Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..


അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..


അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം...

പാകിസ്ഥാനെ തൂക്കിയെറിഞ്ഞ് റഷ്യ.... ഇന്ത്യ - റഷ്യ ബന്ധത്തില്‍ വിള്ളലുണ്ടാക്കാനും , റഷ്യയുടെ പുതിയ സുഹൃത്തായി മാറാനും ഉള്ള പാകിസ്ഥാന്റെ മോഹങ്ങള്‍ക്ക് കനത്ത പ്രഹരം

31 JANUARY 2022 10:18 AM IST
മലയാളി വാര്‍ത്ത

More Stories...

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

'കാമികാസെ ഡോൾഫിനുകൾ' എന്ന അവകാശവാദം: സമുദ്ര സസ്തനികൾ ഇറാന്റെ രഹസ്യ ആയുധമാണോ? ആശങ്കകൾ പുതിയ തലത്തിലേക്ക്..

ഇറാനിൽ താണ്ഡവം 13 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു..! തിരിച്ചടി IRGC താങ്ങില്ല ! ഇറാനെ വിറപ്പിച്ച് ജയശങ്കര്‍ ഇറങ്ങും..!

ഇന്ത്യ - റഷ്യ ബന്ധത്തില്‍ വിള്ളലുണ്ടാക്കാനും , റഷ്യയുടെ പുതിയ സുഹൃത്തായി മാറാനും ഉള്ള പാകിസ്ഥാന്റെ മോഹങ്ങള്‍ക്ക് മുഖം അടച്ചുള്ള അടി കിട്ടിയിരിക്കുകയാണ്


കഴിഞ്ഞ ഏതാനും ആഴ്ചകളായി, ഇന്ത്യന്‍ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി ചൈനയില്‍ വച്ച് റഷ്യ പാകിസ്ഥാനുമായി കൂടിക്കാഴ്ച നടത്തുമോ ഇല്ലയോ എന്നതിനെ കുറിച്ച് ചൂടേറിയ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയായിരുന്നു




ഒടുവില്‍ അത്തരം ഊഹാപോഹങ്ങള്‍ക്കും കുപ്രചാരണങ്ങള്‍ക്കും അറുതി ആയിരിക്കുകയാണ്.


ഏറ്റവും പുതുതായി പുറത്തു വരുന്ന റിപോര്‍ട്ടുകള്‍ പ്രകാരം , ചൈനയില്‍ നടക്കുന്ന വിന്റര്‍ ഒളിംപിക്‌സില്‍, റഷ്യയും പാകിസ്ഥാനും തമ്മില്‍ ചര്‍ച്ചകള്‍ നടക്കും എന്ന് പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അത്തരത്തിലുള്ള ഒന്നിനും റഷ്യ ഉദ്ദേശിക്കുന്നില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് റഷ്യന്‍ അധികൃതര്‍



ചടങ്ങിനോടനുബന്ധിച്ച് മോസ്‌കോയ്ക്ക് മീറ്റിംഗുകള്‍ക്കായി അഭ്യര്‍ത്ഥനകള്‍ ലഭിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ക്രെംലിന്‍ വക്താവ് ''ദിമിത്രി പെസ്‌കോവ്'' , റഷ്യയുടെ സര്‍ക്കാര്‍ നടത്തുന്ന വാര്‍ത്താ ഏജന്‍സിയായ ടാസിനോട് ഇപ്രകാരം പറഞ്ഞു , ''ബീജിംഗിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്ന മറ്റ് നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്താന്‍ പുടിന്‍ ഉദ്ദേശിക്കുന്നില്ല''.


ചടങ്ങിന്റെ സംഘാടകര്‍ അത്‌ലറ്റുകള്‍ക്കും അതിഥികള്‍ക്കും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ടെന്ന് ഞങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്,' പെസ്‌കോവ് കുറിച്ചു. ''അതിനാല്‍ റഷ്യന്‍ പ്രസിഡന്റിന്റെ ബീജിംഗ് യാത്രയുടെ ഷെഡ്യൂളില്‍ വ്യക്തമായ കാരണങ്ങളാല്‍ ഉഭയകക്ഷി യോഗങ്ങളൊന്നും ഉള്‍പ്പെടുന്നില്ല,'' അദ്ദേഹം ഊന്നിപ്പറഞ്ഞു''.


