Widgets Magazine
01
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീകരൻ ഹാഫിസ് സയീദിന്റെ പ്രധാന സഹായി വെടിയേറ്റ് കൊല്ലപ്പെട്ടു,.ഇന്ത്യയുടെ ശത്രുക്കളുടെ കൊല്ലുന്ന അജ്ഞാതൻ..പാകിസ്ഥാനിൽ വീണ്ടും അജ്ഞാതൻ..പാകിസ്താന്റെ നെഞ്ചിൽ ഇടിമിന്നലായി അടുത്ത മരണം..


ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒന്‍പത് പേര്‍ മരിച്ചു..പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്..മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്..


ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒന്‍പത് പേര്‍ മരിച്ചു..പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്..മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്..


ഊഹാപോഹങ്ങളെ തള്ളി തമിഴ്‌നാട് ബിജെപിയുടെ മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ.. പ്രശ്‌നങ്ങള്‍ക്കിടെ താന്‍ രാജിവെച്ച് കൃഷിപ്പണിക്ക് പോകുമെന്ന മുന്നറിയിപ്പും അണ്ണാമലൈ നല്‍കി..


2025ലെ ഏഷ്യാ കപ്പ് ട്രോഫി അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മുംബൈയിലെ ആസ്ഥാനത്ത് എത്തിച്ചേക്കും.. പ്രതിസന്ധി തുടരുകയാണെങ്കിൽ, നവംബർ 4 ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഐസിസിയെ സമീപിക്കും..

അല്‍ഷിഫ ആശുപത്രി ഐഡിഎഫ് സങ്കേതമാകുന്നു;ഉടന്‍ ഒഴിഞ്ഞുപോകാന്‍ രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം,രോഗികളെ ഒഴിപ്പിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യില്ലെന്ന് ഡോക്ടര്‍മാര്‍,ഇസ്രയേല്‍ നടപടിയില്‍ രോഷത്തില്‍ ഐക്യരാഷ്ട്രസഭ,നെതന്യാഹു ഇതിന് മറുപടി പറയേണ്ടി വരുമെന്ന് ഖത്തര്‍

18 NOVEMBER 2023 07:43 PM IST
മലയാളി വാര്‍ത്ത

More Stories...

പുകയില ഉപയോഗം നിരോധിച്ച് മാലിദ്വീപ്; നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപവരെ പിഴ

ഭീകരൻ ഹാഫിസ് സയീദിന്റെ പ്രധാന സഹായി വെടിയേറ്റ് കൊല്ലപ്പെട്ടു,.ഇന്ത്യയുടെ ശത്രുക്കളുടെ കൊല്ലുന്ന അജ്ഞാതൻ..പാകിസ്ഥാനിൽ വീണ്ടും അജ്ഞാതൻ..പാകിസ്താന്റെ നെഞ്ചിൽ ഇടിമിന്നലായി അടുത്ത മരണം..

ഒക്ടോബർ 7 ന് സമാനമായ മറ്റൊരു ഭീകരാക്രമണം.. ഇസ്രായേൽ പ്രതിരോധ സേനയും, രഹസ്യാന്വേഷണ ഏജൻസിയായ മൊസാദും അതീവ ജാഗ്രതയിലാണ്..അതിർത്തി വരെ എത്തുന്ന ഒരു കര ആക്രമണമാകാം നടക്കാൻ പോകുന്നത്..

ടാൻസാനിയയിൽ മൂന്ന് ദിവസമായി നടന്ന അക്രമാസക്തമായ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ.. ഏകദേശം 700 പേർ കൊല്ലപ്പെട്ടു..പ്രദേശങ്ങളിൽ പ്രകടനക്കാർ തെരുവിലിറങ്ങി..

