ബാബ വംഗ പ്രവചിച്ചതിനേക്കാള്‍ അപ്പുറമുള്ള കാര്യങ്ങള്‍ സംഭവിക്കും...ലോകമഹായുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും ജ്യോതിഷി... പല രാജ്യങ്ങളും ചേരി തിരിഞ്ഞ് ഇവരെ പിന്തുണയ്ക്കാന്‍ തുടങ്ങും..
ഇറാന്‍ - ഇസ്രായേല്‍ സംഘര്‍ഷം പുതിയ വഴിത്തിരിവിലേക്ക് പോവുകയാണ്. സിറിയയില്‍ ഇസ്രയേല്‍ കോണ്‍സുലേറ്റിന് നേരെ ഉണ്ടായ വ്യോമാക്രമണത്തിന് മറുപടിയെന്നോളം ഇസ്രയേല്‍ ഇറാനിലെ ഇസ്ഫഹാനില്‍ വ്യോമാക്രമണം പശ്ചിമേഷ്യയെ കൂടുതല്‍ ആശങ്കയിലാക്കുകയാണ്. ആക്രമണത്തിന് ഉടനെ തിരിച്ചടിയില്ലെന്ന് ഇറാന്‍ പറഞ്ഞിട്ടുണ്ടെങ്കിലും ആശങ്ക കെട്ടടങ്ങിയിട്ടില്ല.ബാബ വംഗ നടത്തിയ പ്രവചനങ്ങള്‍ പലതും യാഥാര്‍ത്ഥ്യമായിട്ടുണ്ട്. നോസ്ട്രഡാമസുമായി ബള്‍ഗേറിയന്‍ ജ്യോതിഷിയെ എപ്പോഴും താരതമ്യം ചെയ്യുന്നത്. നേരത്തെ ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തെ കുറിച്ചുള്ള ബാബ വംഗയുടെ പ്രവചനം വൈറലായിരുന്നു. പശ്ചിമേഷ്യ സംഘര്‍ഷഭരിതമാകുമെന്നായിരുന്നു മുന്നറിയിപ്പ്.അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു.
അതേസമയം ബാബ വംഗ പ്രവചിച്ചതിനേക്കാള്‍ അപ്പുറമുള്ള കാര്യങ്ങള്‍ സംഭവിക്കുമെന്നാണ് ഇപ്പോള്‍ മറ്റൊരു ജ്യോതിഷിയായ ക്രെയിഗ് ഹാമില്‍ട്ടന്‍ പാര്‍ക്കര്‍ പ്രവചിക്കുന്നത്. ആധുനിക നോസ്ട്രഡാമസ് എന്ന വിശേഷണം ഉള്ള ജ്യോതിഷിയാണ് അദ്ദേഹം.നിരവധി കാര്യങ്ങളാണ് ക്രെയിഗ് ഹാമില്‍ട്ടന്‍ പ്രവചിച്ചിരിക്കുന്നത്. നേരത്തെ തന്നെ ഇസ്രായേല്‍ ഇറാന്‍ യുദ്ധം അദ്ദേഹം പ്രവചിച്ചിരുന്നു. അതേപോലെ തന്നെ സംഭവിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴുള്ളത് സാധാരണ സംഭവമാണെന്നും, യുദ്ധം ശക്തമാക്കുമെന്നും ഹാമില്‍ട്ടന്‍ പ്രവചിക്കുന്നു.പശ്ചിമേഷ്യ സംഘര്‍ഷഭരിതമാകും. ലോകമഹായുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും ജ്യോതിഷി പറയുന്നു.അത് മാത്രമല്ല പല രാജ്യങ്ങളും ചേരി തിരിഞ്ഞ് ഇവരെ പിന്തുണയ്ക്കാന്‍ തുടങ്ങും. ഒന്‍പതോളം രാജ്യങ്ങള്‍ യുദ്ധത്തിന്റെ ഭാഗമാകുമെന്നും ഹാമില്‍ട്ടന്‍ പറഞ്ഞു. കഴിഞ്ഞ ഇസ്രായേല്‍ ഇറാനെതിരെ തിരിച്ചടിച്ചിരുന്നു. ഇതോടെ ഇറാന്‍ അവരുടെ മിസൈല്‍ പ്രതിരോധ സംവിധാനം പുറത്തെടുക്കാന്‍ നിര്‍ബന്ധിതരായെന്നും ഹാമില്‍ട്ടന്‍ പറഞ്ഞു.
