ജി 7 ഉച്ചകോടിക്ക് സമാപനം; ഗോതമ്പു കയറ്റുമതി പുനരാരംഭിക്കാനായി കരിങ്കടലിലെ യുക്രെയ്ന് തുറമുഖങ്ങള്‍ തുറക്കാന്‍ റഷ്യയോടെ ജി7 രാജ്യങ്ങള്‍
യുക്രെയ്ന് യുദ്ധം മൂലം ഉടലെടുത്ത ആഗോള ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാനായി 450 കോടി ഡോളര്‍ ഈ വര്‍ഷം ചെലവഴിക്കുമെന്ന് വികസിത രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി7 ഉച്ചകോടി വാഗ്ദാനം ചെയ്തു. യുക്രെയ്നില്‍നിന്നും റഷ്യയില്‍നിന്നുമുള്ള ധാന്യ കയറ്റുമതി നിലച്ചതോടെയാണു വിവിധരാജ്യങ്ങളിലായി 32.3 കോടി ജനങ്ങള്‍ ഭക്ഷ്യക്ഷാമത്തിലേക്കു നീങ്ങുന്നത്. ഗോതമ്പു കയറ്റുമതി പുനരാരംഭിക്കാനായി കരിങ്കടലിലെ യുക്രെയ്ന് തുറമുഖങ്ങള്‍ എത്രയും വേഗം തുറന്നുകൊടുക്കണമെന്ന് ഉച്ചകോടി റഷ്യയോട് ആവശ്യപ്പെട്ടു.
യുക്രെയ്ന് ആക്രമണത്തിന്റെ പേരില്‍ റഷ്യയെ ശിക്ഷിക്കാനായി റഷ്യന്‍ ക്രൂഡിന് വില നിയന്ത്രണം ഏര്‍പ്പെടുത്താനും റഷ്യന്‍ സ്വര്‍ണം വിലക്കാനും ഉച്ചകോടി തീരുമാനിച്ചു. എന്നാല്‍, യുദ്ധം 3 മാസം പിന്നിട്ടതോടെ ആഗോളതലത്തില്‍ ഗുരുതരമായ ഭക്ഷ്യ പ്രതിസന്ധിയുണ്ട്. യുക്രെയ്നിന് സൈനിക,സാമ്പത്തിക പിന്തുണ തുടരാനും ജി7 തീരുമാനിച്ചു.
https://www.facebook.com/Malayalivartha