Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുതരമായ അനാസ്ഥ..എര്‍ത്ത് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കരാര്‍ തൊഴിലാളി മരിച്ചു..കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിച്ചില്ല..ഒരു കുടുംബം അനാഥമായി..


രണ്ടര വർഷം മുഖ്യമന്ത്രിപദം എന്ന് ഉറപ്പ് പാലിച്ചില്ലെങ്കിൽ യുഡിഎഫ് രൂപീകരിക്കുന്ന മന്ത്രിസഭയിലേക്ക് ഇല്ലെന്ന് രമേശ് ചെന്നിത്തല..ഇപ്പോഴത്തെ സാഹചര്യത്തിൽ യുഡിഎഫ് ജയിക്കുകയാണെങ്കിൽ ചെന്നിത്തലക്ക് നറുക്കുവിഴാനാണ് സാധ്യത..


കേരളം ഇരുട്ടിലാവില്ല..കഠിനമായ ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമേകി സംസ്ഥാനത്ത് വേനല്‍മഴ..വരും ദിവസങ്ങളില്‍ മഴ വടക്കന്‍ കേരളത്തിലേക്കും മഴ കൂടുതല്‍ ശക്തമാകും..


അമേരിക്ക ഇനി പേടിക്കണം... ഇറാനിൽ പരമോന്നത നേതാവിൽ നിന്ന് അധികാരം സൈന്യത്തിലേക്ക് മാറി? ഐആർജിസി ഭരണനിയന്ത്രണം ഏറ്റെടുത്തെന്ന് റിപ്പോർട്ട്


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു

യൂറോപ്പിലെ കോവിഡ് വ്യാപനവും കേരളവും; യൂറോപ്യൻ രാജ്യങ്ങൾക്കു സമാനമായ രീതിയിൽ കോവിഡ് ഒന്നും രണ്ടും തരംഗങ്ങളുണ്ടായ കേരളത്തിന് മുന്നറിയിപ്പ്, കേരളത്തിൽ ആദ്യ ഡോസ് വാക്സീൻ എടുക്കാനുള്ളത് 12 ലക്ഷത്തോളം പേർ! രണ്ടാം ഡോസ് വാക്സീനിലെ മെല്ലെപ്പോക്കിൽ ആശങ്ക അറിയിച്ച് ആരോഗ്യ വിദഗ്ധർ, മൂന്നാം തരംഗം കേരളത്തിൽ ഉണ്ടായാൽ അവസ്ഥ എന്താകും?

08 NOVEMBER 2021 03:54 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

കൊറോണ വ്യാപനത്തിന്റെ ഒന്നാം തരംഗവും രണ്ടാം തരംഗവും നൽകിയ ദുരിതങ്ങൾ ഇതുവരെ നീങ്ങിയിട്ടില്ല. ഇതിനുപിന്നാലെ യൂറോപ്പിലെയും മധ്യേഷ്യയിലെയും രാജ്യങ്ങളിൽ വരും ആഴ്‌ചകളിൽ പുതിയ കോവിഡ് വൈറസ്സ് തരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. രണ്ടാം തരംഗം ഏറ്റവും കൂടുതൽ ബാധിച്ചത് ഇന്ത്യയെയാണ്. ലോകത്ത് തന്നെ കോവിഡ് കേസുകൾ മൂലം മുൻനിരയിൽ എത്തിയ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് കേരളത്തിലും. നിലവിൽ കേസുകൾ ക്രമാതീതമായി കുറയുകയാണെങ്കിലും മൂന്നാം തരംഗം ഏറെ സൂക്ഷ്മതയോടെയാണ് ലോകരാഷ്ട്രങ്ങൾ നോക്കിക്കാണുന്നത്. കാരണം ഇത് കൊറോണ വൈറസിന്റെ കൂടുതൽ മാറ്റം സംഭവിച്ച ഡെൽറ്റ വകഭേദമെന്നാണ് ലോകരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുന്നത്.

