Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇസ്രായേലിനെ വിറപ്പിച്ച് തുര്‍ക്കി;ഗാസയിലെ പലസ്തീന്‍കാര്‍ക്കെതിരായ ആക്രമണം... ഇസ്രായേല്‍ സൈന്യം തുടരവെ കടുത്ത ഭാഷയില്‍ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍...ഇസ്രായേലിലേക്ക് സൈന്യത്തെ അയക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി...

29 JULY 2024 06:12 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

ഫലസ്തീനിൽ അക്രമം തുടരുന്നത് കണ്ടുനിൽക്കാനാകില്ലെന്നും ഇസ്രായേലിൽ കയറി ഇടപെടുമെന്ന മുന്നറിയിപ്പുമായി തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ. ലിബിയയിലും, നഗോർണോ-കറാബാക്കിലും ഇടപെട്ടചരിത്രം ഇസ്രായേലിലും ആവർത്തിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഏതുതരത്തിലുള്ള ഇടപെടലുകളാണ് ഉണ്ടാവുക​ എന്ന് ഉർദുഗാൻ വ്യക്തമാക്കിയിട്ടില്ല.ഗസയിൽ ഇസ്രായേൽ തുടരുന്ന ഭീകരാക്രമണത്തെ രൂക്ഷമായാണ് ഉർദുഗാൻ വിമർശിച്ചത്. തുർക്കിയുടെ പ്രതിരോധമേഖലയെ പ്രശംസിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിനിടയിലാണ് ഉർദുഗാൻ ഇ​സ്രായേലിന് മുന്നറിയിപ്പ് നൽകിയത്.‘ഫലസ്തീനോട് ചെയ്യുന്ന അതിക്രമങ്ങൾ ഇസ്രായേൽ ഇനി ആവർത്തിക്കാതിരിക്കാൻ നമ്മൾ ശക്തരായിരിക്കണം.

 

കറാബാക്കിലും ലിബിയയിലും നമ്മൾ ഇടപെട്ടത് പോലെ ഇ​സ്രായേലിലും ഇടപെടേണ്ടിവരും. നമ്മൾക്ക് അതുചെയ്യാതിരിക്കാൻ ഒരു കാരണവുമില്ല’ ഭരണകക്ഷിയായ എ.കെ പാർട്ടി യോഗത്തിൽ സംസാരിക്കുന്നതിനിടയിലായിരുന്നു പരാമർശം.ഗസയിലെ കൂട്ടക്കൊലകളുടെ മുഖ്യശില്പിയായ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ആതിഥേയത്വമൊരുക്കിയ യു.എസിനെതിരെ രൂക്ഷവിമർശനവുമായി ഉർദുഗാൻ രംഗത്തെത്തി.40,000 നിരപരാധികളുടെ കൊലയാളിക്കാണ് അവർ പരവതാനി വിരിച്ചതെന്നും അദ്ദേഹം വിമർശിച്ചു.ജൂതവംശഹത്യ നടത്തിയ ജർമൻ സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലറുടെ അന്ത്യം നെതന്യാഹുവിനെ തുർക്കി ഓർമിപ്പിച്ചത്. ഫാസിസ്റ്റ് ഭീകരതയുടെ ഏറ്റവും ക്രൂരമായ മുഖമായിരുന്ന ഹിറ്റ്ലർ ഒടുവിൽ ഒടുവിൽ ആത്മഹത്യ ​ചെയ്യുകയായിരുന്നു.വംശഹത്യ നടത്തിയ നാസികളുടെതിന് സമാനമാകും, ഫലസ്തീനി​കളെ കൊന്നൊടുക്കുന്നവരുടെ അവസ്ഥ.

