Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

ഇന്ദിരാ ഗാന്ധിയെ അപമാനിച്ച കാനഡയ്ക്ക്, കണക്കിന് കൊടുത്ത് ഇന്ത്യ.. നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ പുറത്താക്കിയ നടപടയിൽ തിരിച്ചടിച്ച് ഇന്ത്യ. കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യയും പുറത്താക്കി. അഞ്ച് ദിവസത്തിനകം രാജ്യം വിടണമെന്നും നിർദേശം നൽകി. കനേഡിയൻ ഹൈക്കമ്മീഷണർ കാമറൂൺ മക്കെയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിക്കുകയും ചെയ്തു.

19 SEPTEMBER 2023 05:58 PM IST
മലയാളി വാര്‍ത്ത


ഇന്ദിരാ ഗാന്ധിയെ അപമാനിച്ച കാനഡയ്ക്ക്, കണക്കിന് കൊടുത്ത് ഇന്ത്യ.. നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ പുറത്താക്കിയ നടപടയിൽ തിരിച്ചടിച്ച് ഇന്ത്യ. കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യയും പുറത്താക്കി. അഞ്ച് ദിവസത്തിനകം രാജ്യം വിടണമെന്നും നിർദേശം നൽകി. കനേഡിയൻ ഹൈക്കമ്മീഷണർ കാമറൂൺ മക്കെയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിക്കുകയും ചെയ്തു.

ഇന്ത്യ തിരയുന്ന ഭീകരനാണ് നിജ്ജാര്‍

നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ പുറത്താക്കിയ നടപടയിൽ തിരിച്ചടിച്ച് ഇന്ത്യ. കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യയും പുറത്താക്കി. അഞ്ച് ദിവസത്തിനകം രാജ്യം വിടണമെന്നും നിർദേശം നൽകി. കനേഡിയൻ ഹൈക്കമ്മീഷണർ കാമറൂൺ മക്കെയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിക്കുകയും ചെയ്തു.

ഖലിസ്ഥാന്‍ ഭീകരവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണവും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം തള്ളി. കനേഡിയൻ പാർലമെന്റിൽ ജസ്റ്റിൻ ട്രൂഡോയും വിദേശകാര്യ മന്ത്രിയും നടത്തിയ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടെന്നും, അതു പൂർണമായും തള്ളിക്കളയുന്നുവെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. നിജ്ജാറിന്റെ മരണത്തിന് പിന്നിൽ റോയുടെ ഏജന്റുമാർക്ക് പങ്കുള്ളതായി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. 

 

ആരോപണം അസംബന്ധമാണെന്നും ഇതിനുപിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. കാനഡയുടെ മണ്ണില്‍ കനേഡിയന്‍ പൗരനെ വധിക്കാന്‍ മറ്റൊരു രാജ്യം ഇടപ്പെട്ടത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആണ് ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞത് .

ഇതേ ആരോപണം ജസ്റ്റിൻ ട്രൂഡോ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നിലും ഉന്നയിച്ചിരുന്നു. അദ്ദേഹം അതെല്ലാം അപ്പോൾ തന്നെ തള്ളിക്കളഞ്ഞതാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. കാനഡയിൽ നടന്ന ഏതെങ്കിലും ആക്രമണത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണം അസംബന്ധമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പ്രതികരിച്ചു.നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ‌്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കിയിരുന്നു.

 

 ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴാൻ കാരണമാവുകയും ചെയ്തു.ഇന്ത്യയിൽ നടന്നിട്ടുള്ള പല ഭീകരപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയത് നിജ്ജാർ ആയിരുന്നുവെന്ന് അന്വേഷണ ഏജൻസികൾ മുമ്പ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ നിജ്ജാറിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.

 

കഴിഞ്ഞ ജൂൺ 18ന് നാണ് ഹര്‍ദീപ് സിങ് നിജാര്‍ കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ടു പേരെത്തി ഹര്‍ദീപിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് തലവനായ ഹര്‍ദീപിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ദേശീയ കുറ്റാന്വേഷണ ഏജന്‍സി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ ജലന്ധറില്‍ ഹിന്ദു മതപുരോഹിതനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഹര്‍ദീപിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

 

ഇന്ത്യ കാനഡ ബന്ധം വഷളാകുന്നത് കഴിഞ്ഞ ജൂൺ മാസത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ പ്രകീർത്തിച്ചുകൊണ്ട് കാനഡയിലെ ബ്രാംപ്ടണിൽ പ്രദർശിപ്പിച്ച ഒരു നിശ്ചലദൃശ്യം വന്നതോടെയാണ് 1984-ലെ ഓപ്പറേഷൻ ബ്ലൂസ്റ്റാറിനെതിരായ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി കനേഡിയൻ സിഖ് വിഘടനവാദികളുടെ അഥവാ “ഖാലിസ്ഥാനി” സംഘങ്ങളുടെ വാർഷിക ഘോഷയാത്രയുടെ ഭാഗമായിരുന്നു ഈ നിശ്ചലദൃശ്യം. 

