ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാപുവ ന്യൂഗിനിയയിൽ ഊഷ്മള സ്വീകരണം; പ്രധാനമന്ത്രി ജെയിംസ് മറാപ്പെ കെട്ടിപ്പിടിച്ചും കാൽ തൊട്ട് നമസ്‌കരിച്ചും സ്വീകരിച്ചു; തന്നെ വരവേൽക്കാനെത്തിയ ജെയിംസ് മാറാപ്പെയ്‌ക്ക് നന്ദിയുണ്ടെന്നും താനിതെന്നും ഓർക്കുമെന്നും ഇന്ത്യൻ പ്രധാനമന്ത്രിയുടെ ട്വീറ്റ്

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനം തുടരുകയാണ്. അദ്ദേഹത്തിന് പാപുവ ന്യൂഗിനിയയിൽ ഊഷ്മള സ്വീകരണമാണ് കിട്ടിയിരിക്കുന്നത്. പ്രധാനമന്ത്രി ജെയിംസ് മറാപ്പെയാണ് അദ്ദേഹത്തെ സ്വീകരിക്കാനെത്തിയത്. വിമാനമിറങ്ങിയ നരേന്ദ്രമോദിയെ ജെയിംസ് മറാപ്പയെ കെട്ടിപ്പിടിച്ചും കാൽ തൊട്ട് നമസ്‌കരിച്ചായിരുന്നു സ്വീകരിച്ചത്.കൈകോർത്ത് സംസാരിക്കുന്നതിനിടയിലായിരുന്നു ജെയിെസ് പ്രധാനമന്ത്രിയുടെ കാൽ തൊട്ട് വന്ദിച്ചത് . നരേന്ദ്രമോദി അദ്ദേഹത്തെ എഴുന്നേൽപ്പിച്ച് ആലിംഗനം ചെയ്യുകയായിരുന്നു.
പാപുവ ന്യൂഗിനിക്ക് ഒരു ചിട്ടയുണ്ട് . അതായത് സൂര്യാസ്തമയത്തിന് ശേഷം അവരുടെ രാജ്യത്തേക്ക് സന്ദർശനത്തിനായി വരുന്നവരെ ഒരു നേതാവും ആചാരപരമായ വരവേൽപ്പ് കൊടുക്കില്ല. പക്ഷേ , നരേന്ദ്രമോദി എത്തിയപ്പോൾ , ആ ആചാരങ്ങൾ രാജ്യം മാറ്റി വെയ്ക്കുകയും . അങ്ങനെ ചെയ്യുകയുമുണ്ടായി . പ്രാദേശിക സമയം രാത്രി 10-ന് ശേഷമായിരുന്നു പ്രധാനമന്ത്രി രാജ്യത്തേക്ക് എത്തിയത് . 19 തോക്കുകളുടെ സല്യൂട്ട്, ഗാർഡ് ഓഫ് ഓണർ, ആചാരപരമായ സ്വീകരണം എന്നിവ നരേന്ദ്രമോദിയ്‌ക്ക് കൊടുത്തു .
തന്നെ വരവേൽക്കാനെത്തിയ ജെയിംസ് മാറാപ്പെയ്‌ക്ക് നന്ദിയുണ്ടെന്നും താനിതെന്നും ഓർക്കുമെന്നുമാണ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്.മാത്രമല്ല ഇന്ത്യക്കാരും അദ്ദേഹത്തെ സ്വീകരിക്കാനെത്തി. ഫോറം ഫോർ ഇന്ത്യ-പസഫിക് ഐലൻഡ്‌സ് കോർപറേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാനായിരുന്നു നരേന്ദ്രമോദി അവിടെ ചെന്നത്.
https://www.facebook.com/Malayalivartha