Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു

നെതിവ് ഹാസാര മേഖലയിലെ കിബ്ബട്ട്സിൽ ഭീകരാക്രമണം നടന്നതായി ഇസ്രായേൽ പ്രതിരോധ സേന...സുരക്ഷാ സംഘത്തെ അക്രമിക്കാനെത്തിയ ഭീകരനെയാണ് സൈനികർ വെടിവച്ച് വീഴ്‌ത്തിയത്...

23 JULY 2024 02:28 PM IST
മലയാളി വാര്‍ത്ത

നെതിവ് ഹാസാര മേഖലയിലെ കിബ്ബട്ട്സിൽ ഭീകരാക്രമണം നടന്നതായി ഇസ്രായേൽ പ്രതിരോധ സേന . തെക്കൻ ഇസ്രായേലി പട്ടണത്തിൽ നിന്ന് കത്തിയുമായി ഇസ്രായേൽ സുരക്ഷാ സംഘത്തെ അക്രമിക്കാനെത്തിയ ഭീകരനെയാണ് സൈനികർ വെടിവച്ച് വീഴ്‌ത്തിയത് . ഭീകരാക്രമണമെന്നാണ് ഇസ്രായേൽ സൈന്യം സംഭവത്തെ വിശേഷിപ്പിച്ചത്. അക്രമി ഖവാർഷി സക്കറിയ ആദം കനേഡിയൻ പൗരനാണെന്നും അവർ വെളിപ്പെടുത്തി. “പലസ്തീനെ സ്വതന്ത്രമാക്കൂ!” എന്ന് വിളിച്ചു പറഞ്ഞു കൊണ്ടാണ് യുവാവ് ആക്രമണത്തിന് മുതിർന്നത്.വിനോദസഞ്ചാരിയായാണ് ഖവാർഷി സക്കറിയ ഇസ്രായേലിലേക്ക് വന്നത്. രണ്ടാഴ്ചത്തേക്ക് ഒരു കാർ വാടകയ്‌ക്ക് എടുത്തിരുന്നു.

 

തെക്കൻ ഇസ്രായേലിലെ അഷ്‌ദോദിൽ നിന്ന് രാവിലെ പുറപ്പെട്ട ഖവാർഷി സക്കറിയ നെറ്റിവ് ഹാസരയിൽ എത്തുന്നതിന് മുൻപ് തന്നെ ആക്രമണം നടത്തി.ആദ്യം കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയ യുവാവ് പിന്നീട് ഇസ്രായേൽ സുരക്ഷാ സേനാംഗങ്ങളെ കുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. നെറ്റിവ് ഹാസരയുടെ പ്രവേശന കവാടത്തിലാണ് വിജയിക്കാത്ത ആക്രമണം അരങ്ങേറിയത്. ഒക്ടോബർ 7 ന് ഹമാസ് ഭീകരർ നടത്തിയ വലിയ തോതിലുള്ള ആക്രമണങ്ങൾ ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലൊന്നായിരുന്നു ഈ ഇസ്രായേൽ നഗരം.വീടും ഉറ്റവരെയും നഷ്ടപ്പെട്ട് ക്യാമ്പുകളിൽ അഭയം തേടിയവരെയും വേട്ടയാടി അധിനിവേശ സേന.ഗസ്സ മുനമ്പിലെ സുരക്ഷിത കേന്ദ്രങ്ങളിൽനിന്ന് ഒഴിഞ്ഞുപോകണമെന്ന് അഭയാർഥികൾക്ക് ഇസ്രായേൽ സേന മുന്നറിയിപ്പ് നൽകി.

തെക്കൻ ഗസ്സ മുനമ്പിലെ മുവാസിയുടെ കിഴക്കൻ ഭാഗത്തുനിന്നാണ് അഭയാർഥികളെ വീണ്ടും ഇറക്കിവിട്ടത്.ഷെല്ലാക്രമണവും ബോംബ് വർഷവും തുടരുന്ന സാഹചര്യത്തിൽ കുട്ടികളും സ്ത്രീകളുമുൾപ്പെടെ ആയിരക്കണക്കിന് ഫലസ്തീനികൾ വീണ്ടും പലായനം തുടങ്ങി. നേരത്തെ പലതവണ ആടിയോടിക്കപ്പെട്ടവരാണ് സുരക്ഷിത സ്ഥലങ്ങൾ തേടി വീണ്ടും യാത്ര തുടങ്ങിയത്. ആക്രമണത്തിൽ ബാക്കിയായവയും കുഞ്ഞുമക്കളെയും താങ്ങിപ്പിടിച്ചാണ് അഭയാർഥികളുടെ പലായനം. ഇത് എട്ടാമത്തെ തവണയാണ് ഇസ്രായേൽ സേന കുടിയൊഴിപ്പിക്കുന്നതെന്ന് അഭയാർഥികളിലൊരാളായ ഖൊലൗദ് അൽ ദദാസ് പറഞ്ഞു. എങ്ങോട്ടാണ് നടന്നു പോകുന്നത് എന്ന് അറിയില്ല. വീടുകളിൽ ഉറങ്ങിക്കിടക്കുമ്പോൾ ഇസ്രായേൽ സേന വെടിവെക്കുകയും ബോംബിടുകയും ചെയ്യുകയാണ് -അവർ പറഞ്ഞു.

