‘അതാ അവിടെ നിൽക്കുന്നത് പിശാചാണ്...’ രണ്ടു പെൺമക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവിന്റെ മുഖത്തു നോക്കി മാതാവിന്റെ ആ വക്കുകൾ, ദിവസം സാക്ഷി വിസ്താരത്തിനിടെ കോടതിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ

ചുറ്റും കൂടിയിരുന്നവരുടെ മുന്നിൽ നിന്നുകൊണ്ട് ‘അതാ അവിടെ നിൽക്കുന്നത് പിശാചാണ്’– എന്ന് വിളിച്ചുപറഞ്ഞ് ആ യുവതി. അമുസ്‍ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താൽ രണ്ടു പെൺമക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവിന്റെ മുഖത്തു നോക്കി മാതാവ് പറഞ്ഞ വാക്കുകൾ കണ്ടുനിന്നവരുടെ കാനുകൾ നനയിച്ചു. കഴിഞ്ഞ ദിവസം സാക്ഷി വിസ്താരത്തിനിടെയാണ് നാടകീയ രംഗങ്ങൾ കോടതിയിൽ അരങ്ങേറിയിരുന്നത്.
അതേസമയം കൊലപാതകം നടന്ന 2008 ജനുവരി ഒന്നിനുശേഷം ആദ്യമായാണ് യാസർ സെയ്ദിനെ ഭാര്യ പട്രീഷ ഓവൻസ് മുഖാമുഖം കാണുന്നത് പോലും. ഇയാൾക്കു നേരെ കോടതി മുറിയിൽ വിരൽ ചൂണ്ടി രോഷത്തോടെയായിരുന്നു പട്രീഷ അത് പറഞ്ഞത്. അമീന (18), സാറ (17) എന്നീ രണ്ടു പെൺകുട്ടികളാണ് വെടിയേറ്റു മരിച്ചത്. ഈ മാസം ഒന്നിനാണ് കേസ് വിസ്താരം ആരംഭിച്ചിരുന്നത്. മൂന്നാം ദിവസം ഡാലസ് ഫ്രാങ്ക് ക്രൗലി കോർട്ടിനുള്ളിലാണ് വികാരവിക്ഷോഭം ഉണ്ടായിരിക്കുന്നത്.
ഇതേതുടർന്ന് കൊലപാതകത്തിനുശേഷം അപ്രത്യക്ഷമായ യാസർ സെയ്ദിനെ ഭാര്യ പട്രീഷ ഓവൻസ് പിന്നീട് ഡിവോഴ്സ് ചെയ്തിരുന്നു. 12 വർഷത്തിനു ശേഷമാണ് ഇയാൾ പിടിയിലായത് അതായത് 2020ൽ. 1987 ഫെബ്രുവരിയിലാണ് 15 വയസ്സുള്ള തന്നെ 29 വയസ്സുള്ള യാസർ സെയ്ദ് വിവാഹം കഴിച്ചതെന്നും, വിവാഹം കഴിഞ്ഞു ആദ്യ മൂന്നു വർഷത്തിനുള്ളിൽ തന്നെ അമീന, സാറ, ഇസാം എന്നീ മൂന്നു കുട്ടികൾക്ക് ജന്മം നൽകിയാതായും ഇവർ കോടതിയിൽ പറയുകയുണ്ടായി.
യുവാക്കളുമായുള്ള പെൺകുട്ടികളുടെ സൗഹൃദം താൻ അറിഞ്ഞിരുന്നതായും അതിനെ അനുകൂലിച്ചിരുന്നതായും ഇവർ വ്യക്തമാക്കി. പല സന്ദർഭങ്ങളിലും ഭർത്താവിൽ നിന്നും കുട്ടികളെ രക്ഷിക്കുന്നതിനു വീട്ടിൽ നിന്നും ഇറങ്ങി പോകേണ്ടി വന്നിട്ടുണ്ട്. എന്നാൽ, ഇത്രയും വലിയ ക്രൂരത കാണിക്കുമെന്ന് കരുതിയിരുന്നില്ലെന്നും പട്രീഷ ഓവൻസ് കോടതിയിൽ പറയുകയുണ്ടായി.
https://www.facebook.com/Malayalivartha