ഇന്ത്യ - ഓസ്ട്രേലിയ ബന്ധം പരസ്പര ബഹുമാനത്തിലും പരസ്പര വിശ്വാസത്തിലും അധിഷ്ഠിതമാണ്; ഇന്ത്യയിലേയും ഓസ്ട്രേലിയയിലേയും ജനങ്ങളുടെ ശക്തിയാണ് ഈ സഹകരണത്തിന് കാരണം; ആഗോള സമ്പദ്‌വ്യവസ്ഥയിലെ തിളങ്ങുന്ന ഇടമായി ഇന്ത്യയെ ഇന്ന് ഐഎംഎഫ് വിലയിരുത്തുന്നു; ഇന്ത്യ - ഓസ്ട്രേലിയ ബന്ധത്തെ കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ രാജ്യങ്ങൾ സന്ദർശിക്കുകയായിരുന്നു. അതിനു ശേഷം അദ്ദേഹം നടത്തിയ പ്രതികരണങ്ങൾ വളരെ നിർണായകമാണ്. ഇന്ത്യ - ഓസ്ട്രേലിയ ബന്ധം പരസ്പര ബഹുമാനത്തിലും പരസ്പര വിശ്വാസത്തിലും അധിഷ്ഠിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സിഡ്നിയിൽ ഇന്ത്യൻ സമൂഹത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലേയും ഓസ്ട്രേലിയയിലേയും ജനങ്ങളുടെ ശക്തിയാണ് ഈ സഹകരണത്തിന് കാരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ഓസ്ട്രേലിയ ബന്ധം കോമൺവെൽത്ത്, ക്രിക്കറ്റ്, കറി എന്നിവയിൽ അധിഷ്ഠിതമായിരുന്നു എന്ന് വിശ്വസിച്ചിരുന്ന കാലമുണ്ടായിരുന്നു.എന്നാൽ ഇപ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആധാരം ഡെമോക്രസി, ഡയസ്പോറ, ദോസ്തി ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആഗോള സമ്പദ്‌വ്യവസ്ഥയിലെ തിളങ്ങുന്ന ഇടമായി ഇന്ത്യയെ ഇന്ന് ഐഎംഎഫ് വിലയിരുത്തുന്നു. പല രാജ്യങ്ങളും ബാങ്കിംഗ് സംവിധാനത്തിൽ പ്രതിസന്ധി നേരിടുന്നു അപ്പോൾ ഇന്ത്യയിലെ ബാങ്കുകളുടെ ശക്തി എല്ലായിടത്തും വിലയേറിയതാകുകയാണ്. ഇന്ത്യയിൽ വിഭവശേഷിക്ക് കുറവില്ല. യുവത്വം തുളുമ്പുന്ന ഏറ്റവും വലിയ വിഭവകേന്ദ്രമാണ് ഇന്ത്യ. ബ്രിസ്‌ബേനിൽ പുതിയ ഇന്ത്യൻ കോൺസുലേറ്റ് ഉടൻ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിഡ്നിയിലെ കൂഡോസ് ബാങ്ക് അരീനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനേയും ആചാരപരമായ ചടങ്ങുകളോടെയാണ് വരവേറ്റത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ത്രിരാഷ്ട്ര പര്യടനത്തിന്റെ അവസാനത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്ട്രേലിയയിൽ എത്തിയത്.സിഡ്‌നിയിൽ വിവിധ ഓസ്‌ട്രേലിയൻ പ്രമുഖ വ്യക്തികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുകയും ബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്തു.
ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാന ജേതാവും കാൻബറയിലെ ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറും പ്രസിഡന്റുമായ പ്രൊഫസർ ബ്രയാൻ പി. ഷ്മിഡ്, ആദിവാസി കലാകാരി ഡാനിയേൽ മേറ്റ് സള്ളിവൻ, പ്രമുഖ ഓസ്‌ട്രേലിയൻ ഗായകൻ ഗൈ തിയോഡോർ സെബാസ്റ്റ്യൻ ഉൾപ്പടെയുള്ളവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായി പ്രധാനമന്ത്രി ചർച്ചകൾ നടത്തി ഗവർണർ ജനറൽ ഡേവിഡ് ഹർലിയെയും പ്രധാനമന്ത്രി സന്ദർശിച്ചു . രണ്ട് ദിവസത്തെ ഓസ്ട്രേലിയൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങി.
https://www.facebook.com/Malayalivartha