മനുഷ്യത്വം എന്നും ഫലസ്തീനികൾക്കൊപ്പം നിൽക്കും, നിങ്ങൾക്കൊരിക്കലും ഫലസ്തീനികളെ നശിപ്പിക്കാനും അതിജയിക്കാനും കഴിയില്ലെന്നും തുർക്കി പറഞ്ഞു.നേരത്തെ ഫലസ്തീനിൽ അക്രമം തുടരുന്നത് കണ്ടുനിൽക്കാനാകില്ലെന്നും ഇസ്രായേലിൽ കയറി ഇടപെടുമെന്ന മുന്നറിയിപ്പ് നൽകിയ ഉർദുഗാൻ ഇസ്രായേലിനെ കടന്നാക്രമിക്കുകയും ചെയ്തു. ലിബിയയിലും, നഗോർണോ-കറാബാക്കിലും ഇടപെട്ടചരിത്രം ഇസ്രായേലിലും ആവർത്തിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഏതുതരത്തിലുള്ള ഇടപെടലുകളാണ് ഉണ്ടാവുക​ എന്ന് ഉർദുഗാൻ വ്യക്തമാക്കിയിട്ടില്ല.ആദ്യമായിട്ടാണ് തുര്‍ക്കി പ്രസിഡന്റ് ഇത്രയും കടുത്ത ഭാഷയില്‍ ഇസ്രായേലിനെതിരെ സംസാരിക്കുന്നത്. ഗാസയില്‍ ഇസ്രായേല്‍ സൈന്യം നടത്തുന്ന ആക്രമണത്തെ അദ്ദേഹം നേരത്തെ അപലപിച്ചിരുന്നു. എന്നാല്‍ ഇസ്രായേലിലേക്ക് കടന്നുകയറുമെന്ന് പറയുന്നത് ആദ്യമായിട്ടാണ്. ഉര്‍ദുഗാന് കടുത്ത ഭാഷയില്‍ മറുപടി നല്‍കി ഇസ്രായേലും രംഗത്തുവന്നു.

 

പശ്ചിമേഷ്യന്‍ രാഷ്ട്രീയം അടിമുടി മാറുമെന്നാണ് സൂചനകള്‍...യൂറോപ്യന്‍-അമേരിക്കന്‍ സൈനിക സഖ്യമായ നാറ്റോയിലെ രണ്ടാം കക്ഷിയാണ് തുര്‍ക്കി. അമേരിക്കയുടെ ആണവായുധങ്ങള്‍ സൂക്ഷിക്കുന്ന രാജ്യം കൂടിയാണിത്. അതേസമയം, മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ വലിയ സൈനിക ശക്തി കൂടിയാണ് തുര്‍ക്കി എന്നതും എടുത്തുപറയണം. ഈ സാഹചര്യത്തിലാണ് തുര്‍ക്കിയുടെ പ്രതികരണം അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാകുന്നത്.തുര്‍ക്കി ഭരണകക്ഷിയായ എകെ പാര്‍ട്ടിയുടെ യോഗത്തില്‍ സംസാരിക്കവെയാണ് ഉര്‍ദുഗാന്‍ ഇസ്രായേലിനെതിരെ ഭീഷണി മുഴക്കിയത്. പലസ്തീനില്‍ ഇസ്രായേല്‍ ചെയ്യുന്ന ക്രൂരതകള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. കരാബഖിലും ലിബിയയിലും ചെയ്ത പോലെ ഇസ്രായേലും ചെയ്യേണ്ടി വരുമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.

 

ഇനിയും മടിച്ച് നില്‍ക്കാന്‍ യാതൊരു കാരണങ്ങളുമില്ല. നാം കൂടുതല്‍ കരുത്തരാകണമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.മുഅമ്മര്‍ ഗദ്ദാഫിയെ വധിച്ച ശേഷം ലിബിയയില്‍ നിലവില്‍ വന്ന സര്‍ക്കാരിനെ യുഎന്‍ പിന്തുണച്ചിരുന്നു. സര്‍ക്കാരിനെ പിന്തുണച്ച് തുര്‍ക്കി സൈന്യത്തെ അയക്കുകയും ചെയ്തു. 2020ലെ ഈ സംഭവമാണ് ഉര്‍ദുഗാന്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചത്. അസര്‍ബൈജാന്‍ സൈന്യം നഗോര്‍ണോ കരാബഖില്‍ സൈനിക നീക്കം നടത്തിയപ്പോള്‍ തുര്‍ക്കി സൈന്യം പിന്തുണ നല്‍കിയിരുന്നു. നേരിട്ട് സൈന്യത്തെ അയച്ചില്ലെങ്കിലും പരിശീലനം ഉള്‍പ്പെടെ നല്‍കി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.എന്നാല്‍ ഉര്‍ദുഗാന് ചുട്ട മറുപടിയുമായി ഇസ്രായേല്‍ വിദേശകാര്യ മന്ത്രി കറ്റ്‌സ് രംഗത്തുവന്നു.ഇറാഖിലെ സദ്ദാം ഹുസൈന്റെ അവസ്ഥ ഉര്‍ദുഗാനും വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

 