അതായത് പാകിസ്ഥാന്റെ ആഗ്രഹങ്ങള്‍ ഒക്കെ അത്യാഗ്രഹങ്ങള്‍ ആയും മലര്‍പ്പൊടിക്കാരന്റെ സ്വപ്നങ്ങളെയും മാറി എന്ന് ചുരുക്കം



ചരിത്ര പരമായി ഇന്ത്യയുടെ ഏറ്റവും അടുത്ത രണ്ടു സുഹൃത് രാഷ്ട്രങ്ങളുടെ പേര് പറയാന്‍ പറഞ്ഞാല്‍ അതിലൊന്ന് റഷ്യയും മറ്റൊന്ന് ഇസ്രയേലും ആയിരിക്കും. ഇന്ത്യക്ക് എപ്പോഴൊക്കെ ആവശ്യം ഉണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ ആപത് ഘട്ടങ്ങളില്‍ കൂടെ നിന്നിട്ടുള്ള ആത്മാര്‍ത്ഥ സുഹൃത്തിനെ എന്ന പോലെ റഷ്യയും ഇസ്രയേലും കൂടെ നിന്നിട്ടുണ്ട്.


പാശ്ചാത്യ ചേരി ഏതാണ്ട് മുഴുവന്‍ ആയി തന്നെ ഇന്ത്യക്കെതിരെ അണി നിന്നിരുന്ന ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ , ഇന്ത്യയെ നാല് ഭാഗത്തു നിന്നും ഒരു പോറല്‍ പോലും ഏല്‍ക്കാതെ കാത്തത് അന്നത്തെ സോവിയറ്റ് യൂണിയന്‍ ആയിരിന്നു. അന്ന് ഇന്ത്യയുടെ എതിര്‍ പക്ഷത്തും പാകിസ്ഥാന്റെ പക്ഷത്തും ആയിരിന്നു അമേരിക്ക. എന്നാല്‍ ഇന്ന് അമേരിക്ക വളരെയധികം മാറിയിട്ടുണ്ട്, ഇന്ത്യയെ ഒരു ശത്രു രാജ്യം എന്ന് കാണുന്നതില്‍ നിന്നും അമേരിക്ക പണ്ടേ പുറകോട്ടു പോയിട്ടുണ്ട് എന്ന് മാത്രമല്ല , മേഖലയിലെ അമേരിക്കയുടെ ഏറ്റവും വലിയ സഖ്യ കക്ഷി ആയി അമേരിക്ക കാണുന്നത് ഇന്ത്യയെ ആണ്.


എന്നാല്‍ അമേരിക്കയുമായി കൂടുതല്‍ അടുത്തു എന്നത് ഒരിക്കലും റഷ്യയുമായി അകലാനുള്ള ഒരു കാരണം ആയിരുന്നില്ല ഇന്ത്യക്ക് പല വിധത്തിലുള്ള രാഷ്ട്രീയ , സാങ്കേതിക ഭൗമ രാഷ്ട്ര സൈനിക കാരണങ്ങളാല്‍ സാഹചര്യം അങ്ങനെ ആവുകയും ഇല്ല . ഇരു രാജ്യങ്ങളും അത് ആഗ്രഹിക്കുന്നും ഇല്ല .


റഷ്യന്‍ പ്രെസിഡന്റ് വ്‌ളാദിമിര്‍ പുട്ടിനും ആയി ഉള്ള നല്ല ബന്ധവും, റഷ്യയും ആയുള്ള സൗഹൃദവും ഇന്ത്യ ഇന്നും നില നിര്‍ത്തുന്നു. അമേരിക്ക അതി നിശിതമായി എതിര്‍ത്തിട്ടു പോലും , ഉപരോധ ഭീഷണി മുന്നില്‍ ഉണ്ടായിട്ടു പോലും റഷ്യയുടെ കൈവശത്തു നിന്നും എസ് 400 മിസൈല്‍ വേദക സംവിധാനം വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം അതിനു പ്രകടമായ ഉദാഹരണം ആണ്. സമാനമായ സൗഹൃദ നീക്കങ്ങള്‍ തന്നെയാണ് റഷ്യയുടെ ഭാഗത്തു നിന്നും വാക്കായും പ്രവൃത്തിയായും ഉണ്ടാകാറ് .


