ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു.
ആൻഡീസ് സ്ട്രെയിൻ വിഭാഗത്തിൽപ്പെട്ട വൈറസ് ബാധയാണ് കണ്ടെത്തിയതെന്നും, രണ്ടാമതൊരു യാത്രക്കാരനിൽ കൂടി രോഗലക്ഷണങ്ങൾ പ്രകടമാണെന്നും യുഎസ് ആരോഗ്യ വകുപ്പ് .
ലക്ഷണങ്ങളുള്ളവരെ വിമാനത്തിലെ പ്രത്യേക ബയോകൺടെയ്ൻമെന്റ് യൂണിറ്റുകളിലാണ് നെബ്രാസ്ക സർവകലാശാല മെഡിക്കൽ സെന്റർ ഉൾപ്പെടെയുള്ള സ്പെഷ്യലൈസ്ഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് എയർലിഫ്റ്റ് ചെയ്തത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 50 ശതമാനത്തോളം മരണനിരക്ക് ഉണ്ടാക്കാൻ സാധ്യതയുള്ള ഈ മാരക വൈറസ് ബാധയെത്തുടർന്ന് കപ്പലിലുണ്ടായിരുന്ന മൂന്ന് വിദേശ പൗരന്മാർ ഇതിനോടകം മരണപ്പെട്ടിട്ടുണ്ട്. നിലവിൽ ആറ് പേർക്ക് വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ, തിരിച്ചെത്തിയ എല്ലാ യാത്രക്കാരെയും കർശന ആരോഗ്യ നിരീക്ഷണത്തിന് വിധേയരാക്കി.
അതേസമയം സ്പെയിൻ സ്വദേശികളെ ആദ്യം ഒഴിപ്പിച്ചതായും നെതർലൻഡ്‌സ്, ജർമ്മനി, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരെ പ്രത്യേക വിമാനങ്ങളിൽ നാട്ടിലെത്തിക്കുമെന്നും അധികൃതർ.
"
https://www.facebook.com/Malayalivartha
























