ഇസ്മയില്‍ ഹനിയ്യ കൊല്ലപ്പെട്ടിട്ടില്ല ? ടെഹ്‌റാനില്‍ ഹമാസിന്റെ രോദനം ; ഹമാസ് ഇറക്കിയ വാര്‍ത്ത കുറിപ്പ് കണ്ട് പൊട്ടിച്ചിരിച്ച് മൊസാദ്... അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെടുന്നവര്‍ മരിച്ചവരാണെന്ന് നിങ്ങള്‍ വിചാരിക്കരുത് ! ഇസ്രയേലിനെ വെല്ലുവിളിച്ച് ഇറാനും കളത്തിലേക്ക്
ഇസ്മയില്‍ ഹനിയ കൊല്ലപ്പെട്ടിട്ടില്ല. ഹമാസ് ഇറക്കിയ വാര്‍ത്താ കുറിപ്പ് കണ്ട് മൊസാദ് ആദ്യമൊന്ന് ഞെട്ടി പിന്നീട് കൂട്ടച്ചിരി. ഹമാസിന്റെ രോദനമാണ് ഈ കുറിപ്പ്. ഇറാനില്‍ കയറി ഹനിയയുടെ തലയെടുത്ത് മൊസാദ് വിജയാഹ്ലാദം നടത്തിയപ്പോള്‍ ഹമാസ് തലവന്‍ യഹ്യ സിന്‍വര്‍ അടിയേറ്റിരുന്നു. തൊട്ടുപിന്നാലെയാണ് ഹമാസ് കുറിപ്പിട്ടത്. പരമകാരുണികനും കരുണാമയനുമായ ദൈവത്തിന്റെ നാമത്തില്‍. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെടുന്നവര്‍ മരിച്ചവരാണെന്ന് നിങ്ങള്‍ വിചാരിക്കരുത്. മറിച്ച്, അവര്‍ തങ്ങളുടെ രക്ഷിതാവിങ്കല്‍ ജീവിച്ചിരിക്കുന്നവരാകുന്നു. ഇതാണ് ഹമാസിന്റെ പ്രഖ്യാപനം. ഹനിയ മരിച്ചിട്ടില്ല ഹനിയ മരിച്ചിട്ടില്ലെന്ന് പറഞ്ഞ് സ്വയം സമാധാനിക്കുകയാണ് ഹമാസ്.
നാം ദൈവത്തിന്റേതാണ്, അവനിലേക്ക് തന്നെ മടങ്ങും. അതൊരു പോരാട്ടമോ വിജയമോ രക്തസാക്ഷിത്വമോ ആണ്. സഹോദരന്‍, നേതാവ്, രക്തസാക്ഷി, മുജാഹിദ് ഇസ്മായില്‍ ഹനിയേ. നീ ജീവിക്കും ഞങ്ങളിലൂടെ, ഞങ്ങള്‍ നടത്തുന്ന പോരാട്ടങ്ങളിലൂടെ. നിന്റെ മരണത്തിന് കാരണക്കാരായവരെ വെറുതെ വിടില്ല. അവരുടെ സമാധാനം കെടുത്തും അവരുടെ ജനത്തെ കൊന്നൊടുക്കും. ഈ യുദ്ധം ദാ ഇവിടെ തുടങ്ങിയിട്ടേ ഉള്ളുവെന്ന് ഹമാസിന്റെ പ്രഖ്യാപനം.
ഹനിയ കൊല്ലപ്പെട്ടതോടെ വിറങ്ങലിച്ച് നില്‍ക്കുകയാണ് അറബ് രാജ്യങ്ങള്‍. ഹിസ്ബുള്ളയും ഹൂതിവിമതരും മാളത്തിലൊളിച്ചു. ഇറാന്റെ മടയില്‍ കയറി തലവനെ തീര്‍ത്ത ഞെട്ടലില്‍ പരമോന്നത നേതാവ് ആയത്തുള്ള് അലി ഖമേനി. നിരഴിപേര്‍ ഹനിയയുടെ മരണ്തില്‍ പ്രതികരിച്ച് രംഗത്ത് വന്നിട്ടുണ്ട്. സഹോദരന്‍ ഹനിയേയുടെ ഈ കൊലപാതകം ഹമാസിന്റെയും നമ്മുടെ ജനങ്ങളുടെയും ഇച്ഛാശക്തിയെ തകര്‍ക്കാനുള്ള നീക്കമാണ്. ഈ ചതിക്ക് മറുപടി കൊടുക്കണം, സയണിസ്റ്റ് ഭരണകൂടം അവരുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പരാജയപ്പെടുമെന്ന് ഞങ്ങള്‍ വ്യക്തമാക്കുന്നു. ഹമാസ് ഒരു ആശയവും സ്ഥാപനവുമാണ്, വ്യക്തികളല്ല. ത്യാഗങ്ങള്‍ വകവെക്കാതെ ഹമാസ് ഈ പാതയില്‍ തുടരും, വിജയത്തില്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്ന് മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥന്‍ സമി അബു സുഹ്‌രി പറഞ്ഞു.
