ഇന്ത്യയ്‌ക്ക് നേട്ടത്തിന്റെ കാലം... വാനോളം പുകഴ്ത്തി ബ്രിട്ടീഷ് ഹൈക്കമ്മീഷണർ

ഇന്ത്യയ്‌ക്ക് ലഭിച്ച ജി20 അദ്ധ്യക്ഷ പദവിയെ അഭിനന്ദിച്ച് ഇന്ത്യയിലെ ബ്രീട്ടീഷ് ഹൈക്കമ്മീഷണർ അലക്‌സാണ്ടർ എല്ലിസ്. പുതിയതും ആധുനികവുമായ ഇന്ത്യയെ തുറന്നുകാട്ടുന്നതിനും ലോകത്തിലെ പ്രധാന പ്രശ്‌നങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നതിനും മികച്ച അവസരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇങ്ങനെയൊരു അവസരം ഇന്ത്യയ്‌ക്ക് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റ് രാജ്യങ്ങളുമായി സംവദിക്കാനുളള ഇന്ത്യയുടെ കഴിവ് വളരെയധികം പ്രയോജനകരമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ANI 'പോഡ്‌കാസ്റ്റ് വിത്ത് സ്മിത പ്രകാശ്' എന്ന പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.
ഇന്നത്തെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും വിഘടിച്ച രാജ്യങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിനും ഇന്ത്യക്ക് ബോധ്യപ്പെടുത്തുന്ന ശക്തിയുണ്ടെന്ന് എടുത്തു പറഞ്ഞു. ലോകത്തിലെ തകർച്ച നേരിടുന്ന രാജ്യങ്ങളെ കുറിച്ച് ധാരണ വരുത്തുന്നതിലും ഏകോപിപ്പിച്ച് കൊണ്ട് പോകുന്നതിലും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലും ഇന്ത്യയ്‌ക്ക് അസാധ്യ കഴിവുണ്ട്. പ്രധാനമന്ത്രി പരിഹാരം കാണാൻ ശ്രമിച്ചിട്ടുള്ള വിഭാഗങ്ങളിൽ ഒന്നാണ് വികസനം.
സാങ്കേതിക വിദ്യയുടെ ഉയർച്ചയും ഭാവിയും വികസനത്തിന്റെ അടിത്തറയായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജി20-യിൽ ഇന്ത്യയുടെ അജണ്ട ‘ഉൾപ്പെടുത്തൽ, അഭിലാഷം, പ്രവർത്തന അധിഷ്ഠിതം’ എന്നിവയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2022 ഡിസംബർ 1 മുതൽ 2023 നവംബർ 30-വരെയായിരിക്കും ഇന്ത്യ അദ്ധ്യക്ഷ സ്ഥാനം വഹിക്കുക.
"ഞങ്ങളുടെ ജി -20 പ്രസിഡൻസി കാലത്ത്, ഇന്ത്യയുടെ അനുഭവങ്ങളും പഠനങ്ങളും മാതൃകകളും മറ്റുള്ളവർക്കായി സാധ്യമായ ടെംപ്ലേറ്റുകളായി ഞങ്ങൾ അവതരിപ്പിക്കും, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങൾ. നിലവിലെ വെല്ലുവിളികൾക്ക് ഉത്തരം കണ്ടെത്തുന്നതിൽ ഇന്ത്യയുടെ സാധ്യതകൾ അടിവരയിട്ട് എല്ലിസ് പറഞ്ഞു.
"ഇന്ത്യയുടെ കഥയും പുതിയ ഇന്ത്യയുടെയും ആധുനിക ഇന്ത്യയുടെയും കഥ പറയാനുള്ള അവസരമാണിത്. അതിനാൽ, ഇന്ത്യക്ക് പ്രസിഡന്റ് സ്ഥാനം ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്, ആ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നതിന് ഞങ്ങൾ അതിനെ പിന്തുണയ്ക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുമ്പത്തെ ഉച്ചകോടികളിലൊന്നും ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകൾ ഒരിടത്ത് സമ്മേളിച്ചിട്ടില്ല അല്ലെങ്കിൽ അവർക്ക് മുഴുവൻ P-5 (UN സെക്യൂരിറ്റി കൗൺസിലിലെ സ്ഥിരാംഗങ്ങൾ) പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. അങ്ങനെ നോക്കുമ്പോൾ ജി-20 ഉച്ചകോടി ഇന്ത്യൻ ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കും. ഇന്ത്യയെന്ന വൈവിധ്യം പുറംലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമാണ് ജി20 അധ്യക്ഷസ്ഥാനം.
https://www.facebook.com/Malayalivartha