പാകിസ്ഥാനില്‍ ഷഹബാസ് ഷരീഫ് വീണ്ടും പ്രധാനമന്ത്രി.... പാര്‍ലമെന്റില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍ ജനാധിപത്യപരമായി ഐക്യത്തോടെ നീങ്ങണം... രാജ്യത്ത് ഭീകരത തുടച്ചുനീക്കുക എന്നതാണ് ആദ്യ ലക്ഷ്യമെന്ന് ഷഹബാസ് ശരീഫ്
പാകിസ്ഥാനില്‍ ഷഹബാസ് ഷരീഫ് വീണ്ടും പ്രധാനമന്ത്രി. ദേശീയ അസംബ്ലി വോട്ടെടുപ്പിലൂടെ ആണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്. പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് നവാസ് വിഭാഗം നേതാവായ ഷഹബാസിനെ 201 അംഗങ്ങള്‍ പിന്തുണയ്ക്കുകയുണ്ടായി.
ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്കു വേണ്ടി മത്സരിച്ച എതിര്‍ സ്ഥാനാര്‍ഥി ഒമര്‍ അയൂബ് ഖാന് 92 പേരുടെ പിന്തുണ മാത്രമാണ് കിട്ടിയത്. എഴുപത്തിരണ്ടുകാരനായ ഷഹബാസ് ഷരീഫ് രണ്ടാം തവണയാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ആകുന്നത്.
മൂന്നു തവണ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫിന്റെ ഇളയ സഹോദരനാണ് ഷഹബാസ്. രാജ്യത്ത് ഭീകരത തുടച്ചുനീക്കുക എന്നതാണ് ആദ്യ ലക്ഷ്യമെന്ന് ഷഹബാസ് ശരീഫ് പറഞ്ഞു.
പാര്‍ലമെന്റില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍ ജനാധിപത്യപരമായി ഐക്യത്തോടെ നീങ്ങണമെന്നും ഷഹബാസ് ഷരീഫ് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha