Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇസ്രായേലിലെ രണ്ടാമത്തെ വലിയ നഗരമായ തെൽ അവീവിൽ ഹൂതികളുടെ ആക്രമണം...ഒരാൾ കൊല്ലപ്പെടുകയും പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു...യഫ എന്ന പേരിട്ട പുതിയ ഡ്രോൺ ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് ഹൂതികളുടെ സൈനിക വക്താവ് യഹ്‍യ സാരീ വ്യക്തമാക്കി

20 JULY 2024 11:02 AM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ഇസ്രായേലിന്റെ വിഖ്യാത സുരക്ഷാ സംവിധാനങ്ങളുടെ ബലഹീനത വീണ്ടും വെളിപ്പെടുത്തുകയാണ് വെള്ളിയാഴ്ചത്തെ ഹൂതികളുടെ ആക്രമണം. യെമനിൽനിന്ന് വിക്ഷേപിച്ച ഡ്രോൺ ഇസ്രായേലിലെ രണ്ടാമത്തെ വലിയ നഗരമായ തെൽ അവീവിനെ മാത്രമല്ല പ്രകമ്പനം കൊള്ളിച്ചത്, പ്രതിരോധ സംവിധാനങ്ങളുടെ അടിത്തറ ഇളക്കുന്ന ആക്രമണം കൂടിയായിരുന്നുവത്. തെൽ അവീവിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

യഫ എന്ന പേരിട്ട പുതിയ ഡ്രോൺ ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് ഹൂതികളുടെ സൈനിക വക്താവ് യഹ്‍യ സാരീ വ്യക്തമാക്കി. പുരാതന ഫലസ്തീൻ നഗരത്തിന്റെ പേരാണ് ഡ്രോണിനും നൽകിയിരിക്കുന്നത്. നിലവിൽ ഈ പ്രദേശം തെൽ അവീവിന്റെ ഭാഗമാണ്. ശത്രുവിന്റെ റഡാറടക്കമുള്ള പ്രതിരോധ സംവിധാനങ്ങളെ ഭേദിക്കാൻ തങ്ങളുടെ പുതിയ ഡ്രോണിന് കഴിവുണ്ടെന്ന് യഹ്‍യ സാരീ പറയുന്നു. ഇത്തരത്തിലുള്ള ആയുധങ്ങൾ ഹൂതികളുടെ കൈവശം നിരവധിയുണ്ടെന്നാണ് റിപ്പോർട്ട്.

നേരത്തേ ചെങ്കടലിൽ ഇസ്രായേൽ ബന്ധമുള്ള കപ്പലുകളെ ആക്രമിച്ച് വലിയ തലവേദനയാണ് ഹൂതികൾ സൃഷ്ടിച്ചിരുന്നത്. ഇത് കൂടാതെ എയ്‍ലാത്ത് തുറമുഖ നഗരവും നിരവധി തവണ ആക്രമിച്ചു. പുതിയ ആക്രമണത്തോടെ തെൽ അവീവും ഇനി തങ്ങളുടെ ഒന്നാം നമ്പർ ലക്ഷ്യസ്ഥാനമാണെന്ന് ഉറപ്പിക്കുകയാണ് ഹൂതികൾ.

 

 

എവിടെയൊക്കെ ആക്രമിക്കണം എന്നതിന്റെ വ്യക്തമായ രൂപരേഖ തങ്ങളുടെ കൈവശമുണ്ടെന്ന് ഹൂതികൾ പറയുന്നു. ഇതിൽ പലതും ഇസ്രായേലിന്റെ അതിസുരക്ഷാ പ്രാധാന്യമുള്ള സൈനിക താവളങ്ങളാണ്. ഗസ്സയിലെ വംശഹത്യക്കും കൂട്ടക്കൊലകൾക്കും മറുപടിയായി ഇനിയും ആക്രമണങ്ങളുണ്ടാകുമെന്നും യഹ്‍യ സാരീ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഗസ്സയുടെ വീരോചിത ചെറുത്തുനിൽപ്പിനുള്ള പിന്തുണയും അദ്ദേഹം ആവർത്തിച്ചു പ്രഖ്യാപിച്ചു.

ഡ്രോൺ ആക്രമണത്തിന് പിന്നാലെ വലിയ വിമർശനങ്ങളാണ് ഇസ്രായേൽ നേതൃത്വത്തിനെതിരെ ഉയരുന്നത്. രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളുടെ ഫലപ്രാപ്തിയെ ഇസ്രായേലി മാധ്യമങ്ങൾ തന്നെ ചോദ്യം ചെയ്യുന്നു. രാജ്യാതിർത്തിയിലാണ് ഇത്തരത്തിലുള്ള ആക്രമണങ്ങൾ നേരത്തെയുണ്ടായിരുന്നത്. ഇപ്പോഴത് തെൽ അവീവിലുമെത്തിയിരിക്കുന്നു.

