗാനിസ്ഥാന്റെ ദേശീയ ബാങ്കായ ഡിഎബിയുടെ ആസ്തി ഏകദേശം ആയിരം കോടി അമേരിക്കൻ ഡോളറിന് മേലെ ഉണ്ടായിരുന്നു. എന്നാൽ ഇതിൽ നിന്നും ഒരു നയാ പൈസ താലിബാന് കിട്ടില്ല എന്ന് തന്നെയാണ് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്.

അദ്യം തന്നെ കരുതല്‍ ധനമായ 46 കോടി ഡോളറിന്‍റെ അടിയന്തരഫണ്ട് ഐഎംഎഫ് മരവിപ്പിച്ചു. താലിബാന്‍ നിയന്ത്രണത്തില്‍ അഫ്ഗാനിസ്ഥാന്‍റെ ഭാവിയെക്കുറിച്ച് ഐഎംഎഫിന് ആശങ്കയുള്ള സാഹചര്യത്തിലാണ് ഈ നീക്കം നടത്തിയത്. ഈ തുകയിൽ നിന്നും താലിബാന് ഒന്നും ലഭിക്കില്ലെന്ന് തന്നെയാണ് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്.

അഫ്‌ഗാനിസ്ഥാന്റെ ദേശീയ ബാങ്കിന്റെ ഗവർണർ അജ്‌മൽ അഹ്മദിയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. താലിബാൻ നിയന്ത്രണം ഏറ്റെടുത്തതോടെ അഫ്‌ഗാനിസ്ഥാനിൽ നിന്നും രക്ഷപ്പെട്ട അഹ്മദി ട്വിറ്ററിലൂടെയാണ് അഫ്‌ഗാനിസ്ഥാന്റെ നിലവിലെ സാമ്പത്തിക വിവരങ്ങൾ പുറം ലോകത്തെ അറിയിച്ചത്.

ഈ ആയിരം കോടി മുഴുവനും സ്ഥിരനിക്ഷേപങ്ങളായും ലിക്വിഡ് അസറ്റായും സ്വർണം മുതലായ നോൺ ലിക്വിഡ് അസറ്റുകളായും വിദേശ ബാങ്കുകളിലാണ്. അത് ഒരിക്കലും താലിബാന് കൈക്കലാക്കാൻ സാധിക്കില്ലെന്ന് തന്നെയാണ് അഹ്മദി പറയുന്നത്.

ഏറ്റവും അവസാനം നടത്തിയ കണക്കെടുപ്പിൽ അഫ്‌ഗാനിസ്ഥാന്റെ പക്കൽ ഒൻപത് ബില്ല്യൺ അമേരിക്കൻ ഡോളർ ഉണ്ടായിരുന്നു. അഹ്മദിയുടെ അഭിപ്രായത്തിൽ നിലവിൽ ഫെഡറൽ റിസർവ് ഹോൾഡിംഗ് ആയി 700 കോടി അമേരിക്കൻ ഡോളറും അമേരിക്കൻ ബോണ്ടുകളായി 310 കോടി ഡോളറും 120 കോടി ഡോളർ സ്വർണ നിക്ഷേപമായും 30 കോടി പണമായും അഫ്‌ഗാനിസ്ഥാൻ ബാങ്കിലുണ്ട്.

എന്നാൽ, പണമായി ഉള്ളത് പോലും മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്ന സാമ്പത്തികസഹായങ്ങളാണ്. അഫ്‌ഗാനിസ്ഥാന് സാമ്പത്തികമായി സഹായം നൽകുന്ന രാജ്യങ്ങൾ മൊത്തമായും പണം നൽകാതെ ആഴ്ച തോറും തങ്ങളുടെ വിഹിതം അഫ്‌ഗാനിസ്ഥാൻ ബാങ്കിലേക്ക് അയയ്ക്കുകയായിരുന്നു ചെയ്തിരുന്നത്.

താലിബാൻ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് മനസിലായതോടെ അവരെല്ലാം ആഴ്ചകൾക്കു മുമ്പ് തന്നെ അഫ്‌ഗാനിസ്ഥാന് പണം നൽകുന്നത് നിർത്തിയിരുന്നുവെന്ന് അഹ്മദി പറയുന്നു. തന്റെ അറിവിൽ നിലവിൽ അഫ്‌ഗാനിസ്ഥാൻ ബാങ്കിൽ പണമായി ഒറ്റ പൈസ പോലും ഇല്ലെന്ന് അഹ്മദി പറയുന്നുണ്ട്.

ഇപ്പോൾ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് തന്നെയാണ് അഫ്​ഗാനിസ്ഥാൻ നേരിടുന്നത്. യുദ്ധസമാനമായ ഒരു സാഹചര്യം പിന്നിട്ട് അതിന്റെ ആഘാതമേറ്റ രാജ്യത്തെ വീണ്ടും പഴയപടി ആക്കി മാറ്റുക എന്നത് താലിബാന്റെ മാത്രം കൈകളിൽ ഒതുങ്ങുന്ന ഒരു നിസാര പണിയായിരിക്കില്ല.

എല്ലാത്തരത്തിലും താലിബാന് പണി തന്നെയാണ്. ഉറ്റ ചങ്ങാതിയായി കൂടെ നിൽക്കുന്ന ഇമ്രാൻ ഖാനുമുണ്ട് അടുത്ത പണി. തുടക്കത്തിൽ പരാമർശിച്ച പോലെ സാലേയുടെ ശക്തമായ തിരിച്ചടി പാക്കിസ്ഥാന് കിട്ടും എന്നത് ഏകദേശം ഉറപ്പായിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ നഗ്നമായ ഇടപെടല്‍ നടത്തിയതിന് പാകിസ്ഥാനെ അദ്ദേഹം ശക്തമായ ഭാഷയിൽ തന്നെയാണ് വിമര്‍ശിച്ചത്.

