Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുതരമായ അനാസ്ഥ..എര്‍ത്ത് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കരാര്‍ തൊഴിലാളി മരിച്ചു..കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിച്ചില്ല..ഒരു കുടുംബം അനാഥമായി..


രണ്ടര വർഷം മുഖ്യമന്ത്രിപദം എന്ന് ഉറപ്പ് പാലിച്ചില്ലെങ്കിൽ യുഡിഎഫ് രൂപീകരിക്കുന്ന മന്ത്രിസഭയിലേക്ക് ഇല്ലെന്ന് രമേശ് ചെന്നിത്തല..ഇപ്പോഴത്തെ സാഹചര്യത്തിൽ യുഡിഎഫ് ജയിക്കുകയാണെങ്കിൽ ചെന്നിത്തലക്ക് നറുക്കുവിഴാനാണ് സാധ്യത..


കേരളം ഇരുട്ടിലാവില്ല..കഠിനമായ ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമേകി സംസ്ഥാനത്ത് വേനല്‍മഴ..വരും ദിവസങ്ങളില്‍ മഴ വടക്കന്‍ കേരളത്തിലേക്കും മഴ കൂടുതല്‍ ശക്തമാകും..


അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു

സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ഇടിച്ചിറക്കി ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിയ്ക്ക് നേരെ വധശ്രമം: ആക്രമണത്തിൽ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക്: അത്ഭുതകരമായി രക്ഷപ്പെട്ട അല്‍ ഖാദിമിയെ ചികിത്സയ്ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റി: പ്രധാനമന്ത്രിയുടെ വസതിയ്ക്ക് പുറത്തും വെടിവയ്പ്പ് ഉണ്ടായതായി റിപ്പോർട്ടുകൾ

07 NOVEMBER 2021 08:23 AM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

ഇറാഖ് പ്രധാനമന്ത്രിയുടെ വസതിക്ക് നേരെ സായുധ ഡ്രോൺ ആക്രമണം നടത്തിയതിനെ തുടർന്ന് വധശ്രമത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് മുസ്തഫ അൽ ഖാദിമി. ബാഗ്ദാദിലെ ഗ്രീൻ സോൺ മേഖലയിൽ നടന്ന ആക്രമണത്തിൽ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി ഇറാഖി ഉദ്യോഗസ്ഥർ പറയുന്നു.

ഔദ്യോഗിക പ്രസ്താവനകൾ നൽകാൻ അധികാരമില്ലാത്തതിനാൽ പേരുവെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിലാണ് മാധ്യമങ്ങളോട് അവർ പ്രതികരിച്ചത്. വീട്ടിലേക്ക് സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഇടിച്ചിറക്കുകയായിരുന്നു. ഇറാഖിലെ തിരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി ഇറാഖ് അനുകൂല മിലിഷ്യാ ഗ്രൂപ്പും സൈന്യവും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് പ്രധാനമന്ത്രിക്ക് നേരെ വധശ്രമമുണ്ടാകുന്നത്. അതേ സമയം താൻ സുരക്ഷിതനായിരിക്കുന്നു ദൈവത്തിന് നന്ദിയെന്ന്

അല്‍ ഖാദിമിയുടെ ട്വീറ്റ് ചെയ്തു. വിശ്വാസ വഞ്ചനയുടെ മിസൈലുകൾ വിശ്വാസികളെ തളർത്തില്ലെന്നും മുസ്തഫ അൽഖാദിമി കൂട്ടി ചേർത്തു. ജനസുരക്ഷക്കായും അവകാശങ്ങൾ നേടിയെടുക്കാനും നിലകൊള്ളുന്നതിൽനിന്ന് മാറ്റാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പരുക്കേറ്റ അല്‍ ഖാദിമിയെ ചികില്‍സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ആക്രമത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ സായുധ സംഘങ്ങളിലെ അംഗങ്ങൾ ഗ്രീൻ സോണിന് സമീപം പ്രതിഷേധിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ അവർക്ക് കാര്യമായ നഷ്ടമുണ്ടായിരുന്നു. പ്രതിഷേധം ശക്തമായതോടെ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.

സുരക്ഷാ സൈനികർക്കും പരിക്കേറ്റിരുന്നു. സംഘട്ടനത്തിന് കാരണമായത് എന്താണെന്നും വെടിവെക്കരുതെന്ന നിർദേശം ലംഘിച്ചത് ആരാണെന്നും കണ്ടെത്താൻ അൽ-ഖാദിമി ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് പ്രധാനമന്ത്രിക്ക് നേരെ ആക്രമണം ഉണ്ടായത്.

ഇന്ന് പുലർച്ചെയായിരുന്നു ആക്രമണം നടന്നത്. പ്രധാനമന്ത്രിയുടെ വസതിയ്ക്ക് പുറത്തും വെടിവയ്പ്പ് ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും എംബസികള്‍ ഉള്‍പ്പെടെ നയതന്ത്ര കാര്യാലങ്ങളും പ്രവര്‍ത്തിക്കുന്ന മേഖലയാണ് ബാഗ്ദാദിലെ ഗ്രീന്‍ സോണ്‍.

