സ്വന്തമായി വ്യോമസേന രൂപവത്കരിക്കുന്നു ; സൈനിക ഉപകരണങ്ങളും കഴിവുകളും വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നു;താലിബാന്റെ നീക്കങ്ങൾ കണ്ടമ്പരന്ന് ലോകം

അഫ്ഗാനിസ്താനിൽ നിർണ്ണായക നീക്കവുമായി താലിബാന്‍. സ്വന്തമായി വ്യോമസേന രൂപവത്കരിക്കാനൊരുങ്ങിയിരിക്കുകയാണ് അദ്ദേഹം. സൈനിക ഉപകരണങ്ങളും കഴിവുകളും വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായും താലിബാന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. മുന്‍ സര്‍ക്കാരിന്റെ വ്യോമസേനയില്‍ ഉണ്ടായിരുന്നവരടക്കമുള്ളവർരെ പുതിയ സേനയുടെ ഭാഗമമാക്കുവാൻ ഒരുങ്ങുകയാണ് .
ഏത് സംവിധാനമാണോ ആവശ്യം അവയെല്ലാം സ്വന്തമായി നിര്‍മ്മിക്കാനാണ് താലിബാന്റെ തീരുമാനം. രാജ്യത്തിന്റെ ഭരണകൂടം പൂര്‍ണമായി പ്രവര്‍ത്തനസജ്ജമായാല്‍ ശക്തമായ ഒരു വ്യോമസേനയും താലിബാന്റെ ഭാഗമാകുമെന്നും താലിബാന്റെ വക്താവ് തുറന്നടിച്ചു. ഒരു അമേരിക്കന്‍ നിര്‍മിത ഹെലികോപ്റ്റര്‍ ഉള്‍പ്പടെ മൂന്ന് ഹെലികോപ്റ്ററുകള്‍ താലിബാന്‍ കാബൂള്‍ സൈനിക ആശുപത്രിയില്‍ സുരക്ഷയ്ക്കായി നേരത്തെ സജ്ജമാക്കിയിരുന്നു.
താലിബാന്‍ ഭരണം പിടിച്ചെടുക്കുന്നതിന് മുന്‍പ് അഫ്ഗാന്‍ സര്‍ക്കാരിന് ഇരുന്നൂറോളം യുദ്ധവിമാനങ്ങളുള്ള വ്യോമസേനയുണ്ടായിരുന്നു. എന്നാൽ ഇതിൽ എത്രത്തോളം വിമാനങ്ങള്‍ താലിബാന്‍ പിടിച്ചെടുത്തിട്ടുണ്ടെന്ന കാര്യത്തിൽ വ്യക്തതയില്ല .അഫ്ഗാനിസ്താന് സ്വതന്ത്രവും കരുത്തുറ്റതുമായ ഒരു സൈന്യത്തെ സൃഷ്ടിക്കലാണ് തങ്ങളുടെ പ്രഥമ ലക്ഷ്യങ്ങളിലൊന്നെന്ന് താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്. താലിബാൻ വിദേശ കറന്‍സികള്‍ പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ് .
താലിബാന്‍ അധികാരത്തിലെത്തിയതിനേ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്ന സാമ്പത്തിക പിന്തുണ നിലച്ചിരുന്നു .ഇതോടെയാണ് താലിബാൻ ഈ നീക്കം നടത്തിയിരിക്കുന്നത്. രാജ്യത്തെ സാമ്പത്തിക സ്ഥിതിയും ദേശീയ താല്‍പ്പര്യങ്ങളും മുന്‍നിര്‍ത്തി എല്ലാ അഫ്ഗാനികളും അവരുടെ ദൈനംദിന വിനിമയത്തിനായി അഫ്ഗാന്‍ കറന്‍സി ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്ന് താലിബാന്‍ വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട് .
ഇത് ലംഘിക്കുന്നവര്‍ കര്‍ശനമായ നിയമ നടപടി നേരിടേണ്ടിവരുമെന്നും താലിബാന്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. അഫ്ഗാനിസ്താനില്‍ യുഎസ് ഡോളറിന്റെ ഉപയോഗം വ്യാപകമാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യാപാരത്തിനായി അയല്‍രാജ്യങ്ങളുടെ കറന്‍സി ഉപയോഗിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha






















