പാക്കികളുടെ തനി നിറം പുറത്തായി... താലിബാനോട് പെരുത്തിഷ്ടം... പിറകെ ഏറ് കിട്ടി! ഒപ്പം രഹസ്യയോഗവും

അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലെത്തിയതോടെ പാകിസ്ഥാൻകാർ ഭയങ്കര സന്തോഷത്തിലാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. അത് അല്ലേലും അങ്ങനെയാണല്ലോ? അഫ്ഗാനിൽ താലിബാനികൾ അധികാരത്തിലെത്തണം എന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നത് പാക്കിസ്ഥാനാണ്.
ഗാലപ്പ് പാകിസ്ഥാൻ എന്ന റസർച്ച് ഓർഗനൈസേഷൻ നടത്തിയ സർവേയിലാണ് പാകിസ്ഥാനികളുടെ ഉള്ളിലിരിപ്പ് പുറം ലോകത്തിന് വ്യക്തമായത്. എന്നാൽ അതിൽ മറ്റൊരു ട്വിസ്റ്റ് കൂടിയുണ്ട്. അതായത്, താലിബാനെ എതിർക്കുന്ന 25ശതമാനം പേർ പാക്കിസ്ഥാനിലുണ്ട് എന്ന് തന്നെയാണ് ലോകത്തെ ഞെട്ടിച്ചത്.
പാക്കിസ്ഥാനിലെ 2,400 പേർക്കിടയിലാണ് സർവേ നടത്തിയത്. ഇതിൽ ഖൈബർ പഖ്തുൻഖ്വ മേഖലയിലുള്ളവരിൽ ഒട്ടുമുക്കാൽ പേരും താലിബാൻ അധികാരത്തിൽ വന്നതിൽ സന്തോഷിക്കുന്നവരാണ് എന്നാണ് അറിയുന്നത്. ഇതിനൊപ്പം നഗരവാസികളിൽ 59 ശതമാനവും താലിബാനെ സ്വാഗതം ചെയ്യുന്നവരാണ്. എന്നാൽ സർവേയിൽ പങ്കെടുത്ത സ്ത്രീകളിൽ 36 ശതമാനം മാത്രമാണ് താലിബാനെ സ്വീകരിക്കുന്നത്.
58 ശതമാനം പുരുഷന്മാരും ഇതേ മനോഭാവക്കാരാണ് എന്നാണ് മനസ്സിലാക്കുന്നത്. എന്തുകൊണ്ടാണ് ഇവർ താലിബാനെ ഇത്രയ്ക്ക് ഇഷ്ടപ്പെടുന്നതെന്ന് വ്യക്തമല്ല. ഓഗസ്റ്റ് 13 നും സെപ്തംബർ അഞ്ചിനും ഇടയിലാണ് സർവേ നടത്തിയത്. ശരിഅത് അടിസ്ഥാനമാക്കിയുളള ഭരണം നടത്തുമെന്ന താലിബാന്റെ ഉറപ്പാണ് ഇതിനുകാരണമെന്നാണ് കരുതുന്നത്.
പാകിസ്ഥാന്റെ ഒത്താശയോടെയാണ് താലിബാൻ അഫ്ഗാൻ ഭരണം പിടിച്ചെന്നത് എല്ലാവർക്കും അറിയാവുന്നതാണ്. അഫ്ഗാൻ സൈന്യത്തിനെതിരെ യുദ്ധം ചെയ്യാൻ പാക് ചാര സംഘടന നിരവധി പാകിസ്ഥാനികളെയാണ് ആയുധം നൽകി അതിർത്തി കടത്തിയത്. പഞ്ച്ഷീർ താഴ്‌വര പിടിക്കാനുളള യുദ്ധത്തിൽ താലിബാനുവേണ്ടി പാക് സൈനികർ വിമാനമുപയോഗിച്ച് യുദ്ധം ചെയ്തതിന് വ്യക്തമായ തെളിവുകളും പുറത്തു വിട്ടിട്ടുണ്ടായിരുന്നു. ഇതിൽ നിന്നെല്ലാം പാക്കിസ്ഥാന് എത്രത്തോളം ഇതിൽ പങ്കുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കും.
അതേസമയം, അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യം വിലയിരുത്താൻ ശനിയാഴ്ച പാക്കിസ്ഥാനിൽ ഐ.എസ്.ഐ യുടെ നേതൃത്വത്തിൽ ഒരു യോഗം ചേർന്നിരുന്നു. ഐ.എസ്.ഐ ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ ഫയിസ് ഹമീദിന്റെ തേതൃത്വത്തിൽ ചൈന, ഇറാൻ, ഉസ്‌ബക്കിസ്ഥാൻ, റഷ്യ, താജിക്കിസ്ഥാൻ, തുർക്ക്‌മെനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ രഹസ്യാന്വേഷണ മേധാവികളുമായാണ് യോഗം ചേർന്നതെന്നാണ് റിപ്പോർട്ട്.
യോഗത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. അഫ്ഗാനിൽ സമാധാനവും സുസ്ഥിരവികസനത്തിനുമാവശ്യമായ നടപടികളെക്കുറിച്ച് യോഗം വിശദമായി ചർച്ച ചെയ്തെന്നാണ് വിവരം. നേരത്തേ താലിബാൻ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് പാക് ചാര സംഘടനയായ ഐ എസ് ഐയുടെ മേധാവി കാബൂളിലെത്തിയിരുന്നു. താലിബാനെ കാശ്മീരിൽ ഇന്ത്യക്കെതിരെ ഉപയോഗിക്കുമെന്ന് പാകിസ്ഥാനിലെ ഭരണ കക്ഷിയിലെ ഉന്നത നേതാക്കൾ തന്നെ പലതവണ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha