Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ് ജനുവരി 12ന്.... രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്


" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...

ചൈനയിൽ വീണ്ടും മഹാ പ്രളയം ഊർജ്ജ മേഖലയിൽ തകർച്ച ദശ ലക്ഷങ്ങൾ ദുരിതത്തിൽ

13 OCTOBER 2021 03:55 PM IST
മലയാളി വാര്‍ത്ത

എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്‌ ചൈനക്ക് . വീണ്ടും ഒരു വെള്ളപൊക്കം തകർത്ത് എറിയുകയാണ് ചൈനയെ.എന്നാൽ ഇത്തവണത്തെ വെള്ളപൊക്കം പണി കൊടുത്തിരിക്കുന്നത് ചൈനയുടെ ഊർജ്ജ മേഖലയ്ക്ക് കൂടെയാണ്. അതെ നിലവിൽ തന്നെ സമാനതകളില്ലാത്ത പ്രതിസന്ധി നേരിടുന്ന ചൈനയിലെ ഊർജ്ജ മേഖലയ്ക്ക് . 

 

 

 

 

 

 

 

 

ഒരു വെള്ളപ്പൊക്കം വന്ന്  കനത്ത നാശ നഷ്ടങ്ങളുമായി കടന്നു പോയി അതിന്റെ മുറിവ്  പോലും ഉണങ്ങിയില്ല, അതിനു മുൻപ് തന്നെ അടുത്തത് വന്നിരിക്കുകയാണ്. എന്നാൽ മുൻപ് വന്ന സ്ഥലത്ത് അല്ലല്ലോ ഇപ്പോൾ വന്നിരിക്കുന്നത് എന്ന് ആശ്വസിക്കാൻ കൂടി ചൈനക്ക് വകയില്ല. ഇനി അങ്ങനെ ആയിരുന്നുവെങ്കിൽ കൂടി ഇത്രയും കുഴപ്പം ഇല്ലായിരുന്നു 

 

 

 

 

 

 

 

 

 

    ചൈനയെ സംബന്ധിച്ചിടത്തോളം വെള്ളപ്പൊക്കത്തിന് വരാൻ   ഇതിലും  മോശമായ ഒരു സമയവും സ്ഥലവും  ഇല്ല എന്ന് പറയേണ്ടി വരും  , കാരണം രാജ്യം ഇതിനകം കനത്ത വൈദ്യുതി  വൈദ്യുതി പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.

ഈയൊരു സമയത്ത് , ചൈന അവരുടെ ഊർജ്ജ പ്രതിസന്ധി മാറി കടക്കാൻ കൽക്കരി ഉത്പാദനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന സ്ഥലത്ത് , ചൈനയുടെ ഊർജ്ജ പ്രതിസന്ധി ഏറ്റവും രൂക്ഷമായി നിൽക്കുന്ന സമയത്താണ് ഒരാഴ്ചയോളമായി നീണ്ടു നിൽക്കുന്ന മഴ കാരണം രാജ്യത്തെ ഏറ്റവും വലിയ കൽക്കരി ഉൽപാദന മേഖലകളിലൊന്നായ വടക്കൻ ചൈനയിലെ ഷാൻക്സി പ്രവിശ്യയിൽ കാര്യങ്ങൾ അവതാളത്തിൽ ആയിരിക്കുന്നത്   .

 

 

 

 

 

 

 

 

 

ഈ വർഷം പകുതി മുതൽ രാജ്യം നേരിടുന്ന വൈദ്യുതി ക്ഷാമം സെപ്റ്റംബർ അവസാനം മുതൽ ഫാക്ടറി അടച്ചുപൂട്ടലിനും റെസിഡൻഷ്യൽ ബ്ലാക്കൗട്ടിനും ഇടയാക്കിയിരുന്നു. ഇതോടു കൂടി ആകെ പെട്ട് പോയ ചൈനെസ് അധികൃതർ    ഈ വർഷം കൽക്കരി ഉൽപാദനം ഉയർത്താൻ ഇപ്പോൾ വെള്ളപൊക്കം കൊണ്ട് ആകെ തകർന്ന   ഷാൻക്സിയിൽ പ്രവിശ്യയിൽ ആയിരിന്നു തങ്ങളുടെ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിച്ചിരുന്നത്.   റോയിട്ടേഴ്‌സ് വ്യക്തമാക്കുകയുണ്ടായി

