ഏറ്റവും അപകടകാരികളായ ഭീകരസംഘടനകളുടെ പട്ടികയില്‍ നിന്ന് സി.പി.ഐയെ ഒഴിവാക്കി

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇക്കോണമിക്‌സ് ആന്‍ഡ് പീസ് എന്ന സംഘടന തയ്യാറാക്കിയ ഏറ്റവും അപകടകാരികളായ ഭീകരസംഘടനകളുടെ പട്ടികയില്‍ നിന്ന് സി.പി.ഐയെ ഒഴിവാക്കി. സി.പി.ഐ മാവോയിസ്റ്റിന് പകരം 12ാം സ്ഥാനത്ത് സി.പി.ഐ എന്നാണ് റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരുന്നത്. ഇത് സി.പി.ഐയുടെ ഉള്‍പ്പെടെ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.
റിപ്പോര്‍ട്ട് കണ്ട് എതിരാളികള്‍ ഈ റിപ്പോര്‍ട്ട് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് സി.പി.ഐ ഐ.ഇ.പിക്ക് പരാതി നല്‍കിയത്. തെറ്റായ റിപ്പോര്‍ട്ട് ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമപരവും രാഷ്ട്രീയപരമായും നേരിടുമെന്നും നേതാക്കള്‍ വ്യക്തമാക്കി. തുടര്‍ന്നാണ് ഐഇപി തെറ്റ് തിരുത്തിയത്. സി.പി.ഐ എന്നതിന് പകരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് എന്നാണ് മാറ്റിയിരിക്കുന്നത്.
ആസ്‌ട്രേലിയയിലെ സിഡ്‌നി ആസ്ഥാനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എക്കണോമിക്‌സ് ആന്‍ഡ് പീസ് കഴിഞ്ഞ ദിവസമാണ് 2022ലെ ഏറ്റവും അപകടകാരികളായ 20 ഭീകരസംഘടനകളുടെ പട്ടിക പുറത്തുവിട്ടത്. അതില്‍ 12ാം സ്ഥാനത്താണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന് രേഖപ്പെടുത്തിയിരുന്നത്.
പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഭീകരസംഘടന ഐസിസ് ആണ്. രണ്ടാം സ്ഥാനത്ത് സൊമാലിയയിലെ അല്‍ ഷബാബ് എന്ന തീവ്രവാദ സംഘടനയാണ്. അല്‍ ക്വയ്ദയും ലഷ്‌കര്‍ ഇ തൊയ്ബയുമെല്ലാം സി.പി.ഐയ്ക്ക്താഴെയായാണ് പട്ടികയില്‍ രേഖപ്പെടുത്തിയത് . ഇത് കൂടാതെ ഈ പട്ടികയിലുള്ള 20 ഭീകരസംഘടനങ്ങള്‍ മൂലം മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണവും കൊടുത്തിട്ടുണ്ട്. ഇവര്‍ എത്ര ആക്രമണം നടത്തിയെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതനുസരിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ 39 പേരുടെ മരണത്തിന് കാരണമായിട്ടുണ്ട്. പാകിസ്ഥാനിലെ ലഷ്‌കര്‍ ഇ തൊയ്ബ എന്ന ഭീകരവാദ സംഘടന 16ാംസ്ഥാനത്താണ്. അതേസമയം ഭീകരവാദത്തിന്റെ സ്വാധീനം ഏറ്റവും കൂടിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പതിമൂന്നാമതും പാകിസ്ഥാന്‍ ആറാമതും അഫ്ഗാനിസ്ഥാന്‍ ഒന്നാമതുമാണ്. അമേരിക്ക മുപ്പതാം സ്ഥാനത്താണ്.
https://www.facebook.com/Malayalivartha