Widgets Magazine
31
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


5 ലക്ഷം കുടുംബങ്ങളുടെ കഞ്ഞികുടി മുട്ടിക്കുന്നു: ചെറിയാൻ ഫിലിപ്പ്


ഉണ്ണികൃഷ്ണൻ പോറ്റിയെ പോലുള്ള തട്ടിപ്പുകാർ ഇനി ഉണ്ടാകരുത്: ശബരിമല മേൽശാന്തിമാർക്ക് നേരിട്ട് സഹായികളെ നൽകാനുള്ള നീക്കവുമായി തിരുവിതാംകൂർ ദേവസ്വം ബാേർഡ്: തന്നെ അറസ്റ്റ് ചെയ്യും മുമ്പ്, മുകളിലുള്ള മറ്റുപ്രതികളെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് മുരാരി ബാബു...


'മോന്ത' നാശം വിതച്ച് തെലങ്കാന;ചുഴലിക്കാറ്റിനെ തുടർന്ന് മൂന്ന് പേർ മരിച്ചു..മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു..


സ്വർണവിലയിൽ വീണ്ടും വർധന... ഗ്രാമിന് 110 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്... ഒരു ഗ്രാം സ്വർണത്തിന്റെ വില 11,245 രൂപയായാണ് ഉയർന്നത്.. പവന്റെ വിലയിൽ 880 രൂപയുടെ വർധനയുണ്ടായി...


സോഷ്യൽ മീഡിയയിൽ ട്രോളായി മുഖ്യമന്ത്രിയുടെ ഖത്തർ പ്രസം​ഗം...കേരളത്തിലെ റോഡുകൾ കണ്ട് ന്യൂയോർക്കിൽ നിന്ന് എത്തിയ കുട്ടി പോലും ഞെട്ടി..റോഡുകൾ അ​ദ്ഭുതത്തോടെയാണ് കുട്ടി വീക്ഷിച്ചത്...

പാകിസ്താനിലെ കുപ്രസിദ്ധമായ മദ്രസ ഇനി 'ജിഹാദ് സർവകലാശാല' അല്ല, 'യൂണിവേഴ്സിറ്റി ഓഫ് താലിബാൻ കാബിനറ്റ്' താലിബാൻ വിജയത്തെ തുടർന്ന് പ്രതിച്ഛായ മാറ്റാൻ ദാറുൽ ഉലൂം ഹഖാനിയ തലവൻ...താലിബാനെ ലോകം അംഗീകരിച്ചേ പറ്റൂ ..ഇല്ലെങ്കിൽ യുദ്ധമെന്ന് ഭീഷണിയും

16 SEPTEMBER 2021 03:21 PM IST
മലയാളി വാര്‍ത്ത

More Stories...

ഭാര്യ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നത് കാത്ത് ഇരിക്കുന്നു എന്ന് യുഎസ് വൈസ് പ്രസിഡന്റ് ; വാന്‍സ് ഹിന്ദുമതത്തെ അപമാനിച്ചുവെന്ന് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍

ഇനി ഒരു 'രാജകുമാരൻ' അല്ല; ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരിൽ ആൻഡ്രൂ രാജകുമാരന് രാജകീയ പദവികളും ബഹുമതികളും നഷ്ടപ്പെട്ടു

പ്രാർത്ഥനകൾ വിഫലം... മൊസാംബിക്കിലുണ്ടായ ബോട്ടപകടത്തിൽ കാണാതായ പിറവം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി...

പാകിസ്ഥാന്റെ നെഞ്ച് തകര്‍ത്ത് താലിബാന്‍ ആക്രമണം !! തെഹ്‌രീകെ താലിബാന്റെ ആക്രമണത്തില്‍ ആര്‍മി ക്യാപ്റ്റനടക്കം ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു; തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന പാകിസ്താന്‍-അഫ്ഗാനിസ്താന്‍ സമാധാന ചര്‍ച്ച പരാജയപ്പെട്ടു !! സമാധാനമില്ല ഘോരയുദ്ധം തന്നെയെന്ന് പാക്കിനെ കൊലവിളിച്ച് താലിബാന്‍

ഇസ്രായേൽ ഭരണകൂടം അൽ അഖ്‌സ പള്ളിയുടെ ചുറ്റുപാടിൽ നടത്തുന്ന നിരന്തരമായ ഖനനപ്രവർത്തനങ്ങൾ, പള്ളിയുടെ അടിത്തറയും അസ്ഥിവാരവും ദുർബലമാക്കുകയാണെന്ന് മുന്നറിയിപ്പ്...