കൊവിഡിന്റെ തീവ്രത കുറഞ്ഞുവെന്ന് ഈ അടുത്ത കാലത്ത് വിശേഷിപ്പിക്കപ്പെട്ട യൂറോപ്പ് വീണ്ടും പുതിയ പ്രഭവ കേന്ദ്രമായി മാറുകയാണ്. വന്‍ തോതിലാണ് കേസുകളുടെ വര്‍ധനവ് യൂറോപ്പിലാകമാനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ലോകം കണ്ടതിൽവച്ച് ഏറ്റവും കൂടുതൽ ദുരിതം വിതച്ച മഹാമാരിയി നിന്നും മറ്റൊരു നിർണായക ഘട്ടത്തിലാണ് നാം കടന്ന് പോകുന്നതെന്നും യൂറോപ്പ് വീണ്ടും പകർച്ചവ്യാധിയുടെ കേന്ദ്രത്തിലേക്ക് തിരിച്ചെത്തിയതായും ഡബ്ല്യുഎച്ച്ഒയുടെ യൂറോപ്പ് മേധാവി ഹാൻസ് ക്ലൂഗെ ഡെൻമാർക്കിലെ കോപ്പൻഹേഗനിലെ ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ ആസ്ഥാനത്ത് നിന്നും മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് 50 ശതമാനം കേസുകളാണ് യൂറോപ്പില്‍ ആകമാനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് കഴിഞ്ഞ മാസത്തെ മാത്രം കണക്കാണ്. ബ്രിട്ടനില്‍ വാക്‌സിനേഷന്റെ വേഗം വര്‍ധിക്കാത്തതും കൊവിഡ് കേസുകള്‍ കൂടുതലാവാന്‍ കാരണമായി മാറിയിട്ടുണ്ട്. എന്നാൽ പൊതുവെ വിലയിരുത്തപ്പെടുന്നത് വാക്‌സിന്‍ യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും ആവശ്യത്തില്‍ അധികം ഉണ്ട് എന്നതാണ്. എന്നാല്‍ വാക്‌സിനേഷന്‍ വളരെ മന്ദഗതിയിലാണ് നടക്കുന്നത്. ഓരോ രാജ്യങ്ങളിലും വാക്‌സിനേഷന്റെ വേഗം പല തരത്തിലാണ് എന്ന് കാണുവാൻ സാധിക്കും. യൂറോപ്പ്യന്‍ യൂണിയന്‍ അധികൃതരോട് വാക്‌സിനേഷന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെടും ചെയ്തിട്ടുണ്ട്.

അങ്ങനെ യൂറോപ്പിൽ വീണ്ടും കൊറോണ വ്യാപനം വർധിച്ചതു കേരളത്തിനും മുന്നറിയിപ്പാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുകയാണ്. യൂറോപ്യൻ രാജ്യങ്ങൾക്കു സമാനമായ രീതിയിൽ തന്നെ കോവിഡ് ഒന്നും രണ്ടും തരംഗങ്ങളുണ്ടായ കേരളം കടുത്ത ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ആദ്യ ഡോസ് വാക്സിനേഷൻ ഇപ്പോഴും പൂർത്തിയാകാത്തതും രണ്ടാം ഡോസ് വാക്സീനിലെ മെല്ലെപ്പോക്കും വെല്ലുവിളിയാകുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. റഷ്യ, ജർമനി, നെതർലൻഡ്സ് ഉൾപ്പെടെ രാജ്യങ്ങളിലാണു നിലവിൽ കോവിഡ് വീണ്ടും വ്യാപിക്കുന്നത്.

റഷ്യയില്‍ കൊവിഡിന്റെ പുതു തരംഗം റിപ്പോർട്ട് ചെയ്തുകഴിഞ്ഞിരിക്കുന്നു. യൂറോപ്പിലാകെ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു എന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് വന്നതിന് പിന്നാലെയാണ് റഷ്യയിലും കൊവിഡ് കേസുകള്‍ വളരെയധികം വര്‍ധിച്ചതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നത്. റെക്കോര്‍ഡ് കേസുകളാണ് കഴിഞ്ഞ ഒരു ദിവസം രേഖപ്പെടുത്തിയിരിക്കുന്നത്. റഷ്യയില്‍ വാക്‌സിനേഷന്‍ അടക്കം ശക്തമാക്കിയിട്ടും കൊവിഡ് തരംഗം ആരംഭിച്ചത് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. ശനിയാഴ്ച്ച മാത്രം 41335 കൊവിഡ് കേസുകളാണ് റഷ്യയില്‍ രേഖപ്പെടുത്തിയത്. ചൈനയിലും യുക്രൈനിലും കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്.

ഈയൊരു സാഹചര്യത്തിൽ ലഭ്യമാകുന്ന വിവരം അനുസരിയിച്ച് കേരളത്തിൽ 12 ലക്ഷത്തോളം പേർ ഇപ്പോഴും ആദ്യ ഡോസ് വാക്സീൻ എടുക്കാനുണ്ട്. കണക്കുകൾ പ്രകാരം ആകെ വാക്സീൻ എടുക്കേണ്ടവർ 2.66 കോടിയാണ് ഉള്ളത്. ഇന്നലെ വരെ ആദ്യ ഡോസ് എടുത്തവർ 2.54 കോടിയാണ് (96%). വാക്സീൻ ആവശ്യത്തിനുണ്ടെങ്കിലും ആരോഗ്യ, മതപരമായ കാര്യങ്ങളാണു കുത്തിവയ്പ് എടുക്കാതിരിക്കാനുള്ള കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിൽ രണ്ടാം ഡോസ് എടുത്തത് 1.44 കോടി പേർ (54%) മാത്രമാണ്.