 

 

 

 

 

 

 

 

 

രാജ്യത്തെ ഏറ്റവും വലിയ കൽക്കരി ഉൽപാദന മേഖലകളിലൊന്നായ വടക്കൻ ചൈനയിലെ ഷാൻക്സി പ്രവിശ്യയിൽ  തുടർച്ചയായ കനത്ത മഴയെത്തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിൽ  കുറഞ്ഞത് 15 പേർ കൊല്ലപ്പെട്ടതായും മറ്റ് മൂന്ന് പേരെ കാണാതായതായും സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ തന്നെ കൽക്കരി ദൗർ ലഭ്യതാൽ നട്ടം തിരിയുകയാണ് ചൈന, അതിന്റെ ഇടയിൽ ആണ് ഇങ്ങനെയൊരു അടിയും കിട്ടിയിരിക്കുന്നത്.

 

 

 

 

 

 

 

 

 

 കുറഞ്ഞത് 1.75 ദശലക്ഷം ആളുകളെയാണ്  വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത് , കൂടാതെ  19,500 ഓളം  വീടുകൾ തകർന്നതിനെ തുടർന്ന് 120,000 പേരെ മാറ്റിപ്പാർപ്പിച്ചതായും  സർക്കാർ മുഖ പത്രമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് പ്രകാരം പ്രാരംഭ  വിലയിരുത്തലിൽ ഏറ്റവും കുറഞ്ഞത് 778 ദശലക്ഷം ഡോളറിന്റെ എങ്കിലും നഷ്ടം മേഖലയിൽ ഉണ്ടായിട്ടുണ്ട് 

 

 

 

 

 

 

 

 

 

 



ജൂലൈയിൽ രാജ്യത്തെ സെൻട്രൽ ഹെനാൻ പ്രവിശ്യയിൽ  300 ലധികം പേർ കൊല്ലപ്പെട്ട  റെക്കോർഡ് വെള്ളപ്പൊക്കമുണ്ടായി മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ അടുത്ത  വെള്ളപ്പൊക്കം വന്നിരിക്കുന്നത് . നിലവിൽ തന്നെ കടുത്ത ഊർജ്ജ പ്രതിസന്ധി മൂലം നട്ടം തിരിയുന്ന ചൈനയെ സംബന്ധിച്ചിടത്തോളം വലിയ അടി തന്നെയാണ് രണ്ടാമതും വന്ന ഈ വെള്ളപൊക്കം. ഇതോടു കൂടി ശൈത്യകാലത്തേക്ക് വേണ്ട ഊർജ്ജ വിതരണം സമയബന്ധിതമായി നടപ്പിലാക്കാനാകുമോ എന്ന ഭയവും ഉടലെടുത്തിരിക്കുകയാണ്.

 

 

 

 

 

 

 

 

 

 

 

പൊതുവെ വരണ്ട കാലാവസ്ഥയുള്ള ഭൂപ്രദേശമായ ഷാൻക്സിയിലെ പല ഭാഗങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി റെക്കോർഡ്  മഴ ലഭിച്ചുവെന്ന് പ്രവിശ്യാ സർക്കാർ വ്യക്തമാക്കി , പ്രളയത്തെ പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കാനും ഗുരുതരമായ അപകടം ഉണ്ടാകുവാനുള്ള എന്തെങ്കിലും സാധ്യത ഉണ്ടാവുകയാണെങ്കിൽ   അടിയന്തര നടപടികൾ സ്വീകരിക്കുവാനും  പ്രവിശ്യാ സർക്കാർ  കൽക്കരി ഖനികൾക്ക് ഉത്തരവിട്ടിട്ടുണ്ട്. 

 

 

 

 

 

 

 

 

രാജ്യം കടുത്ത  വൈദ്യുതി വിതരണ പ്രതിസന്ധി നേരിടുമ്പോഴും . പ്രവിശ്യയിൽ ഏറ്റവും  കുറഞ്ഞത് 60 കൽക്കരി ഖനികൾ എങ്കിലും  വെള്ളപ്പൊക്കം കാരണം പ്രവർത്തനം നിർത്തിവച്ചിട്ടുണ്ടെന്ന്  പ്രാദേശിക സർക്കാർ പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ  വ്യക്തമാക്കുന്നുണ്ട്.

