ലോകത്തിന് പ്രതീക്ഷയുടെ പുതുനാമ്പ് സമ്മാനിച്ച് ഫൈസർ കമ്പനി; കൊവിഡിനെ എളുപ്പത്തില്‍ പ്രതിരോധിക്കാന്‍ നിര്‍മ്മിച്ച ഫൈസറിന്റെ ഗുളികയുടെ പരീക്ഷണം വിജയകരം! 90 ശതമാനം ഫലപ്രദമെന്ന് ഫൈസർ കമ്പനി, ഉയര്‍ന്ന അപകടസാധ്യതയുള്ള മുതിര്‍ന്നവരെ പോലും കൊവിഡില്‍ നിന്ന് രക്ഷിക്കുമെന്ന ഈ ഗുളിക ചരിത്രം തിരുത്തുമോ? ഇത് നിങ്ങൾ അറിഞ്ഞിരിക്കണം....

കൊറോണ വ്യാപനം സൃഷ്‌ടിച്ച പ്രതിസന്ധി ചെറുതൊന്നുമല്ല. കൊറോണ വ്യാപനം ലോകത്തെ ഭീതിയിലാഴ്ത്തിയിട്ട് രണ്ട് വര്ഷം പിന്നിടുകയാണ്. ലോകം മുഴുവനും നിശ്ചലമായി. വൈറസ് മൂലം ദശലക്ഷക്കണക്കിന് ജനങ്ങൾ മരിച്ചു. ഉറ്റവരെയും ഉടയവരുരെയും നഷ്ടപ്പെട്ട് ആരോരുമില്ലാതെയായവർ അനവധിയാണ്. അനാഥരായ എത്രയോ കുട്ടികളെ നമുക്ക് കാണുവാൻ സാധിക്കും. ലോക്ക്ഡൗണും കടുത്ത നിയന്ത്രണങ്ങളും ഒരു പരിധി വരെ വ്യാപനം പിടിച്ചുനിർത്താൻ സാധിച്ചുവെങ്കിലും വാക്‌സിൻ കണ്ടുപിടിച്ചതോടെയാണ് ലോകം ചലിക്കാൻ തുടങ്ങിയത്. അങ്ങനെ വാക്‌സിനിലൂടെ പിച്ചവയ്ക്കാൻ തുടങ്ങിയ ലോകത്തിന് മുന്നിൽ വീണ്ടും പ്രകാശമായി മാറിയിക്കുകയാണ് ഗുളികകൾ.
അതെ, ഏവർക്കും ആശ്വാസം നൽകി കൊവിഡിനെ എളുപ്പത്തില്‍ പ്രതിരോധിക്കാന്‍ നിര്‍മ്മിച്ച ഫൈസറിന്റെ ഗുളികയുടെ പരീക്ഷണം വിജയകരമായിരുന്നു. ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉയര്‍ന്ന അപകടസാധ്യതയുള്ള മുതിര്‍ന്നവരെ പോലും കൊവിഡില്‍ നിന്ന് രക്ഷിക്കാന്‍ ഈ ഗുളികക്ക് സാധിച്ചു എന്നാണ് യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാക്‌സിന്‍ നിര്‍മ്മാണ കമ്പനി കൂടിയായ ഫൈസര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഫൈസർ മരുന്നിന്റെ പ്രത്യേകത
ഫൈസർ മരുന്നിന്റെ പ്രത്യേകത എന്തെന്നാൽ പ്രോട്ടീസ് ഇന്‍ഹിബിറ്റര്‍ എന്നറിയപ്പെടുന്ന ഫൈസറിന്റെ മരുന്ന്, വൈറസിന് പെരുകാന്‍ ആവശ്യമായ എന്‍സൈമിനെ തടയുകയാണ് ചെയ്യുന്നത്. റെറ്റോനാവിർ (Ritonavir) എന്ന മറ്റൊരു ആന്റിവൈറല്‍ ഗുളികയുടെ കുറഞ്ഞ ഡോസിനൊപ്പം ഫൈസറിന്റെ ഗുളികയും കഴിക്കുമ്പോള്‍, അത് ശരീരത്തില്‍ കൂടുതല്‍ നേരം നിലനില്‍ക്കുകയാണ് ചെയ്യുന്നത്. ഇത് ദിസവത്തില്‍ രണ്ട് തവണ മൂന്ന് ഗുളികള്‍ വീതമാണ് കഴിക്കേണ്ടത്. അഞ്ച് ദിവസം തുടര്‍ച്ചയായി ഗുളി കഴിക്കണം എന്നാണ് ഫൈസര്‍ ഉന്നയിക്കുന്നത്.