തടവുകാരുടെ പീഡന വീഡിയോ ചോർന്ന സംഭവം ഐഡിഎഫിന്റെ ഉന്നത അഭിഭാഷക രാജിവച്ചു ; ചോർത്താൻ താൻ അംഗീകാരം നൽകിയതായി ഇസ്രായേലി ജനറൽ സമ്മതിച്ചു

ഉടന്‍ ഒഴിഞ്ഞുപോകണം അല്‍ഷിഫ ആശുപത്രിയിലുള്ളവരോട് കടുപ്പിച്ച് ഐഡിഎഫ്. ആശുപത്രിയിലെ ഡോക്ടര്‍മാരും, രോഗികളും, അഭയാര്‍ത്ഥികളായെത്തിയവരും ഒഴിഞ്ഞുപോകണമെന്നാണ് ഇസ്രയേല്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. അല്‍ശിഫ ആശുപത്രിക്കുള്ളിലെ ഡോക്ടര്‍ ന്യൂസ് ചാനലായ അല്‍ ജസീറയെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു മണിക്കൂര്‍ കൊണ്ട് ആശുപത്രി പൂര്‍ണമായും ഒഴിപ്പിക്കാന്‍ കഴിയില്ലെന്നും രോഗികളെ മാറ്റാന്‍ ആംബുലന്‍സ് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ആശുപത്രിയിലില്ലെന്നും ഡോക്ടര്‍ അറിയിച്ചു. അല്‍റാഷിദ് സ്ട്രീറ്റിലൂടെ ആളുകള്‍ ഒഴിഞ്ഞ് പോകണമെന്നാണ് അന്ത്യശാസനം. ഗാസയിലെ തെക്കന്‍ ഭാഗങ്ങളിലേക്ക് പോകാന്‍ പലസ്തീനികള്‍ സാധാരണയായി ഉപയോഗിക്കുന്ന പാതയല്ല ഇത്. സലാഹുദ്ദീന്‍ സ്ട്രീറ്റ് വഴിയാണ് പലസ്തീനികള്‍ തെക്കന്‍ ഗാസയിലേയ്ക്ക് പോവുന്നത്. ഇസ്രയേലിന്റെ ഭീഷണി പരിഭ്രാന്തിയും ഭയവും സൃഷ്ടിക്കുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. അല്‍ഷിഫയിലുള്ളവരില്‍ 300 രോഗികളെങ്കിലും, ഗുരുതരമായ അപകടാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നവരാണ്. കൂടാതെ ആയിരക്കണക്കിന് കുടിയിറക്കപ്പെട്ട കുടുംബങ്ങളും, ഇവിടെയുണ്ട്.

ഓക്‌സിജന്റെ അഭാവവും വൈദ്യുതിയുടെ അഭാവവും കാരണം ഇതിനകം എട്ട് ദിവസമായി ഇന്‍കുബേറ്ററുകളില്‍ നിന്ന്, മാറ്റിയ മാസം തികയാത്ത കുഞ്ഞുങ്ങളും ഇവിടെ കഴിയുന്നുണ്ട്. ഇന്‍കുബേറ്ററില്ലാതെ ഇവര്‍ക്ക് അതിജീവിക്കാന്‍ കഴിയില്ല. എന്നാല്‍ വൈദ്യുതി വിതരണം തടസപ്പെട്ടതിനാല്‍ ഇവരുടെ നിലനില്‍പ് തന്നെ ഭീഷണിയിലായിരുന്നു. ആശുപത്രിയില്‍ നിന്ന് കുഞ്ഞുങ്ങളെ സുരക്ഷിതമായി മാറ്റാന്‍ ബാറ്ററികളില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ക്യുബേറ്ററുകള്‍ നല്‍കാന്‍ സന്നദ്ധമാണെന്ന് ഇസ്രയേല്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എന്നാല്‍ അതിനുള്ള നടപടികളൊന്നും ഇസ്രയേലിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് ഗാസ ആരോഗ്യമന്ത്രാലയം വക്താവ് അഷ്‌റഫ് അല്‍ ക്വിഡ്ര പറഞ്ഞു. കുഞ്ഞുങ്ങളുടെ ജീവന്‍ നിലനിര്‍ത്താനായി അവരെ സെല്ലോഫേനില്‍ പൊതിഞ്ഞുവെക്കേണ്ട സ്ഥിതി പോലും വന്നുചേര്‍ന്നതായി അല്‍ ശിഫ ഡയറക്ടര്‍ അബു സാല്‍മിയ ശനിയാഴ്ച വ്യക്തമാക്കി.

