കനത്ത മഴയെ തുടര്‍ന്ന് ജനവാസ മേഖലകളിലേക്കും വീടുകള്‍ക്കുള്ളിലേക്കും തേളുകള്‍ കൂട്ടത്തോടെ .... നിരവധി പേര്‍ക്ക് കടിയേറ്റു, ജാഗ്രതാ മുന്നറിയിപ്പ് നല്‍കി അധികൃതര്‍

കനത്ത മഴയെ തുടര്‍ന്ന് ജനവാസ മേഖലകളിലേക്കും വീടുകള്‍ക്കുള്ളിലേക്കും തേളുകള്‍ കൂട്ടമായെത്തി. ഈജിപ്തിലെ നൈല്‍ നദീതീരത്തെ നഗരമായ ആസ്‌വാനിലാണ് സംഭവമുണ്ടായത്. 453 പേര്‍ക്ക് തേളിന്റെ കുത്തേറ്റതായും മൂന്നുപേര്‍ മരിച്ചതായും ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച മേഖലയില്‍ കനത്ത മഴ പെയ്തിരുന്നു. മഴയില്‍ മാളങ്ങള്‍ അടഞ്ഞതും വെള്ളം കുത്തിയൊലിച്ചതും കാരണം തേളുകള്‍ കൂട്ടമായി തെരുവുകളിലേക്ക് ഒഴുകിയെത്തുകയായിരുന്നു. തേളുകള്‍ ഇതോടെ വീടുകള്‍ക്കുള്ളിലേക്കും കടക്കുകയായിരുന്നു. നിരവധി പേര്‍ക്കാണ് തേളുകളുടെ കടിയേറ്റത്.
മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തതോടെ മേഖലയില്‍ അധികൃതര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ ഉള്‍പ്പെടെ താല്‍ക്കാലികമായി റദ്ദാക്കി ഡോക്ടര്‍മാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
ജനങ്ങളോട് വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാനും തേള്‍ കുത്തേറ്റാല്‍ ഉടന്‍ ചികിത്സ തേടാനും നിര്‍ദേശിച്ചിരിക്കുകയാണ്. ആശുപത്രികളില്‍ ചികിത്സക്കായി കൂടുതല്‍ ആന്റി-വെനം മരുന്നുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.മാരക വിഷമുള്ള ഒട്ടനവധി തേളുകള്‍ ഈജിപ്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്.
"
https://www.facebook.com/Malayalivartha






