അതേസമയം ഓർക്കുക കൊവിഡിനെ പ്രതിരോധിക്കാൻ നിരവധി വാക്‌സിനുകളാണ് കണ്ടുപിടിച്ചിരിക്കുന്നത്. ഇവ ഉപയോഗിക്കുന്നത് വളരെ ഫലപ്രദമാണ് എന്നതും കാണുവാൻ സാധിക്കും. എന്നാല്‍ എല്ലാവര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. വാക്‌സിന്റെ ലഭ്യതക്കുറവും കുത്തിവെപ്പ് എടുക്കാനുള്ള മടിയും ഇതിന് പ്രധാന കാരണങ്ങളായി പറയപ്പെടുന്നു. അതുകൊണ്ട് തന്നെ ഗുളികളുടെ ആവശ്യകത ലോകരാഷ്ട്രങ്ങൾക്കിടയിൽ വര്‍ധിച്ചിരിക്കുകയാണ്. പ്രായമായവര്‍ക്കും ദുര്‍ബലരായവര്‍ക്കും പുറത്തുപോകാതെ വീടുകളില്‍ സ്വന്തമായി ചികിത്സ തേടാന്‍ ഇതുവഴി സാധിക്കുകയും ചെയ്യും.
പ്രതീക്ഷിച്ചതിലും മികച്ച ട്രയൽ ഫലം
ഈ ഗുളികകൾ മൂലം നല്ല രീതിയില്‍ ഫലം ലഭിക്കുന്നതിന് അണുബാധ പിടിപെടുന്നതിന് മുമ്പ് തന്നെ മരുന്നുകള്‍ കഴിക്കണമെന്നാണ് ഫൈസര്‍ ആവശ്യപ്പെടുന്നത്. പാക്സ്ലോവിഡിന്റെ പരീക്ഷണവേളയില്‍ കൊവിഡ് ബാധിച്ച 1,219 പേര്‍ക്ക് ഈ മരുന്ന് നല്‍കിയിരുന്നു. പരീക്ഷണങ്ങളില്‍ നിന്ന് ലഭിച്ച വിവിരങ്ങള്‍ പറയുന്നത്, ഉയര്‍ന്ന അപകട സാധ്യത ഉണ്ടായിരുന്നവരിലെ 0.8% പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സ തേടിയത് എന്നതാണ്. കൂടാതെ ഡമ്മി ഗുളിക നല്‍കിയ 7% രോഗികളും ആശുപത്രിയില്‍ കഴിയുകയാണ്.
ലോകജനത കാത്തിരുന്നത് ഇതിനായി
നേരത്തെ സൂചിപ്പിച്ചതുപോലെ വാക്‌സിനിലോടെയാണ് ലോകം ഇപ്പോൾ ചലിക്കുന്നത്. കൊറോണ വൈറസ് ബാധിച്ച ആളുകള്‍ക്ക് നിലവില്‍ ചെറിയ ചികിത്സാ രീതികളാണ് ഉള്ളത്. ഫൈസറിന്റേയും മെര്‍ക്കിന്റെയും ഗുളികകള്‍ വിപണിയില്‍ വന്നാല്‍ അത് പുതിയ യുഗപ്പിറവി തന്നെയായിരിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. അതിനായി തന്നെ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം മുഴുവനും. ഇരു കമ്പനികളും തങ്ങളുടെ ഗുളികളുടെ പരീക്ഷണ ഘട്ടം വിജയകരമാണെന്ന് വാദിക്കുന്നുണ്ടെങ്കിലും പൂര്‍ണ്ണമായ ട്രയല്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടിട്ടില്ല എന്നതും സംശയത്തിന് ഇടയായി മാറുന്നു.
