Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

"അവര്‍ കഴുത്ത് അറുത്തുകൊന്നയാളുടെ കുടല്‍ പുറത്തെടുത്തു.... അത് പാകം ചെയ്യാന്‍ എന്നോട് ആവശ്യപ്പെട്ടു....ഭക്ഷണം തയ്യാറാക്കാന്‍ എനിക്ക് രണ്ട് വാട്ടര്‍ കണ്ടെയ്നറുകള്‍ എത്തിച്ചു തന്നു... തുടര്‍ന്ന് തടവുകാര്‍ക്കെല്ലാം അവര്‍ മനുഷ്യമാംസം നല്‍കി" 'യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം, നിര്‍ബന്ധിച്ച്‌ മനുഷ്യമാംസം പാകം ചെയ്യിക്കല്‍'; കോം​ഗോയില്‍ നടന്നതിനെക്കുറിച്ച്‌ മനുഷ്യാവകാശ സംഘം

30 JUNE 2022 11:55 AM IST
മലയാളി വാര്‍ത്ത

കോം​ഗോയില്‍ കലാപകാരികള്‍ സ്ത്രീയെ തുടര്‍ച്ചയായി തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്യുകയും മനുഷ്യമാംസം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി മനുഷ്യാവകാശ സംഘം ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കൗണ്‍സിലില്‍.

 

 

സ്ത്രീകളുടെ അവകാശങ്ങള്‍ക്കായുള്ള ഫീമെയില്‍ സോളിഡാരിറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് (സോഫേപാഡി)യുടെ അധ്യക്ഷ ജൂലിയന്‍ ലുസെഞ്ചെയാണ് സംഭവത്തെക്കുറിച്ച്‌ കൗണ്‍സിലില്‍ അറിയിച്ചത്. മെയ് അവസാനം മുതല്‍ സര്‍ക്കാരും വിമത ഗ്രൂപ്പുകളും തമ്മില്‍ കനത്ത പോരാട്ടങ്ങളും അക്രമങ്ങളും അരങ്ങേറുന്ന കോംഗോയെക്കുറിച്ച്‌ യുഎന്നിന്റെ 15 അം​ഗ സുരക്ഷാ കൗണ്‍സിലിനു മുന്നിലുള്ള പതിവ് വിശദീകരണ യോ​ഗത്തിലാണ് ജൂലിയന്‍ ലുസെഞ്ചെയുടെ വെളിപ്പെടുത്തല്‍.

 

 

 

തട്ടിക്കൊണ്ടുപോയ മറ്റൊരു കുടുംബാംഗത്തിനായുള്ള മോചനദ്രവ്യവുമായി ചെന്നപ്പോഴാണ് കോം​ഗോ കേന്ദ്രീകരിച്ചുള്ള തീവ്രവാദ സംഘടന കോഡെകോ യുവതിയെ തട്ടിക്കൊണ്ടുപോയത്. അവര്‍ നിരന്തരമായി ബലാത്സംഗം ചെയ്തതായും ശാരീരികമായി ആക്രമിച്ചതായും യുവതി സോഫേപാഡിയോട് പറഞ്ഞതായി ജൂലിയന്‍ ലുസെഞ്ചെ അറിയിച്ചു. തീവ്രവാദികള്‍ അവര്‍ക്ക് മുന്നിലിട്ട് ഒരാളുടെ കഴുത്ത് അറുത്തതായി യുവതി പറഞ്ഞതായും ലുസെഞ്ചെ അറിയിച്ചു.

 

 

 


"അവര്‍ അയാളുടെ കുടല്‍ പുറത്തെടുത്തു. അത് പാകം ചെയ്യാന്‍ എന്നോട് ആവശ്യപ്പെട്ടു. ഭക്ഷണം തയ്യാറാക്കാന്‍ എനിക്ക് രണ്ട് വാട്ടര്‍ കണ്ടെയ്നറുകള്‍ എത്തിച്ചു തന്നു. തുടര്‍ന്ന് തടവുകാര്‍ക്കെല്ലാം അവര്‍ മനുഷ്യമാംസം നല്‍കി" എന്ന് യുവതി വിവരിച്ചതായി ലുസെഞ്ചെ കൗണ്‍സിലിനോട് പറഞ്ഞു.
കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം യുവതിയെ ഇവര്‍ മോചിപ്പിച്ചുവെങ്കിലും വീട്ടിലേക്ക് മടങ്ങുന്നതിനിടെ മറ്റൊരു തീവ്രവാദ സംഘം അവരെ വീണ്ടും തട്ടിക്കൊണ്ടുപോയി.

 

 

 

 

ഈ സംഘത്തിലെ അം​ഗങ്ങള്‍ അവരെ നിരന്തരമായി ബലാത്സം​ഗത്തിനിരയാക്കിയെന്നും ലുസെഞ്ചെ പറഞ്ഞു. അവിടെയും യുവതിയോട് മനുഷ്യമാംസം പാകം ചെയ്യാനും ഭക്ഷിക്കാനും ആവശ്യപ്പെട്ടതായി യുവതി സോഫേപാഡിയോട് പറഞ്ഞതായും അവര്‍ അറിയിച്ചു. എന്നാല്‍ രണ്ടാമതായി തട്ടിക്കൊണ്ടുപോയ തീവ്രവാദ ഗ്രൂപ്പിന്റെ പേര് കൗണ്‍സിലിലെ ബ്രീഫിം​ഗില്‍ ലുസെഞ്ചെ വെളിപ്പെടുത്തിയില്ല.
കോംഗോയുടെ ധാതു സമ്ബന്നമായ കിഴക്കന്‍ പ്രദേശം കെെയ്യടക്കാന്‍ ദീര്‍ഘകാലമായി ആക്രമണം അഴിച്ചുവിടുന്ന നിരവധി തീവ്രവാദ സംഘങ്ങളില്‍ ഒന്നാണ് കോഡെകോ.

 

 

 

 

2012-2013 ലെ കലാപത്തിന് ശേഷം വന്‍തോതിലുള്ള ഭൂപ്രദേശം പിടിച്ചെടുത്ത ഇത്തരം സംഘങ്ങളുമായി കോംഗോ സൈന്യം പോരാട്ടം തുടരുകയാണ്. 20 വര്‍ഷത്തിലേറെയായി യുഎന്നും സമാധാന സേനാംഗങ്ങളെ കോംഗോയില്‍ വിന്യസിച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (19 minutes ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (44 minutes ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (2 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (3 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (3 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (4 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (4 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (4 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (7 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (7 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (8 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (8 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (8 hours ago)

Malayali Vartha Recommends