എങ്ങനെയായിരുന്നു സദ്ദാമിന്റെ അന്ത്യമെന്ന് ഓര്‍ത്താല്‍ നന്ന് എന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. 2003ല്‍ അമേരിക്കയും സഖ്യകക്ഷികളും ഇറാഖില്‍ അധിനിവേശം നടത്തി സദ്ദാമിനെ തടവിലാക്കി വിചാരണയ്ക്ക് ശേഷം തൂക്കിലേറ്റുകയായിരുന്നു.അതിനിടെ, സിറിയ-ഇസ്രായേല്‍ അതിര്‍ത്തിയിലെ ഗുലാന്‍ കുന്നുകളില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ 12 കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നില്‍ ലബ്‌നാനിലെ ഹിസ്ബുല്ലയാണ് എന്ന് ഇസ്രായേല്‍ ആരോപിച്ചു. ഇക്കാര്യം ഹിസ്ബുല്ല നിഷേധിച്ചു. ലബ്‌നാനില്‍ ഇസ്രായേല്‍ സൈന്യം ആക്രമണം ശക്തമാക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ലബ്‌നാനിലേക്കുള്ള പൗരന്മാരുടെ യാത്ര നിരോധിച്ചും വിമാന സര്‍വീസ് മാറ്റിവച്ചും മിക്ക രാജ്യങ്ങളും ജാഗ്രത പാലിക്കുകയാണ്.ഗാസയില്‍ ആക്രമണം നടത്തി ഇസ്രായേല്‍. ബുറൈജ്, നുസൈറത്ത് അഭയാര്‍ഥി ക്യാമ്പില്‍ അഭയം പ്രാപിച്ച വീടും നാടും നഷ്ടമായ 30000ത്തോളം പേരോട് ഒഴിഞ്ഞുപോകാന്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ഉത്തരവ്.

ഇതിന് പിന്നാലെ മേഖലയില്‍ വ്യാപക വ്യോമാക്രമണ പരമ്പര സൈന്യം നടത്തിയതായി ഫലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഒഴിപ്പിക്കല്‍ ഉത്തരവിട്ടതിന് മണിക്കൂറുകള്‍ക്കകം ഇസ്രായേല്‍ ജെറ്റ് വിമാനങ്ങള്‍ രണ്ട് ക്യാമ്പുകളിലും ബോംബിട്ടു. നുസൈറത്തില്‍ നിരവധി വീടുകള്‍ കത്തിച്ചതായി വഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.ഇവിടെ താമസിച്ചിരുന്നവര്‍ കാല്‍നടയായി പലായനം ചെയ്യുകയാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.അതിനിടെ, ഗസ്സയിലെ 86 ശതമാനം സ്ഥലങ്ങളില്‍നിന്നും ജനങ്ങളെ ഇസ്രായേല്‍ കുടിയിറക്കിയതായി യു.എന്‍.ആര്‍.ഡബ്ല്യു.എ മേധാവി ഫിലിപ്പ് ലസാരിനി പറഞ്ഞു. ”ഗസ്സയിലെ മിക്കവാറും എല്ലാവരും കുടിയൊഴിപ്പിക്കലിന് ഇരയായിട്ടുണ്ട്. ഒമ്പത് മാസം മുമ്പ് യുദ്ധം ആരംഭിച്ചശേഷം പലരും ശരാശരി മാസത്തിലൊരിക്കല്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി”- ലസാരിനി എക്സില്‍ പറഞ്ഞു.

 

ഒരു വശത്ത് വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കവേ തന്നെയാണ് ആക്രമണവും ഉണ്ടായിരിക്കുന്നത്. ഗസ്സ യുദ്ധം തുടങ്ങി 10 മാസമായിട്ടും ഹമാസ് ബന്ദികളാക്കിയ ഇസ്രായേല്‍ സൈനികരടക്കമുള്ളവരെ മോചിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇറ്റലിയില്‍ വെച്ച് മധ്യസ്ഥരുമായി ഇസ്രായേല്‍ ചര്‍ച്ചനടത്തിയിരുന്നു. ബന്ദിമോചനവും വെടിനിര്‍ത്തലും അടക്കമുള്ള കാര്യങ്ങളാണ് ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ തലവന്‍ ഡേവിഡ് ബാര്‍ണിയയുടെ നേതൃത്വത്തില്‍ റോമില്‍ നടന്ന ചര്‍ച്ചയില്‍ വിഷയമായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (6 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (6 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (6 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (7 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (7 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (7 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (7 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (7 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (7 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (7 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (8 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (8 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (8 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (8 hours ago)

Malayali Vartha Recommends