ലാന്റിങിനിടെ ശക്തമായ കാറ്റില്‍ ആടിയുലഞ്ഞ വിമാനം പൈലറ്റ് സമയോചിതമായി റണ്‍വേ തൊടാതെ തിരിച്ചുപറത്തി

ശക്തമായ കാറ്റിനെ തുടര്‍ന്ന് റണ്‍വേയില്‍ ലാന്‍ഡ് ചെയ്യാനാവാതെ ആടിയുലഞ്ഞ വിമാനത്തെ റണ്‍വേ തൊടാതെ തിരിച്ചുപറത്തി പൈലറ്റ്. ഇസ്താംബൂളിലെ സബിഹ ഗോക്കന്‍ വിമാനത്താവളത്തില്‍ നിന്നുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പെഗാസസ് എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ320നിയോ വിമാനമാണ് ശക്തമായ കാറ്റില്‍ ലാന്‍ഡ് ചെയ്യാനാവാതെ വലഞ്ഞത്.
തുര്‍ക്കിയുടെ ചില ഭാഗങ്ങളില്‍ പ്രത്യേകിച്ച് ഇസ്താംബൂളില്‍, കഴിഞ്ഞ ദിവസങ്ങളില്‍ കഠിനമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. കനത്ത മഴയും ശക്തമായ കാറ്റും ദൈനംദിന ജീവിതത്തെയും വ്യോമഗതാഗതത്തെയും സാരമായി തടസ്സപ്പെടുത്തി. കൊടുങ്കാറ്റ് മേഖലയില്‍ നാശം വിതച്ചതിനാല്‍ നിരവധി വിമാനങ്ങള്‍ കാലതാമസം നേരിട്ടു.
ഇസ്താംബുളിലെ വിമാനത്താവളത്തില്‍ വിമാനം റണ്‍വേയിലേക്ക് അടുക്കുമ്പോള്‍, ശക്തമായ കാറ്റിന്റെ ആഘാതത്തില്‍ വിമാനം ആടിയുലഞ്ഞു. ഇത് ലാന്‍ഡിംഗ് സുരക്ഷിതമല്ലാതാക്കി. ആ നിര്‍ണായക ഘട്ടത്തില്‍ അപകടകരമായ ലാന്‍ഡിംഗ് ഒഴിവാക്കി പൈലറ്റ് സമയോചിതമായി പ്രവര്‍ത്തിച്ചു.
https://www.facebook.com/Malayalivartha


