ഇസ്രായേലിന്റെ തിരിച്ചടിയില്‍ ഇസ്ഫഹാന്‍ നഗരത്തില്‍ വിസ്‌ഫോടനങ്ങള്‍ ഉണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നാല് രാജ്യങ്ങള്‍ ഉറപ്പായും ഈ യുദ്ധത്തിലേക്ക് എത്തും. ഇവര്‍ നേരത്തെ തന്നെ വരാനുള്ള സാധ്യത ശക്തമാണ്. അതില്‍ ആദ്യത്തേത് റഷ്യയാണ്. അവര്‍ നേരത്തെ തന്നെ ഈ സംഘര്‍ഷത്തിന് പിന്നിലുണ്ട്.ഇറാന്റെ തിരിച്ചടിയും അങ്ങനെയുള്ള ഏറ്റുമുട്ടലുമെല്ലാം റഷ്യയുടെ സമ്മതത്തോടെ നടക്കുന്നതാണ്. അണിയറയില്‍ വളരെ അപകടം പിടിച്ച കാര്യങ്ങളാണ് റഷ്യ ചെയ്തിരിക്കുന്നത്. ഉത്തര കൊറിയക്കും അതില്‍ പങ്കുണ്ട്. ബാക്കിയുള്ള രാജ്യങ്ങള്‍ ഈ സംഘര്‍ഷത്തെ വളരെ വലുതാക്കുമെന്നും ജ്യോതിഷി പറഞ്ഞു.ഈ യുദ്ധത്തിലേക്ക് ഇറങ്ങാന്‍ അമേരിക്ക നിര്‍ബന്ധിതരാകും. അതുപോലെ ബ്രിട്ടനും ഇറങ്ങേണ്ടി വരും. ഫ്രാന്‍സും വൈകാതെ യുദ്ധ രംഗത്തിറങ്ങും. ജര്‍മനിയും ഇതോടൊപ്പം ഉണ്ടാവും.
ചൈന പക്ഷേ യുദ്ധത്തിന് ഇറങ്ങാന്‍ സാധ്യതയില്ല. പകരം സമാധാനത്തിന്റെ പാതയിലേക്ക് നീങ്ങാനാണ് സാധ്യത.ഇക്കാര്യത്തില്‍ സൗദി അറേബ്യയുടെ ഇടപെടല്‍ വളരെ നിര്‍ണായകമായിരിക്കും. യുദ്ധത്തില്‍ ഇരുപക്ഷങ്ങള്‍ക്കും ഇടയില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് സൗദി അറേബ്യ നേതൃത്വം നല്‍കാനുള്ള സാധ്യത ഏറെയാണ്. തുര്‍ക്കിയും യുദ്ധത്തിന്റെ ഭാഗമാകും. ഈജിപ്തും തുര്‍ക്കിയും സൗദിയും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. ജോര്‍ദാനും യുദ്ധത്തിന്റെ ഭാഗമാകില്ലെന്നും ഹാമില്‍ട്ടന്‍ പ്രവചിച്ചു.നിലവില്‍ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇറാന്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതായി യുഎസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നയതന്ത്രചര്‍ച്ചകളോടെ ആക്രമണങ്ങള്‍ ഏത്രയും പെട്ടന്ന് അവസാനിച്ചില്ലെങ്കില്‍ ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ ഗതിയെന്താവും? എന്നാണ് ലോകം മുഴുവൻ ചോദിച്ചു കൊണ്ട് ഇരിക്കുന്നത്.
https://www.facebook.com/Malayalivartha