 

 

 

 

 

 

 

 

 

 

 

 

  

 

ഇതോടു കൂടി ചൈനയിലെ പവർ പ്ലാന്റുകളിൽ ഉപയോഗിക്കുന്ന കൽക്കരിയുടെ വില പുതിയ റെക്കോർഡ് ഉയരത്തിലെത്തിയിരിക്കുകയാണ്. സെങ്‌ഷോ കമ്മോഡിറ്റി എക്സ്ചേഞ്ചിലെ താപ കൽക്കരിയുടെ വില നിലവാരം ഒറ്റയടിക്ക്  ചൊവ്വാഴ്ച 10% ആണ്  വർദ്ധിച്ചത്.

 

 

 

 

 

 

 

 

 

 

 

 

 

ഈ വർഷം ചൈനയുടെ കൽക്കരി വിതരണത്തിന്റെ മൂന്നിലൊന്ന് ഉത്പാദിപ്പിച്ചത്  ഷാൻക്സി പ്രവിശ്യയാണ് , വെള്ളപ്പൊക്കം കാരണം ഡസൻ കണക്കിന് കൽക്കരി ഖനികൾ ആണ്  താൽക്കാലികമായി അടയ്ക്കാൻ നിർബന്ധിതരായിരിക്കുന്നത് . ചില സൈറ്റുകൾ ഇപ്പോൾ പതുക്കെ പ്രവർത്തനം പുനരാരംഭിക്കുന്നുണ്ടെങ്കിലും മേഖലയെ സംബന്ധിച്ച് സാഹചര്യങ്ങൾ വളരെ മോശമാണ്.

 

 

 

 

 

 

 

 

 

കാരണം ചൈനയെ നിലവിൽ തന്നെ ആഴത്തിൽ ബാധിച്ചിരിക്കുന്ന  ഊർജ്ജ  പ്രതിസന്ധി ലഘൂകരിക്കാൻ ഇന്ധന വിതരണം വർദ്ധിപ്പിക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ വെള്ളപ്പൊക്കം കൂടുതൽ സങ്കീർണ്ണമാക്കുകയാണ് 

വെള്ളപ്പൊക്കത്തിന് മുമ്പുതന്നെ, കൽക്കരി ലഭ്യത കുറവിനാൽ  കനത്ത   ഊർജ്ജക്ഷാമം നേരിടുകയായിരുന്നു  ചൈന. ഇത് സമീപ ആഴ്ചകളിൽ, ഊർജ്ജ നിർമ്മാണ വിതരണ  സ്ഥാപനങ്ങൾ ദശലക്ഷക്കണക്കിന് വീടുകളിലും ബിസിനസ്സിലും വൈദ്യുതി വിതരണം പരിമിതപ്പെടുത്താൻ നിർബന്ധിതരാക്കിയിരുന്നു .  ഇത് രാജ്യത്തിന്റെവിവിധ  ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങാൻ കാരണമായിരുന്നു. 

 

 

 

 

 

 

 

 

 

 

എന്നാൽ സാഹചര്യങ്ങൾ മോശമായി വരുന്നത് കൊണ്ട് വെള്ളിയാഴ്ച, ബീജിംഗ് ചൈനയിലെ കൽക്കരി ഖനികളോട്  ഉത്പാദനം വർദ്ധിപ്പിക്കാൻ ഉത്തരവിട്ടതായി റിപ്പോർട്ടുണ്ടായിരുന്നു വിലകൾ റെക്കോർഡ് ഉയരത്തിലെത്തിയതിനെ തുടർന്ന് കൽക്കരി വിതരണം വർദ്ധിപ്പിക്കാനുള്ള അധികാരികളുടെ ഏറ്റവും പുതിയ ശ്രമമായിരുന്നു ഈ നീക്കം, കഴിഞ്ഞ മാസം മുതൽ തുടർച്ചയായി വൈദ്യുതി മുടങ്ങുന്നത് ഫാക്ടറികളെ ഉത്പാദനം വെട്ടിക്കുറയ്ക്കാനോ അല്ലെങ്കിൽ പ്രവർത്തനം പൂർണമായി നിർത്താനോ നിർബന്ധിതരാക്കി.