മുഖം മിനുക്കാൻ താലിബാൻ... രണ്ട് പതിറ്റാണ്ട് നീണ്ട അമേരിക്കന്‍ അതിനിവേശത്തെ അതിജീവിച്ച് അഫ്ഗാന്‍ ഭരണം പിടിച്ചെടുത്ത താലിബാൻ ഇപ്പോൾ പ്രതിച്ഛായ മാറ്റാനുള്ള ശ്രമത്തിലാണ്.എന്നാൽ ഭീഷണിയുടെ സ്വരത്തിനു ഒരു കുറവുമില്ല

ഇടശ്ശേരിയുടെ പൂതപ്പാട്ടിൽ ആളുകളെ കൊന്നൊടുക്കുന്ന യക്ഷി വളരെ പഴയ കഥയാണെന്നും ഇപ്പോഴത്തെ യക്ഷിയ വളരെ പാവമാണെന്നും കവി പറയുന്നതുപോലെയാണ് താലിബാൻ മുഖം മിനുക്കി രംഗത്തു വരുന്നത് ... നിങ്ങൾ പറഞ്ഞു കേട്ട താലിബാൻ ഭീകരർ ഒക്കെ വളരെ പണ്ടായിരുന്നു..ഇപ്പോൾ അവർ പഞ്ച പാവങ്ങളും വിദ്യ സമ്പന്നരും സമാധാനപ്രിയരും ഒക്കെ ആണെന്നാണ് അവകാശപ്പെടുന്നത് ..

 

 


 അഫ്ഗാനിസ്ഥാനിൽ  ഒസാമ ബിൻ ലാദൻ ആസൂത്രണം ചെയ്ത 9/11 ഭീകരാക്രമണത്തിന്റെ ഇരുപതാം വാർഷികത്തിൽ ഉൾ-ഹഖ് ഒരു പ്രമുഖ മാധ്യമത്തിനോട് സംസാരിച്ചത് ഇങ്ങനെയാണ്


"ഞങ്ങളെ ഇനി ആരും 'ജിഹാദ് യൂണിവേഴ്സിറ്റി' എന്ന് വിളിക്കേണ്ടതില്ല ..ഞങ്ങൾ 'യൂണിവേഴ്സിറ്റി ഓഫ് താലിബാൻ കാബിനറ്റ്' ആണ് എന്നാണ് കുപ്രസിദ്ധമായ ഇസ്ലാമിക സെമിനാരികളിലൊന്നായ ദാറുൽ ഉലൂം ഹഖാനിയയുടെ പ്രസ്താവന.

 

 


അഫ്ഗാന്‍ മന്ത്രിസഭയിലെ നിരവധിപേർ പാകിസ്ഥാനിലെ ‘താലിബാൻ സർവകലാശാല’ എന്നറിയപ്പെടുന്ന ദാറുൽ ഉലൂം ഹഖാനിയ മദ്രസയിൽ പഠിച്ചവരാണ്‌. അതിന്റെ പൂർവ്വ വിദ്യാർത്ഥികളിൽ താലിബാൻറെ ഏറ്റവും ശക്തരും ഭയപ്പെടുന്ന നേതാക്കളും ഉൾപ്പെടുന്നുണ്ട്

പ്രധാനമന്ത്രി മുല്ല മൊഹമ്മദ്‌ ഹസൻ അഖുന്ദ്‌, ഉപപ്രധാനമന്ത്രിമാരായ മുല്ല അബ്ദുൾ ഗനി ബറാദർ, മൗലവി അബ്ദുൾ സലാം ഹനാഫി, ആഭ്യന്തരമന്ത്രി സിറാജുദ്ദിൻ ഹഖാനി എന്നിവരെല്ലാം യുഎൻ രക്ഷാസമിതിയുടെ തീവ്രവാദ കരിമ്പട്ടികയിലുള്ളവർ ആണ് അന്താരാഷ്ട്ര തീവ്രവാദികളുടെ പട്ടികയിലുള്ളയാളാണ്‌ സിറാജുദ്ദിൻ.

