3000 ത്തോളം മൃഗങ്ങളുള്ള മൃഗശാലയിലെ 15 ഓളം മൃഗങ്ങളില്‍ കൊറോണ; സാമ്പിളുകള്‍ ശേഖരിച്ചത് സിംഹങ്ങൾക്ക് അസുഖം വന്നതിന് പിന്നാലെ, ആശങ്കയായി വളര്‍ത്തുമൃഗങ്ങളില്‍ കൊറോണ വൈറസിന്റെ ആല്‍ഫ വേരിയന്റ് സാന്നിധ്യം

ആശങ്ക സൃഷ്ടിച്ച് കൊറോണ വൈറസ് മൃഗങ്ങളിലും. കോവിഡിനെ വാക്‌സിൻ നൽകി പ്രതിരോധിക്കുന്നതിന് പിന്നാലെ മൃഗങ്ങളിലും കണ്ടെത്തുന്നത് അധികൃതരിൽ ആശങ്കയായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ 3000 ത്തോളം മൃഗങ്ങളുള്ള കൊളറാഡോയിലെ ഡെന്‍വര്‍ മൃഗശാലയിലെ 15 ഓളം മൃഗങ്ങളില്‍ കൊറോണ ബാധ കണ്ടെത്തിയാതായി റിപ്പോർട്ട്. രണ്ട് കഴുതപ്പുലികള്‍, പതിനൊന്ന് സിംഹങ്ങള്‍, രണ്ട് കടുവകള്‍ എന്നിവയ്‌ക്കാണ് കൊറോണ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 450 ഓളം തരത്തിലുള്ള മൃഗങ്ങളെ സംരക്ഷിക്കുന്ന മൃഗശാലയാണിത് .
നാഷണല്‍ വെറ്ററിനറി സര്‍വീസസ് ലബോറട്ടറി നൽകുന്ന റിപ്പോർട്ട് പ്രകാരം, സിംഹങ്ങള്‍ക്ക് അസുഖം വന്നതിനെത്തുടര്‍ന്ന് വിവിധ മൃഗങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കുകയായിരുന്നു. ഈ പരിശോധനയിലാണ് മറ്റ് മൃഗങ്ങളിലും രോഗം കണ്ടെത്തിയത് .
അതോടൊപ്പം തന്നെ ലോകത്ത് കൊറോണ സ്ഥിരീകരിച്ച ആദ്യത്തെ കഴുതപ്പുലികളാണ് ഡെന്‍വര്‍ മൃഗശാലയിലെ എന്‍ഗോസിയും കിബോ എന്നത്. അലസത, മൂക്കില്‍ നിന്ന് സ്രവങ്ങള്‍, ഇടയ്‌ക്കിടെയുള്ള ചുമ എന്നിവ ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ മൃഗങ്ങളില്‍ കണ്ടതായി ജീവനക്കാര്‍ വ്യക്തമാക്കി. വളരെയേറെ പ്രതിരോധശേഷിയുള്ള മൃഗങ്ങളാണ് കഴുതപ്പുലികള്‍. എന്നിരുന്നാൽ തന്നെയും അധികൃതരിൽ ആശങ്കയാണ് ഉണ്ടാകുന്നത്.
കൂടാതെ രോഗം ബാധിച്ച കടുവകളും, സിംഹങ്ങളും രോഗത്തില്‍ നിന്ന് മുക്തരായി വരുന്നതായാണ് മൃഗശാല അധികൃതരുടെ ട്വീറ്റ് . അതോടൊപ്പം തന്നെ വളര്‍ത്തുമൃഗങ്ങളില്‍ കൊറോണ വൈറസിന്റെ ആല്‍ഫ വേരിയന്റ് കേസുകള്‍ കണ്ടെത്തിയതായി അടുത്തിടെ നടത്തിയ പഠനം വെളിപ്പെടുത്തിയിരുന്നു. പിസിആര്‍ പരിശോധനയില്‍ രണ്ട് പൂച്ചകള്‍ക്കും ഒരു നായയ്‌ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം വെറ്ററിനറി ലാബുകളിൽ നടത്തുന്ന മൃഗങ്ങൾക്ക് വേണ്ടിയുള്ള കൊവിഡ് പരിശോധന മനുഷ്യർക്ക് നടത്തുന്നതിൽ നിന്നും വ്യത്യസ്ഥമാണ്. മൃഗങ്ങൾക്കഉള്ള ടെസ്റ്റിനായുള്ള സംവിധാനം നിലവിൽ മിക്ക രാജ്യങ്ങളിലും ഉള്ളത് കുറവാണ്. ഇതുകൂടാതെ മൃഗങ്ങളിൽ കൊവിഡിന്റെ വ്യാപന രീതിയെ പറ്റി ഗവേഷകർ പഠനം നടത്തിവരുകയാണ്. ഇതിലൂടെ കന്നുകാലികൾക്കും പക്ഷികൾക്കും കൊവിഡ് വരാൻ സാദ്ധ്യതയുള്ളതായി തെളിഞ്ഞിട്ടില്ല എന്നും കണ്ടെത്തി.
മുൻപ് ന്യൂയോർക്കിൽ കൊവിഡ് സ്ഥിരീകരിച്ച രണ്ട് വളർത്തുപൂച്ചകളും നഗരത്തിന്റെ വ്യത്യസ്ഥ ഭാഗങ്ങളിലാണ് കഴിഞ്ഞിരുന്നത്. ആദ്യത്തെ പൂച്ചയ്ക്ക് പുറത്ത് കൊവിഡ് ബാധിച്ച ഏതെങ്കിലും മനുഷ്യരിൽ നിന്നാകാം കൊവിഡ് പടർന്നതെന്നാണ് അധികൃതർ കണ്ടെത്തിയിരുന്നു. രണ്ടാമത്തെ പൂച്ചയുടെ ഉടമസ്ഥന് നേരത്തെ തന്നെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളിൽ നിന്നാണ് പൂച്ചയ്ക്ക് വൈറസ് ബാധയേറ്റത് തന്നെ. എന്നാൽ ഇവിടെ തന്നെയുള്ള മറ്റൊരു പൂച്ചയ്ക്ക് രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
കൊവിഡ് ലക്ഷണങ്ങളുള്ളവർ മനുഷ്യരെ പോലെ തന്നെ വളർത്തു മൃഗങ്ങളിൽ നിന്നും അകലം പാലിക്കണമെന്ന് ആരോഗ്യ വിദഗ്ദർചൂണ്ടിക്കാണിക്കുന്നു. യു.എസിന് പുറത്ത് നേരത്തെ തന്നെ പൂച്ച, നായ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളിൽ കൊവിഡ് കണ്ടെത്തിയിട്ടുണ്ടായിരുന്നു. ഹോങ്കോങ്ങിൽ ഒരു വളർത്തു നായയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. വളർത്തുമൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് കൊവിഡ് പടരില്ലെന്നും എന്നാൽ മനുഷ്യരിൽ നിന്നും വളർത്ത് മൃഗങ്ങളിലേക്ക് രോഗം വ്യാപിക്കാമെന്നും ഹോങ്കോങ്ങ് അഗ്രികൾച്ചർ അതോറിറ്റി നടത്തിയ പഠനങ്ങളിൽ ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha






















