അറബികള്‍ക്ക് 30 വയസിന് മുകളിലുള്ള വീട്ടമ്മമാര്‍ മതി കുവൈത്തില്‍ മനുഷ്യ കച്ചവടം കൊഴുക്കുന്നു ഹോം നഴ്‌സ്, ജോലികള്‍ക്ക് ആളെ വേണമെന്ന രീതിയിലാണ് തട്ടിപ്പ്

കുവൈത്തില്‍ ജോലിക്കാണെന്നു പറഞ്ഞ് സ്ത്രീകളെ കൊണ്ടുപോയി പറ്റിക്കുന്നത് പതിവ് സംഭവമാകുകയാണ്. ഒരു രൂപപോലും ചെലവില്ലാതെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിലുള്ള ഗള്‍ഫ് യാത്ര, അറുപതിനായിരം രൂപ മാസ ശമ്പളം, ഇങ്ങനെയൊക്കെ പറഞ്ഞ് പലരെയും അവിടെ എത്തിച്ച് വില്‍പ്പനച്ചരക്കാക്കുകയാണ് പതിവ്. കുവൈറ്റില്‍ അറബികള്‍ക്ക് വില്‍ക്കാനെത്തിക്കുന്ന വീട്ടമ്മമാരെ കുരുക്കാനുള്ള ഇത്തരത്തിലുള്ള നിരവധി തന്ത്രങ്ങള്‍ ഏജന്റുമാര്‍ പയറ്റുന്നുണ്ട്. ഇത്തരത്തില്‍ 30 ലേറെപ്പേരാണ് തട്ടിപ്പിനിരയായത്. സാമ്പത്തികപ്രതിസന്ധി നേരിടുന്ന സാധാരണ കുടുംബങ്ങളിലെ 30 വയസിന് മുകളിലുള്ള സ്ത്രീകളെയാണ് കുടുക്കിയതിലേറെയും.
കുവൈറ്റില്‍ ഹോം നഴ്‌സ്, ആയ ജോലികള്‍ക്ക് ആളെ വേണമെന്ന നോട്ടീസ് പട്ടണങ്ങളില്‍ പതിപ്പിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്യുന്നത്. കൊച്ചി രവിപുരത്തെ ഗോള്‍ഡന്‍ വയയുടെ നടത്തിപ്പുകാരായ ആനന്ദ്, അജുമോന്‍ എന്നിവരാണ് മനുഷ്യക്കടത്ത് നടത്തുന്നത്. നോട്ടീസ് കണ്ട് ബന്ധപ്പെടുന്നവരെ ഗോള്‍ഡന്‍ വയയില്‍ എത്താന്‍ നിര്‍ദ്ദേശിക്കും. എല്ലാ അംഗീകാരവുമുള്ള സ്ഥാപനമെന്ന് സ്ഥാപിക്കാന്‍ ചില രേഖകള്‍ കാണിക്കും. ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ ചെലവ് മാത്രം വഹിച്ചാല്‍ മതിയെന്ന് അറിയിക്കും. തുടര്‍ന്ന് വിസിറ്റിംഗ് വിസ നല്‍കി ദുബായിലെത്തിക്കും. അവിടെ നിന്ന് റോഡ് മാര്‍ഗമാണ് കുവൈറ്റിലെത്തിച്ചിരുന്നതെന്ന് ഇരകള്‍ പറയുന്നു. കുവൈറ്റിലെത്തിക്കുന്ന സ്ത്രീകളെ കണ്ണൂര്‍ സ്വദേശി ഗസാലി എന്ന മജീദ് അറബികള്‍ക്ക് വില്‍ക്കും. പത്തു ലക്ഷം രൂപ വരെ വാങ്ങും. അറബികള്‍ രാവിലെ 7 മുതല്‍ രാത്രി 11 വരെ കഠിനമായി പണിയെടുപ്പിക്കും. ദിവസം ഒരു കട്ടന്‍ചായയും കുബൂസും മാത്രമാണ് കഴിക്കാന്‍ ലഭിച്ചതെന്ന് തിരിച്ചെത്തിയ തൃക്കാക്കര സ്വദേശിനി പറഞ്ഞു.
മുഖത്ത് ചൂടുവെള്ളം ഒഴിക്കുക, വയറ്റില്‍ ചവിട്ടുക, മര്‍ദ്ദിക്കുക തുടങ്ങിയ ക്രൂരതകള്‍ക്ക് ഇരയായി. മടങ്ങണമെന്നാവശ്യപ്പെട്ടപ്പോള്‍ സിറിയയിലെ ഐസിസ് ഭീകരര്‍ക്ക് വില്‍ക്കുമെന്ന് മജീദ് ഭീഷണിപ്പെടുത്തി. അരലക്ഷം രൂപ നാട്ടില്‍ മകനില്‍ നിന്ന് വാങ്ങിയശേഷമാണ് തിരിച്ചയച്ചതെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha