കോപ്പന്‍ഹേഗനില്‍ മാളിലുണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ മരിച്ചതായി സ്ഥിരീകരിച്ച് പൊലീസ്...നിരവധി പേര്‍ക്ക് പരിക്ക, അക്രമിയെ അറസ്റ്റ് ചെയ്ത് പോലീസ്

കോപ്പന്‍ഹേഗനില്‍ മാളിലുണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ മരിച്ചതായി സ്ഥിരീകരിച്ച് പൊലീസ്...നിരവധി പേര്‍ക്ക് പരിക്ക, അക്രമിയെ അറസ്റ്റ് ചെയ്ത് പോലീസ്.
പ്രാദേശിക സമയം ഞായറാഴ്ച വൈകിട്ട് 5.30ഓടെ (ഇന്ത്യന്‍ സമയം രാത്രി ഒന്‍പത്) ആരംഭിച്ച കനത്ത വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. 22 വയസുകാരനായ ഡെന്മാര്‍ക്ക് പൗരനാണ് അക്രമി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
മൃഗവേട്ടയ്ക്ക് ഉപയോഗിക്കുന്ന വലിയ റൈഫിളുമായി മാളിലെത്തി യുവാവ് തുടര്‍ച്ചയായി വെടിവെക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ . മരിച്ചവരില്‍ രണ്ടുപേര്‍ യുവാക്കളാണ്.
ഒരാള്‍ക്ക് നാല്‍പത് വയസിന് മുകളില്‍ പ്രായമുണ്ടെന്ന് കരുതുന്നതായും കോപ്പന്‍ഹേഗന്‍ പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഏതെങ്കിലും തരത്തിലെ തീവ്രവാദ ആക്രമണമാണെന്ന് പറയാനാവില്ലെന്നും എന്നാല്‍ അത്തരം ബന്ധമുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് .
വെടിവച്ചയാള്‍ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയത്. ഇയാള്‍ തലയ്ക്ക് നേരെ തോക്ക് ചൂണ്ടിനില്‍ക്കുന്ന വീഡിയോകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ബ്രിട്ടീഷ് ഗായകന്‍ ഹാരി സ്റ്റൈല്‍സിന്റെ സംഗീത പരിപാടി നടക്കുന്നതിന് ഒന്നര കിലോമീറ്ററോളം അടുത്താണ് ആക്രമണമുണ്ടായത്. തുടര്‍ന്ന് പരിപാടി റദ്ദാക്കുകയും ചെയ്തു.
ഒരാഴ്ച മുന്‍പ് തൊട്ടടുത്ത രാജ്യമായ നോര്‍വെയില്‍ ഒസ്ലോയില്‍ നടന്ന വെടിവയ്പ്പില്‍ രണ്ടുപേര്‍ മരിക്കുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് പുതിയ സംഭവമുണ്ടായിരിക്കുന്നത്.
"
https://www.facebook.com/Malayalivartha


