കൂടാതെ ഫൈസറിനെ സംബന്ധിച്ചിടത്തോളം ഗുളികയുടെ കണ്ടുപിടിത്തം വളരെ ആത്മവിശ്വാസം നല്‍കുകയാണ്. വാക്‌സിൻ കണ്ടുപിടിച്ചതുപോലെ തന്നെ ഗുളികയുടെ വിതരണ കരാറുകളുമായി ബന്ധപ്പെട്ട് 90 രാജ്യങ്ങളുമായി സജീവമായ ചര്‍ച്ച കമ്പനി നടത്തുന്നുണ്ട്. ലോകത്തുള്ള എല്ലാവര്‍ക്കും കഴിയുന്നത്ര വേഗത്തില്‍ മരുന്ന് എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഫൈസറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആല്‍ബര്‍ട്ട് ബൗര്‍ല ഒരു അഭിമുഖത്തില്‍ ഏവർക്കും വാക്കും നൽകിക്കഴിഞ്ഞു.
റിപ്പോർട്ടുകൾ പ്രകാരം ആഞ്ച് ദിവസത്തെ ചികിത്സക്കുള്ള മരുന്നിന് 700 ഡോളറാണ് മെര്‍ക്കിന്റെ യു.എസുമായുള്ള കാരാര്‍ തുക ഒപ്പിട്ടിരിക്കുന്നത്. യു.എസ് പോലുള്ള സമ്പന്ന രാജ്യങ്ങളില്‍ വില്‍പന നടത്തുമ്പോള്‍ ഫൈസറിന്റെ ഗുളികയുടെ വില തീര്‍ച്ചയായും മെര്‍ക്കിന്റെ മരുന്നിന്റെ വിലയോട് അടുത്ത് നില്‍ക്കുമെന്നാണ് ബൗര്‍ല വ്യക്തമാക്കിയത്. എന്നാല്‍ നിലവിലെ സാഹചര്യം അനുസരിച്ച് വരുമാനം കുറവുള്ള രാജ്യങ്ങളില്‍ കമ്പനി വേണ്ട പരിഗണന നല്‍കുമെന്നും ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയില്‍ വില്‍പന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായിലൂടെ കഴിക്കാവുന്ന ആൻറിവൈറൽ ഗുളിക
കൊറോണ വൈറസിനെതിരെ വികസിപ്പിച്ച, വായിലൂടെ കഴിക്കാവുന്ന ആൻറിവൈറൽ ഗുളിക 90 ശതമാനം ഫലപ്രദമെന്നാണ് ഫൈസർ കമ്പനിയുടെ അവകാശവാദം. ഗുളിക ഉപയോഗിക്കുന്നതിലൂടെ മരണനിരക്കും കൂടാതെ ആശുപത്രിവാസവും 90 ശതമാനമായി കുറക്കാൻ സാധിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഇതിനുപിന്നാലെ എത്രയും പെട്ടെന്ന് ഗുളികക്ക് അംഗീകാരം നൽകാൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനോട് അഭ്യർഥിച്ചിരിക്കുകയാണ്. കോവിഡിനെ ചികിത്സിക്കാൻ ഗുളിക നിർമിക്കാൻ ഏറെ നാളുകളായി ലോകവ്യാപകമായ ഗവേഷണം നടന്നുവരുകയാണ്. കൊറോണ വ്യാപനത്തിന്റെ മൂന്നാംതരംഗ മുന്നറിയിപ്പ് കിട്ടിയിരിക്കുന്ന ഈ സാഹചര്യത്തിൽ ഗുളികകൾ ലോകത്തിന് ആശ്വാസമായി തീരുകയാണ്.