താലിബാനെതിരായ ചെറുത്തു നില്‍പിന്‍റെ മുഖമായിട്ടാണ് മുന്‍ അഫ്ഗാന്‍ വൈസ് പ്രസിഡന്‍റ് അംറുള്‍ സാലേയെ ജനങ്ങൾ കാണുന്നത്. ആഗസ്ത് 15ന് കാബൂള്‍ പിടിച്ച ശേഷം അഫ്ഗാനിസ്ഥാന്‍ ദേശീയ പതാക പ്രധാന കെട്ടിടങ്ങളില്‍ നിന്നെല്ലാം താലിബാന്‍ നീക്കം ചെയ്തിരുന്നു. പകരം താലിബാന്‍റെ പതാക അവിടെ സ്ഥാപിക്കുകയും ചെയ്തു. ഈ വിഷയത്തിലും ശക്തമായ നിലപാട് തന്നെയാണ് സാലെ പ്രകടിപ്പിച്ചിട്ടുള്ളത്.

ജലാലബാദ്, ഖോസ്റ്റ് എന്നീ നഗരങ്ങളില്‍ അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ താലിബാനെതിരെ ശക്തമായി പ്രതിഷേധിച്ചത് നാം വാർത്തകളിൽ വായിച്ചതുമാണ്. താലിബാന്‍റെ കൊടി നീക്കം ചെയ്ത് ചിലര്‍ ജലാലാബാദില്‍ അഫ്ഗാന്‍ കൊടി ഉയര്‍ത്തുകയുണ്ടായി. ഇതില്‍ പ്രതിഷേധിച്ച് താലിബാന്‍ തീവ്രവാദികള്‍ നടത്തിയ വെടിവെയ്പില്‍ മൂന്ന് അഫ്ഗാന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടിരുന്നു.

'എന്‍റെ രാജ്യത്തെ അഭിമാനികളായ ജനങ്ങള്‍ വിവിധ പ്രദേശങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തിക്കൊണ്ട് നടത്തിയ ധീരവും രാജ്യസ്‌നേഹപരവുമായ നീക്കത്തെ അഭിനന്ദിക്കുന്നു. ഏതാനും പേര്‍ ഇതില്‍ രക്തസാക്ഷികളായി. ദേശീയ പതായ വഹിച്ചവരെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു,' എന്നായിരുന്നു സാലേ ട്വിറ്ററില്‍ കുറിച്ചു.

താലിബാന് സുരക്ഷിതമായ അഭയകേന്ദ്രമൊരുക്കിയ പാകിസ്ഥാനെ അദ്ദേഹം വിമര്‍ശിച്ചു. പാകിസ്ഥാന്‍റെ പ്രത്യേക സേനയാണ് പെഷവാറിലും ക്വെറ്റയിലും താലിബാന് സഹായം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് അഷ്റഫ് ഗനി താലിബാൻ എത്തും മുൻപ് മറ്റു രാജ്യങ്ങളിലേക്ക് അഭയം തേടിപ്പോയപ്പോൾ വൈസ് പ്രസിഡന്റ് അഫ്ഗാൻ വിട്ടില്ല. താലിബാന് മുന്നിൽ ഇപ്പോഴും കീഴടങ്ങാത്ത വടക്കുകിഴക്കൻ പ്രവിശ്യയായ പാഞ്ച്ശീറിലാണ് സാലിഹ് ഇപ്പോഴുള്ളത്. 34 പ്രവിശ്യകളിൽ താലിബാന് കീഴടങ്ങാത്ത ഒരേയൊരു പ്രവിശ്യയും പാഞ്ച്ശീറാണ്. അവിടെ നിന്നു കൊണ്ട് താലിബാനെതിരെ അഫ്ഗാന്‍ ജനതയെ സംഘടിപ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.

താലിബാൻ വന്നിട്ടും കെയർ ടേക്കർ പ്രസിഡന്റെന്ന് സ്വയം അവകാശപ്പെടുന്ന ഒന്നാം വൈസ് പ്രസിഡന്റ് അംറുല്ല സാലേയുടെ ജന്മനാടു കൂടിയാണിത്. മറ്റൊരു റിപ്പോർട്ടും കൂടി ഇവിടെ നിന്നു പുറത്തു വരുന്നുണ്ട്,

സാലിഹിന്റെ ആഹ്വാനം അനുസരിച്ച് അഫ്ഗാനിസ്ഥാൻ സൈനികർ പാഞ്ച്ശീറിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് എന്നതാണ്. യുഎസ് സൈനികരുടെ പിൻമാറ്റത്തോടെ താലിബാൻ അഫ്ഗാനിസ്ഥനിലാകെ പടര്‍ന്നു കയറിയപ്പോൾ അഫ്ഗാൻ ജനതയ്ക്കു പ്രതീക്ഷയുടെ ഇത്തിരി വെട്ടമാണ് ഇനിയും കീഴടങ്ങാത്ത പാഞ്ച്ശീറും അമറുല്ല സാലിഹും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (25 minutes ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (34 minutes ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (38 minutes ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (5 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (13 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (13 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (13 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (14 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (14 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (15 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (15 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (21 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (21 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (21 hours ago)

Malayali Vartha Recommends