 

 

 

 

 

 

 

 

ചൈനയുടെ വടക്കുകിഴക്കൻ മേഖലയിലെ മാനുഫാക്ചറിംഗ് ഹബുകളെ ഇത്  പ്രത്യേകിച്ച് ബാധിച്ചിരിക്കുന്നു.എന്നാൽ ഇതിനോടകം തന്നെ   അവരെ ബാധിച്ചിരിക്കുന്ന കൽക്കരി ക്ഷാമം നേരിടാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയായിരുന്ന ചൈനയുടെ നെറുകം തലയ്ക്കു തന്നെ കിട്ടിയ അടിയാണ് കൃത്യമായും അവരുടെ പ്രധാന ഊർജ്ജ നിർമ്മാണ മേഖലയിൽ ഉണ്ടായ ഈ വെള്ളപൊക്കം.

 

 

 

 

 

 

 

 

 

 

 

 

 

 

അടച്ചുപൂട്ടലുകൾ ക്രിസ്മസിന് തൊട്ടുമുമ്പ് ആഗോള വിതരണ ശൃംഖലയ്ക്ക് കൂടുതൽ സമ്മർദ്ദം നൽകും. നിലവിലെ നിലയിൽ, ചൈന ഇതിനകം തന്നെ ഒരു വലിയ ഊർജ്ജ  പ്രതിസന്ധിയിലാണ്, ഇതിനെ തുടർന്ന്   ആപ്പിളും ടെസ്‌ലയും പോലുള്ള വലീയ  കമ്പനികൾ തന്നെ തങ്ങളുടെ ചൈനയിലെ  ഉത്പാദനം നിർത്താൻ നിര്ബന്ധിതർ ആയിരിന്നു  .ഇത് ചൈനയുടെ സമ്പത്തിക വളർച്ചാ നിരക്കിനെ തന്നെ ബാധിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. വിവിധ ഏജൻസികൾ റിപ്പോർട്ട് ചെയ്തു 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമ്പത്തിക ബാധ്യത...ചാലക്കുടിയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു  (3 minutes ago)

കാഴ്ച്ച മറച്ച് കോടമഞ്ഞ് .... ആകർഷണമായി പോതമേട് വ്യൂ പോയിന്റ്  (52 minutes ago)

ചൈനീസ് ജിപി എസുമായി നാവിക താവളത്തിനടുത്ത് കടൽക്കാക്ക  (1 hour ago)

വെനിസ്വേലയിൽ വീണ്ടും യുഎസ് ആക്രമണം  (1 hour ago)

10 വർഷം പിന്നിട്ട ഡീസൽ വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ സുപ്രീംകോടതി അനുമതി.  (1 hour ago)

ധാക്കയിലെ വിസ അപേക്ഷാ കേന്ദ്രം ഇന്ത്യ അടച്ചുപൂട്ടി  (1 hour ago)

ഇനി ടോൾ പ്ലാസകളിൽ കാത്തിരിക്കേണ്ടിവരില്ല...  (1 hour ago)

പൈപ്പ് വഴി ലഭിക്കുന്ന ഗാർഹിക പ്രകൃതി വാതകത്തിനും സി.എൻ.ജിക്കും മൂന്നു രൂപ വരെ കുറയും....  (1 hour ago)

ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെയും  (1 hour ago)

പോത്തൻകോട് കൊയ്ത്തൂർകോണം സ്വദേശി അബ്ദുൽ സലീം ഹൃദയാഘാതം മൂലം നിര്യാതനായി.  (2 hours ago)

പകർപ്പ് ആവശ്യപ്പെട്ടാണ് ഇഡി അപേക്ഷ നൽകിയത്  (2 hours ago)

മാതാപിതാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകന് 13 വർഷം  (2 hours ago)

മുൻകൂർ ജാമ്യ ഹർജിയിൽ 20 വാദം കേൾക്കും  (3 hours ago)

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയിൽ  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെത്തിയേക്കും  (3 hours ago)

Malayali Vartha Recommends