സല്‍മാന്‍ റുഷ്ദിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്... . പ്രതി കോടതയില്‍ കുറ്റം നിഷേധിച്ചു, പോലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി, സല്‍മാന്‍ റുഷ്ദി വെന്റിലേറ്ററില്‍...

സല്‍മാന്‍ റുഷ്ദിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്... . പ്രതി കോടതയില്‍ കുറ്റം നിഷേധിച്ചു, പോലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി, സല്‍മാന്‍ റുഷ്ദി വെന്റിലേറ്ററില്‍...
ന്യൂജഴ്‌സിയിലെ ഫെയര്‍വ്യൂ സ്വദേശി ഹാദി മാറ്റാറിനെതിരെയാണ് (24) വധശ്രമത്തിന് കേസെടുത്തത്. പ്രതിയെ ന്യൂയോര്‍ക്ക് ചൗതൗക്വ കൗണ്ടി കോടതിയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
അമേരിക്കയിലേക്ക് കുടിയേറിയ ലെബനന്‍കാരായ മാതാപിതാക്കളുടെ മകനാണ് ഹാദി മാറ്റാര്‍. ഇറാന്റെ പിന്തുണയുള്ള ലബനനിലെ ഹിസ്ബുള്ള വിഭാഗക്കാരോട് ഇയാള്‍ അനുഭാവം പ്രകടിപ്പിച്ചിരുന്നു. റുഷ്ദിയെ ആക്രമിച്ചത് എന്തിനാണെന്നതില്‍ ഇപ്പോഴും അന്വേഷണസംഘത്തിനു വ്യക്തതയായിട്ടില്ല.
സാത്താന്റെ വചനങ്ങള്‍ എന്ന വിവാദകൃതിയുടെ പേരില്‍ റുഷ്ദിക്കെതിരേ 33 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫത്വ പുറപ്പെടുവിച്ച ഇറാന്‍ പരമോന്നത നേതാവായിരുന്ന അയത്തുള്ള ഖമനിയുടെ ചിത്രം ഹാദിയുടെ ഫേസ്ബുക്കില്‍ നേരത്തേ ഉണ്ടായിരുന്നു. ഈ അക്കൗണ്ട് പിന്നീട് നീക്കം ചെയ്‌തെങ്കിലും സ്‌ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
അതേസമയം സല്‍മാന്‍ റുഷ്ദിയുടെ നില ഗുരുതരമായി തുടരുന്നു. എഴുപത്തിയഞ്ചുകാരനായ റുഷ്ദിയുടെ ഒരു കണ്ണിന് കാഴ്ചശക്തി നഷ്ടമായേക്കുമെന്ന് സൂചനകള്‍. കുത്തേറ്റതിനെത്തുടര്‍ന്ന് കരളിന് കേടുപാടുസംഭവിച്ചു. കൈയിലേക്കുള്ള ഞരമ്പിനും തകരാറുണ്ട> പ്രഭാഷണത്തിനിടെ വേദിയിലേക്കു പാഞ്ഞെത്തിയ അക്രമി റുഷ്ദിയെ കഴുത്തില്‍ കുത്തിവീഴ്ത്തുകയായിരുന്നു. ഹാദി പിന്നിലൂടെ എത്തിയാണ് ആക്രമണം നടത്തിയതെന്നും കറുത്ത വസ്ത്രവും മാസ്‌കുമായിരുന്നു ഇയാള്‍ ധരിച്ചിരുന്നതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
നിലത്തുവീണ റുഷ്ദിക്ക് അടിയന്തര വൈദ്യ ശുശ്രൂഷ നല്‍കിയശേഷമാണ് ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയത്. വളരെ ഗുരുതരമായ പരിക്കുകള്‍ ആണ് ഏറ്റിരിക്കുന്നതെങ്കിലും, രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
കഴുത്തിലെ ഞരമ്പുകള്‍ക്ക് ഗുരുതരമായ പരിക്കേറ്റതിനാല്‍ ഒരു കണ്ണിന്റെ കാഴ്ച്ചശക്തി നഷ്ടപ്പെട്ടേക്കും. കരളിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അതേസമയം , പ്രതി ഹൈദി മത്താറേ കോടതിയില്‍ ഹാജരാക്കിയ സമയത്ത് കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. സുരക്ഷയും , കോടതിനടപടികളുടെ സുഗമമായ നടത്തിപ്പും ലക്ഷ്യം വച്ചാണ് ഇത്തരമൊരു തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha