മാളത്തിനടയിൽ നിന്നും ഹമാസ് തലവന്റെ മുന്നറിയിപ്പ്.... ഇസ്രായേലിനെ ഫലസ്തീൻ മണ്ണിൽനിന്ന് പുറന്തള്ളും... ഹമാസ് മേധാവി യഹ്യ സിൻവറിന്റെ ഭീഷണിയെത്തി...ഞെട്ടലോടെ രാജ്യങ്ങൾ...സിൻവാറിന് ഗസ്സ വിടാൻ സൗകര്യം...
വീണ്ടും ഇസ്രയേലിനെ ഞെട്ടിച്ചു കൊണ്ട് ഹമാസ് തലവൻ . ആക്രമണത്തിനുള്ള മുന്നറിയിപ്പ് ആണ് നൽകിയിരിക്കുന്നത്. അൽ അഖ്സ തലസ്ഥാനമായി സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രം സ്ഥാപിതമാകുമെന്നും ഇസ്രായേലിനെ ഫലസ്തീൻ മണ്ണിൽനിന്ന് പുറന്തള്ളുമെന്നും ഹമാസ് മേധാവി യഹ്യ സിൻവാർ പറഞ്ഞു.‘രക്തസാക്ഷ്യവും ദുരിതങ്ങളും ഫലസ്തീനികളുടെ പോരാട്ടവീര്യവും ചെറുത്തുനിൽപും ശക്തിപ്പെടുത്തുകയേയുള്ളൂ. നേതാക്കളുടെയും പോരാളികളുടെയും രക്തം സാധാരണ ഫലസ്തീൻ ജനതയുടെ രക്തത്തിനേക്കാൾ വിലപ്പെട്ടതായി തങ്ങൾ കരുതുന്നില്ല. ഇസ്മാഈൽ ഹനിയ്യയുടെ രക്തസാക്ഷിത്വം ഇക്കാര്യം അടിവരയിടുന്നു.
വിപുലീകരണ ലക്ഷ്യം വെച്ചുപുലർത്തുന്ന സയണിസ്റ്റ് രാജ്യമാണ് യഥാർഥ ശത്രുവെന്ന് മുസ്ലിം രാജ്യങ്ങൾ തിരിച്ചറിയണം. ഐക്യത്തോടെ നിലയുറപ്പിക്കണം’’. യഹ്യ സിൻവാർ പറഞ്ഞു.ഹമാസ് മേധാവിയായ ശേഷം ആദ്യമായി ഖുദ്സ് ടി.വി പുറത്തുവിട്ട യഹ്യ സിൻവാറിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്.അതിനിടെ യഹ്യ സിൻവാറിനും കുടുംബത്തിനും അദ്ദേഹത്തിന് വേണ്ടപ്പെട്ടവർക്കും സുരക്ഷിതമായി ഗസ്സ വിടാൻ സൗകര്യപ്പെടുത്തി നൽകാമെന്ന് ഇസ്രായേൽ വാഗ്ദാനം ചെയ്തു. ഹമാസ് ഇതിനോട് പ്രതികരിച്ചിട്ടില്ല.ഹമാസ് മേധാവിയായ ശേഷം ആദ്യമായി ഖുദ്സ് ടി.വി പുറത്തുവിട്ട പ്രസ്താവനയിലാണ് യഹ്യ സിൻവാർ ഇക്കാര്യം വ്യക്തമാക്കിയത്.
ബന്ദികളെ കൈമാറിയാൽ യഹ്യ സിൻവാറിന് സുരക്ഷിതമായി ഗസ്സ വിടാമെന്ന് കഴിഞ്ഞ ദിവസം ഇസ്രായേൽ വാഗ്ദാനം ചെയ്തിരുന്നു. ഗാസ ആസ്ഥാനമായാണ് യഹിയ സിൻവാർ കാലങ്ങളായി പ്രവർത്തിക്കുന്നത്. 'തിന്മയുടെ മുഖ'മെന്ന് ഇസ്രയേൽ വിശേഷിപ്പിക്കുന്ന സിൻവാർ അവരുടെ ഹിറ്റ്ലിസ്റ്റിലെ മുൻ നിരക്കാരനാണ്. അതുകൊണ്ടുതന്നെ സിൻവാറിനെ നേതൃസ്ഥാനത്തേക്ക് എത്തിക്കുന്നതിലൂടെ ശക്തമായ മുന്നറിയിപ്പാണ് ഹമാസ് ഇസ്രയേലിന് നൽകുന്നത്.
https://www.facebook.com/Malayalivartha