ഹനിയേയുടെ രക്തസാക്ഷിത്വം ടെഹ്‌റാനും പലസ്തീനും തമ്മിലുള്ള ആഴമേറിയതും അഭേദ്യവുമായ ബന്ധം ശക്തിപ്പെടുത്തും,' കനാനി പറഞ്ഞു, ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കൊലപാതകം പലസ്തീന്‍ ചെറുത്തുനില്‍പ്പിനും ഹമാസിനും മാത്രമല്ല, ഇറാനെ ലക്ഷ്യം വച്ചുള്ളതാണ്. ഇസ്രായേല്‍ തകര്‍ച്ചയുടെ വക്കിലാണ്, അവര്‍ക്ക് ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള കഴിവില്ലായ്മയും പ്രതിഫലിപ്പിക്കുന്നു. ചരിത്രത്തിലാദ്യമായാണ് ഇസ്രായേല്‍ ഇത്തരമൊരു പ്രതിരോധം നേരിടുന്നത്. ഹമാസ് അവരെ വളഞ്ഞ് കഴിഞ്ഞുവെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് നാസര്‍ കനാനി പ്രതികരിച്ചു.
കൊലപാതകത്തെ ശക്തമായി അപലപിച്ചു പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, 'ഭീരുത്വം നിറഞ്ഞ പ്രവൃത്തിയും അപകടകരമായ സംഭവവികാസവും' എന്ന് വിശേഷിപ്പിച്ചതായി ഔദ്യോഗിക വഫ വാര്‍ത്താ ഏജന്‍സിയുടെ പ്രസ്താവനയില്‍ പറയുന്നു. ഇസ്രായേല്‍ അധിനിവേശത്തിന് മുന്നില്‍ ക്ഷമയോടെയും സ്ഥിരതയോടെയും ഒന്നിക്കണമെന്നും പ്രസിഡന്റ് പലസ്തീനോട് ആഹ്വാനം ചെയ്തു.
ഇത് തികച്ചും അസ്വീകാര്യമായ രാഷ്ട്രീയ കൊലപാതകമാണ്, ഇത് കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് നയിക്കുമെന്ന് മിഖായേല്‍ ബോഗ്ദാനോവ്, റഷ്യയുടെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി പ്രതികരിച്ചു. ഇസ്മായില്‍ ഹനിയയെ ലക്ഷ്യം വയ്ക്കുന്നത് ഹീനമായ തീവ്രവാദ കുറ്റകൃത്യവും നിയമങ്ങളുടെയും ആദര്‍ശ മൂല്യങ്ങളുടെയും നഗ്‌നമായ ലംഘനവുമാണെന്ന് യെമനിലെ ഹൂതി സുപ്രീം റെവല്യൂഷണറി കമ്മിറ്റിയുടെ തലവന്‍ മുഹമ്മദ് അലി അല്‍ ഹൂത്തി പറഞ്ഞു. ഹനിയേയുടെ കൊലപാതകം 'ഇസ്രായേലിലെ നെതന്യാഹു സര്‍ക്കാരിന് സമാധാനം കൈവരിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നു,' തുര്‍ക്കി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 'ഇസ്രായേലിനെ തടയാന്‍ അന്താരാഷ്ട്ര സമൂഹം നടപടി സ്വീകരിച്ചില്ലെങ്കില്‍ മേഖല വളരെ വലിയ സംഘര്‍ഷങ്ങള്‍ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ്.
എന്നാല്‍ ഇസ്രയേല്‍ ഇതിനെല്ലാം മറുപടി കൊടുത്തത് ഇങ്ങനെ...ഈ മാലിന്യത്തില്‍ നിന്ന് ലോകത്തെ ശുദ്ധീകരിക്കാനുള്ള ശരിയായ മാര്‍ഗമാണിത്. ഇനി സാങ്കല്‍പ്പിക സമാധാന/കീഴടങ്ങല്‍ കരാറുകളൊന്നുമില്ല. ഇനി കരുണയില്ല. സമാധാനവും അല്‍പ്പം ആശ്വാസവും നല്‍കുകയും സമാധാനം ആഗ്രഹിക്കുന്നവരുമായി സമാധാനത്തോടെ ജീവിക്കാനുള്ള നമ്മുടെ അവകാശത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഉരുക്ക് കൈയാണ് അവരെ ആക്രമിക്കുന്നത്. ഹനിയയുടെ മരണം ലോകത്തെ കുറച്ചുകൂടി മെച്ചപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha