നീന്തല്‍ക്കുളത്തില്‍ വച്ച് ടിക്ക് ടോക്ക് താരത്തിന്റെ ലീലാവിലാസങ്ങള്‍...

നീന്തല്‍ക്കുളത്തിലെ ടിക്ക് ടോക്ക് താരത്തിന്റെ ലൈവ് സ്ട്രീം അല്പം കടന്നു പോയി. വീഡിയോ വിവാദമായതോടെ താരത്തെ പോലീസ് കയ്യോടെ പൊക്കി അകത്തിട്ടു. സംഭവത്തിന് താരം വിശദീകരണം നല്‍കിയെങ്കിലും അതും മറ്റൊരു കുരുക്കാവുകയായിരുന്നു.
നീന്തല്‍ക്കുളത്തില്‍ വച്ച് ആണ്‍കുട്ടികള്‍ക്ക് മുന്നില്‍ മാറിടം തുറന്നുകാണിച്ചാണ് ടിക്ക് ടോക്ക് താരം വൈറലാകാന്‍ നോക്കിയത്. രണ്ടുലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള മുപ്പതുകാരി കൈലി സ്ട്രിക്‌ളാന്‍ഡാണ് സംഭവത്തിലെ നായിക.
ജോര്‍ജിയയിലെ ലാഗ്രന്‍ജ് സ്വദേശിയായ കൈലിയുടെ പൈക്ക് കൗണ്ടിയിലെ വസതിയില്‍ വച്ചായിരുന്നു സംഭവം. നീന്തല്‍ക്കുളത്തില്‍ വച്ച് കൈലിക്കൊപ്പം മറ്റൊരു സ്ത്രീയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു ആണ്‍കുട്ടികളും ഉണ്ടായിരുന്നു. പിങ്ക് നിറത്തിലുള്ള ബിക്കിനി അണിഞ്ഞിരുന്ന കൈലി നീന്തല്‍ക്കുളത്തിലെ ദൃശ്യങ്ങള്‍ ലൈവ് സ്ട്രീം ചെയ്തിരുന്നു.
ഇതിനിടെയാണ് തന്റെ മാറിടം ആണ്‍കുട്ടികള്‍ക്ക് മുന്നില്‍ താരം തുറന്നുകാണിച്ചത്. വീഡിയോ കണ്ട നിരവധി പേര്‍ കൈലിക്കെതിരെ വിമര്‍ശനവുമായി എത്തി. സംഭവം വിവാദമായതോടെ ഇവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. ചൈല്‍ഡ് പോണോഗ്രഫി, കുട്ടികളെ ചൂഷമം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കൈലിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇതോടെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഇവര്‍ മറ്റാര്‍ക്കും കാണാനാവാത്ത വിധം പ്രൈവറ്റാക്കി മാറ്റി. താന്‍ കണ്ടതിലും കൂടുതല്‍ നഗ്‌നമായ മാറിടങ്ങള്‍ കുട്ടികള്‍ കണ്ടിട്ടുണ്ടെന്ന വിശദീകരണവുമായി കൈലി രംഗത്തെത്തുകയും ചെയ്തു.
ഇതും വിവാദമായതോടെ കുട്ടികളെ കുറ്റപ്പെടുത്തുന്നത് ഒഴിവാക്കി മറ്റൊരാളുടെ കുട്ടിയെ നോക്കേണ്ടത് തന്റെ ഉത്തരവാദിത്തമല്ലെന്ന് പറഞ്ഞ് വീണ്ടും വിശദീകരണം നല്‍കി. കൈലി കസ്റ്റഡിയില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഇത്തരത്തിലുള്ള ലൈവ് സ്ട്രീം സമൂഹത്തിന് വളരെ ദോഷകരമാകുമെന്നാണ് പൊതുവെ വിമര്‍ശകര്‍ പറയുന്നത്.
https://www.facebook.com/Malayalivartha


