 

 


വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ അഫ്ഗാൻ അതിർത്തിയിൽ നിന്ന് 100 കിലോമീറ്റർ മാത്രം അകലെയുള്ള സ്കൂളുമായി അടുത്ത ബന്ധമുള്ള ഒസാമ ബിൻ ലാദനെ അഭയം പ്രാപിച്ചവരിൽ മുല്ല മുഹമ്മദ് ഒമറും ഉണ്ടായിരുന്നു .. താലിബാന്റെ സ്ഥാപക നേതാവാണ് ഒറ്റക്കണ്ണനായ ഈ പുരോഹിത-യോദ്ധാവ്

പിനീട് അഫ്ഗാനിസ്ഥാനിലും പ്രദേശത്തും സമാധാനം കൊണ്ടുവന്നതിനാൽ സെമിനാരി അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു എന്നാണ് മൗലാനാ ഹമീദ് ഉൽ ഹക്ക് എന്ന താലിബാൻ നേതാവ് അവകാശപ്പെടുന്നത്


താലിബാനുമായി ബന്ധമുള്ള യുഎസ് നിയുക്ത ഭീകര സംഘടനയായ കുപ്രസിദ്ധമായ ഹഖാനി നെറ്റ്‌വർക്കിൽ നിന്നുള്ള ഏറ്റവും പ്രധാനികളായവരും ഇവിടെ പഠിച്ചിറങ്ങിയവർ തന്നെ..അതിന്റെ സ്ഥാപകൻ ജലാലുദ്ദീൻ ഹഖാനി, ഇപ്പോൾ താലിബാൻ അഭയാർത്ഥികളുടെ മന്ത്രി ഖലീൽ ഹഖാനി എന്നിവരടക്കം സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികളാണ് . താലിബാന്റെ വക്താവ് സബീഹുല്ല മുജാഹിദും ഇതേ സർവ്വകലാശാല ബിരുദധാരിയാണ്.

 

 


ഇതൊന്നും വകവയ്ക്കാതെ, സ്കൂൾ മത നിന്ദയും ആക്രമവും പഠിപ്പിക്കുന്നതായുള്ള ആരോപണം ശക്തമായി തള്ളിക്കളയുന്നു എന്നാണ് 54-കാരനായ ഉൾ-ഹഖ് വ്യക്തമാക്കിയത് . മാത്രമല്ല ജംഇയ്യത്ത് ഉലമാ-ഇ-ഇസ്ലാം (JUI-S) എന്ന ഒരു മത രാഷ്ട്രീയ പാർട്ടിക്ക് നേതൃത്വം നൽകുന്ന മുൻ പാർലമെന്റ് അംഗം താലിബാൻ ബന്ധങ്ങളിൽ അത്യധികം അഭിമാനിക്കുന്ന ഒരാളാണ് എന്നും താലിബാന്റെ ഇപ്പോഴത്തെ ആഭ്യന്തരമന്ത്രിയായാ സിറാജുദ്ദിൻ ഹഖാനിയെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് അദ്ദേഹത്തിനെന്നുമാണ് മൗലാനാ ഹമീദ് ഉൽ ഹക്ക് പറയുന്നത്

 

അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലേറുന്നതും അവരുടെ താൽക്കാലിക മന്ത്രിസഭയുടെ പ്രഖ്യാപനവും താലിബാനല്ല അംഗീകാരമാണെന്നും ഭാവിയിൽ യുദ്ധവും രക്തച്ചൊരിച്ചിലും ഉണ്ടാകാതിരിക്കാൻ താലിബാൻ ഭരണം സഹായിക്കും എന്നും കൂടിയാണ് പുറത്തുവരുന്ന വിശദീകരണങ്ങൾ

 


ജിഹാദി സർവകലാശാല എന്നോ ഭീകരവാദികളെന്നോ അറിയപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും താലിബാൻ മന്ത്രിസഭയിൽ ഉള്ളതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു,എന്നും ”ഉൽ-ഹഖ് പറയുന്നു..