നേരത്തെ സൂചിപ്പിച്ചതുപോലെ തന്നെ യൂറോപ്പിലും വാക്സീൻ എടുക്കാത്തവരിലാണു രോഗം ഗുരുതരമാകുന്നത്. കേരളം ഇക്കാര്യത്തിൽ ഭേദപ്പെട്ട നിലയിലാണെന്നാണ് കോവിഡ് വിദഗ്ധസമിതി അധ്യക്ഷൻ ഡോ.ബി.ഇക്ബാൽ സൂചിപ്പിച്ചത്. ഇതുവരെ പുതിയ വകഭേദങ്ങൾ വന്നിട്ടില്ല. എന്നിരുന്നാൽ തന്നെയും മറ്റു സംസ്ഥാനങ്ങളിൽ വീണ്ടും പടർന്നാൽ കേരളത്തിനും ഭീഷണിയാണ്. കിടപ്പുരോഗികൾ വാക്സീൻ എടുക്കാതിരിക്കുന്നതു മരണനിരക്ക് കൂട്ടിയേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.

അതേസമയം കേരളത്തിൽ മൂന്നാം തരംഗം ഉണ്ടാകാനിടയുണ്ടെങ്കിലും മരണങ്ങൾ കുറയുമെന്നാണ് കോവിഡ് വിദഗ്ധസമിതി അംഗം ഡോ.ടി.എസ്.അനീഷ് വ്യക്തമാക്കിയിരിക്കുന്നത്. മാസ്ക്കും സാമൂഹിക അകലവും ഉൾപ്പെടെയുള്ള സുരക്ഷാ മുൻ കരുതലുകളിൽ വീഴ്ചയുണ്ടായാൽ വ്യാപനത്തിന്റെ വേഗം കൂടുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

 

ഇതുകൂടാതെ കോവിഡ് ഒരു വിധം നിയന്ത്രണ വിധേയമായി വരുന്ന സാഹചര്യത്തിൽ കേരളത്തിൽ പകർച്ചപ്പനി പടരുകയാണ്. തലവേദനയും കണ്ണിൽ നിന്നു വെള്ളമൊലിക്കുന്നതും മുഖത്തു നീരു വരുന്നതും ഉൾപ്പെടെയുള്ള ലക്ഷണങ്ങളോടു കൂടിയ പനിയാണു നിലവിൽ വ്യാപിക്കുന്നത്. കുട്ടികൾക്കിടയിലും ഇത് വ്യാപകമാണ് എന്നാണ് സൂചന. സ്കൂൾ തുറന്നതോടെ കുട്ടികൾക്കിടയിൽ സിൻസിഷ്യൽ വൈറസ് മൂലമുള്ള ജലദോഷപ്പനി വ്യാപിക്കാൻ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ആയതിനാൽ തന്നെ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും അധികൃതർ ഇതോടൊപ്പം തന്നെ മുന്നോട്ട് വയ്ക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പുകടി കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തും; പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും; ആരോ  (31 minutes ago)

ആലിപ്പഴ വർഷവും മഴയും; വീടുകളിൽ മേൽക്കൂരയിൽ ഓടുകൾക്ക് ചെറിയ നാശം ഉണ്ടായി;ജാഗ്രത വേണം  (47 minutes ago)

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (2 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത  (2 hours ago)

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ  (2 hours ago)

ഇത് നിന്റെ പിതാശ്രീയുടെ റോഡ് അല്ലല്ലോ..!സമരക്കാരന്റെ അണ്ണാക്കിൽ പൊട്ടിച്ച് പണിക്കർ നിന്റെ ഗുണ്ടായിസം കയ്യിലിരിക്കട്ടെ..!  (2 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡിഹണ്ട് പുരോഗമിക്കുന്നു; 1158 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (2 hours ago)

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (2 hours ago)

ജീവനക്കാരനെ മരണത്തിലേക്ക് തള്ളിവിട്ടു  (3 hours ago)

മിൽമ പാലിന് വില വർദ്ധിപ്പിക്കാൻ തീരുമാനം...  (3 hours ago)

യാത്രകളിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, മിഥുനം, മകരം രാശിക്കാർക്ക് ജാഗ്രത!  (3 hours ago)

ഏപ്രിൽ അവസാന വാരവും മേയ് ആദ്യ വാരവും മാഡൻ-ജൂലിയൻ ഓസിലേഷൻ എന്ന ആഗോള മഴപ്പാത്തി ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലെത്തും; മേയ് മാസത്തിൽ ശരാശരിയിലുമേറെ മഴ ലഭിക്കും; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മഴ സാധ്യത പ്ര  (3 hours ago)

നിന്റെ തന്തയാരെടാന്ന് അലറി റെജി; 'ഏട്ടൻ എന്നെ കല്യാണം കഴിക്കാൻ സമ്മതിക്കുന്നില്ല സാറേ'; അമ്മയെ ഭിത്തിയിലെടുത്തെറിഞ്ഞു കൊന്നു; ചേട്ടനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; രണ്ടു ദിവസങ്ങൾക്കു ശേഷം മൃതദേഹങ്ങൾ  (3 hours ago)

കർഷകനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി....  (3 hours ago)

പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതം...  (4 hours ago)

Malayali Vartha Recommends