 

ഫലസ്തീനിലെ പൊള്ളുന്ന ചൂടിൽ തളർന്നു വീണ ദദാസിനെ കൂടെയുള്ളവർ ഓടിയെത്തി താങ്ങിയെടുക്കുകയായിരുന്നു.ഇസ്രായേലിലേക്ക് റോക്കറ്റുകൾ വിക്ഷേപിച്ച ഹമാസ് പോരാളികളെയും നേതാക്കളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിന്റെ ഭാഗമായാണ് അഭയാർഥികളെ ഒഴിപ്പിച്ചതെന്നാണ് ഇസ്രായേൽ സേന ന്യായീകരിക്കുന്നത്. സുരക്ഷിത മേഖലയായി ഇസ്രായേൽ പ്രഖ്യാപിച്ച 14 കിലോമീറ്ററിനുള്ളിലുള്ള 1.8 ദശലക്ഷം പേർ അഭയാർഥികളായി കഴിയുന്നെന്നാണ് കണക്ക്.തമ്പുകൾ നിറഞ്ഞ ഈ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വളരെ കുറവാണ്. ആരോഗ്യ സേവനവും ഭക്ഷണവും ലഭിക്കുന്നില്ലെന്നും ഐക്യരാഷ്ട്ര സഭ എജൻസി ഉൾപ്പെടെ മനുഷ്യാവകാശ സംഘടനകൾ പറയുന്നു. മാത്രമല്ല, മാലിന്യക്കൂമ്പാരത്തിനും അഴുക്കുവെള്ളത്തിനുമിടയിലാണ് ഇവരുടെ ജീവിതം.വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇസ്രായേൽ വീണ്ടും പുതിയ ഒഴിപ്പിക്കൽ ഉത്തരവിട്ടത്.

ചർച്ചകൾക്കുള്ള സംഘത്തെ വ്യാഴാഴ്ച അയക്കുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞത്. യു.എസ് നേതൃത്വത്തിൽ ഖത്തറും ഈജിപ്തുമാണ് വെടിനിർത്തൽ ചർച്ചക്ക് താൽപര്യമെടുക്കുന്നത്.മധ്യ, തെക്കൻ ഗസ്സയിൽ ഇസ്രായേൽ ആക്രമണം രൂക്ഷമായി. ദേർ അൽ ബലാഹിലെ അൽ അഖ്സ ആശുപത്രിക്ക് പുറത്ത് ആക്രമണത്തിൽ ഒരാൾ മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖാൻ യൂനുസിൽ കഴിഞ്ഞ രാത്രി നാലു സ്ത്രീകളും ആറു കുട്ടികളുമുൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. ഒമ്പത് മാസത്തിലേറെയായി തുടരുന്ന അധിനിവേശ സേനയുടെ ക്രൂരമായ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 39,000 കവിഞ്ഞു. 89,800 പേർക്ക് പരിക്കേറ്റു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു....  (1 minute ago)

ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക  (17 minutes ago)

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (9 hours ago)

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (10 hours ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (10 hours ago)

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (10 hours ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (10 hours ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (10 hours ago)

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 2027 മുതല്‍ ഓടിത്തുടങ്ങും  (11 hours ago)

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു  (11 hours ago)

ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഒച്ചിനെ കണ്ടെത്തിയെന്ന ആരോപണം: അന്വേഷണം ആരംഭിച്ച് പൊലീസ്  (11 hours ago)

ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് സാറാ തെന്‍ഡുല്‍ക്കര്‍  (11 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസ് : മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  (12 hours ago)

സിസിടിവി ക്യാമറകള്‍ തകര്‍ത്തിട്ടും രക്ഷയില്ല: മട്ടന്നൂരിലെ കള്ളനെ കയ്യോടെ പൊക്കി പൊലീസ്  (12 hours ago)

ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാക്കള്‍ കാട്ടിക്കൂട്ടിയത്  (12 hours ago)

Malayali Vartha Recommends