 

 

അര ഡസനിലധികം താലിബാൻ മന്ത്രിമാർ മദ്രസയിൽ പഠിച്ചവരോ അല്ലെങ്കിൽ കുടുംബാംഗങ്ങളെ അവിടെ അയക്കുകയോ ചെയ്തവരാണ് ..താലിബാൻ കരുതുന്നത് ഈ ആളുകൾ എല്ലാം തന്നെ ദീർഘവീക്ഷണമുള്ളവരും മനുഷ്യസ്നേഹികളും വിദ്യാസമ്പന്നരുമാണെന്നാണ്. തെരഞ്ഞെടുക്കപ്പെട്ട നേതാക്കളെല്ലാം തന്നെ ഭരണ നൈപുണ്യം ഉള്ളവരും ലോകത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുന്നവരും ആണെന്നുംകൂടി ഉൽ-ഹഖ് കൂട്ടിച്ചേർത്തു

 


ഒസാമ ബിൻ ലാദൻ ആസൂത്രണം ചെയ്ത 9/11 ഭീകരാക്രമണത്തിൽ 2700 ലധികം പേർ കൊല്ലപ്പെട്ടതിൽ വിഷമം പങ്കുവെച്ചതിനോടൊപ്പം , ഒസാമ ബിൻ ലാദൻ ഈ ആക്രമണത്തിൽ കുറ്റക്കാരനല്ലെന്നും ഉൽ-ഹഖ് അവകാശപ്പെടുന്നു, യുഎസ് ആക്രമണം നടത്തിയതിനാൽ താലിബാൻ "സ്വയം പ്രതിരോധിക്കാൻ" നിർബന്ധിതരാവുകയായിരുന്നു എന്നാണ് ഉൽ-ഹഖിന്റെ വാദം .

 

 

അതിനാൽ തന്നെ , അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈന്യം പിൻവലിച്ചതിന് ശേഷം, അഫ്ഗാനിസ്ഥാൻ താലിബാന്റെ കൈകളിലേയ്ക്ക് തിരിച്ചെത്തിയപ്പോഴാണ് ആക്രമണങ്ങളുടെ ഇരുപതാം വാർഷികം നടന്നത് എന്നത് ഒരുതരം നീതിയാണെന്ന് അദ്ദേഹം പറയുന്നു

 

അമേരിക്ക ഇവിടെ സ്നേഹം പ്രചരിപ്പിക്കാൻ വന്നതല്ല, അവർ വർഷിച്ചത് പൂക്കളല്ല,ബോബുകളായിരുന്നു... ഈ മനുഷ്യർ - താലിബാൻ - സ്വയം പ്രതിരോധിക്കുകയായിരുന്നു, ”അദ്ദേഹം ശക്തിയോടെ കൂട്ടിച്ചേർത്തു.

 


1947 ൽ പാകിസ്താൻ ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ആദ്യ ആഴ്ചകളിൽ തന്നെ , സുന്നി ഇസ്ലാമിന്റെ മതമൗലികവാദ ബ്രാൻഡായ ദിയോബന്ദി ഇസ്ലാം പഠിപ്പിക്കുന്ന ലോകപ്രശസ്തമായ മദ്രസ സ്ഥാപിച്ച അബ്ദുൽ ഉൾ-ഹഖ് എന്ന മുസ്‌ലിം പണ്ഡിതൻ ഹമീദ് ഉൾ-ഹഖിന്റെ മുത്തച്ഛനാണ്..അബ്ദുൽ ഉൾ-ഹഖ് സ്ഥാപിച്ച ആ മദ്രസ്സ ഇന്ന് 2800 വിദ്യാർത്ഥികൾ പഠിക്കുന്ന കാമ്പസ് ആയി വളർന്നു എന്നും ഉൽ ഹഖ് പറയുന്നു

 

 

അബ്ദുൽ ഉൾ-ഹഖിന്റെ പിൻഗാമിയായ അദ്ദേഹത്തിന്റെ മകൻ സാമി ഉൽ-ഹഖ് "താലിബാന്റെ പിതാവ്" എന്ന് അറിയപ്പെട്ടു-ഈ പേര് ഇപ്പോഴും ഒരു ബാഡ്ജ് ഓഫ് ഓണറായി കുടുംബം കാണുന്നു. 2018 ൽ അജ്ഞാതരായ ആയുധധാരികൾ സാമിയെ വധിച്ചു

 


ദാറുൽ ഉലൂം ഹഖാനിയയുടെ ഏറ്റവും പ്രശസ്തരായ വിദ്യാർത്ഥികളിൽ ഒരാളായിരുന്നു താലിബാൻ പരമോന്നത നേതാവ് അക്തർ മൻസൂർ. ഇദ്ദേഹം തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ 2016 ലെ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെടുന്നതുവരെ മുല്ല ഒമറിന്റെ പിൻഗാമിയായിരുന്നു. കുപ്രസിദ്ധമായ ഹഖാനി ശൃംഖലയും അതിന്റെ സ്ഥാപകൻ ജലാലുദ്ദീൻ ഹഖാനിയും ഇവിടെ പഠിച്ചവർ തന്നെ