വാക്‌സിന്റെ ലഭ്യതക്കുറവും എടുക്കാനുള്ള ബുദ്ധിമുട്ടും
വാക്‌സിന്റെ ലഭ്യതക്കുറവും എടുക്കാനുള്ള ബുദ്ധിമുട്ടും ആഗോളതലത്തില്‍ അനുഭവപ്പെടുന്നുണ്ട്. വമ്പൻ ലോകരാഷ്ട്രങ്ങൾ വാക്‌സിൻ വാങ്ങിക്കൂട്ടുമ്പോഴും നിലവിൽ പോലും ലഭിക്കാത്ത ഒട്ടനവധി രാജ്യങ്ങൾ ഉണ്ട്. അങ്ങനെ ഈ സാഹചര്യത്തിലാണ് വളരെ എളുപ്പത്തില്‍ വൈറസിനെ തുരത്തണമെന്ന ലക്ഷ്യത്തോടെ ഗുളിക നിര്‍മ്മാതാക്കളും രംഗപ്രവേശനം ചെയ്തിരിക്കുന്നത്. ഇതുമാത്രമല്ല ഒട്ടനവധി ഗുളികളുടെ പരീക്ഷണണങ്ങള്‍ ഇപ്പോഴും വിവിധ ലാബുകളില്‍ നടന്നുവരുകയാണ്. കൂടാതെ നിലവില്‍ ഫൈസറിന്റെ എതിരാളിയായ മെര്‍ക്കിന്റെ ഗുളികകള്‍ക്ക് യു.കെ അംഗീകാരം നല്‍കിയിരിക്കുകയാണ്.
വാക്‌സിനുകൾക്കുപുറമെ ആദ്യമായി അംഗീകാരം നൽകി യുകെ
വാക്‌സിനുകള്‍ക്ക് പുറമെ കൊറോണ വൈറസിനെ ചെറുക്കാന്‍ നിര്‍മ്മിച്ച ആദ്യ ഗുളികയ്ക്ക് യു.കെ ഇതിനോടകം തന്നെ അംഗീകാരം നല്‍കിക്കഴിഞ്ഞു. ഗുളികയുടെ ലഭ്യതയെ കുറിച്ച് വിവിരങ്ങള്‍ ഒന്നും അറിവായിട്ടിലെങ്കിലും വളരെ ഫലപ്രദമാണെന്നാണ് യു.കെയുടെ വിശ്വാസം എന്നാണ് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സ് വെളിപ്പെടുത്തുന്നത്. 480,000 മോള്‍നുപിരാവിര്‍ കോഴ്സുകള്‍ക്ക് ഒക്ടോബറിലാണ് യു.കെ അംഗീകാരം നല്‍കിയിത്. വരാനിരിക്കുന്ന ശൈത്യകാലത്ത് ദുര്‍ബലരായ ആയിരക്കണക്കിന് ബ്രിട്ടീഷുകാര്‍ക്ക് ഈ മരുന്ന് സഹായകമാകുമെന്നാണ് യു.കെ കരുതുന്നത്.
ഈ വര്‍ഷം അവസാനത്തോടെ തന്നെ മരുന്നിന്റെ 10 ദശലക്ഷം കോഴ്‌സുകള്‍ (ദിവസത്തില്‍ രണ്ടുതവണ എന്ന കണക്കില്‍ അഞ്ചു ദിവസം) നിര്‍മ്മിക്കാന്‍ കഴിയുമെന്നാണ് മെര്‍ക്ക് ഉന്നയിക്കുന്നത്. ഇതിനോടകം തന്നെ ലോകമെമ്പാടുമുള്ള സര്‍ക്കാരുകളുമായി വിതരണ കരാറുകളുടെ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നു. ഏറെ പ്രതീക്ഷയോടെ തന്നെയാണ് ലോകരാഷ്ട്രങ്ങൾ കാത്തിരിക്കുന്നത്. എന്തായാലും ലോകത്തിന് പുതുയുഗപ്പിറവി സമ്മാനിക്കാൻ ഈ ഗുളികയ്ക്കാമോ എന്ന് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha






