ഐസിയുവില്‍ കഴിഞ്ഞ മുഴുവന്‍ രോഗികളും മരിച്ചിരുന്നു. അഞ്ചുപേര്‍ ഇപ്പോള്‍ ഗുരുതരാവസ്ഥയിലാണ്. ഇന്ധനത്തിന്റെ അഭാവം കാരണം ഗാസ നഗരത്തിലും വടക്കന്‍ ഭാഗങ്ങളിലും ഗതാഗത മാര്‍ഗങ്ങളില്ല. അതിനാല്‍ ആളുകളെ കാല്‍നടയായി ഒഴിപ്പിക്കുമെന്നാണ് കരുതുന്നത്. ഇത്രയും ആളുകളെ കാല്‍നടയായി ഒഴിപ്പിക്കുന്നത് അസാധ്യമാണെന്നും ഷിഫയിലെ ഡോക്ടര്‍മാര്‍ പറയുന്നു. ഇസ്രായേല്‍ നല്‍കിയ സമയപരിധി കഴിഞ്ഞാലും രോഗികളെ ഒഴിപ്പിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യില്ലെന്ന് ഡോക്ടര്‍മാര്‍ ഇസ്രായേല്‍ സൈന്യത്തോട് പറഞ്ഞിട്ടുണ്ടെന്നും ആശുപത്രിക്കുള്ളില്‍ കുടിയിറക്കപ്പെട്ട കുടുംബങ്ങളൊന്നും ഇതുവരെ വിട്ടുപോയിട്ടില്ലെന്നും പ്രാദേശിക ലേഖകനായ എല്‍സെയ്ദ് പറഞ്ഞു. ഇസ്രായേല്‍ സൈന്യം ഈ രോഗികളെ അല്‍ഷിഫയില്‍ നിന്ന് കൊണ്ടുപോകാന്‍ ആംബുലന്‍സുകള്‍ നല്‍കാത്തിടത്തോളം കാലം, രോഗികളോ, ഡോക്ടര്‍മാരോ ഒഴിയില്ലെന്ന് മെഡിക്കല്‍ പ്രൊഫഷണലുകള്‍ പറഞ്ഞതായി അവര്‍ പറഞ്ഞു. എന്നാല്‍ ഡോക്ടര്‍മാരോട് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചിട്ടില്ല.

അല്‍ഷിഫയില്‍ ഹമാസ് തുരങ്കങ്ങളില്ലെന്ന് സമ്മതിക്കേണ്ടി വന്നത് ഇസ്രയേലിന് കനത്ത തിരിച്ചടി ഉണ്ടാക്കിയിരിക്കുകയാണ്. അതിന്റെ കൂടെയാണ് ഐഡിഎഫ് ഇപ്പോല്‍ കടുപ്പിച്ചിരിക്കുന്നത്. ഇത് ലോകരാഷ്ട്രങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്. ഹമാസിനോടുള്ള യുദ്ധവെറിയില്‍ നെതന്യാഹു അതിരുകടക്കുന്നുവെന്ന വാദം ഉയരുന്നു. ഇതൊരിക്കലും ഇസ്രയേലിന് നല്ലതിനല്ല എന്നാണ് മുന്നറിയിപ്പ്. ആശുപത്രിക്കകത്തെ രോഗികളെ ഹമാസ് കവചമാക്കുകയാണെന്ന ആരോപണം സാധൂകരിക്കുന്ന തെളിവുകള്‍ നല്‍കാന്‍ കഴിയാത്തതിനാല്‍ ഇസ്രയേലിനുമേല്‍ സമ്മര്‍ദം ശക്തമാണ്. ആശുപത്രിക്കുള്ളില്‍ അതിക്രമിച്ച് കയറിയ ഇസ്രയേല്‍ സേനയുടെ നടപടിയില്‍ ഐക്യരാഷ്ട്രസഭയും റെഡ് ക്രോസും ആശങ്കയറിയിച്ചിട്ടുണ്ട്. നടപടി ന്യായീകരിക്കാന്‍ പറ്റാത്തതാണെന്ന് പ്രതികരിച്ച യു.എന്‍ വക്താവ് ഗാസയിലെ ഇസ്രയേല്‍ സൈനിക നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രയേല്‍ സൈന്യം ആശുപത്രികളെ ലക്ഷ്യം വെയ്ക്കുന്നതില്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ അടിയന്തര അന്വേഷണം നടത്തണമെന്നാണ് ഖത്തര്‍ ആവശ്യപ്പെട്ടത്. ആശുപത്രി അതിക്രമത്തിന് പിന്നാലെ വിഷയത്തില്‍നിന്ന് അകലം പാലിക്കുകയാണ് അമേരിക്ക. ഹമാസ് താവളമെന്ന ഇസ്രയേലിന്റെ ആരോപണത്തെ തങ്ങള്‍ ശരിവെച്ചിട്ടില്ലെന്നും യു.എസ്. പ്രതികരിച്ചു.