എന്തായാലും, ജലാലുദ്ദീൻ താലിബാന്റെ പുതിയ ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഉൾപ്പടെയുള്ള ആൺമക്കളെ ഇവിടെ അയച്ചു പഠിപ്പിച്ചതായാണ് റിപ്പോർട്ടുകൾ

താലിബാൻ വിദ്യാഭ്യാസ മന്ത്രി അബ്ദുൽ ബാഖി ഹഖാനി, അഭയാർഥി മന്ത്രി ഖലീൽ ഹഖാനി എന്നിവരുൾപ്പെടെ നിരവധി മന്ത്രിമാർ ഇവിടെ പഠിച്ചതായി ഉൽ-ഹഖ് സ്ഥിരീകരിക്കുന്നു. താലിബാന്റെ സഹസ്ഥാപകനായ ഉപപ്രധാനമന്ത്രി മുല്ല അബ്ദുൽ ഗനി ബരാദർ ഉൾപ്പെടെയുള്ള മറ്റ് മന്ത്രിമാർ അവരുടെ മക്കളെ അയച്ചിട്ടുള്ളതും ഇതേ സ്കൂളിലേക്ക് തന്നെ .

 

 

എന്ത് തന്നെ ആയാലും 2500 കിലോമീറ്റർ അതിർത്തി പങ്കിടുന്ന, ഒട്ടേറെ രാഷ്ട്രീയ, മത, സാംസ്കാരിക ബന്ധങ്ങളുള്ള രണ്ട് രാജ്യങ്ങളായ അഫ്ഗാനിസ്ഥാനിലെയും പാകിസ്താനിലെയും സംഘർഷത്തിന്റെ ചെളി നിറഞ്ഞ ചരിത്രവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ് സെമിനാറിയുടെ ചരിത്രം.


1980 കളിൽ പടിഞ്ഞാറൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിന്തുണ ലഭിച്ചപ്പോൾ പാകിസ്താൻ സോവിയറ്റിനോട് യുദ്ധം ചെയ്യുന്ന മുജാഹിദ് സേനയെ വളർത്തുന്നതിന് പറ്റിയ സ്ഥലമായി അതിന്റെ പ്രവർത്തനങ്ങൾക്ക് പണം നൽകി. പിന്നീട് ഇത് സൗദി അറേബ്യയിൽ നിന്നും ഇവർക്ക് ധനസഹായം ലഭിച്ചിരുന്നു .. അഫ്ഗാനിസ്ഥാനിൽ നിന്ന് സോവിയറ്റ് സൈന്യം പിൻവാങ്ങിയതിനെ തുടർന്ന് 1990 കളുടെ തുടക്കത്തിൽ വടക്കൻ പാകിസ്ഥാനിൽ നിന്ന് ഉയർന്നുവന്ന ഗ്രൂപ്പ് താലിബാനുമായി ബന്ധപ്പെട്ടു.


പാകിസ്താനിലെ തീവ്രവാദ ഇസ്ലാമുമായുള്ള പോരാട്ടത്തെക്കുറിച്ചും അഫ്ഗാനിസ്ഥാനുമായുള്ള ബന്ധത്തെക്കുറിച്ചും നിരവധി പുസ്തകങ്ങൾ എഴുതിയ പ്രമുഖ പാക് പത്രപ്രവർത്തകൻ സാഹിദ് ഹുസൈൻ പറഞ്ഞത് "അതിർത്തിയുടെ ഇരുവശങ്ങളിലുമുള്ള താലിബാന്റെ പ്രത്യയശാസ്ത്ര കേന്ദ്രം ആണ് ഈ മദ്രസ എന്നാണ് ..

 


2014-ൽ പെഷവാറിലെ നൂറിലധികം സ്കൂൾ കുട്ടികൾ കൂട്ടക്കൊല ചെയ്യപ്പെട്ട സംഭവത്തിനു ശേഷം ലൈസൻസില്ലാത്ത മതപാഠശാലകൾ സർക്കാർ അടിച്ചമർത്തി എങ്കിലും മദ്രസയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടില്ല എന്ന് മാത്രമല്ല 2018 ൽ പ്രാദേശിക സർക്കാർ സെമിനാരിക്ക് 277 മില്യൺ രൂപ അനുവദിക്കുകയും ചെയ്തിരുന്നു

 

തന്റെ അവസാന ശ്വാസം വരെ എന്റെ പിതാവ് മുഴുവൻ മനുഷ്യവർഗത്തിനുംവേണ്ടി പ്രവർത്തിച്ചു ..അതെ പാത തന്നെ പിന്തുടരുന്നു എന്നും ഉൽ-ഹഖ് തറപ്പിച്ചുപറയുന്നു .. ഇപ്പോൾ താലിബാന് അധികാരമുണ്ട് ..സമാധാനമാണ് ആഗ്രഹിക്കുന്നത് എങ്കിൽ ലോകം താലിബാനെ അംഗീകരിച്ചേ മതിയാകൂ ..