റഷ്യയും ഇന്ത്യയും ചേര്‍ന്നാല്‍ പിന്നെ അകാശം മാത്രമാണ് അതിര് എന്നാണ് ഒരു മുതിര്‍ന്ന റഷ്യന്‍ ഉദ്യോഗസ്ഥന്‍ അടുത്ത് പറഞ്ഞത്. മാത്രമല്ല ലോകത്തിലെ റഷ്യയുടെ ഏറ്റവും വലിയ ആയുധ ഇറക്കുമതിക്കാര്‍ ആണ് ഇന്ത്യ. അത് കൊണ്ട് തന്നെ ഇന്ത്യയെ പിണക്കുന്ന ഒരു നീക്കം നയതന്ത്ര പരമായി ഒരിക്കലും റഷ്യ എടുക്കില്ല. കൂടാതെ മേഖലയിലെ ചൈനയുടെ വര്‍ദ്ധിച്ചു വരുന്ന സ്വാധീനത്തെ എതിരിടാനുള്ള ഒരു മറു വഴി ആയും റഷ്യ ഇന്ത്യയെ കാണുന്നുണ്ട്. സമീപ ഭാവിയില്‍ ഒരു പക്ഷെ അത് സാധ്യമായില്ലെങ്കില്‍ പോലും.


ഈയടുത്താണ് റഷ്യന്‍ പ്രെസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിച്ചത്. രാഷ്ട്രീയ പരമായും നയതന്ത്ര പരമായും വലിയ മാനങ്ങള്‍ ഉള്ള ഒരു സന്ദര്‍ശനം ആയിട്ടാണ് പുട്ടിന്റെ സന്ദര്‍ശനം വിലയിരുത്തപ്പെട്ടത്.


റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഹ്രസ്വവും എന്നാല്‍ പ്രധാനപ്പെട്ടതുമായ ഇന്ത്യാ സന്ദര്‍ശനം ലോകം വളരെയധികം പ്രാധാന്യത്തോടു കൂടിയാണ് വീക്ഷിച്ചത് . പാന്‍ഡെമിക് സമയത്ത് റഷ്യയ്ക്ക് പുറത്ത് അധികം യാത്ര ചെയ്തിട്ടില്ലാത്ത പുടിന്‍, തന്റെ രാജ്യത്ത് കോവിഡ് മഹാമാരി വളരെയധികം രൂക്ഷമായിക്കൊണ്ടിരുന്ന ഒരു സമയത്താണ് ഡല്‍ഹിയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര നടത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള ഉച്ചകോടി കൂടിക്കാഴ്ചയ്ക്കായി മാത്രമാണ് അദ്ദേഹം ജനീവയിലേക്ക് അതായത് ഇതിനു മുമ്പ് കഴിഞ്ഞ വര്‍ഷം റഷ്യയുടെ പുറത്തു പോയത് . അതായത് അമേരിക്കയോളം തന്നെ പ്രാധാന്യം അദ്ദേഹം ഇന്ത്യക്ക് കൊടുത്തു എന്ന് ഇതിലൂടെ ലോകത്തിന് വ്യക്തമായതാണ്.


അങ്ങനെയുള്ള റഷ്യ -ഇന്ത്യ ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാക്കാന്‍ ആണ് പാകിസ്ഥാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 2 വര്‍ഷമായി റഷ്യയുമായി ഒരു ഔദ്യോഗിക കൂടി കാഴ്ചയ്ക്ക് പുറകെ നടക്കുകയാണ് പാകിസ്ഥാന്‍. റഷ്യ അടുപ്പിക്കുന്നുണ്ടായിരുന്നില്ല. എന്നിരുന്നാലും ഷാങ്ങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷനില്‍ പാകിസ്ഥാന്‍ ഉള്‍പ്പെട്ടത് കൊണ്ട് അവരുമായുള്ള ബന്ധം ഔദ്യോഗികം ആയെങ്കിലും നില നിര്‍ത്താന്‍ റഷ്യ എന്തെങ്കിലും ചെയ്‌തേ പറ്റൂ. എന്നിട്ടു പോലും റഷ്യ പാകിസ്ഥാനെ അടുപ്പിക്കുന്നില്ല എന്നാണ് വാസ്തവം.


അപ്പോഴാണ് 2022 ല്‍ ചൈനയില്‍ വച്ച് വിന്റര്‍ ഒളിമ്പിക്‌സ് നടക്കുന്ന കാര്യം അറിഞ്ഞത്. എന്തായാലും രണ്ടു രാജ്യങ്ങളും ഒരുമിച്ചു വരുന്ന സ്ഥിതിക്ക് അവിടെ വച്ച് തമ്മില്‍ സംസാരിക്കാം എന്ന് പാകിസ്ഥാനും പ്രതീക്ഷിച്ചു. മാത്രമല്ല റഷ്യയും പാകിസ്ഥാനും തമ്മില്‍ അടുക്കുകയാണെന്നും റഷ്യ ഇന്ത്യയെ ഇപ്പോള്‍ വേണ്ടാന്ന് പറയും എന്നൊക്കെയാണ് പാകിസ്ഥാന്‍ മന കോട്ട കെട്ടിയതും പ്രചരിപ്പിച്ചതും.