 

 

ഇറാഖിലുണ്ടായ പൊതുതെരഞ്ഞെടുപ്പിന് ശേഷം ചില പ്രതിഷേധങ്ങൾ നടന്നിരുന്നു. അതിന്റെ ബാക്കിയായുള്ള സംഭവമാണ് പ്രധാനമന്ത്രിക്ക് നേരെയുണ്ടായ വധശ്രമമെന്നാണ് കണക്കുകൂട്ടുന്നത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ഇടിച്ചിറക്കുകയായിരുന്നുവെന്നും, അദ്ദേഹം സുരക്ഷിതമാണെന്നും ഇറാഖ് സൈനികർ വ്യക്തമാക്കുന്നു.

എന്നാൽ പരിക്കേറ്റ സൈനികരുടെ ആരോഗ്യ നില സംബന്ധിച്ച റിപോർട്ടുകൾ പുറത്ത് വന്നിട്ടില്ല, സൈനികരിൽ ആരെങ്കിലും കൊല്ലപ്പെട്ടോ എന്നും വ്യക്തമല്ല. ഒക്ടോബർ പത്തിനായിരുന്നു പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നത്. ആ തെരഞ്ഞെടുപ്പിനെ തുടർന്ന് ഷിയാ വിഘടനവാദികളാണ് ആക്രമണം അഴിച്ചുവിട്ടത്. ഗ്രീൻസോണിന് നേരെ വലിയ പ്രക്ഷോഭങ്ങൾ നടത്തുകയും വെടിവയ്പ്പ് ഉണ്ടാവുകയും ചെയ്തു.

ഇറാന്റെ പിന്തുണ ഈ സംഘങ്ങൾക്ക് ഉണ്ടെന്നതാണ് മറ്റൊരു വസ്തുത. അതുകൊണ്ടുതന്നെ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ സൈനികർക്ക് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിന് പിന്നിൽ വേറെ ഏതെങ്കിലും വിഘടനവാദികളാണോ, മറ്റേതെങ്കിലും തീവ്രവാദ സംഘാടനകൾ ഉണ്ടോ എന്നും വ്യക്തമല്ല.

ഇറാഖിലെ രാഷ്ട്രീയ സാഹചര്യം പരിശോധിച്ചാൽ സദ്ദാം ഹുസൈന് ശേഷം ഐക്യത്തോടുകൂടെ രാജ്യത്തെ കൊണ്ടുപോകാൻ കഴിയുന്ന ഒരു നേതാവ് ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. ഇപ്പോഴത്തെ പ്രധാനമന്ത്രി മുമ്പത്തെ ഒരു സുരക്ഷാഉദ്യോഗസ്ഥനായിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിലെ തലവനായിരുന്നു. തുടർന്നാണ് അദ്ദേഹം ഇറാഖ് പ്രധാനമന്ത്രിയാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (52 minutes ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത  (1 hour ago)

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ  (1 hour ago)

ഇത് നിന്റെ പിതാശ്രീയുടെ റോഡ് അല്ലല്ലോ..!സമരക്കാരന്റെ അണ്ണാക്കിൽ പൊട്ടിച്ച് പണിക്കർ നിന്റെ ഗുണ്ടായിസം കയ്യിലിരിക്കട്ടെ..!  (1 hour ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡിഹണ്ട് പുരോഗമിക്കുന്നു; 1158 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (1 hour ago)

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (1 hour ago)

ജീവനക്കാരനെ മരണത്തിലേക്ക് തള്ളിവിട്ടു  (1 hour ago)

മിൽമ പാലിന് വില വർദ്ധിപ്പിക്കാൻ തീരുമാനം...  (2 hours ago)

യാത്രകളിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, മിഥുനം, മകരം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

ഏപ്രിൽ അവസാന വാരവും മേയ് ആദ്യ വാരവും മാഡൻ-ജൂലിയൻ ഓസിലേഷൻ എന്ന ആഗോള മഴപ്പാത്തി ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലെത്തും; മേയ് മാസത്തിൽ ശരാശരിയിലുമേറെ മഴ ലഭിക്കും; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യത പ്ര  (2 hours ago)

നിന്റെ തന്തയാരെടാന്ന് അലറി റെജി; 'ഏട്ടൻ എന്നെ കല്യാണം കഴിക്കാൻ സമ്മതിക്കുന്നില്ല സാറേ'; അമ്മയെ ഭിത്തിയിലെടുത്തെറിഞ്ഞു കൊന്നു; ചേട്ടനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; രണ്ടു ദിവസങ്ങൾക്കു ശേഷം മൃതദേഹങ്ങൾ  (2 hours ago)

കർഷകനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി....  (2 hours ago)

പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതം...  (2 hours ago)

'നിങ്ങൾ എന്നെ തിരയുന്നതെല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു'; പോലീസ് തന്നെ തിരയുന്നത് മാറി നിന്ന് കണ്ട് രസിച്ച് സജി; പിടിയിലാകുന്നതിനു മണിക്കൂറുകൾക്ക് മുന്നേ സംഭവിച്ചത് മറ്റൊന്ന്; പ്രതി ഒളിച്ചിരുന്ന സ്ഥലം  (2 hours ago)

വ​നം​വ​കു​പ്പി​ൽ നി​ന്ന് വി​ര​മി​ച്ച 62കാ​ര​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു  (2 hours ago)

Malayali Vartha Recommends