യഹ്യ സിന്‍വാര്‍ ദോഹയില്‍ എത്തിയെന്ന് റിപ്പോര്‍ട്ട് ; പെരുച്ചാഴിയെ തൂക്കാന്‍ ദോഹ വളഞ്ഞ് മൊസാദ്
യഹ്യ സിന്‍വര്‍ ഖത്തറില്‍ പറന്നിറങ്ങിയെന്ന വിവരങ്ങള്‍ പുറത്ത്. പെരുച്ചാഴിയെ പുറത്ത് കിട്ടാന്‍ കാത്തിരുന്ന മൊസാദ് ദോഹ വളഞ്ഞിരിക്കുകയാണ്. ഖത്തറില്‍ ഗാസ വെടിനിര്‍ത്തലുമായ് ബന്ധപ്പെട്ട ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. ഇതില്‍ പങ്കെടുക്കാതെ ഹമാസ് മാറിനില്‍ക്കുന്നു. ഇസ്രയേലിന് നേരെ യുദ്ധമെന്ന ഇറാന്റെ പ്രഖ്യാപനത്തിന് ഒപ്പമാണ് ഹമാസ്. വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടും ഹമാസ് നേതാക്കള്‍ ദോഹയിലുണ്ട്. മധ്യസ്ഥരുമായി ഹമാസ് പിന്നീട് കൂടികാഴ്ച നടത്തിയേക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അതായത് ദോഹയില്‍ അറബ് നേതാക്കള്‍ ഒത്തുകൂടിയിട്ടുണ്ട്. ഇവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് യഹ്യ സിന്‍വാര്‍ എത്തിയെന്നാണ് സൂചനകള്‍.
സിഐഎ ഡയറക്ടര്‍ ബില്‍ ബേണ്‍സും യുഎസ് മിഡില്‍ ഈസ്റ്റ് പ്രതിനിധി ബ്രെറ്റ് മക്ഗുര്‍ക്കും ചര്‍ച്ചകളില്‍ യുഎസിനെ പ്രതിനിധീകരിക്കുന്നത്.
ഹമാസ് നേതാവ് യഹ്യ സിന്‍വറാണ് സമാധാന ചര്‍ച്ചകള്‍ക്കു പ്രധാന തടസമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ ആരോപിച്ചു. ഹമാസ് മുന്‍ തലവന്‍ ഇസ്മയില്‍ ഹനിയേയെ വധിച്ചതിന് പ്രതികാരമായാണ് ഇറാന്‍ ഇസ്രയേലിനെ ആക്രമിക്കാന്‍ ഒരുങ്ങുന്നത്. ആക്രമണം ഈ ആഴ്ചയുണ്ടായേക്കുമെന്നാണ് യു.എസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മിസൈലുകള്‍ അടക്കം സന്നാഹങ്ങള്‍ ഇറാന്‍ രഹസ്യകേന്ദ്രങ്ങളില്‍ വിന്യസിച്ചെന്നാണ് വിവരം. ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പും ആക്രമിച്ചേക്കും.
വെടിനിര്‍ത്തല്‍ ചര്‍ച്ച നടക്കുമ്പോഴും ഗാസയില്‍ ആക്രമണം നടത്തുകയാണ് ഇസ്രയേല്‍. ഗാസയില്‍ ചൊവ്വാഴ്ച രാത്രിയിലും ഇന്നലെയുമായി ഇസ്രയേല്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ 5 കുട്ടികളും മാതാപിതാക്കളുമുള്‍പ്പെടെ 17 പേര്‍ മരിച്ചു. ഇസ്രയേല്‍ഹമാസ് യുദ്ധം അവസാനിപ്പിക്കാനായി യുഎസിന്റെയും മറ്റും നേതൃത്വത്തില്‍ സമാധാന ചര്‍ച്ച ആരംഭിച്ചതിനു പിന്നാലെയാണ് ആക്രമണം. ചൊവ്വാഴ്ച ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിന് മറുപടിയാണ് ഇന്നലെത്തേതെന്നാണ് ഇസ്രയേല്‍ നിലപാട്. ഇസ്രയേല്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നു ഇന്നു നടക്കുന്ന ചര്‍ച്ചകളില്‍ നിന്നു വിട്ടുനില്‍ക്കുമെന്ന് ഹമാസ് അറിയിച്ചു. എന്നാല്‍, ദോഹയില്‍ നടക്കുന്ന ചര്‍ച്ചയിലൂടെ വെടിനിര്‍ത്തലിലേക്ക് എത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജൂലൈ 2ന് ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച പദ്ധതി നടപ്പാക്കാനുള്ള നടപടികളാണ് വേണ്ടതെന്നു ഹമാസ് പറയുന്നു.
