Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

എല്ലാം പിടിച്ചടക്കി റഷ്യ അപ്രതീക്ഷിത തിരിച്ചടി നല്‍കി യുക്രൈന്‍ റഷ്യന്‍ മണ്ണില്‍ ബോംബിട്ടു പരാജയത്തിലും വിട്ടുകൊടുക്കാതെ യുക്രൈന്‍

04 JULY 2022 12:57 PM IST
മലയാളി വാര്‍ത്ത

റഷ്യന്‍ സൈന്യവും ലുഹാന്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കിന്റെ സൈനികരും ചേര്‍ന്ന് യുക്രെയിന്‍ സൈനികരെ ലൈസിഷാന്‍സ്‌കില്‍ തുരത്തിക്കൊണ്ടിരിക്കുകയാണെന്ന് നേരത്തേറഷ്യന്‍ പ്രതിരോധ മന്ത്രി പ്രസ്താവിച്ചിരുന്നു. റഷ്യന്‍ പ്രതിരോധ മന്ത്രി തന്നെയാണ് ഇപ്പോള്‍ ലുഹാന്‍സ്‌ക് സ്വതന്ത്രമായ കാര്യവും പറഞ്ഞത്. വളരെ നേരത്തേ തന്നെ റഷ്യന്‍ സൈന്യം കീഴടക്കിയ സെവെരോഡോണ്ട്‌സ്‌കിന് തൊട്ടടുത്തുള്ള നഗരമാണ് ലൈസിഷാന്‍സ്‌ക്.

ലുഹാന്‍സ്‌ക് സ്വതന്ത്രമായി എന്ന പ്രഖ്യാപനം വരുന്നതിനു മുന്‍പ് തന്നെ അധിനിവേശ്ക്കാര്‍ ലൈസിഷാന്‍സ്‌ക് നഗരത്തെ മുച്ചൂടും മുടിപ്പിച്ചതായി ലുഹാന്‍സ്‌ക് ഗവര്‍ണര്‍ ടെലെഫ്രാഫ് ആപ്പിലൂടെ തന്റെ അനുയായികളെ അറിയിച്ചിരുന്നു. ക്രൂരവും നിന്ദ്യവുമായി രീതിയിലുള്ള ആക്രമണങ്ങളാണ് റഷ്യന്‍ സൈന്യം നടത്തുന്നതെന്നും അതില്‍ പറഞ്ഞിരുന്നു.

റഷ്യന്‍ അധിനിവേശം തുടങ്ങിയിട്ട് മാസങ്ങള്‍ ഇത്ര കടന്നു പോയിട്ടും യുക്രെയിന്‍ എന്നും പ്രതിരോധത്തില്‍ ഊന്നിയാണ് നിലകൊണ്ടത്. സ്വന്തം രാജ്യത്തെ പ്രതിരോധിക്കുകയല്ലാതെ റഷ്യയെ ഏതെങ്കിലും വിധത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍, ലുഹാന്‍സ്‌ക് പ്രവിശ്യ സ്വതന്ത്രമായി എന്ന പ്രഖ്യാപനം വന്നതിനു തൊട്ടു പിന്നാലെ യുക്രെയിന്‍ ആ പതിവ് തെറ്റിച്ചു. റഷ്യന്‍ നഗരമായ ബെല്‍ഗൊറോഡ് ആക്രമിച്ചുകൊണ്ടായിരുന്നു യുക്രെയിന്‍ തങ്ങളുടെ പുതിയ നിലപാട് വ്യക്തമാക്കിയത്. ചുരുങ്ങിയത് മൂന്ന് പേരെങ്കിലും ഈ ആക്രമണത്തില്‍ മരണമടഞ്ഞതായി കരുതപ്പെടുന്നു.

യുക്രെയിന്‍ അതിര്‍ത്തിയില്‍നിന്നും 40 കിലോമീറ്റര്‍ (25 മൈല്‍) വടക്ക് മാറി സ്ഥിതിചെയ്യുന്ന ഈ നഗരത്തില്‍ ഏകദേശം 4 ലക്ഷത്തോളം പേര്‍ താമസിക്കുന്നുണ്ട്,. നിരവധി തവണ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ബെല്‍ഗൊറോഡ് ഗവര്‍ണര്‍ അറിയിച്ചു. 11 അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങളും 39 വീടുകളും തകര്‍ന്നടിഞ്ഞതായും ഗവര്‍ണര്‍ പറഞ്ഞു. അവയില്‍ അഞ്ചെണ്ണം പൂര്‍ണ്ണമായും നശിച്ചുവെന്നും അദ്ദേഹം ടെലെഗ്രാം ആപ്പിലൂടെ അറിയിച്ചു. പ്രാദേശിക സമയം അതിരാവിലെ 3 മണിക്കായിരുന്നു ആക്രമണം നടന്നതെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വന്‍ സ്‌ഫോടന ശബ്ദം കേട്ട് ഞെട്ടി ഉണരുകയായിരുന്നു എന്ന് പ്രദേശവാസികള്‍ റോയിറ്റേഴ്‌സിനോട് പറഞ്ഞു. പല വീടുകളുടെയും ജനല്‍ ചില്ലുകള്‍ ആ ശബ്ദത്തിന്റെ ആഘാതത്തില്‍ തന്നെ തകര്‍ന്നു. ഈ ആക്രമണത്തെ അതിശക്തമായി അപലപിച്ച റഷ്യന്‍ നേതാക്കള്‍ യുക്രെയിന് കനത്ത തിരിച്ചടി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (19 minutes ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (44 minutes ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (2 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (3 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (3 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (4 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (4 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (4 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (7 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (7 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (8 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (8 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (8 hours ago)

Malayali Vartha Recommends