ഹൂതികൾ വിക്ഷേപിച്ച ഡ്രോൺ കടലിന്റെ ദിശയിൽനിന്നാണ് തെൽ അവീവിലെത്തിയത്. തുടർന്ന് ഷാലോം അലൈചം തെരുവിന് സമീപത്തെ യഹൂദ തെരുവിലെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സ്ഫോടനത്തിന്റെ പ്രതിധ്വനികൾ വെസ്റ്റ് ബാങ്ക് വരെയുണ്ടായതായി റിപ്പോർട്ടുണ്ട്. സംഭവം ഇസ്രായേലി ജനതയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇത്തരമൊരു സംഭവം ഇസ്രായേലെന്ന അധിനിവേശ രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യത്തേതാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

 

 

ഡ്രോണിനെ തിരിച്ചറിയാൻ കരയിലും കടലിലുമുള്ള റഡാറുകളുടെ കഴിവില്ലായ്മയുടെ തെളിവാണിതെന്ന വിമർശനവും ഉയരുന്നുണ്ട്. തെൽ അവീവിലെ യു.എസ് കോൺസുലേറ്റിന് സമീപമാണ് ആക്രമണമുണ്ടായത്. ഇവിടെ കനത്ത സുരക്ഷാസന്നാഹമാണുള്ളത്. എന്നിട്ടും എന്തുകൊണ്ട് ഡ്രോണിനെ തടയാനായില്ലെന്ന് മാധ്യമങ്ങൾ ചോദിക്കുന്നു.

പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ഉറക്കത്തിലാണെന്നും അദ്ദേഹത്തെ ആരെങ്കിലും ഉണർത്തണമെന്നും പലരും കുറ്റപ്പെടുത്തി. ഡ്രോൺ നേതാക്കളുടെ വീട്ടിലാണ് പതിച്ചിരുന്നതെങ്കിൽ അവർ ഉണർന്നുപ്രവർത്തിച്ചിരുന്നേയെന്നും ചിലർ വിമർശിച്ചു. രാജ്യസുരക്ഷ അപകടത്തിലായതിന് പിന്നാലെ സർക്കാറിനെതിരെ വലിയ ജനരോഷവും ഉയരുന്നുണ്ട്.

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ പര്യടനം റദ്ദാക്കുമന്ന റിപ്പോർട്ടും വരുന്നുണ്ട്. സംഭവത്തിന്റെ തീവ്രതയാണ് അദ്ദേഹത്തിന്റെ തീരുമാനത്തിന് പിന്നിലെന്ന് പല വൃത്തങ്ങളും ചൂണ്ടിക്കാട്ടുന്നു.

ഹൂതികൾക്കെതിരെ ശക്തമായ തിരിച്ചടി നൽകണമെന്ന ആവശ്യവും ഇസ്രായേലിൽ ഉയരുന്നുണ്ട്. സൈനിക വക്താവ് യഹ്‍യ സാരീയെ വകവരുത്തണമെന്നും പലരും ആവശ്യപ്പെടുന്നു. ഇതിലൂടെ സംഘടനയുടെ മനോവീര്യം തകർക്കാനാകുമെന്ന് സൈനിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇതുവരെ കണ്ടിട്ടില്ലാത്തെ സ്ഫോടനമാണ് തെൽ അവീവ് സാക്ഷ്യംവഹിച്ചതെന്ന് ഇസ്രായേലി ചാനൽ 12 റിപ്പോർട്ട് ചെയ്തു. ഇസ്രായേലിന്റെ സുരക്ഷാ സന്നാഹത്തിലെ വിള്ളലാണ് ഇതിലൂടെ വെളിവായതെന്നും ചാനൽ വ്യക്തമാക്കി.

 

തങ്ങളെ ആക്രമിച്ച എല്ലാവർക്കും തക്കതായ മറുപടി നൽകുമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റ് പറഞ്ഞു. എന്നാൽ, നെതന്യാഹു സർക്കാർ ജനങ്ങൾക്ക് സുരക്ഷ നൽകുന്നതിൽ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് കുറ്റപ്പെടുത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (7 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (7 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (7 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (7 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (8 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (8 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (8 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (8 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (8 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (8 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (9 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (9 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (9 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (9 hours ago)

Malayali Vartha Recommends