തുര്‍ക്കിയും ശക്തമായ വിമര്‍ശനവുമായി രംഗത്തുവന്നിട്ടുണ്ട്. ഇസ്രയേല്‍ ഒരു തീവ്രവാദ രാഷ്ട്രമാണെന്ന് അഭിപ്രായപ്പെട്ട തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍, ന്യായീകരിക്കാന്‍ സാധിക്കാത്ത നടപടികളിലൂടെ ഇസ്രയേലിനെ ഒരു തീവ്രവാദ രാഷ്ടമാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും ആരോപിച്ചു. ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രയേലിലെ നയതന്ത്രജ്ഞരെ തുര്‍ക്കി തിരിച്ചുവിളിച്ചിരുന്നു. ഗാസയില്‍ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും നിശിതവിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനവുല്‍ മക്രോണും ഗാസയിലെ ഇസ്രയേല്‍ നടപടിയെ വിമര്‍ശിച്ചു. വടക്കന്‍ ഗാസയിലെ ആശുപത്രികളില്‍നിന്ന് രോഗികളെ നിര്‍ബന്ധപൂര്‍വം ഒഴിപ്പിക്കുന്നത് വധശിക്ഷയ്ക്കുതുല്യമാണെന്ന് ലോകാരോഗ്യസംഘടന പറഞ്ഞു.

സംഘര്‍ഷ കാലങ്ങളില്‍ ആശുപത്രികള്‍ക്കും പ്രത്യേക സംരക്ഷണം നല്‍കണമെന്നാണ് അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ പറയുന്നത്. എന്നാല്‍ ശത്രുപക്ഷത്തുള്ളവര്‍ ആശുപത്രികളിളെ രക്ഷയ്ക്കായി ഉപയോഗപ്പെടുത്തുകയോ യുദ്ധത്തിനുള്ള ആയുധങ്ങള്‍ സൂക്ഷിക്കുകയോ ചെയ്താല്‍ ആശുപത്രികള്‍ക്ക് ഈ പ്രത്യേക സംരക്ഷണം ലഭിക്കില്ലെന്നാണ് ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസ് (ഐ.സി.ആര്‍.സി.) വ്യക്തമാക്കുന്നത്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ആക്രമിക്കുന്നതിന് മുന്‍പ് പലതവണ മുന്നറിയിപ്പ് നല്‍കണമെന്നും രോഗികളേയും ആരോഗ്യപ്രവര്‍ത്തകരേയും സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന് അനുവാദം നല്‍കണമെന്നുമാണ് നിയമം അനുശാസിക്കുന്നതെന്ന് ഐ.സി.ആര്‍.സി ലീഗല്‍ ഓഫീസര്‍ കോര്‍ജുല ഡ്രോഗെ വ്യക്തമാക്കി. അല്‍ ശിഫയില്‍ ഹമാസിന്റെ താവളമുണ്ടെന്ന് തെളിയിക്കാന്‍ ഇസ്രയേലിന് കഴിഞ്ഞാല്‍ അത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാവില്ല. എന്നാല്‍, തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ആക്രമണം നടത്തിയതെങ്കില്‍ അതില്‍ നടപടികളുണ്ടാകുമെന്ന് ഒഹിയോ വെസ്റ്റേണ്‍ റിസര്‍വ് യൂണിവേഴ്‌സിറ്റിയിലെ മിലിട്ടറി എതിക്‌സ് കേസ് വിദഗ്ധയായ ജെസീക്ക വോള്‍ഫെന്‍ഡേല്‍ പ്രതികരിച്ചു. എന്നിരുന്നിലും അപ്രതീക്ഷിതമായ ഒരു ആക്രമണം നടത്തുന്നതിനെ ന്യായീകരിക്കാന്‍ ഒരു കാരണത്തിനും സാധിക്കില്ല, നിഷ്‌കളങ്കരായ ജനങ്ങളെ സംരക്ഷിക്കാനുള്ള പരമാവധി പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇവിടെ ഇസ്രയേലിന് വിനയാകുന്നത് അല്‍ഷിഫയില്‍ ഹമാസ് താവളമില്ലെന്ന് സമ്മതിക്കേണ്ടി വന്നതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരീഷ് വിവാഹിതനാകുന്നു  (37 minutes ago)