അതേസമയം ഗസ്സയില്‍ വെടിനിര്‍ത്താനുള്ള കരാറില്‍ ഉടന്‍ ഒപ്പുവെക്കണമെന്ന ആവശ്യം ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന് മുന്നില്‍ വെച്ച് യു.എസില്‍ നിന്നുള്ള ജൂത പുരോഹിതര്‍. പ്രസിഡന്റ് ജോ ബൈഡനും ഖത്തര്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലും മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കണമെന്നാണ് ജൂത പുരോഹിതരായ റബ്ബികളുടെ ആവശ്യം.
ഹമാസിന്റെ തടവിലുള്ള 115 ബന്ദികളെ തിരിച്ചെത്തിക്കാതെ ആഗോളതലത്തിലുള്ള ജൂതര്‍ക്ക് ആശ്വാസമുണ്ടാകില്ലെന്നും ജൂതപുരോഹിതര്‍ അറിയിച്ചു. സമയം പോവുകയാണ്. ഈയൊരു അവസരം മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഉപയോഗിക്കണമെന്നും ജൂതപുരോഹിതസംഘം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഗസ്സയില്‍ ബന്ദികള്‍ തുടരുന്ന ഓരോ ദിവസവും പ്രതീക്ഷകള്‍ കുറയുകയാണ്. നഷ്ടപ്പെട്ട പ്രതീക്ഷ?കളെ പുനസ്ഥാപിക്കണമെങ്കില്‍ ബന്ദികളെ അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചെത്തിക്കണമെന്നും ജൂതപുരോഹിതര്‍ ആവശ്യപ്പെട്ടു.
ഇസ്രായേലിന് പിന്നെയും വന്‍ ആയുധശേഖരം കൈമാറാന്‍ യു.എസ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. 50 എഫ്15 യുദ്ധവിമാനമടക്കം 2000 കോടി ഡോളറിന്റെ (1,67,872 കോടി രൂപ) ആയുധങ്ങളാണ് ഇസ്രായേലിന് കൈമാറുക. യുദ്ധവിമാനങ്ങള്‍ക്ക് പുറമെ മീഡിയം റേഞ്ച് 'അംറാം' മിസൈലുകള്‍, 120 മില്ലീമീറ്റര്‍ ടാങ്ക് വെടിമരുന്നുകള്‍, ഉഗ്രസ്‌ഫോടക ശേഷിയുള്ള മോര്‍ട്ടാറുകള്‍, കവചിത വാഹനങ്ങള്‍ തുടങ്ങിയവയാണ് നല്‍കുക.
ഇസ്രയേലിനു തിരിച്ചടി നല്‍കരുതെന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ അഭ്യര്‍ഥന ഇറാന്‍ തള്ളി. മേഖലയില്‍ സ്ഥിതി വഷളാകാതിരിക്കാന്‍ ഇസ്രയേലിനെ ആക്രമിക്കുന്നത് ഇറാന്‍ ഒഴിവാക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ എന്നിവരാണു സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്. ഹമാസ്ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കാന്‍ നാളെ ആരംഭിക്കുന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്കു പിന്തുണ അറിയിച്ചു 3 നേതാക്കളും രംഗത്തുവന്നു.
എന്നാല്‍, കഴിഞ്ഞ മാസം ഹമാസ് മേധാവിയെ ടെഹ്‌റാനില്‍ വധിച്ച സംഭവത്തില്‍ തിരിച്ചടി നല്‍കാന്‍ അവകാശമുണ്ടെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്‍ വ്യക്തമാക്കി. ഗാസയിലെ ഇസ്രയേല്‍ അതിക്രമങ്ങളോടു പാശ്ചാത്യലോകം പുലര്‍ത്തുന്ന മൗനം നിരുത്തരവാദപരമാണെന്നും പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ഥ്യമായാല്‍ ഇസ്രയേലിനെ ആക്രമിക്കില്ലെന്ന സൂചനയും ഇതിനിടെ ഇറാന്‍ അധികൃതര്‍ നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. ഗാസ ചര്‍ച്ച ഫലപ്രദമാക്കാനായി ഇറാനെ സമാധാനിപ്പിച്ചുനിര്‍ത്താന്‍ ഇടപെടണമെന്ന് തുര്‍ക്കി അടക്കം സഖ്യകക്ഷികളോട് യുഎസ് ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha