ഇന്ത്യയുടെ യുദ്ധവിമാനം സൂപ്പര്‍ സ്റ്റാറാകുന്നു..ചൈനയെ തള്ളി തേജസിനെ വാങ്ങാന്‍ ഒരു രാജ്യം തലയുയര്‍ത്തി ഇന്ത്യയുടെ തേജസ്

ഇന്ത്യയുടെ തേജസ് ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് പ്രതിരോധ രംഗത്തെ ശക്തിപ്പെടുത്തുന്നതിനായി തിരഞ്ഞെടുത്ത് മലേഷ്യ. റഷ്യന്‍, ചൈന, ദക്ഷിണ കൊറിയ എന്നീ മുന്‍നിര രാജ്യങ്ങളുടെ യുദ്ധവിമാനങ്ങള്‍ മാറ്റിനിര്‍ത്തിക്കൊണ്ടാണ് മലേഷ്യ, ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തിരഞ്ഞെടുത്തത്. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ആര്‍ മാധവനാണ് ഇക്കാര്യം അറിയിച്ചത്. പഴകിയ യുദ്ധ വിമാനങ്ങള്‍ മാറ്റി പ്രതിരോധം ഇരട്ടിപ്പിക്കാനാണ് മലേഷ്യയുടെ നീക്കം.
ചൈനയുടെ ജെഎഫ്17 ജെറ്റ്, ദക്ഷിണ കൊറിയയുടെ എഫ്എ50, റഷ്യയുടെ മിഗ്35, യാക്ക്130 എന്നിവ അവഗണിച്ചുകൊണ്ടാണ് രാജ്യം തദ്ദേശീയമായി നിര്‍മ്മിച്ച വിമാനം മലേഷ്യ തിരഞ്ഞെടുത്തത്ത്.
ഇതിന്റെ ഭാഗമായി, റഷ്യയുടെ സുഖോയ് സു 30 യുദ്ധവിമാനത്തിന്റെ നവീകരണത്തിനായി എംആര്‍ഒ(മെയിന്റനന്‍സ്, റിപ്പയര്‍, ഓവര്‍ഹോള്‍) സൗകര്യം ഒരുക്കാമെന്നും ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. മോസ്‌കോയ്‌ക്കെതിരായ പാശ്ചാത്യ ഉപരോധം കാരണം റഷ്യയില്‍ നിന്ന് നേരിട്ട് സ്‌പെയര്‍ പാര്‍ട്ടുകള്‍ ഇറക്കുമതി ചെയ്യാന്‍ മലേഷ്യയ്ക്ക് സാധിക്കില്ല. മലേഷ്യയുമായി കരാര്‍ ഉടന്‍ ഉറപ്പിക്കുമെന്നും മാധവന്‍ വ്യക്തമാക്കി. .ഇതിനായുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്.
കൂടുതല്‍ നിരീക്ഷണങ്ങള്‍ക്കായി മലേഷ്യന്‍ ടീം ഇന്ത്യയില്‍ എത്തിയേക്കും. ജെഎഫ്17, എഫ്‌ഐ50 എന്നിവയെ അപേക്ഷിച്ച് തേജസ് വളരെ മികച്ച വിമാനമാണെന്നും മാധവന്‍ പറഞ്ഞു.
ഇന്ത്യ തദ്ദേശീമായി നിര്‍മ്മിക്കുന്ന തേജസ്, ഒറ്റ എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടിറോള്‍ സൂപ്പര്‍സോണിക് യുദ്ധവിമാനമാണ്. ഏത് അന്തരീക്ഷത്തിലും ഇവയ്ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയും. വ്യോമ സേനയ്ക്ക് വേണ്ടി 83 തേജസ് യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം എച്ച്എഎല്ലുമായി 48,000 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha


