ഇതോടൊപ്പം കൊലപാതകത്തെ “പ്രതികാര” നടപടിയായി വിശേഷിപ്പിച്ച ഒരു ചിത്രവുമുണ്ടായിരുന്നു. ഇന്ദിര ഗാന്ധിയെ സുരക്ഷാ ചുമതലയുളള ബോഡിഗാര്‍ഡുകള്‍ കൊല്ലപ്പെടുത്തിയ സംഭവം സിഖ് ധീരതയുടെ പര്യായമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.

കാനഡ മാപ്പ് പറയണമെന്നും ഇന്ത്യാ വിരുദ്ധ വിഘടനവാദ, തീവ്രവാദ ശക്തികളുടെ വളർച്ചയുടെ അപകടങ്ങൾ അംഗീകരിക്കണമെന്നും ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾ ആവശ്യപ്പെട്ടു. ഇന്ത്യയുടേയും കാനഡയുടേയും ബന്ധത്തിന് മാത്രമല്ല, കാനഡയ്ക്ക് തന്നെയും ഈ ശക്തികൾ യഥാർത്ഥ വെല്ലുവിളിയാണെന്ന് സൂചിപ്പിച്ച വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, കാനഡയിലെ ഏകദേശം 8,00,000 സിഖുകാർ അടങ്ങുന്ന “വോട്ട് ബാങ്കുകളെ” പ്രീതിപ്പെടുത്താണ് വേണ്ടിയാണ് ട്രൂഡോ ഇതിൽ നടപടി എടുക്കാത്തതെന്നും ആരോപിച്ചു

. 2020-ലെ കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ച പഞ്ചാബ് കർഷകരോടുള്ള നരേന്ദ്ര മോദി സർക്കാരിന്റെ പെരുമാറ്റത്തെ വിമർശിച്ച കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനയേയും, കാനഡയിലെ ക്ഷേത്രങ്ങളിലും സാമുദായിക കേന്ദ്രങ്ങളിലും നടന്ന നശീകരണ പ്രവർത്തനങ്ങളേയും, ഇന്ത്യാ-വിരുദ്ധ, മോദി-വിരുദ്ധ ചുവരെഴുത്തുകളേയും ഇന്ത്യ അപലപിച്ചിരുന്നു. ഇതേ തുടർന്ന്, ഇന്ത്യ ഉയർന്ന തലത്തിലുള്ള നയതന്ത്ര ബന്ധങ്ങൾ നിർത്തിവെയ്ക്കുകയും, ന്യൂഡൽഹിയും ഒട്ടാവയും തമ്മിലുള്ള ആശയവിനിമയം മാസങ്ങളോളം വിച്ഛേദിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചതായി കാനഡ സെപ്റ്റംബര്‍ 2ന് പ്രഖ്യാപിച്ചിരുന്നു.

 


ജി 20 യ്ക്ക് ഇന്ത്യയിൽ എത്തിയപ്പോഴും മറ്റ് രാജ്യങ്ങൾക്ക് കൊടുത്ത പ്രാധാന്യം ഇന്ത്യ കാനഡയ്ക്ക് നൽകിയിരുന്നില്ല ..ട്രൂഡോയുമായുള്ള കൂടിക്കാഴ്ചയിൽ കാനഡയിലെ തീവ്രവാദ ഘടകങ്ങളുടെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ ആശങ്ക പ്രകടിപ്പിച്ചതായി സർക്കാർ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.

 

കൊലപാതകങ്ങൾ, മനുഷ്യക്കടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു കാനഡയിൽ ഇടം ലഭിക്കുന്നത് പുത്തരിയല്ല. അത്തരം സംഭവവികാസങ്ങളുമായി ഇന്ത്യൻ ഭരണകൂടത്തെ ബന്ധിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളെയും തള്ളിക്കളയുന്നു. കാനഡയുടെ മണ്ണിൽ പ്രവർത്തിക്കുന്ന എല്ലാ ഇന്ത്യാ വിരുദ്ധ നീക്കങ്ങൾക്കെതിരെയും ഏറ്റവും വേഗത്തിൽ ഫലപ്രദമായ നിയമനടപടി സ്വീകരിക്കാൻ കാനഡ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു”- എന്നാണു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നതും .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (7 minutes ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (27 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (43 minutes ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (53 minutes ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (59 minutes ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (1 hour ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (1 hour ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (1 hour ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (1 hour ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (2 hours ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (2 hours ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (2 hours ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (3 hours ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (3 hours ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (3 hours ago)

Malayali Vartha Recommends