 

ഇല്ലെങ്കിൽ, അതിനർത്ഥം ഇനിയും മറ്റൊരു നാല് പതിറ്റാണ്ട് യുദ്ധങ്ങൾ തുടരുമെന്നുമാണ് ഉൽ-ഹഖിന്റെ ഭീഷണി

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

5 ലക്ഷം കുടുംബങ്ങളുടെ കഞ്ഞികുടി മുട്ടിക്കുന്നു: ചെറിയാൻ ഫിലിപ്പ്  (11 minutes ago)

ഉണ്ണികൃഷ്ണൻ പോറ്റിയെ പോലുള്ള തട്ടിപ്പുകാർ ഇനി ഉണ്ടാകരുത്: ശബരിമല മേൽശാന്തിമാർക്ക് നേരിട്ട് സഹായികളെ നൽകാനുള്ള നീക്കവുമായി തിരുവിതാംകൂർ ദേവസ്വം ബാേർഡ്: തന്നെ അറസ്റ്റ് ചെയ്യും മുമ്പ്, മുകളിലുള്ള മറ്റുപ്  (24 minutes ago)

പറഞ്ഞതെല്ലാം പാലിച്ച സര്‍ക്കാര്‍ ഇത് ജനകീയ സര്‍ക്കാര്‍ !! തള്ളിമറിച്ച ധനമന്ത്രി ബാലഗോപാലിന്റെ കുത്തിന് പിടിച്ച് മലയാളി ; പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങളിലെ സത്യാവസ്ഥയെന്ത് ? പ്രതിപക്ഷ പൊട്ടന്മാര്‍ പടി  (58 minutes ago)

ശക്തിയാർജിച്ച് ‘മോന്ത’ ചുഴലിക്കാറ്റ് ;  (1 hour ago)

GOLD RATE കണക്കുകള്‍ ഇതാ..  (1 hour ago)

5 രൂപയ്ക്ക് 1KG പഞ്ചസാര; നാളെ മുതൽ വമ്പൻ ഓഫറുകൾ പെണ്ണുങ്ങൾ വളയുന്നു..! പറ്റിച്ചാൽ മുഖ്യന്റെ വിധി  (1 hour ago)

ചെമ്പല്ലിമീൻ കറി കഴിച്ചവർ കുഴഞ്ഞ് വീണു 35 പേർ ആശുപത്രയിൽ..! സംഭവിച്ചത് ഇത്  (2 hours ago)

PINARAYI VIJAYAN ന്യൂയോ‍ർക്കിൽ നിന്നുള്ള കുടുംബത്തിന്റെ കഥ  (2 hours ago)

ഹൈക്കോടതിയിൽ കാണാം അഭിലാഷിനെ പൂട്ടാൻ ഷാഫിയുടെ പൂഴിക്കടകൻ..! എംപി കോടതിലേക്ക്  (2 hours ago)

ഒരു കോടിരൂപ വിലവരുന്ന സ്വർണം പിടികൂടി  (2 hours ago)

കാട്ടിയത് കൊടുംക്രൂരത  (2 hours ago)

സംസ്ഥാനത്ത് 48 റൂട്ടുകൾക്ക് അനുമതി...  (3 hours ago)

കട്ടിളപ്പാളി കേസിൽ അറസ്റ്റ് ഇന്ന്  (3 hours ago)

കേരളം പുതിയ ചരിത്രമാണ് സൃഷ്ടിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്  (3 hours ago)

ദേവസ്വം ബോർഡ് ഹൈക്കോടതിയെ ഞ്ഞെട്ടിച്ചു... ഇത്രയും പ്രതീക്ഷിച്ചില്ല... ഉണ്ണിയെ ഊരിക്കാൻ അടവുകൾ പലത്  (3 hours ago)

Malayali Vartha Recommends