എന്നാല്‍ എങ്ങനെയാണോ അമേരിക്കയും ജോ ബൈഡനും പാകിസ്ഥാനും അവരുടെ കടം വാങ്ങി പ്രെസിഡന്റ് ഇമ്രാന്‍ ഖാനും പട്ടിയുടെ വില പോലും നല്‍കാത്തത് അത് പോലെ അല്ലെങ്കില്‍ അതിനു സമാനമായി തന്നെയാണ് ഇപ്പോള്‍ റഷ്യന്‍ പ്രസിഡന്റ വ്‌ളാഡിമിര്‍ പുട്ടിനും ചെയ്തിരിക്കുന്നത്.


ഞങ്ങള്‍ക്ക് പാകിസ്ഥാനുമായി സംസാരിക്കാന്‍ ഒന്നും സമയം ഇല്ലെന്നും, അതിനുള്ള സൗകര്യം ഇല്ലെന്നും പറയാതെ പറഞ്ഞിരിക്കുകയാണ് റഷ്യ .


റഷ്യ - പാകിസ്ഥാന്‍ ദ്വി രാഷ്ട്ര ബന്ധവുമായി ബന്ധപ്പെട്ട എന്നല്ല പാകിസ്ഥാനുമായുള്ള ഒരു ചര്‍ച്ചയും റഷ്യന്‍ പ്രസിഡന്റിന്റെ ഷെഡ്യൂളില്‍ ഇല്ലെന്ന് വ്യക്തമായി പറഞ്ഞിരിക്കുകയാണ് റഷ്യന്‍ അധികൃതര്‍. അങ്ങനെ അമേരിക്കയും പോയി , റഷ്യയും പോയി , ഇനി അടുത്തതായി കാവിലെ പാട്ടു മത്സരത്തില്‍ കാണാം എന്ന് പറയാന്‍ മാത്രമാണ് പാകിസ്ഥാന്റെ വിധി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി  (3 minutes ago)

ആഭരണങ്ങൾ സ്വന്തമായി സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവും ഇന്നത്തെ സ്ത്രീകൾക്കുണ്ട്... കല്ല്യാണം കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാൻ ഭർത്താവിനെയോ ഭർത്തൃവീട്ടുകാരെയോ ഏൽപ്പിക്ക  (15 minutes ago)

രണ്ടാം ഏകദിന മത്സരം ഗില്ലിന് നഷ്ടമായേക്കും... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ടീമിന് ആശങ്കയായി നായകൻ ശുഭ്മാൻ ഗില്ലിന്റെ പരിക്ക്...  (28 minutes ago)

V D SATHEESHAN പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി;  (29 minutes ago)

മെസ്സി കുളിപ്പിച്ച ആ കുഞ്ഞ്  (38 minutes ago)

വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി‌  (50 minutes ago)

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്... പവന് 200 രൂപയുടെ കുറവ്  (57 minutes ago)

NSS പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല.  (1 hour ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം  (1 hour ago)

കെ.എസ്.ആര്‍.ടി.സി ബസുകളിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും ഒരുക്കുന്നു...  (1 hour ago)

രാത്രി അമ്മ കുഞ്ഞിനെ മുലയൂട്ടി; രാവിലെ കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടു; പാലൂട്ടുന്നതിനിടെ സംഭവിച്ചത്...!  (1 hour ago)

കർണാടകയിൽ ഡോക്ടറെ വീട്ടിൽവെച്ച് കുത്തിക്കൊലപ്പെടുത്തി.... മകനെയും കുത്തേറ്റ നിലയിൽ കണ്ടെത്തി... നേത്രരോഗ വിദഗ്ധയായ ഭാര്യയെ കസ്റ്റഡിയിലെടുത്ത് പോലീസ്  (1 hour ago)

ഹിമാചൽ പ്രദേശിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു​പേർക്ക് ദാരുണാന്ത്യം...അപകടത്തിൽ 22 പേർക്ക് പരിക്കേറ്റതായി അധികൃതർ  (2 hours ago)

അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം...  (2 hours ago)

തമിഴ്നാട്ടിലെ കൃഷ്ണ​ഗിരി ജില്ലയിൽ നേരിയ ഭൂചലനം... റിക്ടർ സ്കെയിലിൽ 3 തീവ്രത രേഖപ്പെടുത്തി  (2 hours ago)

Malayali Vartha Recommends