ദേവസ്വം ഉദ്യോഗസ്ഥര്‍ വലയിലായിത്തുടങ്ങി: ശബരിമലയിലെ പൂഴ്ത്തിവച്ചിരുന്ന രേഖകള്‍ ഓരോന്നായി അന്വേഷണസംഘം പൊക്കുന്നു  (1 hour ago)

അമ്മമാര്‍ വിളിച്ചു ഞാന്‍ വന്നു രാഹുലിന്റെ പ്രതികരണം !! സതീശന് വല്ലാതെ ചൊറിയുന്നുണ്ടെങ്കില്‍ മാറിയിരുന്ന് ചൊറിഞ്ഞോ; ആശ വര്‍ക്കാര്‍മാരുടെ സമരവേദിയില്‍ മൊടയിറക്കിയ പ്രതിപക്ഷ നേതാവിന്റെ പരിപ്പെടുത്ത് ഷാഫി  (2 hours ago)

ആണ്‍കുട്ടികള്‍ തെറ്റ് ചെയ്യും, അവരെ തടയേണ്ടത് സ്ത്രീകളുടെ കടമയാണ്: എഎസ്പിയുടെ പരാമര്‍ശങ്ങള്‍ വിവാദത്തില്‍  (3 hours ago)

സഹോദരപുത്രനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തുന്നതിനിടെ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ വയോധിക മരിച്ചു  (3 hours ago)

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്തു  (4 hours ago)

യുഡിഎഫ് പ്രവര്‍ത്തകര്‍ സ്‌ഫോടക വസ്തു എറിഞ്ഞെന്ന കേസ് പൊലീസ് വീഴ്ച മറക്കാനെന്ന് കോടതി  (4 hours ago)

പുകയില ഉപയോഗം നിരോധിച്ച് മാലിദ്വീപ്; നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപവരെ പിഴ  (4 hours ago)

Indias-military-drills പാകിസ്ഥാനിൽ വീണ്ടും അജ്ഞാതൻ!!!  (5 hours ago)

Andhra-Pradesh രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു  (5 hours ago)

കേരളപ്പിറവി ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (5 hours ago)

ആര്യനാട് ബൈക്കപകടത്തില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (5 hours ago)

,രാജിവെച്ച് കൃഷിപ്പണിക്ക് പോകും- അണ്ണാമലൈ  (5 hours ago)

അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടി; കമല്‍ഹാസനും മോഹന്‍ലാലും പങ്കെടുക്കില്ല  (6 hours ago)

സ്വർണം കൊണ്ട് നിർമിച്ച ടോയ്‌ലറ്റ് ലേലത്തിന്  (6 hours ago)

Malayali Vartha Recommends